Monday 31 December 2012

നന്ദി വര്‍ഷമേ



വിടപറയുന്ന വര്‍ഷമേ

നീ തന്ന വേദനകള്‍ക്കും

ഓര്‍മ്മകള്‍ക്കും

നീയെന്‍ മേല്‍ കൊരിയിട്ട

കനല്‍പൂക്കള്‍ക്കും

മോഹഭംഗങ്ങള്‍ക്കും

എല്ലാത്തിനും നന്ദി

വന്നണയാന്‍ വെമ്പുന്ന

പുതുവര്‍ഷമേ

പഴയതെല്ലാം മായ്ച്ചു

ഞാന്‍ നിന്നെ കാത്തിരിക്കുന്നു

പുതു അനുഭവങ്ങള്‍ തന്‍

പൂന്തെനരുവിയില്‍

മുങ്ങാംകുഴിയിട്ടു

മടങ്ങാന്‍...

Friday 28 December 2012

ആത്മഗതം'



ഒരു പാത്രം മറവിയുമായി

നിന്നെ കാണാന്‍ വന്നപ്പോള്‍

നീ എനിക്ക് ഒരു കുന്നോളം

ഓര്‍മ്മകള്‍ തന്നു...

Thursday 27 December 2012

കഷ്ടകാലം



ജീവിതത്തില്‍ കഷ്ടകാലം കൊണ്ട്

ഗതി കേട്ടു നട്ടം തിരിഞ്ഞു ഇനി

ഒരു രക്ഷയും ഇല്ല എന്ന

ബോധ്യത്തില്‍ ആണ് അവന്‍

ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയത്..

വളരെ ആലോചിച്ചു വേറൊന്നിലും

മരിക്കും എന്ന് വിശ്വാസം വരാത്തകൊണ്ടാണ്

ട്രെയിന്‍ തല വെക്കാം എന്ന് തീരുമാനിച്ചത്

അങ്ങനെ അവന്‍ ട്രെയിന്‍ സമയം നോക്കി

പാളത്തില്‍ വളരെ നേരത്തെ തന്നെ

പോയി സ്ഥാനം പിടിച്ചു,


അതാ ട്രെയിന്‍ന്‍റെ കൂവല്‍ കേക്കാം

ലോകമേ വിട, നാളെ എന്നെക്കുറിച്ച്

നല്ലത് മാത്രം കേക്കാം..കണ്ണുകള്‍ അവന്‍

ഇറുകി അടച്ചു, ട്രെയിന്റെ ശബ്ദ്ദം

അടുത്തടുത്തു വരുന്നു, പെട്ടെന്നാണ്

നിനക്കൊന്നും വേറെ ഒരു പണിയും

ഇല്ലെന്നു ചോദിച്ചു ആരോ തന്നെ

പൊക്കി എടുക്കുന്നു.


കണ്ണ് തുറന്നു നോക്കിയപ്പോള്‍ മനസ്സിലായി

ഒരിക്കലും ഇവിടെ നിര്‍ത്താത്ത ട്രെയിന്‍

ദാണ്ടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍

നിര്‍ത്തിയിട്ടിരിക്കുന്നു, അതില്‍ നിന്ന്

ഇറങ്ങി ആക്രോശിക്കുന്ന ഡ്രൈവര്‍

മനുഷ്യര്‍ക്ക്‌ പണി ഉണ്ടാക്കാന്‍ വേണ്ടി

ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും എന്ന്

സഭ്യമല്ലാത്ത ഭാഷയില്‍ പറയുന്ന

പോലീസ്ക്കാര്‍


മരിക്കാന്‍ പറ്റാത്തത്തിന്‍റെ

നാണക്കേടിലും അവന്‍ ഓര്‍ത്തു

ഹോ മനസ്സമാധാനത്തോടെ മരിക്കാനും

സമ്മതിക്കില്ലല്ലോ ,

മുടിഞ്ഞ കഷ്ടകാലം...



നൊമ്പരം


രാവിന്‍ നിലാപക്ഷികള്‍ പാടും
കാറ്റിനീണങ്ങള്‍
മനസ്സില്‍ പതിയവെ
അറിഞ്ഞു ഞാനിന്നൊരു
വേര്‍പാടിന്‍ നൊമ്പരം

ഏകാന്തതയിലെരിയും
തിരിനാളങ്ങള്‍
ആളിപടര്‍ന്നു കത്തവെ
അറിഞ്ഞു ഞാന്‍
വിരഹാഗ്നിയിലെരിയും
ആത്മാവിന്‍ നൊമ്പരം

കനവുകളില്‍ പൂത്ത
വസന്തം പാഴ്കിനാവായ്‌
മറയവെ
അറിഞ്ഞു ഞാന്‍
ഏകാന്തതയില്‍ നോവും
മനസ്സിന്‍ നൊമ്പരം

സന്ധ്യയുടെ ഭാവം
ഇരുള്‍ മൂടവെ
അറിഞ്ഞു ഞാന്‍
വരുവാനാരുമില്ലാത്തവര്‍ തന്‍
കാത്തിരിപ്പിന്‍ നൊമ്പരം

നൊമ്പരങ്ങള്‍ ഒക്കെയും
കൈപ്പിടിയിലൊതുക്കി
നടന്നു നീങ്ങവെ
പുറകില്‍ സന്തോഷങ്ങള്‍
ആര്‍ത്തുല്ലസിച്ചിരുന്നു..


നീര്‍മിഴിത്തുള്ളികള്‍


ദുഃഖങ്ങളുടെ
പെരുമ്പറ
കൊട്ടലില്‍
വീണുടയുന്ന
നീര്‍മിഴിത്തുള്ളികള്‍

Wednesday 26 December 2012

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍



മറക്കുക ഹൃദയമേ

മൂകമാം ഓര്‍മ്മകള്‍

പൊറുക്കുക ഹൃദയമേ

വേദന തന്‍ പാടുകള്‍

നടന്നകലുക നീ

ആര്‍ദ്രമാം ഭാവങ്ങളില്‍ നിന്നും

കാത്തിരിക്കുക നീ

വസന്തം പൂക്കുന്ന കാലത്തിനായി

മഞ്ഞില്‍ വിരിയും പൂക്കള്‍

വിടരും വരെ

Tuesday 25 December 2012

ക്രിസ്മസ് ഗാനം



പുല്‍ക്കൂട്ടില്‍ ഭൂജാതനായാവനെ
എന്‍ യേശുനായകനെ
മര്‍ത്യനായി പിറന്നൊരു പുണ്യമേ
എന്‍ യേശുനായകനെ

നിന്‍ പിറവി ഞങ്ങള്‍ വാഴ്ത്തുന്നു
നിന്‍ നാമം ഞങ്ങള്‍ വാഴ്ത്തിടുന്നു

നിന്‍ മുമ്പില്‍ എന്‍ കുറ്റമെല്ലാം
ഏറ്റുപറയുമ്പോള്‍
എന്‍ ദുഖഭാരമെല്ലാം നീ അകറ്റുന്നു

ക്രൂശിതനായി മാനവരാശിതന്‍
പാപങ്ങള്‍ കഴുകികളഞ്ഞവനെ

നിന്‍ പിറവി ഞങ്ങള്‍ വാഴ്ത്തുന്നു
നിന്‍ നാമം ഞങ്ങള്‍ വാഴ്ത്തിടുന്നു

ക്രിസ്മസ് ആശംസകള്‍

Monday 24 December 2012

നിത്യതയില്‍ ലയിക്കും വരെ



പറയുവനാനിനി ഒരു പ്രണയം ഇല്ല

കൊണ്ട് നടക്കാന്‍ കൈയില്‍

ഒരു പിടി മോഹങ്ങള്‍ ഇല്ല

തീച്ചൂളയില്‍ വെന്ത ഹൃദയവുമായി

ചീന്തിയെടുക്കാന്‍ ഒരു പിടി ഓര്‍മ്മകള്‍

ഇല്ലാതെ നടന്നകലുമ്പോള്‍

വിട ചൊല്ലിയ വാക്കുകള്‍ പല്ലിളിക്കുന്നുണ്ടാവാം

നിസ്സംഗതയില്‍ മൂടിയ വികാരങ്ങള്‍

ഇനിയും പൂക്കാതിരിക്കട്ടെ

നിത്യതയില്‍ ലയിക്കും വരെ

Sunday 23 December 2012

കവിതയിലെ നൊമ്പരം



കവിതയില്‍ അക്ഷരങ്ങള്‍

വിതുമ്പി തീര്‍ത്ത നൊമ്പരം

പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി

കിടന്നുറങ്ങിയ വേളയില്‍

പിച്ചിച്ചീന്തിയെറിഞ്ഞവര്‍

ഹൃദയത്തിന്‍ തേങ്ങല്‍

കണ്ടില്ലാന്നു നടിച്ചു

എന്ന് നീ എന്നെ തേടി വരും...


സൂര്യനായി പൂത്തൊരു സൂര്യകാന്തി പോലെ

ചന്ദ്രനായി വിരിഞ്ഞൊരു ആമ്പല്‍പൂവിനെ പോലെ

മഴക്കായി കൊതിച്ച വേഴാമ്പലിനെ പോലെ

ഇളം കാറ്റില്‍ ചിരിക്കും പൂവിതള്‍ പോലെ

എനിക്കായ്‌ വിടര്‍ന്നൊരു പനിനീര്‍പ്പൂവായി

എന്ന് നീ എന്നെ തേടി വരും...

ഏകാന്തത




ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
പ്രണയമേ നീ എന്നെ വെറുക്കുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
വിരഹമേ നീ എന്നില്‍ അലിയുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മൌനമേ നീ എന്നെ വരമാല്യം ചാര്‍ത്തുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മരണമേ നീ എന്നെ പുല്‍കുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
മോക്ഷമേ നീ എന്നില്‍ വിടരുമോ

ഏകാന്തതയെ പ്രേമിക്കുകയെന്നാല്‍
എന്‍ ഗദ്ഗദം നീ മാറ്റുമോ
കാലമേ നീ എന്നെ ഉറക്കുമോ..
എന്‍ ചപല വികാരങ്ങള്‍ തുടക്കുമോ...

Wednesday 19 December 2012

ജനിക്കാത്ത മകള്‍ക്ക്



മകളെ നീ എന്‍ ഉദരത്തില്‍

പിറക്കാതിരിക്കുക..

ഇരുള്‍ മൂടാന്‍ കാത്തിരിക്കാതെ

കഴുകന്‍ കണ്ണുകള്‍

കാമകേളിക്കായ്‌ തെരുവില്‍

നിന്നെ വിലപേശാന്‍

തക്കം പാര്‍ക്കുന്നവര്‍ക്കിടയില്‍,

ബന്ധങ്ങളുടെ വിലയറിയാത്ത

ബുദ്ധിശൂന്യര്‍ക്കിടയില്‍,

പണമൊരു വിത്തായി

മനസ്സില്‍ കരുതും

ജന്മങ്ങള്‍ക്കിടയില്‍,

മകളെ നീ പിറക്കാതിരിക്കുക..

ഇനിയും ഒരു പെണ്‍കൊടി തന്‍

ഹൃദയം പിളരും അലര്‍ച്ച

കേള്‍ക്കാതിരിക്കാന്‍,

പിച്ചിചീന്തും നിന്‍ മനസ്സിന്‍

പിടച്ചില്‍ കാണാതിരിക്കാന്‍,

മകളെ നീ പിറക്കാതിരിക്കുക

ഈ അമ്മതന്‍ ഉദരത്തില്‍

പിറക്കാതിരിക്കുക..

അക്ഷമ


പുള്ളിപൂങ്കുയിലേ
പ്രഭാതം വിടര്‍ന്നില്ലേ ഇനിയും
നാട്ട്മാവിന്‍ കൊമ്പത്ത് പാടുവാന്‍
ഇനിയും നീ വന്നില്ലേ
കുളിരും പൊഴിക്കും പ്രഭാതമേ
നീ ഇനിയും ചിരി തൂവിയില്ലേ
മഹാസാഗരത്തില്‍ ചായാന്‍ പോയ
സൂര്യനിയും ഉണര്‍ന്നില്ലേ
കാലചക്രത്തില്‍ യാത്ര തിരിക്കും
സമയവും ഇഴയുന്നുവോ
ആരോ കാത്തിരിക്കും എന്‍
അക്ഷരങ്ങള്‍ വീണ്ടും
അക്ഷമ പൂണ്ടുവോ..

സമ്മാനം


പ്രാണനും പകുത്തു

തന്നില്ലേ പ്രണയമേ

എന്നിട്ടും എന്തിനു

നീ എനിക്ക്

കനല്‍പൂക്കള്‍ മാത്രം

സമ്മാനമായി തന്നു.

നിറം


മനസ്സില്‍ തീര്‍ത്ത മഴവില്ലില്‍

നിറം പൂശിയത് നീ ആകവെ

അത് മറ്റൊരാളുടെ വര്‍ണ്ണങ്ങളുടെ

ബിംബം ആണെന്നറിയാന്‍

വൈകിപോയൊരു പാഴ്ജന്മമിന്നു ഞാന്‍

Tuesday 18 December 2012

രാഗം



നിന്‍ നയനങ്ങള്‍

ഉതിര്‍ക്കും ഗാനങ്ങളില്‍

പിടയുന്നതെന്‍ ഹൃദയരാഗം

നിന്‍ മൌനങ്ങള്‍

വിടര്‍ത്തും ചിന്തയില്‍

ഉലയുന്നതെന്‍ ജീവരാഗം

നിന്‍ കരങ്ങള്‍

നെയ്യും തൂലികയില്‍

വിതുമ്പുമെന്‍ ആത്മരാഗം

നിന്‍ വാക്കുകള്‍

തീര്‍ത്തൊരു വര്‍ണ്ണങ്ങളില്‍

വിടരുന്നതെന്‍ പ്രിയാനുരാഗം

ആത്മാവില്‍ എഴുതിയൊരു

പ്രിയാനുരാഗം..

ശീലങ്ങള്‍

ഓര്‍മ്മകളില്‍
വീണുപോകാതിരിക്കാന്‍
ഓര്‍മ്മകള്‍ക്ക് മുന്നെ നടക്കാന്‍
ശീലിക്കുകയാണ് ഞാന്‍
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍
പാതകള്‍ ഇനിയും നിന്നില്‍
വന്നു ചേരാതിരിക്കാന്‍
സ്വാര്‍ത്ഥത ശീലിക്കയാണ് ഞാന്‍
പൊഴിഞ്ഞ ആശകള്‍
പുതിയ തീരങ്ങള്‍ തേടി
യാത്ര ചെയ്യട്ടെ...
നിന്നില്‍ അടിയറവു വെച്ച
ആത്മാവ് ഇനിയും
വിതുമ്പാതിരിക്കട്ടെ...

Saturday 15 December 2012

നീ മാത്രം...

മോഹങ്ങളില്‍ പൂക്കുന്ന ജാലകം
വാക്കുകളില്‍ കൊഴിയുന്ന വസന്തം
സ്വപ്നങ്ങളില്‍ നിഴലിക്കും വര്‍ണ്ണങ്ങള്‍
എന്നോ പെയ്തു തീര്‍ന്നൊരു മഴ പോല്‍
എന്‍ ഓര്‍മ്മകള്‍
പറയാന്‍ മറന്ന വാക്കുകള്‍
ഈയാംപാറ്റ പോല്‍ ചുറ്റിനും
കൈയ്യില്‍ നിന്ന് അടര്‍ന്നു വീണ
മുത്തുകള്‍ പോല്‍ ചില നഷ്ടങ്ങള്‍
ഇന്നും എന്‍ ഓര്‍മ്മതന്‍ മുറ്റത്തു
നീ മാത്രം...
നീ മാത്രം...

Friday 14 December 2012

എന്നും എന്നെന്നും

എന്‍റെ പാട്ടിലൊരു ഈണമായ്‌
എന്‍ മൊഴിയിലൊരു മുത്തായ്
എന്‍ മനസ്സിലൊരു കനവായ്
എന്‍ കവിതയിലൊരു ഭാവമായ്‌
നീ എന്നും എന്‍ ചാരെ ..
എന്നും എന്നെന്നും...

നയനങ്ങളില്‍ വിടരും വര്‍ണ്ണമായ്‌
കുളിര്‍ പെയ്യും കാറ്റായ്
പളുങ്ക് പൊഴിക്കും നിലാവായ്‌
നീ എന്നും എന്‍ കൂടെ
എന്നും എന്നെന്നും...

മായാത്ത അക്ഷരമായ്‌
തീരാത്ത മോഹമായ്‌
നിലക്കാത്ത താളമായ്‌
അണയാത്ത നാളമായ്
നമ്മുക്കെന്നും വിളങ്ങീടാം
എന്നും എന്നെന്നും...

Wednesday 12 December 2012

ചിന്ത





ഒരായിരം

ശരികള്‍ക്കിടയിലെ

ഒരു തെറ്റ് തേടി

അതോ

ഒരായിരം തെറ്റിനിടയിലെ

ഒരു ശരിക്ക് വേണ്ടി

ചോദ്യങ്ങള്‍ ബാക്കിയായ

ഒരു യാത്ര

നാളെയിലേക്ക്

Tuesday 11 December 2012

പാടിയില്ല,



പാടിയില്ല,പണ്ടൊരു പൂവിന്‍റെ
വിരഹത്തിന്‍ നോവുകള്‍,,
ഗ്രീഷ്മ രാവുകളും,,
പിന്നെ,സിന്ദൂര സന്ധ്യകളും...

പാടിയില്ല ഞാന്‍,നിലാവിന്‍,,
ചിരിക്കും നക്ഷത്രങ്ങള്‍ തന്‍,,
കണ്ണീരും വേര്‍പാടുകളും,,
മായാരാഗവും..

പാടിയില്ല ഞാന്‍ നിന്‍,,
നിഴല്‍പാടില്‍ മയങ്ങും,,
എന്‍ മനസ്സിന്‍,,
വിങ്ങലുകളും വേദനകളും,,
മൂകരാഗവും...

പാടിയില്ല,പണ്ടൊരു പൂവിന്‍റെ
വിരഹത്തിന്‍ നോവുകള്‍,,
ഗ്രീഷ്മ രാവുകളും,,
പിന്നെ,സിന്ദൂര സന്ധ്യകളും..

യാചകന്‍



അവനൊരു യാചകന്‍
വിധിയുടെ വിളയാട്ടത്തില്‍
കൈയും കാലും ശുഷ്കിച്ചു
പോയൊരു ആലംബഹീനന്‍...

ഒരു നേരത്തെ അന്നത്തിനായി
ഭിക്ഷ ചോദിച്ചു
ഒരു രൂപ പരാകി
കൊടുത്ത മുഖങ്ങളിലും
സഹതാപം കാട്ടിയ മുഖങ്ങളിലും
ദൈവത്തെ കണ്ടവന്‍

ആശയുടെ ഒരു കടുക്‌മണി
പോലും ഇല്ലാതെ
മരിക്കുന്ന നിമിഷം വരെ
പണക്കാരനാവാന്‍
സ്വപ്നം കണ്ടവന്‍

സങ്കടങ്ങള്‍ക്ക് അറുതി
ഇല്ലെന്നറിഞ്ഞവന്‍
ഇവനൊരു യാചകന്‍
സ്വപനം മാത്രം
സ്വന്തമായി ഉള്ളവന്‍..

അരളിമരം

അന്ന് നിന്നെ കാത്തു
അരളിമരത്തിന്‍ ചുവട്ടില്‍
നിന്നതും ....
കാത്തിരിപ്പിന്‍
നിമിഷങ്ങളില്‍ സമയചക്രം
ആരോ പിടിച്ചു
നിര്‍ത്തിയതായി തോന്നിയതും,
എന്‍റെ കത്തു വാങ്ങുമ്പോള്‍
നിന്‍ നയനങ്ങളില്‍ മിന്നിതെളിഞ്ഞ
ഭയപ്പാടുകളും ഞാന്‍
എങ്ങനെ മറക്കും സഖീ....
നിന്‍ പ്രണയത്തില്‍ എന്നോടൊപ്പം
ചിരിച്ച അരളിമരം
നീ പോയപ്പോ എന്നെ ആശ്വസിപ്പിച്ച മരം
ഇന്നും എന്നെ നോക്കി ചിരിച്ചു നില്‍പ്പൂ
വേറെ പലരുടെയും പ്രണയത്തിന്
സാക്ഷ്യം വഹിച്ചു...

ശോണിമ



കുങ്കുമത്തില്‍ ചാലിച്ച സന്ധ്യയും

കരിയില്‍ ചാലിച്ച നിശയും
വെള്ളപൂശിയ വെയിലും
നിന്‍ ശോണിമ കുറക്കുന്നില്ലലോ
എന്‍ പ്രണയമേ

Monday 10 December 2012

നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്



പാടുവാന്‍ മനസ്സിലുണ്ടെന്‍,,
നിലാപ്പൂവിന്‍,കാവ്യദളങ്ങളില്‍,,
ശ്രുതി തുളുമ്പും നീലാംബരി...

