Saturday 7 July 2012

മൂകമായൊരു സാക്ഷിയായി

എന്‍റെ അശ്രുക്കള്‍ കൊണ്ട്
നിന്‍റെ മുറിവുണങ്ങുമായിരുന്നെങ്കില്‍
ഞാനത് നിന്‍ കാല്‍പാദത്തില്‍
വീഴ്ത്തിയേനെ.........

നിന്‍റെ ഏകാന്തതയില്‍ ഞാന്‍
ഒരു തണല്‍ ആകുമായിരുന്നെങ്കില്‍
ഞാന്‍ ഒരു മരമായി നിന്നിലേക്ക്
ചാഞ്ഞേനെ...

നിന്‍റെ മനസ്സിലെ തീക്കനലുകളില്‍
ഞാനൊരു കുളിരാകുമായിരുന്നെങ്കില്‍
ഞാന്‍ ഒരു മഴയായി നിന്നില്‍
പെയ്തിറങ്ങിയേനെ...........

പക്ഷെ നിന്‍റെ ഗീതങ്ങള്‍ ഒക്കെയും
മറ്റൊരാള്‍ക്ക്‌ വേണ്ടി ആകുമ്പോള്‍
ഞാന്‍ ഈ വഴിത്താരയില്‍
നിശബ്ദമായി ഒതുങ്ങിനിന്നു
മൂകമായൊരു സാക്ഷിയായി....

2 comments:

  1. പ്രണയവഴിത്താരയില്‍
    വിലങ്ങുതടിയാവാതെ
    ഒതുങ്ങിമാറിയ ആ മനസ്സെന്തേ
    പ്രിയതമന്‍ കണ്ടില്ല....?

    ReplyDelete
  2. പക്ഷെ നിന്‍റെ ഗീതങ്ങള്‍ ഒക്കെയും
    മറ്റൊരാള്‍ക്ക്‌ വേണ്ടി ആകുമ്പോള്‍
    ഞാന്‍ ഈ വഴിത്താരയില്‍
    നിശബ്ദമായി ഒതുങ്ങിനിന്നു
    മൂകമായൊരു സാക്ഷിയായി....


    അതാണു നല്ലതും

    ReplyDelete