Friday 31 August 2012

ബാഷ്പദാരകള്‍



നിന്‍ മിഴിപോയ്കയില്‍

കിനിഞ്ഞിറങ്ങിയ ബാഷ്പദാരകള്‍

ഏറ്റുവാങ്ങാന്‍ എന്‍ കൈകള്‍

അശക്തമായിരുന്നു...




എങ്കിലും....




എന്‍ മനസ്സിലെ അര്‍ച്ചനയില്‍

ഹൃദയം കൊണ്ട് ഞാന്‍

കണ്ണീര്‍ എന്നെ ഒപ്പിയിരുന്നു...

പോള്ളിക്കാതിരിക്കട്ടെ.



ഈ മഴയുടെ കുത്തൊഴുക്കില്‍ പോലും

മരിച്ചു വീണ എന്‍ ഹൃദയം നിന്‍

പാദങ്ങളില്‍ വന്നു അടിയാതിരിക്കട്ടെ

അവയുടെ ചുടു കണ്ണീര്‍ നിന്നെ

പോള്ളിക്കാതിരിക്കട്ടെ.

Thursday 30 August 2012

സ്നേഹിപ്പു നിന്നെ ഞാന്‍



സ്നേഹിപ്പു നിന്നെ ഞാന്‍

നീറുമെന്‍ത്മാവിന്‍

എന്തിനെന്നറിയാതെ

ഏതിനെന്നറിയാതെ

നിന്‍ കരങ്ങളില്‍

അമര്‍ന്ന ദളങ്ങള്‍

മറ്റാരുടെയോ

എന്നറിഞ്ഞിട്ടും

സ്നേഹിപ്പു ഇന്ന് ഞാന്‍ നിന്നെ....

വെറുപ്പ്



വെറുപ്പിന്‍ നിറം ചികയവെ

കറുപ്പെനിക്ക് കൂട്ട് നല്‍കി

കറുപ്പിന്‍ ച്ഛായം പൂശി

നില്‍ക്കുന്ന വെറുപ്പിന്‍

ഹൃദയം അനേഷിക്കവെ

ചെവിയില്‍ പതിഞ്ഞത്

തേങ്ങലുകള്‍ മാത്രം...

കണ്ടതോ പൊട്ടിയ ഹൃദയത്തിന്‍

മുറിവുകളില്‍ രക്തം പോടിയുന്നതും...

എങ്കിലും വെറുപ്പെ നീ

ഒരു മുഖംമൂടി അല്ലെ

ഇഷ്ടമല്ലാത്ത കാര്യങ്ങളില്‍

മുഖം തിരിക്കാനുള്ള

മുഖംമൂടി....

യാത്ര



ജന്മാന്തരങ്ങളിലൂടെയുള്ള യാത്രയില്‍

ഒരേ പാതയോരങ്ങളില്‍ നമ്മള്‍ നടന്നു

താളപിഴകളുടെ പേരില്‍ നീ എന്നില്‍

നിന്ന് നടകന്നപ്പോള്‍

നിന്നെ തേടിയുള്ള എന്‍റെ നിശബ്ദപ്രയാണം

എന്നും വഴിതെറ്റിയിരുന്നു....

Tuesday 28 August 2012

ഓണം



ഓര്‍മ്മയില്‍ ഒരു ഓണം

മിന്നിതെളിയിന്നു.....

പൂക്കളുടെ ഓണം

പുതിയ ഉടുപ്പുള്ള ഓണം

പായസത്തിന്‍ ചേലുള്ള ഓണം

അച്ഛനുള്ള ഓണം

നല്ല ഓര്‍മ്മകള്‍ നിഴലിക്കുന്ന

സന്തോഷത്തിന്‍റെ ഓണം

ഇന്നെന്‍ ഓണം ഒഴിഞ്ഞ

ഉത്സവപറമ്പിലെ തീര്‍ന്ന

ആരവങ്ങള്‍ പോലെ

ഇടവഴിയില്‍ തനിച്ചായ പോലെ

ചിരിക്കാന്‍ മറന്നു പോയ

അമ്മയുടെ ഓണം എന്‍റെയും...

Monday 27 August 2012

ദീപനാളം



നീ തെളിച്ച ദീപനാളം തന്‍ പ്രകാശത്തിന്‍

ഓരം ചേര്‍ന്നാണ് ഇന്നും ഞാന്‍ നടക്കുന്നത്

ദീപം നീ ഊതികെടുത്തിയെങ്കിലും

എന്‍ മനസ്സില്‍ നീ കൊളുത്തിയ ദീപം

ഇന്നും ആളികത്തുന്നുണ്ട്...