അറിയാതെ പെയ്തു പോയ്‌,,
മഴയുടെ മോഹങ്ങള്‍,,
ലോലമെന്‍ പൂംപരാഗങ്ങളില്‍..

എന്റെ തുളസീവനം നിറയെ,,
മഴ കൊണ്ട് കുളിരിട്ട,,
ഇതളുകള്‍,തളിരിലകള്‍,,
മഞ്ഞുമാമ്പൂ കനവുകള്‍...

ഒരു ഹൃദയവസന്തം,,
അറിയാതെ,എന്‍ മനസ്സില്‍,,
മഴയായ്‌,പെയ്തിറങ്ങി,,
ഇടറുമൊരു നിമിഷത്തിനുള്ളില്‍,,
അവയെന്നോ,നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..
നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..."

പൂവ്


എന്‍ മനസ്സിന്‍ കോവിലില്‍
ഞാന്‍ കണ്ടൊരു പുഷ്പമേ
നിന്‍ അനുപമസൌന്ദര്യത്തില്‍
എന്‍ മനവും പൂത്തുലഞ്ഞുവല്ലോ

നിന്‍ സുഗന്ധത്തില്‍
നിന്നില്‍ വന്നിരിക്കും
വണ്ടിനോടും എന്‍ മനം
അമര്‍ഷം പൂണ്ടുവല്ലോ

ആരാലും കണ്ണുപെടാതെ
സൂക്ഷിച്ചിട്ടും നീ എന്നില്‍ നിന്നും
വാടി അകന്നുവല്ലോ
എന്‍ അരമുല്ലപൂവേ,,,
 കരിഞ്ഞു പോയാല്ലോ
എന്‍ പൊന്‍ പൂവേ,,,
അത് കണ്ടു എന്‍
മനവും തളര്‍ന്നല്ലോ..

നിശബ്ദത



എന്‍ മനസ്സിന്നു നിശബ്ദമാണ്

മരണമൂക നിശബ്ദത

വിരഹമൂകതയില്‍

കോര്‍ത്തെടുത്ത നിശബ്ദത

തണുത്തുറഞ്ഞ മഞ്ഞിന്‍കണം പോല്‍

നിലംപതിച്ചു കിടക്കുമ്പോഴും

ദൂരെ വിഷമങ്ങള്‍ എന്നെ നോക്കി ചിരിച്ചു

അടര്‍ന്നു വീണ കവിതയില്‍

പോട്ടിയടര്‍ന്ന വാക്കുകള്‍

നിശബ്ദം ഓടിയകന്നു

മരിക്കാന്‍ ഭയമുള്ള ആത്മാവിനെ പോല്‍

Saturday 8 December 2012

ലാഭം

ഇഷ്ടപ്പെടുന്നതെല്ലാം നീ

സ്വന്തമാക്കും എന്ന്
അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ എന്‍റെ ലാഭം
പണ്ടേ എഴുതിയെടുത്തേനെ

നോവ്‌


പൂക്കാലം തേടി
ദേശാടനപക്ഷികള്‍
പോല്‍ പറന്ന
എന്‍ മനസ്സില്‍
നീ നെയ്ത അമ്പുകള്‍
ഒരു മുറിപ്പാടായി
അവശേഷിച്ചിരുന്നു

ഇനി എനിക്കുവേണ്ടി
ദേവദാരു പൂക്കുമെന്നും
മഴപക്ഷികള്‍ എന്നെതേടി
വരുമെന്നുമുള്ള
വ്യര്‍ത്ഥ മോഹങ്ങള്‍
ഇവിടെ ഉപേക്ഷിച്ചു
ഞാനും നടക്കട്ടെ

ചുട്ടുപൊള്ളുന്ന ഈ
ആലക്കുമപ്പുറം
എനിക്കായ്‌ പൂത്തൊരു
പൂക്കാലവും തേടി

എന്‍ പാഴ്മനസ്സില്‍
നീ ഇല്ലെന്നുള്ള
നോവ്‌ മാത്രം ബാക്കിയായ്‌..

Wednesday 5 December 2012

മഴയായ്,മിഴിനീര്‍ മഴയായ്




മഴയായ്,മിഴിനീര്‍ മഴയായ്,,
പെയ്യുന്നു,ദൂരെ ആത്മാവിന്‍ നൊമ്പരം,,
എന്റെ ഹൃദയത്തിന്‍ മീതെ...

അന്നൊരു നേരം,മനസ്സറിയാതെ അകന്നു,,
എന്നൊരു പരിഭവമോടെ,,
പെയ്യുകയായ് ഈ തുള്ളികള്‍..

ഒരു,നീറും കരളിന്‍ ഗദ്ഗദമായി,,
ഒരു,നോവും സ്മൃതി തന്‍ സ്പന്ദനമായി,,
ആരോഹണത്തിലും അവരോഹണമായി,,
പെയ്യുകയായ്‌ ഈ തുള്ളികള്‍...

വിരഹമൊരു നോവായ്‌,,
ജ്വലിക്കുന്ന അഗ്നിയായ്,,
ആഴ്ന്നിറങ്ങുവതിങ്ങു മനസ്സില്‍...
എകാന്തമായ് നിറയുവത്,,
ഞാനോ നീയോ,അറിയില്ലന്നതെന്നതോതി,,
പെയ്യുകയായി,ഈ തുള്ളികള്‍..
നൊമ്പരത്തുള്ളികള്‍.."

തേടുകയായിരുന്നു.


സ്നേഹസാഗരമേ നിന്‍
ചിലമ്പോലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..

കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു

എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു

ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം

Tuesday 4 December 2012

തെരുവോരം ഒരു താരാട്ട്

എന്‍ കുഞ്ഞേ നീയുറങ്ങൂ
എന്‍ മുത്തെ ഉറങ്ങുറങ്ങ്
അമ്മയുടെ അപശ്രുതി മൂളും

താരാട്ട് പാട്ടിന്‍ ഈണം കേട്ട്
എന്‍ കുഞ്ഞേ ഉറങ്ങുറങ്ങ്..

തെരുവിന്‍ കുളിരില്‍ മയങ്ങു നീ
ഈ മഴയില്‍ ഈ തെരുവില്‍
അമ്മയുടെ ചാരെ ഉറങ്ങുനീ
തെരുവിന്‍ മകനെ ഉറങ്ങു നീ
വിശപ്പിന്‍ നോവ്‌ മറന്നുറങ്ങു നീ

അമ്മതന്‍ കൈകളില്‍
നിനക്ക് തരാന്‍ ഒരു
പിടി കണ്ണീര്‍തുള്ളി മാത്രം..
ഒരു പിടി കണ്ണീര്‍തുള്ളി മാത്രം

എന്‍ കുഞ്ഞേ നീയുറങ്ങൂ
എന്‍ മുത്തെ ഉറങ്ങുറങ്ങ്..

വിട


ഓര്‍മ്മകളുടെ ശവപറമ്പില്‍

വെച്ചൊരു വാഴയും കുലച്ചു..
നീ കൊറിയിട്ടൊരു വ്രണങ്ങള്‍
കാലത്തിന്‍ കുത്തൊഴുക്കിലും
ഉണങ്ങാന്‍ മടിക്കുന്നു
ഇനിയും പറഞ്ഞു മുഷിഞ്ഞ
നഷ്ടങ്ങളുടെ പരിതാപങ്ങള്‍
എന്നില്‍ തന്നെ ഉറഞ്ഞു കൂടട്ടെ
നിന്നില്‍ നിന്ന് വിട പറയുമ്പോഴും...

Monday 3 December 2012

എന്നില്‍.......


നിന്നിലെ കപട
മുഖമൂടി കളഞ്ഞു
നീ ... നീ ആകുവിന്‍..
വീര്‍പ്പുമുട്ടിക്കുന്ന
മൌനത്തിന്‍ ചില്ലുജാലകം
പൊട്ടിച്ചിതറട്ടെ..
ഹൃദയത്തില്‍ മൂടിവെച്ച
കിളികള്‍ പറന്നു നടക്കട്ടെ
നിന്‍ കാപട്യത്തെ
കൂസാത്ത നിന്‍ നയനങ്ങള്‍
പിന്തുടര്‍ന്നാല്‍ നിനക്ക് എന്നിലെത്താം...
നിന്‍ മനസ്സില്‍ കുടിയിരിക്കുന്ന
നീ കണ്ടില്ലെന്നു നടിക്കുന്ന എന്നില്‍.......

വിരിയാത്ത കവിതകള്‍



ഒരായിരം കവിതകള്‍

വിരിയാനാവാതെ

അസ്വസ്ഥപൂണ്ടു എന്നില്‍

കിടന്നു ഉരുകുന്നുണ്ട്..

വേപുഥ പൂണ്ട ഇന്നലെകള്‍

ആത്മാവില്‍ ചൂഴ്‌ന്നു ഇറങ്ങുമ്പോള്‍

നെടുവീര്‍പ്പിന്‍ നിശ്വാസങ്ങള്‍

പുതു നാമ്പിനെയും മുരടിപ്പിക്കുന്നു

വഴിതെറ്റിപോയൊരു

വഴിപോക്കനെ പോല്‍

ഓരോ കവിതയും

ലക്‌ഷ്യം കാണാതെ

ചവറ്റുകുട്ടയില്‍ ഉറങ്ങുന്നു..

സുപ്രഭാതം




ഇളം മഞ്ഞില്‍ കുളിരും പ്രാഭാതമേ
വെയില്‍ ചിരിക്കും പ്രഭാതമേ
നിന്‍ പുതു പ്രതീക്ഷകള്‍
ഇന്ന് ആര്‍ക്കു വേണ്ടി
ഇന്ന് ആര്‍ക്കു വേണ്ടി

പുഞ്ചിരിതൂവും കാറ്റ് മെല്ലെ
നിന്‍ കവിളില്‍ തോട്ടല്ലോ
ആരും കാണാത്തൊരു ചിരി
നീ എങ്ങോ ഒളിപ്പിച്ചല്ലോ

നിന്‍ രഹസ്യം കേട്ട്
പൂവും ഇന്ന്
കുണുങ്ങിചിരിച്ചല്ലോ
ആരോ വരാന്‍ ഉണ്ടെന്നപോല്‍
തുടുത്ത നിന്‍ കവിളുകള്‍
വീണ്ടും ചുവന്നല്ലോ

ചിരിതൂകും പ്രഭാതമേ
നിന്‍ പുതു പ്രതീക്ഷകള്‍
ഇന്ന് ആര്‍ക്കു വേണ്ടി
ഇന്ന് ആര്‍ക്കു വേണ്ടി

Saturday 1 December 2012

വിരുന്നുകാരന്‍




കിനാവുകളില്‍ പാറി നടന്നപ്പോഴും
ചിന്തകളില്‍ അലഞ്ഞപ്പോഴും
ഞാന്‍  അന്വേഷിച്ചതു ആ
വിരുന്നുകാരനെയാണ്

രാത്രിയില്‍ ജനിച്ചു
പകലില്‍ മരിച്ച
ആ വിരുന്നുകാരനെ

മൌനത്തില്‍ ജനിച്ചു
വാക്കുകളില്‍ മറഞ്ഞു നിന്ന
വിരുന്നുകാരനെ

സ്പര്‍ശനത്തില്‍ അറിഞ്ഞു
കാഴ്ച്ചയില്‍ മാഞ്ഞുപോയ
വിരുന്നുകാരനെ

ഔചിത്യമില്ലാത്തൊരു
വിരുന്നുകാരന്‍
എന്‍ ഹൃദയം കവര്‍ന്നൊരു
കൌശലക്കാരന്‍..

നക്ഷത്രങ്ങള്‍


കൈയ്യില്‍ നിന്നും പോട്ടിവീണോരു
ചില്ല്പാത്രത്തിന്‍ കഷണങ്ങള്‍ പോല്‍
നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചിതറി കിടന്നു
പൂനിലാവ് പൊഴിക്കും ചന്ദ്രബിംബവും
വെള്ളിതിലകമണിഞ്ഞ നക്ഷത്രങ്ങളും
ആകാശം ഒരു പൂങ്കാവനമാക്കി
എന്‍ ബാല്യം തീര്‍ത്തൊരു കൌതുകത്തില്‍
അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ പോലെ
ഞാനും ഇന്ന് അച്ഛനെ തിരഞ്ഞു
ആയിരം ചിരിക്കുന്ന നക്ഷത്രങ്ങളിലെ
എന്നെ മാത്രം നോക്കുന്നൊരു നക്ഷത്രത്തെ

മാഞ്ഞുപോകാം ഞാന്‍


ഒരിറ്റു കണ്ണീര്‍ തൂവാതെ
ഒരു വാക്ക് ഉരിയാടാതെ
ഒരു കാല്‍പാടു പോലും
അവശേഷിപ്പിക്കാതെ
മാഞ്ഞുപോകാം ഞാന്‍
ഓര്‍മ്മതന്‍ പോറല്‍ ഏല്‍ക്കാത്ത
എന്‍ ഹൃദയം തിരിച്ചു തരുമെങ്കില്‍
എരിഞ്ഞു തീര്‍ന്ന എന്‍
ഇന്നലെകള്‍ വീണ്ടും പൂക്കുമെങ്കില്‍
വിരഹജ്വാലയില്‍ ദഹിച്ച
എന്‍ മനസ്സില്‍ നീ മറവിയാകുമെങ്കില്‍..

ഡിസംബര്‍



മനസ്സും കുളിരും മഞ്ഞില്‍

കുളിച്ചു നില്‍ക്കും ഡിസംബറെ

നീ എന്നെ ഓര്‍ക്കുന്നുവോ

പ്രണയം പകരും മഴയില്‍

നനഞ്ഞു നിന്ന എന്നെ

തീയിലിട്ടത് നീ ആണ്..

പുത്തന്‍ ഉണര്‍വ്വ് തരും

പുതിയ വര്‍ഷപ്രതീക്ഷയില്‍

എന്‍ പ്രതീക്ഷതന്‍ വെളിച്ചം

ഊതിക്കെടുത്തിയതും നീ ആണ്

ഇന്ന് നീ പൊഴിക്കും മഞ്ഞിലും

നിരാശതന്‍ തീക്കനലിന്‍

വേവ് കുറക്കാനാവാതെ..

പുത്തന്‍ പ്രതീക്ഷകള്‍ തന്‍

മിന്നലാട്ടം പോലും ഇല്ലാതെ..

പുതിയൊരു വര്‍ഷത്തിനുള്ള

ഉടുപ്പുമായി നീ വീണ്ടും

എന്‍ മുമ്പില്‍ വന്നു ചിരിക്കുന്നു...

Thursday 29 November 2012

മൌനം



മൌനമായി അലയുമെന്‍

ചിന്താ ശലഭങ്ങള്‍

ഇന്നുമെന്‍ ഓര്‍മ്മതന്‍

പൂന്തോപ്പില്‍ നിനക്ക് ചുറ്റും...

Wednesday 28 November 2012

മരം



വെയില്‍ വിളര്‍ന്നു

കാറ്റില്‍ ആടിയുലഞ്ഞു ചിരിച്ചു

മഴയില്‍ നനഞ്ഞോലിച്ചു

കിളികളെ മടിയിലിരുത്തി

നിലാവില്‍ കുളിച്ചു

ഗന്ധര്‍വ്വയാമം അറിഞ്ഞു

പ്രകൃതിതന്‍ സ്പന്ദനമറിഞ്ഞു

മരം നില്‍പ്പുണ്ടവിടെ

ഒരു പിടി കാശിനു

നാളെ വെട്ടിവീഴ്‌ത്താന്‍

വെട്ടുകാരന്‍ വരുമെന്നറിയാതെ..

മുഖപുസ്തകം


അന്ന് നിന്‍ ചിരിക്കുന്ന മുഖം
എന്നെ മുഖപുസ്തകത്തിന്‍
സഞ്ചാരിയാക്കി

നിന്‍ സൌഹ്രദക്കൂട്ട്
എന്നെ വീണ്ടും വീണ്ടും
മുഖപുസ്തകത്തില്‍ എത്തിച്ചു

നിന്‍ കുറുകിയ മെസ്സജുകള്‍
എന്നെ മുഖപുസ്തകത്തില്‍ തന്നെ
ഉറക്കി കിടത്തി

മുഖപുസ്തകത്തിന്‍ പ്രശ്നങ്ങളില്‍
മുതലാളിയെക്കാള്‍ കൂടുതല്‍
വേവലാതി എനിക്കായി

നിന്നോട് മിണ്ടുന്ന
മറ്റു വായിനോക്കികളോടെല്ലാം
എനിക്ക് കലിപ്പായി

നിന്‍റെ അനക്കം ഇല്ലാത്ത
മുഖപുസ്തകം എനിക്ക്
വെറുപ്പായി

നിന്‍റെ ലൈക്‌കള്‍
എനിക്കൊരു കുളിരായി

നിന്നോടുള്ള ഇഷ്ടം
എനിക്കൊരു ഹരമായി

നിന്‍റെ കല്യാണം ഉറപ്പിച്ചപോള്‍
എനിക്കെല്ലാം മതിയായി
മുഖപുസ്തകം  മതിയായി

Tuesday 27 November 2012

സമ്പാദ്യങ്ങള്‍



കാലം തീര്‍ത്ത പഴപായില്‍

പൊതിഞ്ഞു വെച്ച ഓര്‍മ്മകള്‍

ഇന്നലെകളിലേക്ക് മുങ്ങാകുഴിയിട്ടാല്‍

പൊന്തിവരുന്ന നഷ്ടങ്ങള്‍

മായ്ക്കും തോറും

മാറ്റു കൂടും നിന്‍ മുഖം..

മുള്ളുകള്‍ പൊഴിയും

ജീവിതവീഥി തന്‍ സമ്പാദ്യങ്ങള്‍

Monday 26 November 2012

ഭാവി

ഭൂതകാല പൂവുകളെഴുതിയ അക്ഷരങ്ങളില്‍ 

വര്‍ത്തമാനത്തിന്‍ അങ്കലാപ്പില്‍ വിരിഞ്ഞത്

ഭാവിതന്‍ ചോദ്യങ്ങള്‍........

Sunday 25 November 2012

ഭാവം


എനിക്ക് ഞാന്‍ എന്ന ഭാവം

നിനക്ക് നീ എന്ന ഭാവം
ഇതറിഞ്ഞ നമ്മുക്ക്
നമ്മള്‍ എന്ന ഭാവം
എങ്ങോ ഓടിയൊളിച്ചു

മറുപുറം



അക്ഷരങ്ങളില്‍ തിരുകിയ

അര്‍ത്ഥത്തിന്‍ മറുപുറത്തില്‍

കാണാത്ത കാഴ്ചകള്‍ കണ്ടു

കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടു

നനുത്ത മഞ്ഞിന്‍ മൂടലില്‍

ഒളിപിച്ച അര്‍ത്ഥശൂന്യതയില്‍

സംശയങ്ങള്‍ മാത്രം ബാക്കിയായ്‌

പ്രണയഗാനം


എന്‍ പ്രണയപൂങ്കാവനത്തില്‍
ഒഴുകി വന്നൊരു വനശലഭമേ

നിന്‍ പൂവിതള്‍ ചിരിയില്‍ മിന്നിയ
വര്‍ണ്ണങ്ങള്‍ ഇന്ന് ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ മുത്തുപൊഴിക്കും കൊലുസിന്‍
കൊഞ്ചല്‍ ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ ചെവിയിതളില്‍ തൂങ്ങും
കമ്മലിന്‍ നൃത്തങ്ങള്‍ ആര്‍ക്കു  വേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

നിന്‍ കരങ്ങളില്‍ കിലുങ്ങും
വളതന്‍ കിലുക്കമിന്നു ആര്‍ക്കുവേണ്ടി
എനിക്ക് വേണ്ടി അതെ എനിക്ക് വേണ്ടി

ഈ കനവുകള്‍ എല്ലാമിന്നു ആര്‍ക്കുവേണ്ടി
നിനക്ക് വേണ്ടി അതെ നിന്‍ ചിരിക്ക് വേണ്ടി...

Friday 23 November 2012

ആഗ്രഹം

ആഗ്രഹം ദുരാഗ്രഹം

ഇത് വെറുതെയൊരു ആഗ്രഹം
വെട്ടും തോറും മൊട്ടിടും

മായും തോറും വേഷം മാറും,

വിടരാതെ പോകുന്ന ആഗ്രഹം
ഇത് വിടരുമ്പോള്‍ പൊഴിയുന്ന ആഗ്രഹം
അമ്പമ്പോ ഇതെന്തൊരു ആഗ്രഹം...

നീ



മനസ്സിന്‍റെ മണിച്ചെപ്പില്‍ ഇന്നും

സുഖമുള്ള ഒരു നോവായി

നീ ഇപ്പോഴും ഇതള്‍ വിരിയാറുണ്ട്

എന്‍റെ ഏകാന്തതയുടെയുടെ തീരങ്ങളില്‍

ഞാന്‍ ഇന്നും നിന്‍ പുഞ്ചിരി

കാണാറുണ്ട്....

