Monday 24 February 2014

ജീവിതം

പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെങ്കിലും
പ്രതീക്ഷിക്കുക വെറുതെ
നാളെയുടെ നല്ലകാലത്തിനായി
അതാണത്രേ ജീവിതം

ക്ഷമയെന്ന പേര്‍

ജീവിതത്തിലെ ചോദ്യങ്ങളുടെ
ഉത്തരമില്ലായ്മയില്‍
വിരിഞ്ഞ പൂക്കള്‍ക്കു ഒക്കെയും
ക്ഷമയെന്ന പേര്‍

മറന്നു വെച്ചൊരു കവിതയിലെ

മറന്നു വെച്ചൊരു കവിതയിലെ
വരികള്‍ പരതിയെപ്പോഴാണ്
നീ എന്നില്‍ നിന്നും എന്നേ
അടര്‍ന്നു വീണെന്ന് ഞാന്‍ അറിഞ്ഞത്

-----------------------------------------------

നിന്‍ മോഹത്തിന്‍ വീഥിയില്‍
ഒരു വെളിച്ചമായി തൂവാന്‍
എന്നെ അനുവദിച്ചുകൂടെ..

-----------------------------------------------

നിന്‍ സ്നേഹത്തിന്‍
മൃദു മന്ത്രണത്തില്‍
എന്‍ നെഞ്ചിന്‍ താളങ്ങള്‍
നിന്‍ കാലോച്ച
കാതോര്‍ക്കുമീ മനം

---------------------------------------


പ്രണയമേ


പ്രണയമേ നിന്നെ അറിയുവാന്‍
ഇനിയുമെത്ര നാള്‍ ഞാന്‍ പൂത്തുലയണം

പ്രണയമേ നിന്നെ അറിയുവാന്‍
ഇനിയുമെത്ര കാതം ഞാന്‍ നടന്നടുക്കണം

പ്രണയമേ നിന്നെ അറിയുവാന്‍
ഇനിയുമെത്ര ഋതുഭേദങ്ങള്‍ അടര്‍ന്നു വീഴണം

പ്രണയമേ നിന്നെ അറിയുവാന്‍
ഇനിയുമെത്ര മൌനങ്ങള്‍ പരിഭവം പറയണം

എന്നിലെ നിന്നെ അറിയുവാന്‍
ഇനിയുമെത്ര ഓര്‍മ്മകളില്‍ നിന്നെ വരക്കണം

പ്രണയ ദിനാശംസകള്‍

ഒരു ദിനത്തില്‍ ഒതുങ്ങാത്ത
ഒരു വാക്കില്‍ തീരാത്ത
ഒരു റോസില്‍ അവസാനിക്കാത്ത
ഒരിക്കലും വറ്റാത്ത
നമ്മുടെ പ്രണയത്തിനായി
പ്രണയ ദിനാശംസകള്‍

ഓര്‍മ്മയുടെ ഓടങ്ങള്‍



ഓര്‍മ്മയുടെ ഓടങ്ങള്‍
തുഴഞ്ഞു നീങ്ങിയാല്‍
അവിടെ നിന്‍ കൊലുസിന്‍
കാലൊച്ചകള്‍ കേള്‍ക്കാം
പരിഭവമില്ലാത്ത നിന്‍ കുട്ടിത്തങ്ങള്‍ കാണാം
കാപട്യമില്ലാത്ത നിന്‍ പുഞ്ചിരി കാണാം
ഒന്നുമറിയാത്ത നിന്‍ കൊച്ചു മോഹങ്ങള്‍ കാണാം