നൊമ്പരം



മനസ്സിന്‍റെ കോണില്‍

ഒരു നൊമ്പരം വിങ്ങിയോ

കൊഴിയാന്‍ വെമ്പുന്ന

മുല്ലപ്പൂവിന്‍ നൊമ്പരം പോലെ

അണയാറായ തിരിനാളത്തിന്‍

വേദന പോലെ

ഒരു സ്നേഹപ്പക്ഷിയുടെ

നിലവിളി എങ്ങോ

ദൂരെ മുഴങ്ങിയോ

പകലില്‍ മിന്നും

നക്ഷത്രം കാണാന്‍

കൊതിച്ച എന്‍ മനവും

നിരാശപ്പൂണ്ടുവോ....

Wednesday 22 August 2012

കാത്തിരിപ്പ്

ഒരു കാത്തിരിപ്പിന്‍
വിങ്ങല്‍ ഇന്ന്
ഞാന്‍ അറിയവെ
വെറുതെ എങ്കിലും
ആശിച്ചു പോയി
നിന്‍ മനസ്സ് കടമായിട്ടെങ്കിലും
കിട്ടിയിരുന്നെങ്കില്‍
നിന്നെ പോലെ എനിക്കും
എല്ലാം മറന്നു സ്വസ്ഥമായി
ജീവിക്കാമായിരുന്നു.....

എന്‍ അഴകേ


എന്‍ അഴകേ
നിന്‍ കണ്ണുകള്‍
കഥ പറയുമ്പോള്‍
അറിയാതെ എന്‍
അക്ഷരങ്ങള്‍
കവിതയായി മാറുന്നു....

നിന്‍ മുഖശ്രീ തന്‍
ദീപപ്രഭയില്‍
നിലവിളക്കിന്‍
തിരിനാളവും
പരിഭവിച്ചുവോ....

നിന്‍ അധരങ്ങള്‍
ചൊല്ലിയ കഥയിലെ
പുഞ്ചിരിയോ..
നിന്‍ മുഖശ്രീയോ
കൂടുതല്‍ തിളക്കം
മമ സഖീ...

Tuesday 21 August 2012

ഒരു പ്രണയത്തിന്‍ ഓര്‍മ്മയ്ക്ക്‌

എന്നിലെ മരിക്കാത്ത ഓര്‍മ്മകള്‍
ഒരു കവിതയായി മാറുമ്പോള്‍
നിനക്കായ്‌ കുറിച്ചിടാം
 ഞാന്‍ ഈ വരികള്‍

ഒരു കുറിഞ്ഞിപ്പൂവിന്‍
ഗന്ധം പോല്‍ എന്നില്‍
സുഗന്ധം വിരിയിച്ച
എന്‍ പ്രണയമേ...

ഒരു വര്‍ണ്ണപ്പൂക്കാലം
സമ്മാനിച്ചു നീ
പടിയിറങ്ങിപ്പോകവേ
നിന്‍ ഓര്‍മ്മകള്‍ ഞാന്‍ ഒരു
മയില്‍പ്പീലിതുണ്ടുപോല്‍
സൂക്ഷിച്ചുവെച്ചു...

കാലന്തരങ്ങള്‍ കഴിഞ്ഞിട്ടും
നിന്‍ ഓര്‍മ്മകള്‍ കൂടി
വന്നതേയുള്ളൂ...

ഈ ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍
ഞാന്‍ ഒരു ഭ്രാന്തിയായി
മുദ്രക്കുത്തപ്പെടാതിരിക്കാന്‍
ഞാന്‍ നടത്തിയ ശ്രമങ്ങള്‍
വിഫലം ആകവെ...

നിന്‍ ഓര്‍മ്മകള്‍ എന്നെ
കളിയാക്കിചിരിച്ചു
ഞാനോ ചിരിക്കണോ
കരയണോ എന്നറിയാത്ത
അവസ്ഥയിലും....



Monday 20 August 2012

മനസ്സ്..


മറ്റുള്ളവരുടെ കുറ്റം
വിധിക്കാന്‍
ആയിരം നാക്കുകള്‍.....
നല്ലത് പറയാനോ
നാക്കിനും മടി...

ഇല്ലാത്ത കഥകള്‍ മേയാന്‍
വല്ലാത്തൊരു ഉത്സാഹം...
ഉള്ള സത്യങ്ങള്‍ പറയാനോ
എന്നും പിശുക്ക്..