Wednesday 21 November 2012

Beating Dreams

My heart is , heart is beating
ur eyes n eyes are blinking


My heart is , heart is beating
ur lips n lips r murmuring

My heart is , heart is beating
ur hands n hands r calling

My heart is , heart is beating
our hearts n hearts r beating

my dreams n dreams r flying..

Monday 19 November 2012

കരിഞ്ഞുവീണ ഓര്‍മ്മകള്‍



കരിഞ്ഞുവീണ ഓര്‍മ്മകള്‍

തന്‍ തേങ്ങലില്‍

വെറുതെ മനസ്സ് നീറുന്നുവോ

ആടിതീര്‍ന്ന വേഷത്തിന്‍

ആത്മബന്ധത്താല്‍ വേഷം

അഴിക്കാനാവാതെ

കനവില്‍ വെച്ച നെയ്ത്തിരിയും

കരിന്തിരിയായി തീര്‍ന്നുവോ...

ആശ



പൂക്കാതെ കൊഴിഞ്ഞുപോയ

എന്‍ ആശതന്‍ മൊട്ടുകള്‍

ചിന്നിച്ചിതറി നിന്‍ കാല്‍ക്കല്‍ കിടപ്പുണ്ട്

അത് നീ എടുത്തുകൊള്‍ക

ഇനി ആ മൊട്ടുകള്‍ വിടരാതെ ഇരിക്കട്ടെ

Sunday 18 November 2012

മോഹം



വീണ്ടുമൊന്നു കാണാന്‍ മോഹം

ഒന്ന് മിണ്ടാന്‍ മോഹം

വെറുതെ ഒന്ന് കാണാന്‍ മോഹം


പറയാന്‍ വിഷയങ്ങള്‍ ഇല്ല

കാണാന്‍ കാരണങ്ങള്‍ ഇല്ല

വെറുതെ ഒന്ന് കാണാന്‍ മോഹം


എന്‍ കിനാകൂട്ടില്‍

ഒളിഞ്ഞിരിക്കും ഏകാന്തതയും

ആളൊഴിഞ്ഞോരു ഇടനാഴിയും

വിരഹം വിതറും അക്ഷരങ്ങളും

മൂകമെന്നെ നോക്കി മന്ദഹസിക്കും

എന്‍ നിഴലും ഞാനും മാത്രം

ഈ വീഥിയില്‍ ഓര്‍മ്മ തന്‍

നിഴലില്‍ ഒളിച്ച മോഹങ്ങളുമായി

ഈ ഞാന്‍ മാത്രം.

പ്രകൃതി



പുലരിയില്‍ നീ ഒരു നവവധു പോല്‍

ചാരുതയായി എന്‍ മുമ്പില്‍ നില്‍പ്പു

നിന്‍ ചിരിയില്‍ ദന്തനിരകള്‍

വെട്ടി തിളങ്ങി കൊണ്ടിരുന്നു

പിന്നെ നീ ഞാന്‍ എന്നോ ചെയ്ത

അപരാധത്തിന്‍ പേരില്‍

കോപത്താല്‍ എന്നെ ദഹിപ്പിച്ചു

നാഴിക പോകവെ നീ വീണ്ടും

കുങ്കുമം ചാര്‍ത്തിയൊരു പതിവൃതയായി

പിന്നെ നീ ഒരു യാമമായി

എന്നിലെ സ്വപ്നങ്ങളുടെ യാമിനിയായി

പച്ച ചേല ചുറ്റും നീ എത്ര സുന്ദരി

ഇരുട്ടില്‍ നിറം ചാര്‍ത്തും നീ

എത്ര അഴക്‌..

Saturday 17 November 2012

മരണം



പെട്ടെന്ന് മരണമെന്നെ പുല്‍കിയെന്നാല്‍

നെടുവീര്‍പ്പുകള്‍ മുഴക്കാന്‍ സൗഹൃദങ്ങളോ

കരയാന്‍ ഒരു പ്രണയമോ

ഇല്ലാത്തൊരു ലോകത്തില്‍

അനാഥമായ എന്‍ ഫേസ്‌ബുക്ക്

ആരേലും എന്നെങ്കിലും ഓര്‍ത്താലായി

എങ്കിലും എന്‍ ചലനമറ്റ

ശരീരം ചിരിക്കുന്നുണ്ടാവും

ഈ കപടലോകത്തില്‍ നിന്നുള്ള മുക്തിയില്‍

മറുജന്മം എന്നുണ്ടെങ്കില്‍ മരണമേ

നീ അതെനിക്ക് തരാതെ ഇരിക്കുക

ഇനിയും വയ്യ കപടത കാണാന്‍

ഹൃദയം കീറിമുറിക്കാന്‍

കാത്തിരിപ്പിന്‍ നോവ് അറിയുവാന്‍

ഇനിയും വയ്യ പ്രണയത്തിന്‍ പേരില്‍ തൂക്കിലേറാന്‍

മരണമേ നീ എന്നെ പുല്‍കുക

തിരിച്ചു വരാനാവാത്തവിദം

മഷിയുണങ്ങിയ എന്‍ അക്ഷരങ്ങള്‍

പാറി നടക്കട്ടെ

ഉള്ളില്‍ എരിഞ്ഞു സ്വയം ഇല്ലാതാവട്ടെ

Friday 16 November 2012

മതിഭ്രമം.



നിഴലുകളില്‍  ചായം

പൂശാനൊരു ഭ്രമം

ഇതോ മതിഭ്രമം.

ഗന്ധര്‍വന്‍



നക്ഷത്രങ്ങള്‍ മിന്നിയ നേരത്ത്

നിലാവില്‍ കുളിച്ചുനിക്കും യാമത്തില്‍

എന്‍ കിനാവുകളില്‍ കൈ പിടിച്ച

ഗന്ധര്‍വനെ കണ്ടു ഞാന്‍


നിന്നില്‍ നിന്നുതിര്‍ന്ന ഒരു

മൌനരാഗത്തില്‍ ലയിച്ചു നിക്കവെ

ഒരു ശാപത്തിന്‍ നിഴലില്‍

നീ മൌനത്തില്‍ ഓടിയൊളിച്ചപ്പോള്‍

എന്നിലെ നഷ്ടമായ ഹൃദയത്തിന്‍

സ്പന്ദങ്ങള്‍ ഞാന്‍ അറിഞ്ഞു


കൂട്ടി വെക്കാന്‍ ഓര്‍മ്മതന്‍

നിഴല്‍ പോലും ഇല്ലാതെ

ഒരു നിമിഷത്തെ അത്മബന്ധത്തില്‍

എന്‍ ഹൃദയം ഇന്നും

നിന്‍ തടങ്കലില്‍ അഴി എണ്ണുന്നു


എന്‍ രൂപം പോലും നിന്‍ ഓര്‍മ്മയില്‍

ഇല്ലന്നുള്ള അറിവിലും

വെറുതെ ഞാന്‍ കാത്തിരിക്കട്ടെ

എന്നില്‍ കിനാവ് നിറച്ച ഗന്ധര്‍വനായി...

ജീവിതം



സ്വപ്നങ്ങളുടെ മാന്ത്രിക തീരത്തുനിന്ന്

യാഥാര്‍ത്ഥ്യങ്ങളുടെ പടുകൂറ്റന്‍

തിരയിലേക്ക് നടന്നു അടുക്കുന്നതാണ്

                       ജീവിതം......

ഒരു പ്രണയലേഖനം



എന്‍റെ പ്രിയപ്പെട്ട മോള്‍ക്ക്‌,


എന്‍റെ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എന്നും
ഞാന്‍ ഇയാളുടെ മോള്‍ അല്ല എന്ന്
മറുപടി പറഞ്ഞും കാണും എന്ന്
എനിക്കറിയാം.. ഫേസ്‌ബുക്ക് ട്വിറ്റര്‍ ന്റെ
ന്യൂ സ്റ്റൈല്‍ ഉള്ള ഈ കാലത്ത്
ഈ ലെറ്റര്‍ ന്റെ അവശ്യം
ഉണ്ടോ എന്നുള്ളത് ഒരു ചോദ്യം ആണെങ്കിലും
ഒരു മെസ്സേജു അയക്കുബം ആ പഴയ രീതി
തന്നെ അവലംബിക്കാം എന്ന് തോന്നി

ഇത്രേം മുഖവുര ഇട്ടപ്പോള്‍ തന്നെ അറിയാലോ
എന്താണ് കാര്യം എന്ന്.. അതെ എനിക്ക് തന്നെ
ഇഷ്ടമാണ് എന്ന കാര്യം തന്നെ.ഫേസ്ബുക്ക് ലെ
പിക്ചര്‍ കണ്ടു അലെങ്കില്‍ തന്റെ പോസ്റ്റ്‌
കണ്ടത് കൊണ്ടാണ് എന്ന് ഞാന്‍ പറയില്ല, എങ്കിലും
വെറുതെ ഒരു കൌതുകത്തിന് തന്റെ
അപ്ഡേറ്റ്സ് എല്ലാം നോക്കി നോക്കി
താന്‍ ഫേസ്ബുക്ക് വരാതെ ഇരുന്നാല്‍ ഇപ്പോള്‍
തന്നേക്കാള്‍ ടെന്‍ഷന്‍ എനിക്കാണ്..അതുകൊണ്ട്
എന്‍റെ ഇഷ്ടം തുറന്നു പറയാം എന്ന് വെച്ചതു

ഇനി ഞാന്‍ ആരാണെന്ന് താന്‍ അറിയുക പോലും ഇല്ല.
തന്റെ പോസ്റ്റില്‍ കമെന്റുകള്‍ ഒരുപാട്
ഉള്ളതിനാല്‍ ഞാന്‍ ആലോചിച്ചു ഒരു
മറുപടി ആയി വരുമ്പത്തെക്കും താന്‍
അടുത്ത പോസ്റ്റില്‍ ആയിരിക്കും..

ഇന്നത്തെ പിള്ളേരെ പോലെ ഇന്ന്
ഇഷ്ടമാണ് എന്ന് പറയുകയും നാളെ
ബൈ പറയുന്ന സ്റ്റൈല്‍ എനിക്ക്
ഇഷ്ടമല്ല. അതുകൊണ്ട് എന്റെ ഈ
ലെറ്റര്‍ വളരെ സീരിയസ് ആയി കാണുക..

എന്താണേലും ഞാന്‍ അത്ര മോശം ഒന്നും
അല്ല.. എന്‍റെ ഫോട്ടോ കാണുബോള്‍ അത്
മനസ്സിലാകും..കൂടുതല്‍ എഴുതി ബോര്‍
അടിപ്പിക്കുന്നില്ല.. യെസ് / നോ ആണേലും
പറയുക, തന്റെ യെസ് നോക്കി ഇരിക്കുന്ന
സമയത്ത് വേറെ വല്ല തരുണിമണിയും
ഇഷ്ടമാണ് എന്ന് പറഞ്ഞാല്‍ പിന്നെ
ഒരു നഷ്ടബോധം തോന്നരുതല്ലോ..
എന്‍റെ id / facebook.com/.....................
നോക്കുമല്ലോ , ഇഷ്ടമാണ് എങ്കില്‍
ഒരു ആഡ് റിക്വസ്റ്റ് അയക്കുംമല്ലോ

N.B തനിക്ക്‌ ഫേസ്ബുക്ക് ബോര്‍ അടിച്ചു
തുടങ്ങി എന്ന് എനിക്ക് മനസ്സിലായി
വരൂ നമുക്ക് ഇനി ജീവിതം ആസ്വദിക്കാം

എന്ന്
തന്‍റെ ലിസ്റ്റ്‌ ഇല്ലാത്ത തന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്
ഒപ്പ്

കണ്ണീര്‍ത്തുള്ളി



നീയുമായുള്ള എന്റ ആത്മബന്ധം

ഒരു കണ്ണീര്‍ത്തുള്ളിയില്‍

തീരുന്നത് ആയിരുന്നെങ്കില്‍ എന്നേ

ഞാന്‍ അത് കണ്ണില്‍ നിന്ന്

ഉതിര്‍ത്തേനെ...

Thursday 15 November 2012

സുഹൃത്തിന്


എന്‍റെ മോഹഭംഗങ്ങള്‍ക്കിടയില്‍
മറഞ്ഞു പോയ സുഹൃത്തേ
----------------------------------

 എന്‍ ഏകാന്ത വീഥികളില്‍
അലയവെ നിന്‍ തലോടലില്‍ നിന്നും
ഞാന്‍ ഓടിയൊളിച്ചു
എന്‍ മൌനത്തിന്‍ തീരത്ത്‌ തപസ്സിരിക്കുമ്പോള്‍
നീ പാടിയ ഈണം എനിക്ക്
ജല്‍പനം പോലെ ആലോസരപ്പെട്ടിരുന്നു
എന്നിലെ വിഷാദത്തെ അകറ്റാന്‍
നീ നെയ്തുകൂട്ടിയ പ്രയോഗങ്ങള്‍ ഒക്കെ
എന്നില്‍ പുച്ഛം നിറച്ചതെ ഉള്ളു..
എന്‍റെ ലോകത്തില്‍ നീ എന്നും
അപരിചിതന്‍ ആയിരുന്നു
എന്‍റെ മാറി മാറി വരുന്ന സ്വഭാവങ്ങള്‍
നിനക്ക് മാത്രം മനസ്സിലായി
പക്ഷെ ഞാനോ ആര്‍ക്കും പിടികൊടുക്കില്ല
എന്ന വാശിയിലും
നീ എന്നോട് കൂടുതല്‍ അടുത്തപ്പോള്‍ ഞാന്‍
നിന്നെ ഒഴിവാക്കുന്നതിനെ കുറിച്ചാണ്
ഓര്‍ത്തത്‌.. സുഹൃത്ത്‌ ബന്ധത്തിന്റെ
നൈര്‍മല്യം നീ വിതറിയപ്പോഴും എനിക്ക്
സംശയമാണ് തോന്നിയത്...

ഇന്ന് ഈ വൈകിയ വേളയില്‍
നിന്‍ കല്ലറയില്‍ അര്‍പ്പിക്കുന്ന
ഈ സുഹൃത്തിന്റെ സ്നേഹപ്പൂക്കള്‍
കണ്ടു നീ ചിരിക്കുമോ..നിനക്ക് ഒരിക്കലും
എന്നോട്‌ ദേഷ്യം പിടിക്കാനാവില്ല എന്ന്
എനിക്കറിയാം.. നിന്നെ ഞാന്‍ സ്നേഹിച്ചിട്ടു
പോലും ഇല്ലാന്ന് ദൈവത്തിനു മനസ്സിലായി
കാണും.. അതാകും നിന്നെ എന്‍റെ അടുത്തുന്നു
വിളിച്ചത്.. എങ്കിലും നിന്നോട് ഞാന്‍
നീതി പുലര്‍ത്താതെ ഇരുന്നതിന്
നീ എന്നോട് ക്ഷമിക്കില്ലെ

എന്ന് നിന്നെ സ്നേഹിക്കാത്ത നിന്റെ
സുഹൃത്ത്

വിത്തുകള്‍



ഒരു പിടി ഓര്‍മ്മകള്‍ വിതച്ചു

പ്രണയത്തെ കഴുമരത്തിലേറ്റി

നീ നടന്നു പോകവെ

വിതച്ച വിത്തുകളോക്കെയും

പ്രണയം പാടി നടന്നു

അതൊന്നും നീ അറിഞ്ഞതുമില്ല...

Wednesday 14 November 2012

അനുരാഗം



മൌനത്തില്‍ വിരിയും
ചിത്രങ്ങള്‍ക്കെന്തു  പേര്‍,

എന്‍ അനുരാഗത്തിന്‍ ചിത്രമെന്ന പേര്‍,

ചിന്തയില്‍ വിടരും
വര്‍ണ്ണങ്ങള്‍ക്ക് എന്ത് ഭംഗി,

എന്‍ പ്രിയാനുരാഗത്തിന്‍
വര്‍ണ്ണ ഭംഗി..

അകലെ പാടും രാപ്പാടികള്‍ക്ക്‌
എന്തു ലയം...

എന്‍ മൌന തപസ്സിന്‍
വീണമീട്ടും രാഗലയം...


ഇന്നെന്‍ മനസ്സിന്‍ പൂന്തോട്ടത്തില്‍
വിരിയും പൂക്കള്‍ക്കെന്തു സുഗന്ധം...

എന്‍ അനുരാഗത്തിന്‍ അനുപമ സുഗന്ധം..

എന്‍ അനുരാഗത്തിന്‍ അനുപമ സുഗന്ധം..

Tuesday 13 November 2012

കാത്തിരിക്കാം ഞാന്‍

നയനങ്ങളില്‍ നക്ഷത്രം തെളിച്ചു,

അധരങ്ങളില്‍ ചിരിയുടെ

പൂത്തിരി കത്തിച്ചു,

കരങ്ങളില്‍ വസന്തകാലവമേന്തി,

നീ വരിക....

ഒരു റാന്തല്‍ വിളക്കുമായി

കാത്തിരിക്കാം ഞാന്‍,

അതുവരെ....

Monday 12 November 2012

രഹസ്യം



പുഞ്ചിരിയില്‍ തെളിയുന്നു കിനാവുകള്‍

നിഴലില്‍ ഒളിക്കാന്‍ വെമ്പുന്ന സ്വപ്‌നങ്ങള്‍

നിന്‍ വരവില്‍ മാഞ്ഞുപോകും

നിനവിലെ പരിഭവങ്ങള്‍

നീ എന്‍ അത്മരഹസ്യം...

മനസ്സിന്‍ ചില്ലജാലക കൂട്ടില്‍

ഒളിക്കുമെന്‍ ദിവ്യരഹസ്യം...

Sunday 11 November 2012

സന്ധ്യ

ഇരുള്‍ മൂടിയ സന്ധ്യയില്‍

റാന്തല്‍ വിളക്കുമായി

മിന്നല്‍ ചിരിക്കവെ

കൂട്ടിനു വരുന്ന ഇടിയുടെ

ഗീതങ്ങള്‍ ഉച്ചത്തിലാകുന്നു

എല്ലാം കണ്ട ഭൂമിയുടെ

പരിഭവങ്ങള്‍ മഴത്തുള്ളിയുടെ

ചിരി തന്‍ കുളിരില്‍

ഒലിച്ചു പോകുന്നു..

Saturday 10 November 2012

ധന്യം



നിന്‍ മനസ്സിന്‍ ഓര്‍മ്മയുടെ

ഏടുകളില്‍ എവിടെയെങ്കിലും

എന്‍ പ്രണയത്തിന്‍ നനുത്ത സ്പര്‍ശം

നീ കണ്ടുവെന്നാല്‍ എന്‍ പ്രണയം ധന്യം

മോക്ഷം

ഇരുളിന്‍റെ പൊരുള്‍ അറിഞ്ഞു

തണുത്ത താഴ്വാരങ്ങള്‍ പുല്‍കി

ബലി നല്‍കിയ ആത്മാക്കളുടെ

കൈയുമേന്തി മോക്ഷം തേടി'

ഗംഗയില്‍ ലയിച്ചു ചേരാന്‍

ആത്മാവ് മന്ത്രിക്കുന്നു..

ഇരുള്‍

കറുത്ത മൂടുപടം അണിഞ്ഞു

നിലാവില്‍ ഒളിച്ചു 

പൈശാചീക കരങ്ങളാല്‍

ഇരുള്‍ കാത്തിരിക്കുന്നു

നിഷ്കളങ്കത ചീന്തിയെറിയാന്‍

ആര്‍ത്തട്ടഹസിക്കുന്ന യൌവനം

ഭാവം മാറുന്ന മാന്യതകള്‍

സഭ്യത വഴിമാറും ചെയ്തികള്‍

അരുംകൊല നടക്കും ഇരുള്‍ കവലകള്‍

സുഖമുള്ള സ്വപ്നവുമായി തന്‍

പ്രിയതമനെ നോക്കിയിരിക്കും

അവള്‍ അറിയുന്നുവോ

ഇരുള്‍ അവനെ കൊന്നെന്നു

രക്തം ചീന്തി കുടിച്ചെന്നു.

Friday 9 November 2012

ദുസ്വപ്നം പോലെ നീ മറക്കട്ടെ



കാലം ഓടി മറയും നേരത്ത്

പൊഴിഞ്ഞ ഇന്നലെകളുടെ

നിശബ്ദ സംഗീതം കാതോര്‍ക്കവെ

ഇന്നിന്‍റെ താളത്തിനു നാളേക്ക്

നൃത്തം വെക്കേണ്ടി വന്നൊരു

നര്‍ത്തകി ഞാന്‍

ഒരു പാവം നര്‍ത്തകി ഞാന്‍


ആടുന്ന ചുവടുകള്‍ക്കിടയില്‍

ഉതിര്‍ന്നു പോയൊരു ഹൃദയവും

ഓര്‍മ്മകള്‍ തന്‍ സമ്പാദ്യവും പേറി

കാലത്തിന്‍ ഒപ്പം ഓടുമ്പോള്‍

പൊട്ടിതകര്‍ന്ന ഹൃദയം താളംതെറ്റിച്ചിരുന്നു

എപ്പോഴോക്കൊയോ താളംതെറ്റിച്ചിരുന്നു


പഴയ ഓര്‍മ്മതന്‍ തീരത്ത്‌ കടത്ത് വഞ്ചിയിലേറി

നിന്‍  ചാരെഅണയാന്‍ മനസ്സ്  വെപ്രാളം കൊണ്ടിരുന്നു

വെറുതെ നിന്‍ മാനസതീരത്ത് എന്‍ ഓര്‍മ്മകള്‍ ഇല്ലെങ്കിലും...


