Thursday 2 August 2012

ബാല്യം

പറയുവാനേറയില്ല എന്‍ ബാല്യത്തിന്,

കാലമേ നീ മായ്ച്ചു കളഞ്ഞ

എന്‍ ഓര്‍മ്മകളില്‍

ബാല്യത്തിന്‍ തുടിപ്പുണ്ട്

ബലൂണ്‍ വാങ്ങാന്‍ വാശി പിടിച്ച

എന്‍ കുഞ്ഞു മനസ്സുണ്ട്..

നിഷ്കളങ്കയായ ഒരു

നല്ല ഹൃദയമുണ്ട്

ആ നല്ല ഓര്‍മ്മകളില്‍

വീണ്ടും ചേക്കേറാന്‍

ഒന്നും അറിയാതെ ഉറങ്ങാന്‍

കാലമേ നീ എന്‍ ബാല്യം

തിരിച്ചുതരുമോ.........

2 comments:

  1. ഇഷ്ടമായി ഒത്തിരി.
    പറയാൻ മറന്ന വാക്കുകൾ,
    ഇഷ്ട്റ്റങ്ങളെല്ലാം വാക്കിൽ നിറച്ച്‌ കാത്തിരുന്നു നീ വരുംബൊൾ നിനക്കു നൽകാൻ.
    അടുക്കളയിലെ ഉപ്പു ഭരണിക്കടിയിൽ അമ്മയെടുത്തുവച്ച ചില്ലറത്തുട്ടുകളെ കട്ടെടുത്ത്‌ നിനക്കായ്‌ ഞാൻ വങ്ങിയ ഒരു ശംഖ്‌, നിന്റെ പേരു കൊത്തിയ ഒരു കൊച്ചു ശംഖ്‌.
    എല്ലാം ബാല്യത്തിന്റെ നടന്നകന്ന മണ്വഴിയിൽ വീണുപോയി.
    എല്ലാം ഓർമ്മകൾ.
    നിനക്കിനിയൊരു മടക്കയാത്ത്രയുണ്ടെങ്കിൽ നീയാ വഴി നടക്കണം.
    ആ പഴയ ശംഖിനെ തേടിയെടുത്ത്‌ നിന്റെ ചെവിയോടു ചേർക്കണം,
    അതിൽ നമ്മുടെ ബാല്യം മുഴങ്ങി നിൽപ്പുണ്ടാകും.
    അനൂപ്‌.

    ReplyDelete
  2. ഇഷ്ടമായി ഒത്തിരി.