സ്വന്തം കുറ്റം കേക്കുമ്പോള്‍
സങ്കടം ,ദേഷ്യം വലിഞ്ഞുമുറുക്കുന്നു
ഇതേ കുറ്റങ്ങള്‍മറ്റുള്ളവര്‍ക്ക്
ചാര്‍ത്തുമ്പോള്‍ ആകുലതകളില്ല

ഇനി ദുഃഖം കണ്ടാലോ
ചുണ്ടില്‍ ദുഖവും
ഉള്ളില്‍ ചിരിയുമായി
സ്വാന്തനമേകുന്നു...

മനുഷ്യകോമരങ്ങളെ
നിങ്ങളുടെ മനസ്സും
ഇടുങ്ങിയോ.....

മോഹങ്ങള്‍


പൂക്കളുടെ മോഹങ്ങള്‍ പോല്‍
വസന്തം നിലനിന്നുവെങ്കില്‍

ഭൂമിയുടെ മനസ്സുപോല്‍
മേഘം പെയ്തിരുന്നുവെങ്കില്‍

പുഴയുടെ ചിരിപോല്‍
കാറ്റ് വീശിയടിച്ചിരുന്നുവെങ്കില്‍

എന്നിലെ പ്രതീക്ഷപോല്‍
നീ വന്നിരുന്നുവെങ്കില്‍...

എന്നിലെ ദീപം അണയാതെ
ഇരുന്നേനെ...

മോഹങ്ങള്‍ അസ്തമിക്കാതെ
ഇരുന്നേനെ...

ജീവിതം



വിരസതയുടെ കൈകള്‍

തോളില്‍ അമര്‍ന്നുവോ

ചുറ്റിനും മടുപ്പിക്കുന്ന

ഗന്ധം പടര്‍ന്നുവല്ലോ

സ്നേഹിക്കുന്ന കണ്ണുകള്‍

പരതിയ എന്‍ കണ്ണില്‍

പതിഞ്ഞത് ലാഭം നോക്കുന്ന

കണ്ണുകള്‍ മാത്രം....

കൌതുകമുണര്‍ത്തുന്ന

വാക്കുകള്‍ തേടിയ എന്‍

കാതില്‍ പതിഞ്ഞത്

അശ്ലീലച്ചുവ മാത്രം...

വാക്കുകളില്‍ തേന്‍പുരട്ടി

ഉള്ളില്‍ തോലിയുരിക്കുന്ന

ജീവിത ജന്മങ്ങള്‍.........

സ്നേഹം സ്വാര്‍ത്ഥതകളില്‍

ബന്ധിക്കപ്പെടുമ്പോള്‍

ഞാനും നീയും എല്ലാം തുല്യര്‍...

Saturday 18 August 2012

പാഴ്ശ്രമം



നിന്‍ ചിരിയില്‍ ഒരായിരം

വര്‍ണ്ണങ്ങള്‍ തെളിഞ്ഞിരുന്നു...

നിന്‍ വാക്കില്‍ എന്‍

സ്വപ്നലോകം തുറന്നിരുന്നു...

നീ എനിക്കായ്‌ തീര്‍ത്ത പൂത്താലി

എന്നും സ്വപ്നങ്ങളില്‍

വിരുന്നുണ്ണാന്‍ വന്നിരുന്നു...

ഇന്ന് നിന്‍ വാക്കുകള്‍

വിഴുങ്ങാന്‍ വെമ്പുന്ന

അഗ്നിജ്വാല പോലെ

എന്നെ പൊള്ളിക്കുന്നു..

പൊട്ടിപ്പോയ നൂലുകള്‍ വീണ്ടും

ഒന്നിപ്പിക്കാനായി പാഴ്ശ്രമം

നടത്താന്‍ പൊക്കിയ എന്‍

കൈകള്‍ മരവിച്ചിരുന്നു..

Friday 17 August 2012

മഴ



മഴ തിമിര്‍ത്തുപെയ്തു
ഭൂമിയെ തണുപ്പിക്കാന്‍
ഒരുങ്ങുന്നു...
കുളിരും ചുമന്നു
തണുത്ത കാറ്റ്
തഴുകി തലോടി നീങ്ങുന്നു

കൈകള്‍ തണുപ്പില്‍
വിറങ്ങലിക്കുന്നു..
ഈ മഴ എന്‍ മനസ്സിനേം
തണുപ്പിക്കുമ്പോള്‍
പുതിയ പ്രതീക്ഷകളുടെ
ഭാണ്ടകെട്ടുമായി
മഴത്തുള്ളികള്‍ക്കിടയിലൂടെ
നനയാതെ നടക്കാനായി ഞാനും
യാത്ര തുടരുന്നു...




എങ്ങോട്ടെന്നറിയാതെ...

പ്രണയം...



ഒരു കാറ്റിന്‍ ഈണം പോലെ..