കൊഴിഞ്ഞു വീണ ഇലകള്‍  പൊഴിക്കുന്ന 

ചിരി കാണാതെ പുതിയ തീരങ്ങള്‍ തേടവേ 

നാളെയുടെ തീരങ്ങളില്‍ നമ്മള്‍ കണ്ടുമുട്ടിയേക്കാം

അന്ന് എന്‍ നയനങ്ങള്‍ തൂകും ചിരിയില്‍ 

നിന്‍  മനം നിറയട്ടെ....

ഒക്കെയും ദുസ്വപ്നം പോലെ  നീ മറക്കട്ടെ...

Wednesday 7 November 2012

ആംബുലന്‍സ്‌



അവന്‍ കണ്ടൊരു വണ്ടി

വെള്ളനിറമോന്നു പൂശിയ വണ്ടി

അവനില്‍ കൌതുകമുണര്‍ത്തി

കൂവിപായുന്നൊരു വണ്ടി



പിന്നെവന്‍ അറിഞ്ഞോരാ വണ്ടി

യമനോട് മല്ലിട്ട് ഓടും

തിരക്ക് വകഞ്ഞു മാറ്റും

മറുജന്മം തേടിയൊരു യാത്രയില്‍

ഈ ജന്മം തീര്‍ന്നവര്‍ കിടക്കും വണ്ടി



പിന്നെവന്‍ കിടന്നൊരു വണ്ടി

പതിയെ പോവും വണ്ടിയില്‍ കിടക്കും

ചേതനയറ്റ അവന്‍ മുഖത്തിന്‍ ചിരിയില്‍

കൌതുകമോ എല്ലാം അറിഞ്ഞ ഭാവമോ...

നിസ്സഹായ

വ്യര്‍ഥമായ പാതയില്‍ ഇന്നു

ഞാന്‍ തനിച്ചാണ്

പ്രതീക്ഷകള്‍ ഒരു തീ നാളം

പോലെ എന്നെ പിന്തുടരുന്നു

ഇടുങ്ങിയ വീഥികളില്‍

എന്‍റെ കാലടികള്‍ പതറുന്നു

ഇവിടെ ഇന്നു ഞാന്‍

നിസ്സഹായ ആണ്

ഒന്ന് പൊട്ടി കരയാന്‍ പോലും

ആവാത്തത്ര നിസ്സഹായാവസ്ഥ..

എനിക്കിഷ്ടം.


സൌഹൃദത്തിന്‍റെ തൂവല്‍ സ്പര്‍ശം
നിന്നിലൂടെ ആണ് ഞാന്‍ അറിഞ്ഞത്

തണുത്ത എളം കാറ്റിന്‍
തലോടല്‍ പോലെ
സുഖമുള്ളതാരുന്നു അത്

പരിഭവത്തിന്‍റെ ചൂട്‌
നീ ആണ് എന്നെ പഠിപ്പിച്ചത്


എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറക്‌ വെച്ചത് നിന്നെ
കണ്ടപ്പോള്‍ ആണ്

ഇന്നു നീ അപരിചിതന്‍റെ
മുഖംമൂടി അണിഞ്ഞപ്പോഴും
നിസ്സഹായതയുടെ തീക്ഷണത
എന്നെ പഠിപ്പിക്കാന്‍ ആണെന്ന്
ഓര്‍ക്കാന്‍ ആണ് എനിക്കിഷ്ടം............

അവനോ, ഞാനോ...മിണ്ടിയിരിക്കാം.

ഒരിക്കല്‍ അവന്‍ ചോദിച്ചു

നീ എന്റെതല്ലേ എന്ന്‌.

ഞാനൊന്നും പറഞ്ഞില്ല.
പിന്നെയെപ്പോഴോ ഞാനും ചോദിച്ചു,
നീ എന്റെതല്ലേയെന്ന്‌,
അവനുമൊന്നും പറഞ്ഞില്ല.
ഇതേ ചോദ്യത്താല്‍ മറ്റാരോ

ഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം
എന്നോ..എപ്പോഴോ....
അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം
അന്ന്,
അവനോ, ഞാനോ...മിണ്ടിയിരിക്കാം.

വ്യാമോഹം.



ജീവിതത്തിന്‍റെ വ്യര്‍ഥമായ 

വഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത് 

എങ്കിലും ഒരു ചെറുവെളിച്ചം വഴികാട്ടിയായി 

ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു , 

ഒരിക്കലും ഈ വഴികള്‍ എന്നെ എങ്ങും

എത്തിക്കില്ലാന്നു അറിയാമായിരിന്നിട്ടും

മനസ്സില്‍ വിടരാതെ പൊലിഞ്ഞ വ്യാമോഹം.......

പറക്കാന്‍ ആവില്ലന്നറിയാതെ.

മനസ്സിന്‍റെ താഴ്‌വരയില്‍
കൂട് കൂട്ടിയ എന്‍ മോഹപക്ഷി

നിന്‍ കുറുകലിന്‍ താളമാണ്
എന്‍ ഹരം............

വര്‍ഷങ്ങള്‍ പോയത്‌ അറിയാതെ,
എന്‍ മോഹങ്ങള്‍ ഇന്നും
ചിറകടിച്ചുയരുന്നു
പറക്കാന്‍ ആവില്ലന്നറിയാതെ.......

Tuesday 6 November 2012

ചിരി

ഇന്നലെയുടെ നോവില്‍

ഇന്നുകള്‍ നെടുവീര്‍പ്പിടുമ്പോള്‍

നാളെ വീണ്ടും ചിരിക്കുന്നു

വിടരാന്‍ വെമ്പുന്ന ചിരി

വേര്‍പാടിന്‍ നോവറിയാത്ത ചിരി

യാത്ര

ഒറ്റക്ക് ഇരിക്കുബം തേങ്ങുന്ന

അമ്മതന്‍ കണ്ണീരോ

കരള്‍ പറിച്ചുകൊടുത്തവന്‍

തിരികെ ഏല്‍പ്പിച്ച 

ഹൃദയത്തിന്‍ മുള്ളുകളോ

മനസ്സില്‍ നോവ്‌ വിതറുന്നു..

നിസ്സഹായതയുടെ തീരത്ത്‌

പ്രതീക്ഷയുടെ കതിരുകളില്‍

കഴിഞ്ഞുപോയ ഇന്നലെകളുടെ

ഗര്‍ഭം പേറിയൊരു യാത്ര

നാളെകള്‍ മീട്ടും സംഗീതത്തിനായ്‌

Sunday 4 November 2012

ഏകാന്തരാവ്

ഏകാന്തരാവില്‍

മൌനത്തിന്‍ ചില്ലയില്‍

കത്തിയമരുന്ന ഹൃദയത്തിന്‍

നെടുവീര്‍പ്പുകള്‍ ശ്വാസംമുട്ടിക്കുന്നു

മനസ്സിന്‍ കോണില്‍ നിഴലിക്കും ശോകഭാവം

നോവുമെന്നാത്മാവ് പുഴയിലലിയാന്‍ വെമ്പുന്നു..

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..:



മനസ്സിനുള്ളില്‍ കൂട്ടിവെച്ച ഓര്‍മ്മകള്‍

ചിപ്പിക്കുള്ളില്‍ അടച്ച കിനാവുകള്‍

എല്ലാം നിനക്കായ്‌ തുറന്നിടാം

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍...




ഒരു മൃദു സ്പര്‍ശമായി

ഹൃദയാര്‍ദ്രമായ തലോടലായി

പുല്ലിലലിയും മഴതുള്ളിയായി

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..




വിട്ടുപോവാത്തൊരു സ്വപനം പോലെ

കണ്ടു തീരാത്തൊരു വര്‍ണ്ണം പോലെ

വരച്ചുതീരാത്തൊരു ചിത്രം പോലെ

പ്രണയത്തില്‍ അലിയാം

നീ എന്‍ കൂടെ ഉണ്ടെങ്കില്‍

എന്നും എന്നെന്നും

നീ എന്‍ കൂടെ ഉണ്ടെങ്കില്‍..

അയിത്തം


അവനൊരു അധകൃതന്‍

അവന്‍ കഴിക്കും പാത്രത്തിനു അയിത്തം

അവന്‍ ഇരിക്കും കസേരക്ക് അയിത്തം

അവന്‍ പറയുന്ന വാക്കിന് പുച്ഛം

അവന്‍ തരും കാശിനോ മേല്‍ത്തര ബഹുമാനം..

Saturday 3 November 2012

നിന്‍ ഓര്‍മ്മകള്‍



നിന്‍ ഓര്‍മ്മകള്‍ എന്നെ

ഏകാന്തതയുടെ താഴ്വാരത്തിലേക്ക്

വലിച്ചടുപ്പിക്കുന്നു..

ഏതോ വിഷാദാഗ്നി എന്നെ

വലം വെക്കുന്നു...

പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വതം പോല്‍

എന്‍ നയനങ്ങള്‍ എരിയുന്നു...

മായാത്ത തിരിനാളം



ഞാനും എന്‍റെ സുഹൃത്ത് ശ്രീജിത്ത്‌ കൂടി എഴുതിയത്

-----------------------------------------------
ചന്ദ്രോദയം കാത്തു നിന്ന,സന്ധ്യയും മായവേ,,,
ഒരു മാത്ര കൊതിച്ചിരുന്നു ഞാനും,,
നീയെന്നുള്‍ക്കൂടില്‍ നിനവിലെങ്കില്‍..
കാറ്റൊന്നു തലോടും കതിരുകളില്‍,,
മൊട്ടിട്ട കനവുകള്‍,പൂക്കുന്ന പോലെ,,
ഒരു മാത്ര കാത്തിരുന്നു ഞാനും,,

നീയേ പൂക്കളെല്ലാം....
മിന്നി മാഞ്ഞ മഞ്ഞുതാരകം,,
മെല്ലെയായ്,മൃദു വിരല്‍ത്തുമ്പ് ചേര്‍ക്കവേ,,
മനസ്സിന്റെ നിശ്വാസമെങ്ങോ,അലഞ്ഞ പോല്‍..
ഞാന്‍ തേടും,തിരിനാളമായ്,,
എന്റെ മാനസ ചെരാതില്‍,,
ആരെയോ കാത്തൊരു,സ്നേഹവും...

ശൂന്യമായ മഴവില്ല് പോല്‍,,
മറയുന്നു മോഹങ്ങളും,,,
ഒഴിഞ്ഞൊരു മുറി പോല്‍,,
എന്‍ മനസ്സിന്‍ ദാഹങ്ങളും......

എന്നിലെ മായാത്ത ഓര്‍മ്മകളിലോ,,
ഇന്നലെകളിലെ നിശ്വാസത്തിലോ,,
നീ മയങ്ങുന്നു...
അറിയില്ല എനിക്കറിയില്ല.."

അഴകേ



അഴകേ നിന്‍ മുഖശ്രീയില്‍

ചെന്താമരയും മിഴികൂപ്പിയല്ലോ

സ്വര്‍ഗ്ഗലാവണ്യമേ നിന്‍ മന്ദഹാസത്തില്‍

പുഷപങ്ങള്‍ ചിരിക്കുന്നു...

താരുണ്യമേ നിന്‍ നയനങ്ങളില്‍

ഒളിമിന്നും തെന്നലില്‍

ഞാന്‍ അലിഞ്ഞുവല്ലോ

ശുഭദിനം



പൊന്‍പുലരി തന്‍ സൌരഭ്യം മുടിയില്‍ ചൂടി

കുങ്കുമ വര്‍ണ്ണം കവിളില്‍ പേറി

പുളിയിലക്കര കസവ്മുണ്ട് ഉടുത്തു

ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി

അര്‍ച്ചന നടത്തും നാടന്‍പെണ്ണെ

നിന്‍ ശ്രീത്വത്തില്‍ ശുഭമാവട്ടെ

എന്‍ ദിനങ്ങളും...

Friday 2 November 2012

യാമം



ഒരു പകലും കൂടി മാഞ്ഞുപോകവെ

ഒരു അധ്യായം കൂടി എന്‍

ഓര്‍മ്മകളുടെ താളില്‍ ചേക്കേറിയ

ഈ യാമത്തില്‍ ഞാനും നീയും

കാലത്തിന്റെ തോളിലേറി

നാളേക്ക് യാത്ര തുടരുന്നു..

എന്തിനെന്നറിയാതെ

എവിടെക്കന്നറിയാതെ

ഉള്ള ഈ യാത്രയില്‍

നമ്മള്‍ രണ്ടും ഒരേ കാലത്താല്‍

ബന്ധനത്തിലാണല്ലോ എന്ന്

ഒരു ആശ്വാസം നിഴലിക്കുന്നു

ഭാവമുള്ള കവിത



എഴുതാനൊരു മനസ്സ്‌ വേണം

മനസ്സിലൊരു ഭാവം വേണം

ഭാവങ്ങളില്‍ ആയിരം വര്‍ണ്ണം വിരിയേണം

വര്‍ണ്ണങ്ങളില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍

ചിത്രമായി കൊറിയിടുമ്പോള്‍

ഒരു കവിതയായി മാറിടും

ഭാവമുള്ള കവിതയായി മാറിടും

Thursday 1 November 2012

മറ്റാരും അറിയാതെ



എന്നിലെ പ്രണയത്തിന്‍ വര്‍ണ്ണങ്ങളില്‍

മോഹത്തിന്‍ നിറചാര്‍ത്തുകളില്‍

എന്നും നിന്‍ മുഖമായിരുന്നു

നീ അറിയാതെ എന്‍ നയനങ്ങള്‍

നിന്‍ കാലടികളെ പിന്തുടരവെ

നിന്‍ നയനങ്ങളുടെ ഉതിര്‍ത്ത

നോട്ടത്തില്‍ എന്നില്‍

പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചിരുന്നു

ഒരു വാക്കില്‍ ഒതുങ്ങാത്ത

എന്‍ സ്നേഹത്തിന്‍

ഞാന്‍ നിനക്കായ്‌

എന്നെ തന്നെ സമര്‍പ്പിച്ചിരുന്നു

നിന്‍ ചാരെ ഇന്ന് മറ്റൊരാള്‍ അണയുന്ന

ഈ വൈകിയ വേളയില്‍

നിനക്കായ്‌ തരാന്‍ നന്മയുടെ

പ്രണയപുഷപങ്ങള്‍ മാത്രം..

എന്നിലെ നഷ്ടസ്വപ്നങ്ങള്‍ ഇനി

എന്നില്‍ തന്നെ എരിഞ്ഞടങ്ങട്ടെ

മറ്റാരും അറിയാതെ

മറ്റാരും അറിയാതെ



ഒഴുക്ക്



സമുദ്രത്തിലേക്ക് നദി ഒഴുകുന്ന

പോലെ മരണത്തിലേക്കുള്ള

പുളകിതമായ ഒഴുക്കാണ് ജീവിതം

അത് ശോകത്തില്‍ ഒഴുകി തീര്‍ക്കാതെ

ആനന്ദത്തില്‍ ഒഴുക്കി തീര്‍ക്കു..

തോല്‍വി

മൌനത്തിന്റെ ചില്ലയില്‍

ഞാന്‍ ഒളിച്ചിരുന്നാലും

നിന്‍റെ ഓര്‍മ്മകള്‍ എന്നെ

വിടാതെ പിന്തുടരുന്നു

എന്നും ഈ തോല്‍വി

എനിക്ക് മാത്രം സ്വന്തം...

ചിന്ത

നിന്‍ ചിന്തകളില്‍ ഞാനും

എന്‍ ചിന്തകളില്‍ നീയും

വിരിയുന്നുണ്ട് എന്നിട്ടും

നമ്മളിലെ മൌനം അലിയാത്തതെന്തേ

പ്രണയം കൊഴിയുന്നതെന്തേ...

തലവിധി

രാവിലെ ഓഫീസില്‍ പിടിപ്പതു ജോലി ഉണ്ട്
അതിന്‍റെ ഇടക്കാണ് ഈ ഫോണില്‍ക്കൂടി ഉള്ള
വഴക്ക്.വഴക്കുണ്ടാകുമ്പോള്‍ മെസ്സേജ് അയക്കാന്‍
സമയം ഉണ്ട് കാശു പോകും എന്നുള്ള ചിന്ത
ഇല്ല. അതല്ലാതെ ഇവളോടു ഒരു അവശ്യത്തിനു
രേവതി അത് ഒന്ന് ചെയ്യുവോ എന്ന്
ചോദിച്ചാല്‍ ബിസി ആണ് അല്ലെ മൂഡ്‌ ഇല്ലാരുന്നു
ഹോ ... നന്ദന്‍ ഓര്‍ത്തു...


ഏതു സമയത്താണോ ഇതിനോട് ഇഷ്ടമാണ്
എന്ന് പറയാന്‍ തോന്നിയത്. ഇഷ്ടമാണ് എന്ന്
പറഞ്ഞതിന്റെ ആദ്യ ആഴ്ച ഒരു കുഴപ്പോം
ഇല്ലായിരുന്നു.. പിന്നെ തുടങ്ങിയില്ലേ
അവിടെ നോക്കിക്കുടാ അവരോടു മിണ്ടിയാ
കുറ്റം., നാട്ടിലെ പെണ്‍പിള്ളേര്‍ എല്ലാം
എന്റെ കാമുകിമാരും ഞാന്‍ ഇവരെ
എല്ലാം വളയ്ക്കാന്‍ നടക്കുന്നവനും...ഇത്രേം
വിശാലമായി ചിന്തിച്ചു കഥ ഉണ്ടാക്കാന്‍
ഈ പെണ്ണുങ്ങള്‍ക്ക് മാത്രേ പറ്റു.. ഹോ എന്‍റെ
ഒരു കഷ്ടകാലം....