മഴവില്ലിന്‍ ചാരുത പോലെ..

സാഗരത്തിലെ തിരമാലകള്‍ പോലെ

ഒരു പനിനീര്‍പ്പൂവിന്‍ സുഗന്ധം പോലെ

ഒരു മഴയുടെ കുളിരു പോലെ

കാത്തിരിപ്പിന്‍ സുഖമുള്ള

അനുഭൂതിയാണീ പ്രണയം...

വെറുതെ ഒരു മോഹം



പനിനീര്‍ പൊഴിയും രാവുകളില്‍

മഴപെയ്യും നിലാവില്‍

നിന്‍ മുഖമൊന്നു കാണാന്‍ മോഹം

ആ വാക്കൊന്നു കേള്‍ക്കുവാന്‍ മോഹം

ഈ മഴയത്ത് നിന്‍ പ്രണയത്തില്‍

കുളിരാനൊരു മോഹം

Thursday 16 August 2012

ആത്മാവ്

എന്നെ ആരോ വെള്ളവസ്ത്രം
പുതപ്പിച്ചിരിക്കുന്നു...

എനിക്ക് ചുറ്റും കരച്ചില്‍ ഉയരുന്നു
രാമായണം ചെവിയില്‍ മുഴങ്ങുന്നു

ആരോക്കൊയോ പിറുപിറുക്കുന്നു...

അപരിചിത മുഖങ്ങള്‍ കാണാന്‍ വരുന്നു


ഞാന്‍ എന്‍ കൈകള്‍ അനക്കാന്‍
ശ്രമിക്കവെ അറിയുന്നു

എന്‍ കൈകള്‍ പൊങ്ങുന്നില്ല
കാലുകള്‍ അനങ്ങുന്നില്ല
ചുണ്ടുകള്‍ തുറക്കുന്നില്ല
എങ്കിലും ഞാന്‍ എല്ലാം കാണുന്നു

ആരോക്കൊയോ എന്നെ എടുക്കുന്നു
ചുറ്റിനും മന്ത്രം മുഴങ്ങുന്നു
എന്നെ ചിതയില്‍ വെക്കുന്നു ചിലര്‍
അരുതേ എന്ന് അലറാന്‍ ആവാതെ
മരിക്കാതെ എന്നെ ഇവര്‍ കൊല്ലുന്നു

Wednesday 15 August 2012

നിശബ്ദത



ഒരു രാഗം പോലും പാടാതെ

ഇന്നും പ്രഭാതം കടന്നു പോയി

നിശബ്ദമായ തടാകത്തില്‍

കാറ്റിന്‍റെ അലപോലും ഇല്ലാതെ,

പ്രതീക്ഷകളെ ഊതികെടുത്തി നീ അകലുമ്പോള്‍

എന്‍റെ ഒരു ദിനം കൂടി നിശബ്ദമായി എരിഞ്ഞടങ്ങുന്നു....

നിന്‍ വരവ്



നിന്‍ വരവറിയിച്ചു മുറ്റത്തെ

മുല്ലയും പൂത്തല്ലോ...

താമരമൊട്ടും വിരിഞ്ഞല്ലോ..

വഴികണ്ണുമായി നിക്കുന്ന

എന്‍ നയനങ്ങള്‍ എന്തിനോ

കൂടുതല്‍ തുടിച്ചല്ലോ...

ഇന്ന്  , കൂടുതല്‍ തുടിച്ചല്ലോ

ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും

മതിവരാതെ കണ്ണാടിയില്‍

വീണ്ടും നോക്കിയല്ലോ...

ഞാന്‍ വീണ്ടും നോക്കിയല്ലോ

വാതില്‍ മണികള്‍ കിലുങ്ങിയല്ലോ...

ഒക്കെയും സത്യമോ സ്വപ്നമോ

എന്നറിയാതെ ഞാനും

കുഴങ്ങിയല്ലോ....

Tuesday 14 August 2012

എന്നു വരും



പരിഭവങ്ങള്‍ ഒക്കെയും

പെയ്തു തീര്‍ക്കാനായി

ഒരുങ്ങി നില്‍ക്കുന്ന മാനവും




ക്രോദം മാറ്റാനായി

കാതില്‍ അലയടിക്കുന്ന കാറ്റും...


ചായം പൂശി പൂരം

കാണാന്‍ വന്ന സന്ധ്യയും ..




എന്നോട് ചോദിച്ചത് നീ 

എന്നു വരും എന്നാണ്....




ഉത്തരം പറയാനാവാതെ

ഈ ഇടവഴിയിലൂടെ ഓടാവെ 

ഞാനും ഓര്‍ത്തത്‌ അത് തന്നെയാണ്...

ശാലീന സൌന്ദര്യമേ



പുലരി തന്‍ വെണ്മകള്‍

കൈ നീട്ടി വാങ്ങിയ

ശാലീന സൌന്ദര്യമേ...


നിന്‍ കാറ്റത്താടും കുറുനിരകളോ

ആരെയും മയക്കും നോട്ടമോ

എന്നെ ആകര്‍ഷിപ്പു...


ഇന്ന് നിന്‍ ഇലച്ചാര്‍ത്തുകള്‍

കരുതിയത് എനിക്കായ്

നോമ്പ് നോറ്റ പ്രസാദമോ...


കരളില്‍ പതിഞ്ഞു

കിടക്കുമീ മായാത്ത

ചാരുത നീ മലയാളിപെണ്ണെ...

Monday 13 August 2012

ഹൃദയം



ഒരു കുഞ്ഞുശലഭം പോല്‍

നിന്നെ എന്‍ ഹൃത്തില്‍

ഒളിപ്പിച്ചു ഞാന്‍.........


നീ വളര്‍ന്നൊരു സുന്ദര

ശലഭം ആകവെ നിനക്ക്

ചുറ്റും എന്‍ മോഹങ്ങള്‍

വര്‍ണ്ണക്കുട പിടിച്ചു...


നീ നെയ്ത ചിത്രങ്ങള്‍

എന്‍റെതെന്നു മോഹിച്ചു

നിനക്കൊപ്പം എന്‍ മോഹങ്ങളും

ചിറകു വിടര്‍ത്തി...


വളര്‍ന്നു നീ മറ്റൊരു പൂവിന്

ഹൃദയം പകുത്തു നല്‍കിയപ്പോള്‍

തകര്‍ന്നടിഞ്ഞത് നിനക്കായ്‌

കൂടോരുക്കിയ എന്‍ ഹൃദയമാണ്..

ജന്മം

ഒരു മെഴുകുതിരി വെളിച്ചത്തെ , 

സ്വന്തമാക്കാന്‍ മോഹിച്ചു, 

അതില്‍ സ്വയം ഹോമിക്കുന്ന 

ഒരു ഈയാംപാറ്റയെ പോല്‍ , 

എരിഞ്ഞു തീരാന്‍ വെമ്പുമീ ജന്മം

Sunday 12 August 2012

ന്യായികരണം



ഏകാന്തതയെ സ്നേഹിച്ചു

തുടങ്ങിയ വേളയില്‍ ,

ഓടിയൊളിച്ച ആരവങ്ങളിലേക്ക്

എന്നെ തള്ളിവിട്ടിട്ടു ,

വീണ്ടും ഒറ്റക്കാക്കി

കടന്നുകളഞ്ഞപ്പോള്‍ ഒക്കെയും

സ്വപ്നമെന്നു സ്വയം

ന്യായികരിക്കാന്‍ ശ്രമിച്ചുവോ.

Saturday 11 August 2012

നെരിപ്പോട്

ഇന്ന് നീ ഊതികത്തിച്ച

എന്‍ നെഞ്ചിലെ നെരിപ്പോടില്‍

കത്തിയമരുന്നത് ഞാന്‍ നിനക്കായ്‌

കരുതിവെച്ച എന്‍ കനവുകളാണ്...

Friday 10 August 2012

ഇരുട്ട്

കാത്തിരിപ്പിന്‍ താളം തെറ്റവെ
സമയവും ഇഴയുന്നു...

ക്ഷമ അക്ഷമക്ക് വേദിഒരുക്കി
ക്രോധമായി ജന്മമെടുക്കുന്നു

ക്രോധം പ്രകടിപ്പിക്കാനാവാതെ
നിരാശക്കു വഴിമാറവെ

ജീവിതം തന്നെ ഇരുട്ടിലേക്ക്
ആനയിക്കപ്പെടുന്നു...

തരിശുഭൂമി



മനസ്സ് തേടുന്നതാരെ...

നയനങ്ങള്‍ കാണുന്നതാരെ...

മൂടുപടം അഴിച്ചിട്ട്

തിരിഞ്ഞു നോക്കുമ്പം

സ്നേഹത്തിന്‍റെ

തൂവല്‍സ്പര്‍ശം

ഏല്‍ക്കാത്ത തരിശുഭൂമി

ആകുന്നുവോ ജീവിതം....

Thursday 9 August 2012

ചില്ലുജാലകം



മൌനം കൊണ്ടൊരു

ചില്ലുജാലകം പണിത്

അതില്‍ എന്‍ ഹൃദയം 

മറച്ചുവെച്ചു...