പൊതുവെ വല്യ അല്ലലും അലട്ടലും ഇല്ലാതെ
ഫ്രീക്‌ ആയി നടന്ന സമയത്ത് ആണ്
ഇവളെ പരിചയപ്പെട്ടത്.. എന്തോ ഒരു
നാട്ടിന്‍പുറത്ത്കാരിയുടെ നിഷ്കളങ്കത തോന്നി
വെറുതെ ഒന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞു
നോക്കിതാണ്.. എന്ന് വെച്ച് കല്യാണം കഴിക്കണം
എന്ന ചിന്തയെ അന്നില്ലാരുന്നു..പ്രവാസലോകത്തെ
ബോര്‍ അടി മാറ്റാന്‍ ചുമ്മാ ഇരിക്കുബം
സംസാരിക്കാം ഇത്രഒക്കെയേ കരുതിയുള്ളൂ
അതാണ് ഈ അവസ്ഥയില്‍ കൊണ്ട് വന്നു
എത്തിച്ചിരിക്കുന്നത്...
ഇവളെ കേട്ടുന്നവന്‍ എങ്ങനെ ഇവളെ
സഹിക്കും ഹോ എന്‍റെ ഈശ്വരാ....
ഇന്ന് നേരം വെളുത്തപ്പോഴേ വഴക്ക്
തുടങ്ങിയതാണ്.. കാര്യം എന്‍റെ ഫോണ്‍
രാത്രിയില്‍ ഓഫ്‌ ആയി പോയി.ഇതിനു
ഇനി ഞാന്‍ വൈകുനേരം വരെ കേക്കണം

മെസ്സജുകള്‍ തുടരെ തുടരെ വരുന്നു, ഇനി
മറുപടി അയക്കുന്നില്ല..മടുക്കുബം
തനിയെ നിര്‍ത്തിക്കോളും
നന്ദന്‍ ഓഫീസിലെ ജോലിയില്‍ മുഴുകി..
വീണ്ടും ഒരു മെസ്സേജ് വന്നുന്നു ഫോണ്‍
കൂവി.. നോക്കാന്‍ മെനക്കെട്ടില്ല നന്ദന്‍.
അവിടെ കിടക്കട്ടെ...മെയില്‍ തുറന്നു നോക്കി
എനിക്കായി ഒന്നും ഇല്ല.. ചാറ്റ് നോക്കി
ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ കാര്യമായി
ഒരു പെണ്‍കുട്ടി പോലും ഓണ്‍ലൈന്‍
ഇല്ല..ആ എന്നെ ആണ് ഇവള്‍ ഇങ്ങനെ
ചീത്തവിളിക്കുന്നെ. എന്‍റെ ഒരു യോഗം

വീണ്ടും ഓണ്‍ലൈന്‍ ലിസ്റ്റ് നോക്കി.. രണ്ടു
മൂന്നു തരുണീമണികളില്‍ ആരോടെലും
മിണ്ടി മൂഡ്‌ ഒന്ന് മാറ്റാം.. ആരോട് മിണ്ടും
സന്ധ്യ അവള്‍ ഒന്ന് മിണ്ടിയ പിന്നെ
സംശയം ചോദിച്ചു കൊല്ലും. മഞ്ചു അവള്‍
അവടെ കാമുകനുമായി പഞ്ചാര ആയിരിക്കും
മീനാക്ഷി ഇന്നും ഫോട്ടോ മാറ്റിയല്ലോ...
ഒരു ബഹളവും ഇല്ലാത്ത പെങ്കൊച്ച്
എപ്പോഴും കൂള്‍ മൈന്‍ഡ് ആണ്..ഇവളോട്
മിണ്ടുബം തന്നെ അറിയാം ഇവള്‍ ആരോടും
യോജിച്ചു പോകും എന്ന്.. ഹായ് ബൈ
അല്ലാതെ ഇവളും ഞാനുമായി കൂടുതല്‍
ഒന്നും ഇല്ല , എന്നാല്‍ നല്ല കൂട്ട്
അല്ലെ എന്ന് ചോദിച്ചാല്‍ ആണെന്നെ
പറയാനും പറ്റൂ. പക്ഷെ ഇവള്‍ അറിയിന്നില്ലലോ
എന്നോട് എന്‍റെ കാമുകി വഴക്കുണ്ടാക്കുന്നത്
മിക്കവാറും ഇവളുടെ പേര് വെച്ചാണ് എന്ന്

ഇപ്പം ഫോണ്‍ അനങ്ങുന്നില്ല.. മെസ്സേജു
നിര്‍ത്തി എന്ന് തോനുന്നു. അപ്പോള്‍
അവസാനത്തെ മെസ്സേജു ഗുഡ്ബൈ
ആയിരിക്കും.. സമാധാമായി ഇനി
കുറച്ചു നേരം മിണ്ടാതെ ഇരുന്നോളും

നന്ദന്‍ ഓഫീസ് വിട്ട റൂമില്‍ എത്തി
റൂമില്‍ കുറച്ചു കൂട്ടുകാര്‍ വന്നിട്ടുട്
വന്നപാടെ ആവരോട് കത്തി വെച്ചിരുന്നു
സമയം പോയതറിഞ്ഞില്ല.. നോക്കിയപ്പോള്‍
മണി 11. ഹോ ഇത്രയും നേരം ആയിട്ടും
അവള്‍ വേറെ മെസ്സാജ് അയച്ചില്ലേ
വിളിക്കണോ.. വേണ്ട , അങ്ങോട്ട് വിളിച്ചാല്‍
അഹങ്കാരം കൂടും അവിടെ ഇരിക്കട്ടെ
നന്ദന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ ദുസ്വപ്നം കണ്ടാണ്
ഞെട്ടി എണീറ്റത്.. രേവതി കുളത്തില്‍
ചാടുന്നു നന്ദേട്ടാ എന്ന് വിളിച്ചുകൊണ്ട്
നന്ദന്‍ ഒന്ന് പേടിച്ചു എന്താ ഇപ്പം
ഇങ്ങനെ ഒരു സ്വപനം.. പെട്ടെന്ന്‍ ഫോണ്‍
എടുത്തു രേവതിയുടെ നമ്പര്‍ എടുത്തു
ഫോണ്‍ സ്വിച്ച്ഓഫ്‌ എന്ന് മറുതലക്കല്‍
ഒരു പെണ്ണ് പറഞ്ഞു.. ഇവള്‍ എന്താ ഓഫ്‌
അക്കിയെ.. സമയം 3 ഇനി ഉറക്കത്തില്‍
ഓഫ്‌ ആയതാകും.. അപ്പോഴാണ് നന്ദന്‍
രേവതിയുടെ മെസ്സേജ് എടുത്തു
വായിച്ചത്.. അവസാനത്തെ മെസ്സജില്‍
നന്ദെട്ടന് ഞാന്‍ ഇനി ശല്യം ഉണ്ടാകില
ഗുഡ്‌ബൈ ഞാന്‍ ഈ ലോകത്ത് നിന്ന്
പോണു... ഈശ്വര ഇനി ഈ പെണ്ണ്
വല്ലോം ചെയ്തു കാണുമോ

എത്രയൊക്കെ വഴക്ക് ഉണ്ടാകിയാലും
ഇവള്‍ ഉള്ളപ്പോ ഇവിടെ തനിച്ചല്ല
തനിക്കും ആരോ ഉണ്ട് എന്ന് ഉള്ള
തോന്നല്‍ ഉണ്ടായിരുന്നു.. ഇപ്പൊ
പെട്ടെന്ന് തനിച്ചായപോലെ.. ആ
എ സി യുടെ തണുപ്പിലും നന്ദന്‍
വിയര്‍ത്തു...രാത്രിയില്‍ ഇനി
എന്താ ചെയുക...

രാവിലെ ഒന്ന് വേഗം ആവാന്‍ ആദ്യമായി
നന്ദന്‍ പ്രാര്‍ഥിച്ചു... സമയം 6 മണി
അവളുടെ വീട്ടില്‍ അച്ഛന്‍ ഉണ്ടാകും
എന്നൊന്നും ആലോചികാതെ നന്ദന്‍
രേവതിയുടെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍
എടുത്തു.. ഫോണ്‍ എടുത്തപ്പോള്‍ ആണ്
നന്ദന്‍ ഓര്‍ത്തത്‌ ഹോ അച്ഛന്‍...രേവതിയെ
വിളിക്കുമോ എന്ന് ഭവ്യതയോടെ
ചോദിച്ചു.. അലപനേരത്തിനുള്ളില്‍
രേവതി ഹലോ. നീ എന്താ പിന്നെ
മെസ്സാജു അയകാതെ എന്‍റെ ഫോണ്‍
വെള്ളത്തില്‍ പോയി നന്ദേട്ട വര്‍ക്ക്‌ ആകുന്നില്ലാ
എന്താ നന്ദേട്ടന്‍ രാവിലെ വിളിച്ചേ
ഹെ ഒന്നുമില എന്ന് പറഞ്ഞു ഫോണ്‍
വെച്ചപോള്‍ ആശ്വാസം നിഴലിച്ചിരുന്നു

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു,.. ഇന്ന്
ഞാന്‍ ഇവളുടെ ഭര്‍ത്താവു ആണ്.. അന്ന്
ഓര്‍ത്തപോലെ 24 മണിക്കൂറും
ഇവളുടെ കൂടെ കഴിഞ്ഞാല്‍ എന്താ
സംഭവിക്കുക എന്ന് ഞാന്‍
അനുഭവിച്ചു വരുന്നു.. എന്ത് ചെയ്യാം
ഒരു നിമിഷത്തെ ചിന്ത എന്നെ
ഇവിടെ വരെ എത്തിച്ചു
ഇനി അനുഭവിക്ക തന്നെ....

മഞ്ഞുതുള്ളി

എന്‍ കിനാവില്‍ ഒഴുകി

വന്നൊരു മഞ്ഞുതുള്ളി

വെള്ളികൊലുസ്സിന്‍ ഈണം പോല്‍

നിന്‍ ചിരിയില്‍ ഞാനും

കൂടെ മൂളിയോ..

എന്നുള്ളില്‍ വീണ്ടും ഒരു

മോഹം തളിര്‍ക്കുന്നു ..

ഒരു തിരിനാളം പോല്‍

മോഹം തളിര്‍ക്കുന്നു വീണ്ടും

Tuesday 30 October 2012

മഴനിലാവ്

ആരുടെയോ നിലവിളി കേട്ടുവോ .. മീനാക്ഷി ചെവിയോര്‍ത്തു ... ഇല്ല തോന്നിയതാണോ ... സമയം രണ്ടു മണി ആയിരിക്കുന്നു ... മുറ്റത്ത്‌ മഴ ആര്‍ത്തലച്ചു പെയ്യുന്നു.. ആരുടെയോ തീര്‍ത്താല്‍ തീരാത്ത പക പോലെ മഴ സംഹാരനൃത്തമാടുന്നു.

വീണ്ടും ഒരു നിലവിളി കേട്ടുവോ.. കേട്ടു അതെ തന്നെ പോലെ മരണം കാത്തുകിടക്കുന്ന ഏതോ സുകൃതം ചെയ്ത ഒരു ആത്മാവ് കൂടി വിട പറഞ്ഞിരിക്കുന്നു.. അതിനുള്ള സു
കൃതവും തനിക്കില്ലലോ ഈശ്വരാ..

ഈ ആശുപത്രിയുടെ നാല് ചുവരില്‍ ഒതുങ്ങി കഴിയാന്‍ വിധിക്കപെട്ട ജന്മം. സ്നേഹം ഗുളികളില്‍ വന്നു നിന്ന് ചിരിച്ചു കാണിച്ചു പോയ ദിനങ്ങള്‍. , പിന്നെപ്പോഴോ ഗുളികകളും പിന്‍വാങ്ങി..

മഹത്തായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന്‍ ഒടുവില്‍ ആണ് പ്രേമിച്ച ആളെ തന്നെ കെട്ടിയത്.. ജീവിതം തുടങ്ങിയപ്പോള്‍ മനസ്സിന് മാത്രമേ
ചെറുപ്പം ഉണ്ടായിരുന്നുള്ളൂ.. രണ്ടു വര്ഷം സ്നേഹിച്ചു തീരാതെ പ്രിയതമന്‍ വിട പറഞ്ഞപ്പോള്‍ താങ്ങായി ആരും ഇല്ലായിരുന്നു.. എല്ലാവരെയും വെറുപ്പിച്ചവള്‍ എന്ന പേര് മാത്രം സ്വന്തമായി ഉണ്ടായിരുന്നു..

ശക്തിയായി വയറുവേദന വന്നപ്പോള്‍ ആണ് അറിഞ്ഞത് കാന്‍സര്‍
വിത്ത് പാകിയകൊണ്ടാണ് ഒരു കുഞ്ഞു പോലും കൂടിനില്ലാതെ
പോയത് എന്ന്..

തകര്‍ത്ത് പെയ്യുന്ന മഴയിലേക്കായി വീണ്ടും മീനാക്ഷിയുടെ ശ്രദ്ധ..
ഒരു മഴ നനഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയിരിക്കുന്നു..
പതുക്കെ ആരും കാണാതെ ആശുപത്രിയുടെ
വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങി... മഴ ആര്‍ത്തിയോടെ എന്നെ
നനക്കാന്‍ നോക്കുന്നു..എപ്പോഴും ചിരിക്കുന്ന മഴ , സുഖത്തിലും ദുഖത്തിലും കൊഞ്ചുന്ന മഴ, ആദ്യത്തെ പ്രണയം പോലെ എന്നും
സുഖമുള്ള ഓര്‍മ്മ തരുന്ന മഴ..

മഴയില്‍ നനഞ്ഞു നടന്നപ്പോള്‍ തന്‍റെ പ്രിയതമന്‍ തലോടുന്ന പോലെ കുളിര് പെയ്യുന്നു... മഴ എന്നും ലഹരി ആണെന്നു പറയുന്ന
നീ ചിരിക്കുന്നതും മഴ ചിരിക്കുന്നതും ഒരു പോലെ ആണെന്ന് പറഞ്ഞ തന്‍റെ ഭര്‍ത്താവ്.ജീവിച്ചു കൊതിതീരും മുമ്പ് ശരീരം വെടിയേണ്ടി വന്ന
ആത്മാവ്..

മഴ കാരണം റോഡ്‌ എല്ലാം നിറഞ്ഞു ഒഴുകുന്നു...
തെരുവോക്കെ ശൂന്യം ..ഈ രാത്രിയില്‍ ആരാണ് മഴ കൊള്ളാന്‍ നിക്കുക... മുമ്പോട്ട് നടക്കാന്‍ മഴ എന്നോട് പറയുന്നുവോ...
ആരോ വിളിക്കുന്ന പോലെ..
അതെ ആരോ മീനു എന്ന് വിളിക്കുന്നു...

തിരിഞ്ഞു നോക്കി ഇല്ല ആരും ഇല്ലാലോ , തോന്നിതാണോ..
മുമ്പോട്ട് നടക്കവെ വീണ്ടും “മീനു”
അതെ തന്‍റെ ഏട്ടന്‍ തന്നെ..
മീനു നീ എന്റെ കൂടെ പോന്നോള് , നിന്നെ കൊണ്ട്‌പോകാനാണ്
ഞാന്‍ വന്നത് , നീട്ടി പിടിച്ച കൈയുമായി തന്‍റെ പ്രിയതമന്‍ നിക്കുന്നു.. സ്വപനമോ ഇതു, സത്യമോ,
നീട്ടി പിടിച്ച കൈയില്‍ ഓടിച്ചെന്നു മുറുക്കെ പിടിച്ചു മുന്നോട്ട് നടന്നു , നൊമ്പരങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്..

ആ സമയം ആശുപത്രിയില്‍ വീണ്ടും ഒരു നിലവിളി ഉയര്‍ന്നു
ആര്‍ത്തലച്ചു പെയ്ത മഴ അപ്പോഴേക്കും തോര്‍ന്നിരുന്നു...

Monday 29 October 2012

നിഴല്‍

ഓരോ ഇരുട്ടിലും ഞാന്‍
എന്‍ നിഴലിനെ കൊന്നുകൊണ്ടിരുന്നു
അവനോ ഓരോ അരണ്ടവെളിച്ചത്തിലും 
വീണ്ടും വീണ്ടും പുനര്‍ജനിച്ചു ,
എന്നെ നോക്കി മന്ദഹസിച്ചുകൊണ്ടിരുന്നു
അവന്‍റെ പരിഹാസം കാണാനാകാതെ
ഇരുട്ടാല്‍ തീര്‍ത്ത എകാന്തതയില്‍
ഞാന്‍ ഒളിച്ചിരുന്നു....

എന്‍ കണ്ണുകളില്‍ നീ ഉള്ളപ്പോ
നീ ഒളിച്ചോടിയിട്ട് എന്ത് ഫലം
മുഖത്ത് ചിരിയുടെ പൂമാല തീര്‍ത്തു
എല്ലാം ഒളിപ്പിക്കുന്ന നിന്‍
കരയുന്ന കണ്ണുകള്‍ എനിക്കല്ലേ അറിയൂ
എനിക്ക് മാത്രമേ അറിയൂ...
നിഴല്‍ മൊഴിഞ്ഞുകൊണ്ടിരുന്നു..

Sunday 28 October 2012

എന്തേ നീ വന്നില്ല

നിനച്ചിരിക്കാതെ എന്നില്‍ 

മഴയായ് പെയ്തൊരു കനവ് നീ

നീ തീര്‍ത്ത പേമാരിയില്‍

നനഞ്ഞു കുതിരവെ

അറിയാതെ എന്‍ മനസ്സ്

നിന്നില്‍ നിന്ന് അകലാന്‍ 

വെമ്പിയിരുന്നോ

ഇന്നീ വേനലില്‍ ഉരുകുന്ന

എന്‍ മനസ്സ് കണ്ടിട്ടും

എന്തേ നീ വന്നില്ല

എന്നില്‍ പെയ്തില്ല

രാത്രി

ചന്ദ്രന്‍ നിലാവിനാല്‍ കിടക്ക ഒരുക്കി..

നക്ഷത്രങ്ങള്‍ അവളുടെ

സ്വപ്നങ്ങളില്‍ അലങ്കാരം നെയ്തു

കാറ്റ് കുളിരിന്‍ പുതപ്പ് ചാര്‍ത്തി

കടല്‍ പതിയെ കരയെ തലോടികൊണ്ടിരുന്നു

കരയോ മയങ്ങാന്‍ തുടങ്ങി

നാളത്തെ ചന്തമുള്ള പ്രഭാതം ഓര്‍ത്തു....

Thursday 25 October 2012

തോന്നല്‍

ഇന്നെന്‍ നയനങ്ങള്‍

നിന്‍ മുഖച്ചായ പോലൊരു

ബിബം കണ്ടുവോ

കണ്ടു മറന്നൊരു വീഥികളില്‍

മറക്കാന്‍ ശ്രമിച്ചൊരു

മുഖമിന്നു അറിയാതെ

എന്‍ മനം തേടുന്നുവോ

അതോ ഒക്കെയും

എന്‍ മനസ്സിന്‍

തോന്നലുകളോ...

Tuesday 23 October 2012

ശാന്തത



ഇന്നെനിക്ക് ഒന്നും ആശിക്കാന്‍

ഇല്ലാത്തവരുടെ മനസ്സ് അറിയാം...

വിരഹത്തില്‍ വെന്ത മനസ്സിന്‍

വേദന അറിയാം..

എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍

ഉള്ള മനസ്സിന്‍ വെമ്പലറിയാം...

നിരാശകള്‍ ഇല്ലാത്ത മനസ്സിന്‍

സന്തോഷം അറിയാം...

നിന്‍ ഓര്‍മ്മകള്‍ക്ക് പോലും

വിട ചൊല്ലിയ എന്‍

മനസ്സിന്നു ശാന്തമാണ്..

ഈ ശാന്തത ഞാന്‍ ആസ്വദിക്കുന്നു

Monday 22 October 2012

അവള്‍



മൃതി അവളെ മാറിലേറ്റി
അനശ്വരലോകത്ത് എത്തിച്ചപ്പോഴേക്കും
അവള്‍ പുനര്‍ജനിച്ചിരുന്നു...


അവള്‍ വരച്ച അക്ഷരത്തിന്‍ അഗ്നിനാളത്തിലൂടെ
അവളുടെ വാക്കുകള്‍ കൊളുത്തിയ തീച്ചൂളയിലൂടെ

ചിലര്‍ ആ വാക്കിനുള്ളിലെ വരികളില്‍
കുത്തി അവളുടെ ആത്മാവിനെ
നോവിച്ചു ആനന്ദിച്ചു...

ചിലരോ അവള്‍ മരിച്ചതോര്‍ത്തു
സഹതാപം ചൊരിഞ്ഞു...

അവള്‍ ഈ ലോകത്തില്‍നിന്നു വിട ചൊല്ലി
അകന്നവള്‍ എന്നറിയാത്ത ചിലര്‍
അവളുടെ മാനസികസ്ഥിതിയെ ഓര്‍ത്തു
വ്യാകുലതപ്പെട്ടു..

അവളോ ചിരിച്ചു ഒരു ആത്മാവിന്‍
അനശ്വരതയില്‍......

Sunday 21 October 2012

ദൂരം

എന്നിലേക്കുള്ള നിന്റെ ദൂരവും

നിന്നിലേക്കുള്ള എന്‍റെ ദൂരവും

സമം ആകവെ

എന്തേ എന്‍റെ ദൂരം കൂടുതലും

നിന്‍റെ ദൂരം കുറവും ആകുന്നു...?

മഷി വീണ അക്ഷരങ്ങള്‍

എഴുതി പൂര്‍ത്തിയാക്കിയ
അക്ഷരങ്ങളില്‍ മഷി വീഴവെ
പടര്‍ന്ന അക്ഷരങ്ങള്‍ക്കിടയില്‍
വായിച്ചതൊക്കെയും
അപൂര്‍ണ്ണമായിരുന്നു....

എങ്കിലും ജീര്‍ണ്ണിച്ച സ്വപ്നത്തിന്‍
മണം എന്‍ മൂക്കിലടിച്ചു..

നിറം മങ്ങിയ കടലാസ്സില്‍
നിറം മങ്ങിയ അക്ഷരങ്ങള്‍
വരച്ച ചിത്രവും നിറമില്ലാതായത് പോലെ..

വസന്തത്തിനു മുമ്പേ വിരിഞ്ഞു
വസന്തം വന്നപ്പോള്‍ കൊഴിയാന്‍
വിധിക്കപെട്ട ഒരു പൂവ് പോലെ
എന്‍ അക്ഷരങ്ങളും ആ മഷിയില്‍ കുതിര്‍ന്നു..

Saturday 20 October 2012

ഓര്‍മ്മകള്‍ ഉറങ്ങും അലമാരികള്‍



ഒരു പിടി ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട്
എന്‍ അലമാരിയില്‍

ബാലാരിഷ്ടതകള്‍ മുതല്‍
കൌമാരചേഷ്ടകള്‍ വരെ
കണ്ടു പുഞ്ചിരിതൂവും
കണ്ണുണ്ട് എന്‍ അലമാരിക്ക്


അടുക്കും ചിട്ടയും ഇല്ലാന്നുള്ള
അമ്മയുടെ ശകാരവാക്കുകള്‍
കേക്കുവാന്‍ എന്നും
എന്‍ കൂടെ അലമാരിയുമുണ്ട്

ദേഷ്യം വന്നു വലിച്ചടക്കുമ്പോള്‍
ഒച്ചവെച്ച് വാതിലുകള്‍
എന്‍ കൂടെ കൂടാറുണ്ട്

ഇന്നും ഓര്‍മ്മകളുടെ ഭണ്ഡാരവും പേറി
അലമാരി എന്‍ മുറിയിലുണ്ട്
നാളെത്തെ എന്‍ വാര്‍ദ്ധക്യത്തില്‍
ചിരിക്കാനായി...