വിരഹത്തിന്‍ വേദനയില്‍

പൊഴിഞ്ഞ വാക്കുകള്‍

ആ ചില്ലില്‍ അടിച്ചു

പ്രതിധ്വനിച്ചിരുന്നു...

നിന്നില്‍ നിന്നും പിടിച്ചുവാങ്ങി

ഭദ്രമായി ഒളിപ്പിച്ച എന്‍

ഹൃദയം നിന്‍ ഒരു നോക്കില്‍

കൈവിട്ടു പോകവെ

ഞാന്‍ അറിഞ്ഞു എന്‍

ചില്ലുജാലകം എത്ര

നേര്‍ത്തതായിരുന്നെന്നു.....

Wednesday 8 August 2012

മുഖച്ഛായ



കഴിഞ്ഞുപോയ കാലങ്ങള്‍

നിഴലാട്ടം പോല്‍ പിന്തുടരവെ


സ്വന്തം മുഖച്ഛായ നഷ്ടപ്പെട്ട

ഞാന്‍ നിന്‍ മുഖവും

തേടി അലയുന്നു...

യാത്ര


വഴിഅമ്പലങ്ങള്‍ തീര്‍ത്ത
മധുരവും പേറി മനസ്സ്
വീണ്ടും ഒരു യാത്രക്കൊരുങ്ങി ..

കാണാത്ത സത്യങ്ങള്‍ക്കും
കണ്ട മിഥ്യകള്‍ക്കും
ഇടയിലുള്ള ഒരു യാത്ര...

ഒരു കൊടുങ്കാറ്റിന്‍
വിങ്ങലുകള്‍ മനസ്സില്‍ പേറി
ഒരു മഴയായി പെയ്തുതീരാന്‍
 കൊതിച്ചുള്ള ഒരു യാത്ര...

Tuesday 7 August 2012

രാത്രികള്‍

രാത്രികള്‍ എന്നും പ്രിയമുള്ളതാണ്

ഓര്‍മ്മകള്‍ സ്വപ്നങ്ങളായി

മാറുന്ന യാമം,

അവിടെ പരിഭവങ്ങള്‍ ഇല്ല

കുറ്റങ്ങള്‍ ഇല്ല 

മനസ്സിന്‍റെ ഇടനാഴിയിലെ നനുത്ത

കാലൊച്ച മാത്രം...

തിരിനാളം



ഒരു തിരിനാളമായ് നിനക്ക്

പ്രകാശം ചോരിഞ്ഞിട്ടും നീ

പറഞ്ഞത് എന്‍റെ പ്രകാശം

എത്താത്ത ഇരുട്ടിനെക്കുറിച്ചാണ്...

ഒരു വഴിവിളക്കായി നിന്നിലേക്ക്

നീളുന്ന ഈ പ്രകാശം എന്തേ നീ

അറിയാതെ പോയി............




ചിന്തകള്‍

മനസ്സ് ഇന്നും നിന്‍റെ
പ്രഭാവലയത്തില്‍
വട്ടം ചുറ്റുന്നു...

ചിന്തകള്‍ നീ നെയ്ത
വലയില്‍ കുരുങ്ങി
കിടക്കുന്നു..

ഭാരം കൂടിയിട്ടും
പൊട്ടിക്കാതെ അത്
വലയില്‍ തന്നെ
കുരുങ്ങുന്നു...

ചിന്തയില്‍ നിന്ന്
നിന്നെ ഒഴിപ്പിക്കാന്‍
ഉള്ള ശ്രമം വിഭലം
ആകവേ സ്വയം
ചോദിച്ചു പോകുന്നു..

എന്തെ ഞാന്‍ മാത്രം
ഇങ്ങനെ....

എനിക്ക് തോന്നുന്നത്
ഒന്നും എന്താവും നിനക്ക്
തോന്നാത്തത്..

മൌനം

മൌനം കൊണ്ടൊരു
ചങ്ങല പണിത്
അതില്‍ നീ നിന്‍
കൈകള്‍ ബന്ധിച്ചു.........


കാലം പണിതൊരു
കൊട്ടാരത്തില്‍
നിന്‍ മൌനവിചാരങ്ങള്‍
തേടി ഞാന്‍ അലഞ്ഞു..

കേട്ടതൊക്കെയും കുറെ
തേങ്ങലുകള്‍ മാത്രം.......

നിന്നെ തേടിയുള്ള
യാത്രയില്‍ നീ
വഴിയില്‍ ഉപേക്ഷിച്ച
എന്‍ ഹൃദയത്തിന്‍
തേങ്ങലുകള്‍ കാണാന്‍
നീ വൈകിയതെന്തേ.......

എന്നെ തേടി വരാഞ്ഞതെന്തേ...

കടപ്പാട്

എന്‍ കാവ്യങ്ങള്‍ എന്നും നിനക്കായ്‌

എന്‍ നിനവുകള്‍ എന്നും നിനക്കായ്‌

ഇന്നെന്‍ കടപ്പാടും നിനക്കായ്‌

എന്നില്‍ അക്ഷരജ്വാലയുടെ

തിരിതെളിച്ചതിനു......

വനപുഷ്പം



എന്‍ ഏകാന്തവീഥിയില്‍

വന്നണഞ്ഞ വനപുഷ്പമേ

ഒരു മോഹമുല്ല പൂവായി

ഞാന്‍ കാത്തിരുന്നു

നിന്‍ മുഖം കാണാന്‍

ആ നോട്ടത്തില്‍ മയങ്ങാന്‍

-------------------------------------------------

ഒരു വര്‍ണ്ണ ചാരുതയില്‍

 എന്‍ മനം പൂത്തുവോ

നിന്‍ ഗാനപല്ലവിയില്‍

എന്‍ മനം തളിര്‍ത്തുവോ

ഒരു പകല്‍ നക്ഷത്രം പോല്‍

ഞാന്‍ മാറിയോ.....


കിനാവ്

ഇന്നെന്‍ പാഴ്കിനാവിലും നീയെ

പകല്‍കിനാവിലും നീയെ

നീ ഇല്ലാതൊരു ജന്മമുണ്ടോ

നിന്നെ ഓര്‍ക്കാത്ത നിമിഷമുണ്ടോ

Monday 6 August 2012

ജീവിതവീഥിയില്‍



ജീവിതവീഥിയില്‍ ,

പിന്നിട്ട വഴികളില്‍,

നാം നടന്ന പാതയില്‍

എന്നെങ്കിലും നീ തിരിച്ചു വന്നാല്‍

ആ പാതയോരത്ത്

നിന്നെയും നോക്കി നിക്കുന്ന

എന്നെ കണ്ടാല്‍ പഴയതെല്ലാം

മറന്നു പുഞ്ചിരിക്കാന്‍

നീ ശ്രമിക്കില്ലെ....

Saturday 4 August 2012

നഷ്ടസ്വപ്നം



നഷ്ടസ്വപ്നമേ ഒരു യാമത്തില്‍

നീ എന്നില്‍ കൂട് കൂട്ടി

വര്‍ണ്ണചാരുതകള്‍ വിരിച്ചു

ചിരിയുടെ തുടിപ്പുകള്‍ നല്‍കി

മിഴിയിതളില്‍ നാണം വിരിയിച്ചു

മായമോഹന രാത്രിയിലെ

അന്ത്യയാമത്തില്‍ നീ

പടിയിറങ്ങവേ...

നീ എന്നെ നോക്കി

നെടുവീര്‍പ്പിട്ടിരുന്നോ

വീണ്ടും വരാം എന്ന്

ചൊല്ലിയിരുന്നോ.....

Friday 3 August 2012

സമസ്യ

എന്‍റെ സ്നേഹകൂടുതല്‍ കൊണ്ടാണോ

അതോ നിന്‍റെ സ്നേഹകുറവു കൊണ്ടാണോ

നീ എന്ന സമസ്യയുടെ ഉത്തരം ഇന്നും

എനിക്ക് അന്യമായി തുടരുന്നെ....

Thursday 2 August 2012

ബാല്യം



പറയുവാനേറയില്ല എന്‍ ബാല്യത്തിന്,

കാലമേ നീ മായ്ച്ചു കളഞ്ഞ

എന്‍ ഓര്‍മ്മകളില്‍

ബാല്യത്തിന്‍ തുടിപ്പുണ്ട്

ബലൂണ്‍ വാങ്ങാന്‍ വാശി പിടിച്ച

എന്‍ കുഞ്ഞു മനസ്സുണ്ട്..

നിഷ്കളങ്കയായ ഒരു

നല്ല ഹൃദയമുണ്ട്

ആ നല്ല ഓര്‍മ്മകളില്‍

വീണ്ടും ചേക്കേറാന്‍

ഒന്നും അറിയാതെ ഉറങ്ങാന്‍

കാലമേ നീ എന്‍ ബാല്യം

തിരിച്ചുതരുമോ.........