Friday 19 October 2012

വാക്കുകള്‍



നീ എന്നെ കൊള്ളിച്ച്

എറിഞ്ഞ വാക്കുകള്‍ എന്നെയോ

ഞാന്‍ നിന്നെ കൊള്ളിച്ചു

തടുത്ത വാക്കുകള്‍

നിന്നെയോ വേദനിപ്പിച്ചില്ല

   അല്ലേലും ..................

നമ്മുടെ വാക്കുകള്‍ പണ്ടേ

പ്രണയത്തിലായിരുന്നുവല്ലോ.

Thursday 18 October 2012

തലേവര

വളഞ്ഞു പോയ തലേവര

നേരേ ആക്കാന്‍

തല ഒക്കെയും പരതി ഞാന്‍

വര നോക്കിയതിനാലാവാം  ഇപ്പോ

വര തന്നെ മായ്ഞ്ഞു പോയിരിക്കുന്നു...

Wednesday 17 October 2012

കാവല്‍ക്കാരി



എന്‍റെ കവിതകള്‍ എന്നും

നിന്നിലേക്ക് യാത്ര

പുറപ്പെടുന്നതറിയാതെ,

വരണ്ടുണങ്ങിയ എന്‍റെ

കവിതകളില്‍ വിത്തുമുളക്കുന്നതും

കാത്തു ഞാന്‍ ഇരുന്നു...

ഒരു തുള്ളി വെള്ളം പോലും ഒഴിക്കാതെ

അവയൊക്കെ നിന്നില്‍ തഴച്ചു വളര്‍ന്നു

ഒക്കെയും ഞാന്‍ അറിഞ്ഞപ്പോഴേക്കും

നീ വസന്തം സ്വന്തമാക്കിയിരുന്നു

ഞാനോ തരിശുഭൂമിയുടെ കാവല്‍ക്കാരിയും..

Tuesday 16 October 2012

ദീപം



ഒരു ദീപമായി എരിഞ്ഞടങ്ങുവാന്‍

വിധിക്കപ്പെട്ടോരീ ജീവിതത്തില്‍

നിന്‍ നിഴലെങ്കിലും

എന്‍ ദീപത്താല്‍ ചലിക്കുമെങ്കില്‍

എന്‍ ജീവിതം സഫലം

ഹൃദയ സഖീ

അന്നാ മഴയത്ത് എന്‍ ഉമ്മറപടിയില്‍

ഓടികയറിയ ഹൃദയ സഖീ

നിന്‍ പാദസ്വരത്തിന്‍ കിലുക്കം

എന്‍ കാതില്‍ പതിയവെ

വെറുതെ ഒന്ന് നോക്കി നിന്നെ

ആന്നാദ്യമായി അറിയാത്തൊരു അനുഭൂതിയില്‍

നിന്നെ തന്നെ മിഴിവെട്ടാതെ നോക്കിയിരുന്നത്

നിന്‍ മുഖശ്രീ കണ്ടോ

അതോ കാതില്‍ അലയടിച്ച നിന്‍

വളയുടെ കിലുക്കം കൊണ്ടോ

നിന്നെയും കൊണ്ട് ഞാന്‍ പര്‍ണ്ണശാല 

കെട്ടിയ കിനാവില്‍ മുഴുകിയിരിക്കവെ

മഴ തോര്‍ന്നതും നീ ഓടി മറഞ്ഞു

അന്ന് തൊട്ടു ഇന്ന് വരെ

നിന്‍ മുഖം എവിടെയും ഞാന്‍ കണ്ടതില്ല

ആ കിലുക്കം ഞാന്‍ എവിടെയും കേട്ടതില്ല...

Monday 15 October 2012

ചിറകരിഞ്ഞ മോഹങ്ങള്‍

പാതിവഴിയില്‍ ഉപേക്ഷിച്ച മോഹങ്ങളേ

ഇനിയും എന്തിനു എന്‍ പാത പിന്തുടരുന്നു

കരി പിടിച്ചൊരു മനസ്സുമായി

ഞാന്‍ ഈ പാത മുഴുമിപ്പിക്കട്ടെ

ചിറകരിഞ്ഞ മോഹങ്ങള്‍

എരിഞ്ഞടങ്ങുന്നത് കാണാന്‍ വയ്യ ഇനിയും

വിട തരിക നീ

ഞാന്‍ നടന്നുകോള്‍കട്ടെ

മിഴി നിറയുന്നത് നീ കാണാതെ....

Saturday 13 October 2012

വേശ്യകള്‍

ലഹരി മൂത്ത ലോകത്തില്‍
ആരും കാണാത്ത മുഖം
കാണുന്നിവര്‍....

കലി പൂണ്ട കാമത്തിന്‍ ചേലുകള്‍
ആടിത്തീര്‍ന്നു പോയിടവെ
കരിഞ്ഞു പോയൊരു വസന്തം പോല്‍
അവളുടെ മനസ്സിലും നിസ്സംഗഭാവമോ

പോട്ടിയുടഞ്ഞൊരു കലത്തില്‍
അരി വേവിക്കാന്‍
രാത്രികളില്‍ നിറം കൊടുക്കുന്നിവള്‍

എങ്കിലും മനസ്സില്‍ വ്യഭിചാരം
നടത്തുന്നവരെക്കാള്‍
ഇവള്‍ എത്രയോ പവിത്രത ഉള്ളവള്‍..

Friday 12 October 2012

കുറ്റങ്ങള്‍



കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍

ഉള്ള വ്യഗ്രതയില്‍ ,

നിന്‍ ചിന്തയില്‍ ഞാന്‍ നിറയുന്നതും,

നയനങ്ങള്‍ എനിക്ക് ചുറ്റും

വട്ടം കറങ്ങുന്നതും,

നീ അറിയാതെ പോകുന്നു...

will u marry me



നിന്‍ നയനങ്ങളില്‍ പതിയിരിക്കുന്ന

ദുഃഖത്തിന്‍ നിഴല്‍ തുടച്ചുമാറ്റാന്‍

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെക്കാന്‍

ആ വിരലില്‍ തൊട്ട്‌ ഇനിയുള്ള വീഥികള്‍

ഒരുമിച്ചു നടക്കുവാന്‍ എന്നെയും

കൂടെ കൂട്ടുമോ...

Thursday 11 October 2012

നിന്നിലേക്ക് എത്തിക്കുന്നത്.



മറഞ്ഞു പോയ കിനാവുകളോ

എഴുതി തീര്‍ന്ന വരികളോ

മനസ്സില്‍ പതിഞ്ഞ

മായാത്ത കാല്‍പാടുകളോ

ഇനിയും കണ്ടു തീരാത്തൊരു

സ്വപ്നം പോലെ

എന്‍റെ ചിന്തകള്‍

നിന്നിലേക്ക് എത്തിക്കുന്നത്...

Wednesday 10 October 2012

വര്‍ഷങ്ങള്‍ പോയതറിയാതെ



വര്‍ഷങ്ങള്‍ പോയതറിയാതെ

നിന്‍ വരവും കാത്തിരിക്കവെ,

കൊഴിഞ്ഞു പോയ ദിനങ്ങളും

അറിയാതെ പോയ നിമിഷങ്ങളും

നഷ്ടങ്ങളുടെ പട്ടികയില്‍ ഇഴചേര്‍ക്കുമ്പോള്‍

നീ അറിയാതെ പോയ

എന്‍ മനസ്സിന്‍ വിങ്ങലുകള്‍

കണ്ടു ഈ ദിനങ്ങളും തേങ്ങിയിട്ടുണ്ടാകാം

ഞാന്‍ അറിയാതെ എന്നെ

തലോടിയിട്ടുണ്ടാകാം....

Tuesday 9 October 2012

മാറ്റങ്ങള്‍

മാറുന്ന ലോകത്തില്‍
മാറുന്ന കോലങ്ങള്‍
മാറുന്ന മനോഭാവങ്ങള്‍

മുഖച്ഛായ മിനുക്കുന്ന കെട്ടിടങ്ങള്‍
തകര്‍ന്നടിയുന്ന സംസ്കാരങ്ങള്‍

കണ്ടു മടുത്ത ഭാവങ്ങളില്‍ നിന്നും
കേട്ട് മടുത്ത വാക്കുകളില്‍ നിന്നും
മാറ്റങ്ങള്‍ അനിവാര്യമത്രെ

ഒരു പക്ഷെ അതാകാം
പ്രകൃതിയും മാറുന്നെ

എന്നിട്ടും നീ വാരഞ്ഞതെന്തേ



വിട ചൊല്ലി പിരിയുവാന്‍

കാരണങ്ങളോ അനേകം,

എന്നിട്ടും ഹൃത്തിലെ

മായ്ക്കാത്ത കോണില്‍

നിന്‍ മുഖം തെളിയവെ

എന്നിലെ ജല്പനങ്ങള്‍

കേക്കാതെ ഹൃദയമിന്നും

നിനക്കായ്‌ കേഴുന്നു...

എന്നിട്ടും നീ വാരഞ്ഞതെന്തേ

എന്‍റെ പരിഭവം മാറ്റാത്തതെന്തേ

അമ്പല ദര്‍ശനം



പുലര്‍കാലേ അമ്പല ദര്‍ശനം

നടത്തി മടങ്ങുന്നു

മലയാളി പെണ്ണെ

നിന്‍ മിഴിയിതളില്‍ പൂത്ത

പുത്തന്‍ പ്രതീക്ഷകള്‍

നിന്‍ മോഹങ്ങള്‍ ഒക്കെയും

ഭഗവാനില്‍ അര്‍പ്പിച്ചതിനാലാണോ.


എങ്കിലും മമ സഖീ

നിന്‍ മനസ്സിന്റെ വാതിലില്‍

ഞാന്‍ നടത്തിയ അര്‍ച്ചന നീ

കാണാതെ പോകയോ.

Monday 8 October 2012

കാത്തിരുന്ന....



നിന്നെ മാത്രം കാത്തിരുന്ന

എന്‍ ആത്മാവില്‍ നീ

വന്നു മുട്ടി വിളിച്ചാല്‍

ഞാന്‍ കേള്‍ക്കാതിരിക്കുന്നതെങ്ങനെ..

എന്നില്‍ വസന്തം വിരിയാതിരിക്കുന്നതെങ്ങനെ...

Sunday 7 October 2012

താഴ്‌വാരം

നിശബ്ദതയുടെ താഴ്വരയിലും

നിന്‍ ശബ്ദം മാത്രമെന്‍ 

കാതില്‍ മുഴങ്ങുന്നു,

നിന്‍ ചിത്രം മാത്രമെന്‍ 

നയനങ്ങള്‍ വരക്കുന്നു,

ഇരുണ്ട മൂലയില്‍ അടച്ച

എന്‍ ഓര്‍മ്മകള്‍ ഈയാംപാറ്റയായി

എന്നെ വലം വെക്കുന്നു,

ഞാനോ സന്ദേഹപ്പെടുന്നു

നിന്‍ കൂട്ടില്‍ അകപ്പെട്ട

എന്‍ ഹൃദയം
 
സ്വതന്ത്രമാവാത്തത് ഓര്‍ത്ത്‌..

മൂന്നു അക്ഷരം

പ്രണയം എന്ന 

മൂന്നു അക്ഷരങ്ങളില്‍

ഒതുങ്ങി നിക്കുന്ന

ഒരു സ്നേഹമായിരുന്നു

എനിക്ക് നിന്നോടുള്ളത് 

..........എങ്കില്‍ ...........

പണ്ടേ ഞാന്‍ ആ 

അക്ഷരങ്ങള്‍ തിരുത്തി

എഴുതിയേനെ......

Saturday 6 October 2012

നേരം


മയിലുകള്‍ ആടും നേരം
കുയിലുകള്‍ പാടും നേരം
നീ എന്നെ നോക്കും നേരം
കനവുകള്‍ കൊലുസ്സിടും നേരം...

പിന്നെ നമ്മള്‍ ഒന്നായി
നമ്മുടെ കനവുകള്‍ ഒന്നായി
കേറിയ പടവുകള്‍ ചിരിക്കവെ
നീയും ഒന്ന് മന്ദഹസിച്ചുവോ
എന്‍ കവിള്‍ത്തടം തുടുത്തുവോ

ചിലങ്ക



ചിലങ്കകെട്ടി ആടുന്ന സ്വപ്നമേ

ഉറങ്ങാത്ത ഓര്‍മ്മയിലെ കനവുകളെ

ഇന്നും നിന്‍ കൊലുസ്സിന്‍

ഉതിരും നാദങ്ങള്‍

എന്‍ ചെവിയില്‍ മുഴങ്ങുന്നു

കണ്ടു മറന്ന ഒരു കിനാവിന്‍ ഓര്‍മ്മക്കായി

Friday 5 October 2012

പ്രണയം



നിന്നോട് മിണ്ടാന്‍ ഞാന്‍ പുതിയ

കാരണങ്ങള്‍ തേടുന്നു

നിന്നെ പറ്റി നീ ചിന്തിക്കുന്നതിലും

കൂടുതല്‍ ഞാന്‍ ചിന്തിക്കുന്നു

എപ്പോഴും നിന്‍ മുഖം കാണാന്‍

മനസ്സ് തുടികൊട്ടുന്നു

നീ നഷ്ടമാകുമോ എന്ന ചിന്ത

എന്നെ വല്ലാതെ അലട്ടുന്നു

ഇനി ഇതാണോ "പ്രണയം"

Thursday 4 October 2012

റാന്തല്‍



എന്‍റെ സ്വപ്നത്തിന്‍

വര്‍ണ്ണത്തേരില്‍ പാലപ്പൂവിന്‍

ഗന്ധവും പേറി നീ വരവെ

ഞാനെന്‍ മനസ്സിന്റെ റാന്തല്‍

നിന്‍ വീഥിയില്‍ കോളുത്തിവെക്കാം

ഒരു നുറുങ്ങുവെട്ടത്തിനായി

പൈതല്‍..


സുന്ദരിയായ സന്ധ്യയെ

കണ്ണിറുക്കി സൂര്യന്‍

കടലിന്‍റെ മാറില്‍

ചായാന്‍ ഒരുങ്ങി..

നിഗൂഡതകള്‍ ഒളിപ്പിച്ച

പോട്ടിച്ചിരിയുമായി അവള്‍

വീണ്ടും കരയെ പുണര്‍ന്നു...

ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി

അട്ടഹസിച്ചു ചിരിക്കുന്ന കടലേ

നിന്‍ മുമ്പില്‍ ഞാനോ

വെറുമൊരു പൈതല്‍.......

ഒന്നും അറിയാത്ത പൈതല്‍..

നിണമണിഞ്ഞ ഓര്‍മ്മകള്‍

പ്രതീക്ഷയുടെ കിരണങ്ങള്‍
ദൂരയാത്രക്ക് പോയിരിക്കുന്നു


ആശകള്‍ ഒന്നുമില്ലാതെ
യാന്ത്രികമായി ജീവിതം
മുന്നോട്ട് പായുന്നു..

ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു
വേദനകള്‍ കടിച്ചമര്‍ത്തി
എത്തിപിടിക്കാന്‍ ഉയരങ്ങളില്ലാതെ
ചിന്തകള്‍ നടന്നകലുമ്പോള്‍
എന്‍ മിഴിയിതളില്‍
ഉരുണ്ടുകൂടിയ കണ്ണീര്‍ദളങ്ങള്‍
കാഴ്ചയെ മറച്ചിരുന്നു...

അപ്പോഴും തിരമാലകള്‍
ചിരിച്ചുകൊണ്ടേ ഇരുന്നു

ആധുനികത

നിശാക്ലബിലെ
അരണ്ട വെളിച്ചത്തില്‍
പതയുന്ന മദ്യലഹരിയില്‍
നുരയുന്ന ജീവിതം

ചുവടു പിഴക്കുന്ന
യൌവനങ്ങള്‍,
ലഹരി തീര്‍ക്കുന്ന
പുകമറയില്‍ അഴിഞ്ഞു
വീഴുന്ന മുഖംമൂടികള്‍
ബോധം മങ്ങിയ
നയനങ്ങളുമായി,
കാമം തീര്‍ക്കുന്ന
ലഹരിയില്‍ സര്‍പ്പനൃത്തം
ആടുന്ന സൌഹൃദങ്ങള്‍

നഷ്ടമാവുന്ന സംശുദ്ധിയും
കുറ്റബോധം തോന്നാത്ത മനസ്സും
നഷ്ടങ്ങള്‍ ആഘോഷിക്കുന്ന
യൌവനവും,
അഴിഞ്ഞു വീഴുന്ന
സംസ്കാരികതയും,
ആധുനികതുടെ സൃഷ്ടിയോ..

ഇന്ന് പരിശുദ്ധി വാക്കിനുള്ളില്‍
ഒതുങ്ങി കൂടുന്നുവോ,
ആധുനികതയുടെ പുതിയ
മുഖങ്ങള്‍,
പുതിയ ഭാവങ്ങള്‍...
ഞാന്‍ ഒന്ന് പകച്ചുവോ...

Wednesday 3 October 2012

പൊന്‍പുലരി



പൊന്‍പുലരിയില്‍

ഈറന്‍ ഉടുത്തു

തിരി തെളിച്ച പെണ്‍കൊടി

നിന്‍ തുടുത്ത പൂകവിളില്‍

വിടര്‍ന്ന കുങ്കുമ ശോഭ

നീ തുറന്ന ചെപ്പില്‍ നിന്നോ

എന്‍ പ്രേമത്തില്‍ നിന്നോ

Tuesday 2 October 2012

ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി



എന്‍ മോഹങ്ങളും പ്രതീക്ഷകളും

ഇതള്‍ കൊഴിഞ്ഞൊരു

നിശാഗന്ധിപോല്‍ നിനക്ക്

ചുറ്റും കിടപ്പുണ്ട്....

എന്നിട്ടും എന്‍ മൌനത്തിനു ചുറ്റും

നീ ചിലങ്ക കെട്ടി ആടുന്നു

എല്ലാം അറിഞ്ഞിട്ടും

അറിയാത്തെ പോലെ നടിക്കുന്നു

Monday 1 October 2012

ശലഭം

നമ്മള്‍ നെയ്ത

ലോകത്തില്‍ നിന്നും

പറന്നകലാന്‍ വെമ്പവെ

ചിറകൊടിഞ്ഞൊരു ശലഭം

ആകുന്നുവോ ഞാന്‍....

മാപ്പ്

ജീവിതത്തിന്‍റെ ഇടവഴിയിലൂടെ
നേട്ടങ്ങള്‍ കൊയ്യാനുള്ള പാച്ചിലില്‍
തിരിഞ്ഞു നോക്കവെ
നിന്‍ വളകളുടെ കിലുക്കം കേക്കുന്നുണ്ടോ
കൊലുസ്സിന്‍റെ കൊഞ്ചല്‍ മുഴങ്ങുന്നുണ്ടോ
നിന്‍ മുത്തുമണികള്‍ പൊഴിക്കുന്ന
ചിരിയുടെ മാറ്റൊലി കേക്കുന്നുണ്ടോ
മനസ്സിന്‍റെ ആളൊഴിഞ്ഞ ഏതോ
ഒരു ഇടനാഴില്‍
കൊട്ടിയടച്ച ഓര്‍മ്മകളില്‍
നിന്‍ വിളി ഇപ്പോഴും ഞാന്‍ കേക്കുന്നുണ്ട്
നഷ്ടപ്പെടലുകളിലേക്ക് കണ്ണോടിക്കവെ
വെറുതെ എന്‍ മനസ്സൊന്നു വിങ്ങിയോ
പുറകിലേക്ക് നോക്കാനാവാതെ
നടന്നകലുമ്പോള്‍ നിന്‍റെ
വിറയാര്‍ന്ന കൈകളും
കരയാന്‍ വിതുമ്പുന്ന മിഴികളും
എന്നെ ഇന്നും വേട്ടയാടുന്നു
പ്രിയ സഖീ മാപ്പുതരു...

പരിഭവം

നിന്‍റെ കണ്ണിലും എന്‍റെ

കണ്ണിലും തിളങ്ങുന്നത്

ഒന്ന് തന്നെ ആണ്...

പിന്നെ എന്തിനാണ്

പരിഭവം.....

മറക്കാന്‍

നിന്നെ മറക്കാന്‍

"മറവി" ക്കൊരു

കത്ത് എഴുതിട്ടുണ്ട് ഞാന്‍...

കണക്ക്‌

നിന്നെ വിശ്വസിച്ചവരെ

നീ ചതിക്കുമ്പോഴും

നിന്നില്‍ അഭയം തേടിയവരെ

നീ തെരുവില്‍ എറിയുമ്പോഴും

മനുഷ്യാ നീ ഓര്‍ക്കുക

നാളെ നീ ചെയ്തതിനോക്കെയും

കണക്ക്‌ പറയേണ്ടി വരും

വെള്ള വസ്ത്രം നിന്നെ

മൂടുന്നതിനും മുമ്പെ....