ചെറിയ കവിതകള്‍

ഒരു ദീപമായ്‌ തെളിഞ്ഞിടാം

നിന്‍ മൌനവീഥിയില്‍

ഞാന്‍ എരിഞ്ഞുതീരും വരെ
----------------------------------------------------



കാര്‍ത്തിക രാവില്‍ മണിദീപം

തെളിക്കുന്ന നിന്‍ മുഖം

ആ ദീപത്തിന്‍ ശോഭയില്‍,

ആദ്യമായി ഞാന്‍ കണ്ടപ്പോള്‍

ഒരു ദീപം എന്നുള്ളിലും തെളിഞ്ഞു..

ഒരു സുഖമുള്ള നിലാവായി....
-----------------------------------------------------------------



നിന്നെ ഞാന്‍ അറിയാന്‍ വൈകിയതോ

അതോ അറിഞ്ഞിട്ടും ഇല്ലാന്ന് നടിച്ചതോ

അറിയില്ല....

എനിക്കൊന്നും അറിയില്ല...

-------------------------------------------------------------



ഒരു മണ്‍ച്ചിരാത് പോല്‍

നിന്‍ വഴികളില്‍ പ്രത്യാശയുടെ

കിരണങ്ങള്‍ വീഴ്ത്താം ഞാന്‍

ഒരു കാറ്റില്‍ കെട്ടുപോകും വരെ

ഓര്‍മ്മയില്‍ ഒരു വസന്തം

ഓര്‍മ്മകളുടെ പെരുമഴക്കാലത്ത്
നിന്‍ മുഖം എന്‍ പൊന്‍കിനാവില്‍
തെളിഞ്ഞു നിന്നു...

വാക്കില്‍ വസന്തം വിടര്‍ന്നിരുന്ന
യാമങ്ങള്‍.... .....

തഴുകുന്ന പകല്‍കാറ്റിനും
പാലപ്പൂമണം തോന്നിയ
ദിനങ്ങള്‍....

സമയരഥം ഓടുന്നതറിയാതെ
പോയ ദിനരാത്രങ്ങള്‍

പകല്‍ കിനാവുകള്‍ ചിറക്‌
വിരിച്ചു സ്വര്‍ഗ്ഗവാതില്‍
കാട്ടിയ നിമിഷങ്ങള്‍..

ആ വസന്തകാലത്തില്‍
വിരിഞ്ഞ പൂക്കളുടെ
സുഗന്ധം ഇന്നും
എന്നെ മയക്കുന്നു...

Wednesday 1 August 2012

കടല്‍

കടലിനു കൂടുതല്‍ സ്നേഹം
കരയോടു ആണോ
കാറ്റിനോട് ആണോ


ഓരോ പ്രാവശ്യം
തിരമാലകള്‍ കരയെ
തഴുകി മായുമ്പോള്‍
കര നാണത്താല്‍
മുഖം കുനിച്ചു അടുത്ത
തിരമാലക്കായ്‌
കാതോര്‍ക്കുന്നു


പക്ഷെ ആ കര
അറിയുന്നില്ലലോ
കാറ്റ് വന്നു തിരയുടെ
ചെവിയില്‍ കിന്നാരം
ചൊല്ലുന്ന സന്തോഷപൂക്കള്‍
ആണ് കരയില്‍
ചിതറുന്നതു എന്ന്

വിട



ഒരുമിച്ചു ഒരു കുടകീഴില്‍

ഇരുന്ന നിമിഷങ്ങളില്‍

നിന്നോട് പറയാനായി

കരുതി വെച്ച വാക്കുകള്‍

ഓരോന്നായി ഇന്ന് എന്നെ

നോക്കി പരിഹസിക്കുകയാണ്




എന്നെങ്കിലും നിന്‍ ജീവിത

വഴിത്താരയില്‍ ഞാന്‍

കോര്‍ത്തെടുത്ത ഈ

ഹൃദയമന്ത്രങ്ങള്‍ നിന്നെ

തേടി വരട്ടെ...


അത് വരെ നിനക്ക് വിട...........

നീ ഉണ്ടെങ്കില്‍...

നിനക്കായ്‌ കുറിച്ചിടാം എന്‍
ഹൃദയതന്ത്രികള്‍ മീട്ടും
പ്രണയത്തിന്‍ സ്പന്ദനങ്ങള്‍

നിനക്കായ്‌ ഞാന്‍ കൊളുത്തിടാം

എന്‍ പ്രണയമണി തൂവല്‍
പൊഴിയും അനുരാഗദീപങ്ങള്‍

നിനക്കായ്‌ തുറന്നിടാം എന്‍
ഹൃദയത്തിന്‍ മണിവാതില്‍

എല്ലാം കാണാന്‍ നീ ഉണ്ടെങ്കില്‍...