നിശബ്ദത

നിശബ്ദതയുടെ താഴ്വാരത്തില്‍

ചേക്കേറി ഇരിക്കവെ

ചെറിയ സ്വരങ്ങള്‍ പോലും

ആലോസരമുണ്ടാക്കുന്നു

പരിചിതക്കാര്‍ പോലും

അപരിചിതരായി തോനുന്നു

പുഞ്ചിരി മറന്ന സൌഹൃദങ്ങള്‍

പൊഴിഞ്ഞുവീഴുന്നു

പതിയെ ഓര്‍മ്മപോലും

നിന്‍ മുഖം മറക്കുന്നു...

എങ്കില്‍...

ഒരു കുഞ്ഞു മഴത്തുള്ളിയായ്

നീ എന്‍ ജാലക വാതിലില്‍

വന്നുവെങ്കില്‍...

എന്നുള്ളിലെ സ്നേഹത്തിന്‍

താമരചെപ്പ് തുറന്നുവെങ്കില്‍

നിനക്കായ്‌ മാത്രം സ്പന്ദിക്കുന്ന

എന്‍ നിഴല്‍ കണ്ടേനെ...

എന്നുള്ളിലെ കിനാവുകള്‍

നീ അറിഞ്ഞേനെ...

സന്തോഷത്തിന്‍ മഴവില്ലുകള്‍

വിരിഞ്ഞേനെ..

ആത്മാവിന്‍ വിങ്ങലുകള്‍

ഇന്ന് നീ പെറുക്കി വിറ്റ

പുസ്തകതാളുകളില്‍

നിഴലിച്ച ആത്മാവിന്‍ വിങ്ങലുകള്‍

നീ കാണാതെ പോയി

എങ്കിലും ആശ്വസിക്കാം സഖേ

അവ ഇന്നീ കടലക്കാരനെങ്കിലും

ഉപകരിക്കുന്നല്ലോ....

ആരോടും തോന്നാത്തൊരിഷ്ടം

എനിക്ക് നിന്നോടോരിഷ്ടം,

ആരും അറിയാത്തോരിഷ്ടം,

ആരോടും തോന്നാത്തൊരിഷ്ടം,

എന്‍ അകതാരില്‍

കാത്തുവേച്ചോരിഷ്ടം,

നീ അറിയാതെ പോയോരിഷ്ടം,

മോഴിയാതെ കൊഴിഞ്ഞുവീണോരിഷ്ടം,

ഇന്നും എനിക്ക് നിന്നോടോരിഷ്ടം...

മീനത്തിലെ ചൂട്‌

ഇന്നലത്തെ കോപത്താല്‍

വാടിതളര്‍ന്ന തന്‍റെ പ്രിയതമയുടെ

ചുവന്ന മുഖം കണ്ടതിനാലാവാം

ഇന്നത്തെ സൂര്യന്‍ ചിരിക്കുമ്പോള്‍ പോലും

ഒരു കുളിര്‍ കാറ്റ് വീശുന്നത്...

നിഘണ്ടു



നീ മൊഴിഞ്ഞ വാക്കിന്‍റെ

നിഗൂഡ അര്‍ത്ഥങ്ങള്‍ക്ക്

ഈ നിഘണ്ടുവും

പോരാതെ വന്നിരിക്കുന്നു

Saturday 29 September 2012

പൂവായിരുന്നെങ്കില്‍

ഞാന്‍ ഒരു പൂവായിരുന്നെങ്കില്‍

എന്നേ ഈ മഴയില്‍ നിന്‍

അരികില്‍ അണഞ്ഞേനെ

പായല്‍ പിടിച്ചു നിക്കും

 മോഹങ്ങളെ പുല്‍കിയേനെ...

Thursday 27 September 2012

വെറുതെ എങ്കിലും.



പിന്നിട്ട വഴികള്‍

ഒന്ന് തിരിച്ചുവരാനാവാത്തവിധം

കൊട്ടിയടക്കപ്പെട്ടു എന്നറിയാമെങ്കിലും

ഓര്‍മ്മകളിലെ സുഗന്ധത്താല്‍

എന്നുള്ളിലെ നീ തന്ന വെളിച്ചം

ഇന്നും തെളിഞ്ഞു നിക്കവെ

പ്രതീക്ഷയുടെ വാടമലരുകള്‍ പേറി

ഒരു നിമിഷത്തേക്കെങ്കിലും നീ

എന്നെ തേടി വരുമോ

വെറുതെ എങ്കിലും.....

Wednesday 26 September 2012

ചിരിയുടെ മഴമേഘങ്ങള്‍



കുളിരും ചൂടി വന്ന തെക്കെന്‍കാറ്റിലും

ചിരിമണിത്തൂവല്‍ പൊഴിക്കും മഴയിലും

എന്നുള്ളില്‍ ചിരിയുടെ പൂത്തിരി

തെളിച്ചത് നിന്‍ ഓര്‍മ്മകളാണ്

ഒരു സുഖമാര്‍ന്ന അനുഭൂതിയായി

നീ എന്നില്‍ ഇന്നും ചിരിയുടെ

മഴമേഘങ്ങള്‍ ഉണ്ടാക്കുന്നു...

മനം മോഹത്താല്‍ പൂത്തല്ലോ



ഒരു മോഹം എന്നില്‍ പൂത്തല്ലോ

മനസ്സൊരു പട്ടം പോല്‍ പറന്നല്ലോ

ഒരു ഈണം എന്‍ കാതില്‍ വീണല്ലോ

കാറ്റ് ഒരു നിശ്വാസം പോല്‍ പതിഞ്ഞല്ലോ

ഞാന്‍ സ്വയം മറന്നിരുന്നല്ലോ

ഇന്നെന്‍ മനം മോഹത്താല്‍ പൂത്തല്ലോ

മോര്‍ച്ചറി

തന്‍റെ ഉറ്റവരെയും കാത്തു
മൃതശരീരങ്ങള്‍ മരവിച്ചു
കിടക്കുന്നൊരിടം ഇത്...


മരണത്തിന്‍ മൌനത്തിനു
മരുന്നിന്‍റെ രൂക്ഷഗന്ധമുള്ള
മുറിയാണിത്....

പുറത്തു വിലപേശലുകള്‍
വാഗ്വാദങ്ങള്‍, പിറുപിറുക്കങ്ങള്‍
മുറുകുമ്പോള്‍
ശീതികരിച്ച മൃതശരീരങ്ങള്‍
ശപിക്കുന്നുണ്ടാവുമോ...

മരിച്ചിട്ടും വിടാത്ത
ആത്മാവ് തേങ്ങുന്നുണ്ടാവുമോ...

Tuesday 25 September 2012

വിജയത്തിന്‍റെ കിരീടം



ഉള്ളില്‍ വേദനയാല്‍

പൊട്ടിത്തകരുമ്പോഴും

ചുണ്ടില്‍ നീ ചിരി കാക്കുക

കപടലോകത്തില്‍ നാളെ

ഈ ചിരി നിന്നെ വിജയത്തിന്‍റെ

കിരീടം അണിയിക്കും...

Monday 24 September 2012

മോഹങ്ങള്‍...






എത്താത്ത ശിഖിരത്തില്‍
എത്തി പിടിക്കാന്‍,
കിട്ടാത്ത മുന്തിരി
കണ്ടുപിടിക്കുവാന്‍,
ഇല്ലാത്ത ലോകത്തില്‍
പാറിനടക്കുവാന്‍...,
മനസ്സില്‍ മോഹങ്ങള്‍
വിവിധ വേഷങ്ങളായി
പെരുകുന്നു...
ഒരിക്കലും അണയാത്ത
തീ പോലെ,
തോരാതെ പെയ്യുന്ന
മഴ പോലെ,
പൂക്കാതെ പൂക്കുന്നീ
മോഹങ്ങള്‍...



                      

Saturday 22 September 2012

നുണയുടെ മുത്ത്‌

നീ തന്ന നുണയുടെ

മുത്തുകളെല്ലാം ഒരു

മാലയായി കോര്‍ക്കവെ

ഒരു മുത്ത്‌ വഴുതി

സത്യത്തിന്‍റെ 

മുത്തുകള്‍ക്കിടയില്‍ വീണു...

ഇന്നെന്‍  മാലകൊര്‍ക്കാന്‍

ആ നുണയുടെ മുത്ത്‌

ഏതെന്നു അറിയാതെ

കുഴങ്ങുകയാണ് ഞാന്‍.....

അച്ഛന്‍


എന്‍ അക്ഷരങ്ങളില്‍ തെളിയാത്തൊരു
കവിതയാണ് എനിക്കെന്‍റെ അച്ഛന്‍

എന്‍ കുഞ്ഞിക്കാലുകള്‍
ജീവിതത്തിലേക്ക്
തളരാതെ പിച്ചവെക്കാന്‍
കൂട്ട് നിന്ന

ദുഖങ്ങളില്‍ സാന്ത്വനത്തിന്‍
കൈതാങ്ങുകള്‍ തന്ന

നിന്നിഷ്ടം എന്നും എന്നിഷ്ടം
എന്നോതി എന്നെ വഷളാക്കിയ

നമ്മുടെ സ്വര്‍ഗ്ഗം നമ്മുടെ
വീട് എന്ന് കാട്ടിതന്ന
പുണ്യമാണ് എന്‍ അച്ഛന്‍

ഇന്നെന്‍ ഓര്‍മ്മകളുടെ
ചില്ലുകൂട്ടില്‍ അച്ഛന്‍ ഇരിക്കുമ്പോള്‍
ഒരമ്മയുടെ തേങ്ങല്‍ മാറ്റാന്‍
അച്ഛന്‍ പഠിപ്പിച്ച
പാഠങ്ങള്‍ മതിയാകുന്നില്ല...
എനിക്ക് മതിയാകുന്നില്ല അച്ഛാ...

ഒരു മൂകാംബിക യാത്ര

മൂകാംബിക പോകണം എന്നത് ഒരു വല്യ ആഗ്രഹം തന്നെ
ആയിരുന്നു...അങ്ങനെ മൂകാംബിക പോവാന്‍ തീരുമാനിച്ചപ്പോള്‍
കേട്ടറിഞ്ഞ അമ്മയുടെ രൂപം മാത്രമേ മനസ്സില്‍
ഉണ്ടായിരുന്നുള്ളൂ...

അങ്ങനെ ഞങ്ങള്‍ കുടുംബത്തിലുള്ള പന്ത്രണ്ട് പേര്‍ ഒരു ബസില്‍ യാത്ര
തിരിച്ചു. ബന്ധുക്കള്‍ എല്ലാം വാചകം അടിക്കാന്‍ ഒന്നാം സ്ഥാനം വാങ്ങുന്നവര്‍ ആയത്കൊണ്ട് സമയം പോകുന്നില്ല എന്നുള്ള വിഷമം ഇല്ലായിരുന്നു.ഉച്ചക്ക് യാത്രതുടങ്ങിയ ഞങ്ങള്‍ പിറ്റേ ദിവസം രാവിലെ
മൂകാംബികയില്‍ എത്തി...

പെട്ടെന്നുള്ള അച്ഛന്റെ് വിയോഗത്താലും മറ്റൊരു സ്വകാര്യദുഖത്താലും
മനസ്സ് കലുഷിതമായ അവസ്ഥയില്‍ ആയിരുന്നു എന്ന് തന്നെ പറയാം
ഞങ്ങള്‍ക്ക് ഇനി ആരുണ്ട്‌ എന്നാ ചിന്ത എന്നെയും അമ്മയെയും നന്നായി
അലട്ടിയിരുന്നു...

അമ്മയെ കാണാന്‍ കേറുന്നതിനു മുമ്പ് സൗപര്ണികയില്‍ കുളിച്ചു വേണം പോവാന്‍ എന്ന് പറഞ്ഞപ്പം ഈ തുറസ്സായ സ്ഥലത്ത് എല്ലാവരും കാണ്‍കെ എങ്ങനെ കുളിക്കും എന്നുള്ളതു സദാചാര മനസ്സോന്നു ശങ്കിച്ചു...മുങ്ങികേറിക്കോ എന്നുള്ള അമ്മയുടെ നിര്‍ദേശം പ്രകാരം ആറ്റില്‍ എറങ്ങി ... ആഴം കുറവാണെങ്കിലും നല്ല ഒഴുക്ക്... തണുത്തു വിറച്ചു മുങ്ങി കേറി...

നേരെ അമ്മയെ തൊഴാന്‍ വേണ്ടി നടന്നു, പ്രസാദമായി കാഴ്ചവെക്കാന്‍ പൂത്താലവും വാങ്ങി, നടയില്‍ വളരെ തിരക്ക് കുറവായിരുന്നു... പൂത്താലം തിരുമേനിക്ക് നല്കി അമ്മയെ തോഴുതപ്പം കണ്ണ് സന്തോഷത്താല്‍ നിറഞ്ഞിരുന്നു.. താലം വാങ്ങിയ തിരുമേനി പ്രസാദത്തിന്റെ കൂടെ രണ്ടു പച്ചവളകളും തന്നു..വള പ്രസാദമായി കിട്ടുന്നത് ആദ്യമായി ആയിരുന്നു..

പിന്നെ പുറത്തു വന്നു അമ്പലത്തിനു പ്രദക്ഷിണം വെച്ച്.. എല്ലാം പല സ്ഥലത്തുന്നു വന്നിരിക്കുന്ന ഭകതന്മാര്‍, സ്വര്ണ്ണ രഥവും ചെറിയ ചെറിയ പ്രദിഷ്ടകളും തൊഴുതു.... വിശേഷാല്‍ പൂജകളും നടത്തി ദീപാരാധനയും
തൊഴുതു , കഷായവും കുടിച്ചു ഇറങ്ങിയപ്പോള്‍ രാത്രിയായിരുന്നു..

പിറ്റേദിവസം രാവിലെ കുളിച്ചു തൊഴുതു യാത്ര പറയാന്‍ ചെന്നപ്പോള്‍
ദേവി കൂടുതല്‍ സുന്ദരിയായത് പോലെ തോന്നി.. ഇനി ഞാന്‍ അമ്മയെ
കാണാന്‍ വരുന്നത് എന്റെ ഭര്‍ത്താവിന്റെ ഒപ്പം ആയിരിക്കും എന്ന്
നേര്‍ച്ച നേര്‍ന്നു യാത്രപറഞ്ഞു ഇറങ്ങിയപ്പോള്‍ ദേവിയുടെ ചിരിക്കുന്ന
മുഖം മനസ്സില്‍ പതിഞ്ഞിരുന്നു....

ബാക്കി ഉള്ള അമ്പലങ്ങളിലും കേറി വീട്ടില്‍ വന്നപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു..എന്റെ് കലുഷിതചിന്തകള്‍ ഒക്കെ അമ്മ എടുത്തു അതില്‍ സന്തോഷം നിറച്ചു തന്നത് പോലെ..തോന്നല്‍ ആവാം എന്നുള്ള ചിന്തയില്‍ ഇരിക്കവേ അമ്മയും എന്നോട് പറഞ്ഞു
അമ്മയുടെ ആകുലതകള്‍ ഒക്കെ ഒഴിഞ്ഞുപോയപോലെ ഉണ്ടെന്നു
സൗപര്‍ണിക കുളിച്ചാല്‍ മനസ്സിലെ സങ്കടങ്ങള്‍ ഒക്കെ ഒഴുകി പോകും
എന്നാണത്രേ വിശ്വാസം...

ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ് ഇനി ഒരിക്കല്‍ കൂടി അമ്മയെ കാണാന്‍ പോകുന്ന ദിനത്തിനായി....

Friday 21 September 2012

ബാക്കി



കൊതിച്ചിട്ടും മൌനമായി

വിങ്ങിയ മോഹങ്ങള്‍ ബാക്കി

നിമിഷങ്ങളായി ഓടിയകലും

നിറങ്ങളും ബാക്കി

പറയാതെ പോയ പ്രണയവും

അറിയാതെ പോയ

ജന്മവും ബാക്കി...

ഹൃദയദുഃഖം


സൂര്യനില്‍ അനുരക്തയായ

താമരമോട്ടിന്‍ സുന്ദരമായ

വിടര്‍ന്ന മുഖം

കാത്തുകാത്തിരുന്ന

സൂര്യന്‍ വരുന്നതിനും മുമ്പെ

അടര്‍ത്തി മാറ്റപ്പെട്ട

താമരയുടെ ഹൃദയദുഃഖം

കാണുവാന്‍ സൂര്യനാകുമോ...

Thursday 20 September 2012

നിഗൂഡ പുഞ്ചിരി



ഒരു നിഗൂഡ പുഞ്ചിരിയില്‍

ഭാവങ്ങള്‍ ഒതുക്കുന്ന പെണ്ണെ

നിന്‍ നയനങ്ങളില്‍

പതിയിരിക്കുന്നത് വഞ്ചനയില്‍

ചാലിച്ച സ്നേഹത്തിന്‍ പൂമൊട്ടുകളോ

അതോ എല്ലാം എന്‍ വ്യര്‍ത്ഥ

ചിന്തകളോ....

പ്രിയസഖീ



പ്രിയസഖീ നിന്‍

കാലടികള്‍ പിച്ചവെച്ചു

കേറിയത് എന്‍

ഹൃദയത്തിലേക്കാണ്....

നിന്‍ പാദസ്വരത്തിന്‍

മുത്തുമണിച്ചിരിയില്‍

രാഗങ്ങള്‍ ഉതിര്‍ത്തത്

എന്‍ ഹൃദയമാണ്.....

കൃഷ്ണാ ഹരേ ജയ

കൃഷ്ണാ കാര്‍മുകില്‍വര്‍ണ്ണാ
വീണ്ടും വീണ്ടും കാണാന്‍
കൊതിയാകുന്നല്ലോ
നിന്‍ ദിവ്യ രൂപം

നിന്‍ നടയില്‍ ഞാന്‍
നിക്കുബോള്‍
എന്‍ സങ്കടകടല്‍ നീ
വറ്റിച്ചല്ലോ കൃഷ്ണാ
നീ വറ്റിച്ചല്ലോ...

കൃഷണാ നിന്നെ
തൊഴുതുഇറങ്ങവേ
ഒരു നിര്‍വൃതി
എന്നില്‍ കളിയാടിയല്ലോ....

അടുത്ത ജന്മം ഒരു
മഞ്ചാടിക്കുരുവായെങ്കിലും
നിന്‍ സന്നിധിയില്‍ എന്നെ
ഇരുത്താനുള്ള അനുഗ്രഹം
തരണേ എന്‍ കൃഷ്ണാ

കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
ശ്രി ഗുരുവായൂരപ്പാ ശരണം....

Wednesday 19 September 2012

മോഹങ്ങള്‍ അല്ലയോ...



അറിയാതെ എന്‍ മനസ്സിന്റെ

മായികക്കൂട്ടില്‍ മഴവില്ല്

വിരിയിച്ചൊരു പ്രണയമേ....

നിന്‍ മോഹപല്ലക്കില്‍

ചിറക് വിടര്‍ന്നപ്പോള്‍

പറന്നുപോയതെന്‍

ഹൃദയം അല്ലയോ...

പൂവണിഞ്ഞതെന്‍

മോഹങ്ങള്‍ അല്ലയോ...

വിരക്തി

ഒരേ കാഴ്ചകള്‍ കണ്ടു മടുത്തു

ഒരേ വാക്കുകള്‍ കേട്ടു മടുത്തു

പ്രവര്‍ത്തികളില്‍ ഒക്കെയും

വിരക്തിയുടെ അംശങ്ങള്‍

മടി ഒരു വില്ലനായി

പിന്നൊരു കൂട്ടുകാരനായി

ചിരിക്കുന്ന മുഖങ്ങളില്‍

നിഴലിക്കുന്ന സ്വാര്‍ത്ഥത

എന്നെ ഭയപ്പെടുത്തുന്നു

ആത്മാവില്‍ അഭയം

പ്രാപിക്കാന്‍ മനമിന്നു

വെമ്പുന്നു....

Tuesday 18 September 2012

ശപിച്ച നിമിഷം.

ഒരു മറുപടിക്കായി നിന്നില്‍ 

നയനങ്ങള്‍ ഊന്നവെ

തളം കെട്ടിയ മൌനത്തിന്‍

വിങ്ങലുകള്‍ കാതില്‍

പതിഞ്ഞ ആ നിമിഷമാവാം

ഞാന്‍ എന്നെ തന്നെ

ശപിച്ച നിമിഷം....

സൗഹൃദം



എന്‍ പൂമരചില്ലയിലെ

പൂമൊട്ടുകള്‍ക്കിടയിലെ

വാടാത്ത പുഷപമാണെന്‍

സൗഹൃദം....

നിനക്കായ്‌ മാത്രം


നിനക്കായ്‌ മാത്രം കാത്തിരുന്ന
എന്‍ മനം നീ കാണാതെ
പോയതെന്തേ.....

നിനക്കായ്‌ മാത്രം കുറിച്ച
എന്‍ വരികള്‍ മങ്ങിപോകയോ

നിനക്കായ്‌ മാത്രം കോര്‍ത്തെടുത്ത
എന്‍ പ്രണയത്തിന്‍ മുത്തുകള്‍
അണിയാതെ നീ പോകയോ....

എങ്കിലും നിനക്കായ്‌ കാത്തിടാം
എന്‍ സ്പന്ദനനങ്ങള്‍ ഒക്കെയും
ഒരിക്കല്‍ നീ ഈ വഴി വരവെ
വെളിച്ചമേകിടാന്‍....

അന്നേന്‍ അടഞ്ഞ പുസ്തകം
നിനക്കായ്‌ വീണ്ടും
ഞാന്‍ തുറന്നിടാം....

Monday 17 September 2012

മൃതി

ജീവിതം ഒരു ചാമ്പല്‍കൂമ്പാരം

എന്ന് തിരിച്ചറിയവെ

മൃതിയുടെ ആത്മാവ് 

തേടിയലയാം നമ്മുക്കിനി....

പുനരാവര്‍ത്തനം



ഇന്നലെകള്‍ ഇന്നത്തേതിലേക്ക്

പുനരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍

ഓര്‍മ്മകള്‍ മഴയായി വീണ്ടും

പുനര്‍ജനിക്കുന്നു....

Sunday 16 September 2012

പ്രഭാപൂരിതം



ഒരു തിരിയായ്‌ തെളിഞ്ഞു നിന്‍ മനസ്സിന്റെ

അങ്കണത്തില്‍ പ്രഭാവലയം തീര്‍ത്തിടാം

ഞാന്‍ പ്രഭാപൂരിതമാക്കിടാം....

എരിഞ്ഞു തീരും വരെ...

മറവി

മറവിയുടെ ലോകം

വിശാലമാണ്....

ആരെയും തിരിച്ചറിയാനാവാതെ

സ്വന്തം ലോകത്തില്‍

പരിചിതരും അപരിചിതരായി

എല്ലാത്തിനും പുതുമ ഉള്‍ക്കൊണ്ട്‌

ഒരു കുഞ്ഞു പൈതലിന്റെ

മനസ്സോടെ നടക്കുക..

ഓര്‍മ്മകളുടെ കൈപ്പിടിയില്‍

വീഴാതെ......

Saturday 15 September 2012

നല്ല മുഖം



എന്നിലുള്ളിലിന്നും നിന്‍

നല്ല മുഖം നിഴലിക്കുന്നു

വാക്കുകള്‍ കൊണ്ട് നീ എന്നിലെ

നിന്‍ സുന്ദര മുഖത്തെ

വിരൂപമാക്കരുതെ....

സ്വര്‍ണ്ണപറവകള്‍



മനസ്സിന്റെ മണിച്ചെപ്പില്‍

കൂട് കൂട്ടിയ സ്വര്‍ണ്ണപറവകളെ

വിട്ടു പോവുക എന്നെ നീ

കൊണ്ടുപോകുക നിന്‍

ഓര്‍മ്മകള്‍ എന്നെ

വലംവെക്കാതെ...

എന്‍ ഓമലെ



മറക്കുവാനേറെയുണ്ട്

എന്‍ ഓര്‍മ്മകള്‍ക്ക്

എങ്കിലും മറക്കാനാവുന്നില്ല

നിന്‍ മുഖം എന്‍ ഓമലെ

ഒറ്റക്ക്



നിരാശകള്‍ ഇല്ലാത്ത ലോകത്ത്

കളിചിരികള്‍ അമ്മാനമാടുന്ന വേളയില്‍ ,

മഴയോട് പരിഭവം പറഞ്ഞു

കാറ്റിനോട് കിന്നാരം ചൊല്ലി

വെയിലുമായി കണ്ണുപൊത്തി കളിച്ചു

കൊച്ചു കൊച്ചു സന്തോഷങ്ങളിലും ചിരിച്ചു

വല്യ കാര്യങ്ങളില്‍ അത്ഭുതം കൂറി

മോഹഭംഗങ്ങള്‍ ഇല്ലാതെ

ഒറ്റക്ക് നടക്കുനതല്ലോ സുഖപ്രദം

Friday 14 September 2012

കുഞ്ഞിക്കിളി



എന്നില്‍ കുളിര്‍കാറ്റായി

വീശിയ ഇളംതെന്നല്‍ പോലെ

എന്നിലെ മനസ്സിന്റെ

മോഹക്കൂട്ടില്‍ ചേക്കേറിയ

കുഞ്ഞിചിറകുള്ള പക്ഷിയാണ് നീ

നീ എന്റെ സ്വന്തം കുഞ്ഞിക്കിളി

ആകാശവും ഭൂമിയും


കണ്ണില്‍ കണ്ണില്‍ നോക്കി
പരിഭവം പറഞ്ഞു
പിണക്കങ്ങള്‍ തീര്‍ത്തു
അന്യോന്യം സ്നേഹിക്കവെ
ഒരിക്കലും ഒന്നാകില്ല എന്ന്
അവര്‍ അറിഞ്ഞിരുന്നോ...

സൂര്യന്‍ ദേഷ്യം കൊണ്ട്
ഭൂമിയെ ഉരുക്കുമ്പോള്‍
ആകാശം മഴയായി
പെയ്തിറങ്ങി ഭൂമിയെ
തണുപ്പിക്കുന്നു....

ഒരിക്കലും വേര്‍പിരിയാനാവാത്ത
ആത്മബന്ധം ഇന്നീ
ഭൂമിക്കും ആകാശത്തിനും

സുഖകര ഓര്‍മ്മകള്‍.....

മണിക്കൂറുകള്‍ യുഗങ്ങളായി
തോന്നിയ നിമിഷങ്ങള്‍....
കേള്‍ക്കുവാന്‍ മോഹിച്ച വാക്ക്
ഒരു പുഞ്ചിരിയില്‍ നല്‍കവെ
സന്തോഷത്തിന്റെ പൂത്തിരമാലകള്‍
എന്നില്‍ അലയടിച്ചു..
പറയുവാനേറെയുണ്ടെങ്കിലും
നിന്‍ അരികില്‍ അണയുമ്പോള്‍
വാക്കുകള്‍ മറന്നുപോയിരുന്ന
നിമിഷങ്ങള്‍....
സ്കൂള്‍ ജീവിതം പടിയിറങ്ങവെ
നീയും മനസ്സിന്റെ പടിയിറങ്ങി
പോയിരുന്നു....
എങ്കിലും എന്നുള്ളിലിന്നും
ആ അസുലഭനിമിഷത്തിന്‍
സുഖകര ഓര്‍മ്മകള്‍.....

Thursday 13 September 2012

അറിയാതെ..


ഒരു മഴ അനുവാദം ചോദിക്കാതെ

വീണ്ടും കടന്നുവന്നപ്പോള്‍

എന്‍ മനം അറിയാതെ

നിന്‍ ഓര്‍മ്മയില്‍ അലിഞ്ഞു

അറിയാതെ....

ചിന്തകള്‍



പൊഴിഞ്ഞു വീഴുന്ന

ഓരോ നിമിഷവും

എന്‍ ചിന്തയില്‍

കൂടുകുട്ടുന്നത്

എങ്ങനെ നിന്നെ മറക്കാം

എന്ന ചിന്തയാണ്...

അങ്ങനെ എന്‍ ചിന്തകളും

നീ കൈക്കലാക്കുന്നു....

Wednesday 12 September 2012

പിഴുതെറിയാനാവാതെ

നീ എന്ന കളയെ

മനസ്സില്‍ നിന്നും

പറിച്ചെയണം എന്ന

ചിന്ത അതിക്രമിച്ചപ്പോള്‍

അതിനായി നടന്നടക്കവെ

ഞാന്‍ അറിയുകയായിരുന്നു

നീ ഒരു മരമായി വളര്‍ന്നിരിക്കുന്നു

പിഴുതെടുക്കാനാവാത്ത വണ്ണം....

ചന്ദനത്തിരി

എരിഞ്ഞടകുമ്പോള്‍ എടുത്തു

എറിയപ്പെടും എന്ന് അറിയാതെ

സ്വയം എരിഞ്ഞും സുഗന്ധം

പരത്തുന്ന ചന്ദനത്തിരി പോല്‍

ആകുന്നുവോ എന്‍ പ്രണയവും...

എങ്കിലും ഒരു ആശ്വാസം

നിഴലിക്കുന്നു ഒക്കെയും

നിനക്കായ്‌...... ........ ...

നുണകള്‍

പറയുവാനേറെയുണ്ടെങ്കിലും

ചൊല്ലുവാന്‍ വാക്കുകളില്ലേതുമേ

മൌനമിന്നു വെടിയുക നീ

നിന്‍ നുണകള്‍ എങ്കിലും

കേക്കട്ടെ നാം.....

പ്രിയാനുരാഗം



അരികിലായ്‌ ഓടിയെത്തിയ

നിന്‍ പ്രിയാനുരാഗത്തില്‍

മനമിന്നറിയാതെ പാടുകയോ

ആനന്ദാമൃതമാടുകയോ....

Tuesday 11 September 2012

ആര്

കനവുകളിലെ ചിറകുകളെ...

കവിത മൂളും പാട്ടിലെ വരികളെ....

ഇന്നെന്‍ മിഴികള്‍ തേടുന്നതാരെ...

ആരോ വരുവാനുണ്ടെന്നു

ഇന്നെന്‍ ചെവിയില്‍ മൂളിയാതാര്,

കാറ്റോ അതോ വണ്ടുകളോ.....

Monday 10 September 2012

പൂവണിയിപ്പൂ....



മൂകമാം മനസ്സിന്റെ

ആത്മരാഗങ്ങളോ

എന്നിലുണരും

സ്നേഹചേഷ്ടകളോ

ഇന്ന് നിന്‍ കരളിനെ

പൂവണിയിപ്പൂ....

കഥ



പെയ്തുതീര്‍ന്ന മഴക്കും

കഴിഞ്ഞുപോയ കാലത്തിനും

കൊഴിഞ്ഞുവീണ പൂവിനും

മൂകമായ ഓര്‍മ്മകള്‍ക്കും

പറയാനുള്ളത്‌ ഒരേ കഥയാരിക്കും

നഷ്ടമായ സ്നേഹത്തിന്റെ കഥ

അതിലെ വര്‍ണ്ണങ്ങളുടെ കഥ

എന്നെയും നിന്നെയും പോലെ....

Sunday 9 September 2012

വിങ്ങല്‍...............

പറഞ്ഞു തീര്‍ക്കാത്ത കാര്യങ്ങളും

കണ്ടുതീരാത്ത നിന്‍ മുഖവും

ഓര്‍മ്മകളിലേക്കു നീക്കപെടുമ്പോള്‍

എവിടെയോ ഒരു നേരിയ വിങ്ങല്‍

വസന്തകാലത്തില്‍ തളിര്‍ത്ത

ഹൃദയത്തിന്‍ വിങ്ങല്‍...............

അനുരാഗം.




ഒരു കുഞ്ഞുപൂവിതള്‍

തെന്നലായി.....

മഴത്തുള്ളികള്‍ വീണലിയുമൊരു

മുത്തായി.....

എന്നുള്ളിലെ വാക്കുകളെ

ഉണര്‍ത്തിയൊരു

അനുരാഗം......

എന്‍ പ്രിയാനുരാഗം........

Saturday 8 September 2012

നിശീഥിനി



നിശീഥിനിയുടെ താളം

കേട്ടുവല്ലോ...

സ്വപ്നങ്ങളുടെ ലോകത്ത്

ചേക്കേറാം നമുക്കിനി

ഓര്‍മ്മകളുടെ ചില്ലയില്‍

നിന്ന് പറന്നു

മനസ്സിന്‍റെ മായികലോകത്തു

കൂടുകൂട്ടാം...

പുലരും വരെ...

നിഗൂഡമായി

ഒരു നേര്‍ത്ത ചിരിയില്‍

ദുഃഖങ്ങള്‍ മറച്ചു ഞാന്‍

എങ്കിലും കരയാതെ

കരയുന്ന നയനങ്ങളുടെ

വേദന നിഴലുകളില്‍

ഒളിപ്പിക്കവെ....

വീണ്ടും തെളിഞ്ഞ

ഇരുട്ടു എന്നെ നോക്കി

ചിരിച്ചു.....

നിഗൂഡമായി.....

കാത്തിരിക്കുന്നത്....



ഈ പുകച്ചുരുളിനപ്പുറം

എനിക്കായ്‌ നീട്ടുന്ന

നിന്‍ കരങ്ങളെയാണ്

ഞാന്‍ തേടുന്നത്.....

അതിനായാണ് ഞാന്‍

കാത്തിരിക്കുന്നത്....

പുസ്തകം



ആടിതീര്‍ന്നൊരു കഥയിലെ

കഥാപാത്രത്തിനോടുള്ള

ആത്മബന്ധം പോല്‍

നിന്നോടുള്ള സ്നേഹം

ഞാന്‍ എന്‍ വാക്കുകളിലാക്കി

പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ചു....

എഴുതിത്തീര്‍ന്ന പുസ്തകത്തിലെ

താളുകള്‍ക്കിടയില്‍ നീ

ഇന്നും ജീവിക്കുന്നു...

നിന്‍ ഓര്‍മ്മകളും...

പ്രണയം



പ്രണയസാഗരത്തില്‍ വീഴവെ

കനവുകള്‍ ചിത്രശലഭം പോല്‍

നിനക്ക് ചുറ്റും പാറിപറന്നിരുന്നു

കപട ഗൌരവത്തിന്‍

മുഖംമൂടി നിന്‍

ചിരിയില്‍ എന്നും

അഴിഞ്ഞു വീണിരുന്നു....

നയനങ്ങള്‍ നെയ്ത

ലോകത്തില്‍ ഒരു

സ്വപ്ന കൊട്ടാരം

പണിതുയര്‍ന്നിരുന്നു...

ഒരേ തൂവല്‍ ചിറകുമായി

നമ്മള്‍ അവിടെ

സല്ലപിച്ചിരുന്നു

ആരാരും  അറിയാതെ......

വിരഹത്തിന്‍ കഥ...



ഒരു കുഞ്ഞുപൂവിതളില്‍

വീഴും മഴത്തുള്ളിക്കും

ഒരു വേദനയുടെ

കഥ പറയാനുണ്ടാകും


സൂര്യനെ വിട്ടുപോന്ന

ദുഃഖത്തില്‍ മേഖം

കരഞ്ഞ കഥ.....

 അവരുടെ  വിരഹത്തിന്‍ കഥ...

അത്മസംഹര്‍ഷങ്ങളുടെ കവിത



പറയാനുള്ള വാക്കുകള്‍ ...........

കേള്‍ക്കാനൊരു ക്ഷമയുള്ള

മനസ്സിലാതെ തൂലികയില്‍

നിറയുമ്പോളതൊരു കവിതയാകുന്നു....

അത്മസംഹര്‍ഷങ്ങളുടെ കവിത

സ്പന്ദനം



എന്‍ ഓര്‍മ്മയുടെ

കൂടാരത്തില്‍  ഇന്നും 

നിന്‍ കലോച്ചയുടെ

നനുത്ത സ്പന്ദനം മാത്രം

ഉറങ്ങാം ഇനി

ദാ മുറ്റത്ത് നിലാവ്
വിരുന്നുവന്നല്ലോ...
നിന്‍ മുഖം കാണാന്‍
കൊതിച്ച എന്‍ മനസ്സിന്നു
ഇരുണ്ടുവോ....
സ്നേഹനിലാവ് കൊതിപ്പിച്ച
മുഖങ്ങള്‍ മാഞ്ഞുപോയോ
ഇരുളില്‍ താങ്ങിയ നിന്‍
കൈകള്‍ നീ വലിച്ചുവോ...
ഉറങ്ങാന്‍ വെമ്പുന്ന നയനങ്ങളും
ഉറങ്ങാന്‍ കൂസാത്ത മനസ്സമായി
ചാഞ്ഞുറങ്ങം ഇനി
പറഞ്ഞു മയക്കിയ
വാക്കുകള്‍ ഓര്‍ത്തു...

കവിത

നിന്‍ ചിരിയില്‍ വിരിഞ്ഞ

വര്‍ണ്ണങ്ങള്‍ ഞാന്‍ ഒരു

കവിതയായി കുറിക്കട്ടെ...

നിന്‍ ഏഴഴകുള്ള ചിരിയില്‍

അവ നിന്നെ കൂടുതല്‍

സുന്ദരം ആക്കട്ടെ...

മഴവില്ലു പോലെ....

മോഹമലരുകള്‍

എന്‍ ഹൃദയത്തിന്‍

ചന്ദന ചിതയില്‍

മോഹമലരുകള്‍

വീണെരിഞ്ഞു....

അവയെന്നും എന്‍

അരുമക്കിനാവുകള്‍

ആയിരുന്നു.....

നര

ഒരു നര ഇന്നെന്‍
കണ്ണാടിയില്‍ തെളിഞ്ഞുവോ
ഞെട്ടി വീണ്ടും വീണ്ടും
കണ്ണാടിയില്‍ നോക്കവെ
വാര്ദ്ധക്യം എന്നെ
പല്ലിളിച്ചു കാണിച്ചു
വൃദ്ധഭവനം എന്നെ
മാടിവിളിച്ചു...
നരകളയുന്ന വിദ്യകള്‍
എന്‍ തലച്ചോറില്‍
നൃത്തമാടി....
ഒരു കത്രികകൊണ്ടന്‍
വ്യാകുലതകള്‍ പിഴുതെറിയവെ
വീണ്ടും ഞാന്‍ തിരയാന്‍ തുടങ്ങി
അടുത്ത നരച്ച മുടിയെ.....

Friday 7 September 2012

എരിയുന്ന ഓര്‍മ്മകള്‍



എരിയുന്ന ഓര്‍മ്മകള്‍

ഒരു കനലായി കത്തുമ്പോഴും

നിന്‍ നിഴലുകള്‍ പതിയുന്ന

പാതയോരങ്ങളില്‍ ഒരു

പുഞ്ചിരിയുമേന്തി ഞാന്‍

കാത്തുനിന്നിരുന്നു.....

Thursday 6 September 2012

പ്രകാശം

എന്നുള്ളിലിന്നും നീ
കത്തിച്ച തിരിതന്‍
പ്രകാശം....

നീ ഊതിയ കാറ്റിലും
കെട്ടുപോവാതെ
തിരി തീര്‍ന്നിട്ടും
എരിഞ്ഞു തീരാതെ
അവയിന്നും പ്രകാശം
പരത്തുന്നു...

എന്തിനെന്നറിയാതെ...

നൊമ്പരം

ഒരു നിശബ്ദപക്ഷിയായി

മൌന സാഗരത്തില്‍

ചേക്കേറി ഇരിക്കവെ

ദൂരെ വിതായനങ്ങളില്‍ നിന്ന്

ഒഴുകി വന്ന ഗാനം

എന്‍റെ മുറിഞ്ഞ ചിറകിന്‍

നൊമ്പരത്തെപറ്റിയായിരുന്നില്ലേ

Wednesday 5 September 2012

ഓര്‍മ്മ



മറവിയുടെ കൂടാരത്തിലേക്ക്

ഓര്‍മ്മകള്‍ ചേക്കേറുമ്പോള്‍

ഞാനും നിന്റെ മനസ്സിലെ

മറഞ്ഞുപോയ ഒരു

ഓര്‍മ്മയാകില്ലേ.....

Tuesday 4 September 2012

തേങ്ങല്‍



നീ തീര്‍ത്ത രാഗത്തിന്‍

കനലുകള്‍ നെഞ്ചില്‍

പോറല്‍ വീഴ്ത്തവെ

എന്‍റെ വീണ ഉതിര്‍ത്ത

രാഗവും നീ തീര്‍ത്ത

ശൂന്യതയുടെ തേങ്ങലാരുന്നോ..

Monday 3 September 2012

വേര്‍പാട്



വിടചൊല്ലി നീ അകലവെ

നിന്‍ നിഴലുകള്‍ തീര്‍ത്ത

മുറിപ്പാടില്‍ നിന്നും

നിണം ചീന്തിയിറങ്ങി....


പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വ്വതം പോല്‍

എന്‍ നയനങ്ങള്‍ നിന്നു....


വിളറിയ പുഞ്ചിരി

എന്‍ അധരങ്ങളില്‍

മിന്നിമാഞ്ഞു.....


പാത കാണാതെ ഞാന്‍

ഉഴറിനടക്കവെ നിന്‍

പിന്‍വിളി ഞാന്‍

കാതോര്‍ത്തു....


മനസ്സൊരു അവിശ്വാസം

തീര്‍ത്ത ചങ്ങലയില്‍

ഉടക്കി കിടന്നു.....


ചിന്നിച്ചിതറിയ ഹൃദയം

അവ്യക്തമായി പിറുപിറുത്തു


ഒക്കെയും മിഥ്യയാണ്.....

നിനക്കെന്നെ വേര്‍പിരിയാനാവില്ല.......

Sunday 2 September 2012

ചിന്തകള്‍

വെറുതെ ഇരുന്നാലും

ചിന്തകള്‍ പണിയെടുക്കുന്നു

നയനങ്ങളെ വശീകരിച്ചു

കൂടെ നിര്‍ത്തുന്നു

അവസാനം ആവശ്യമില്ലാത്തതിനു

ഉത്തരം പറയേണ്ടതോ 

പാവം എന്‍ മനസ്സും...