Wednesday 5 December 2012

തേടുകയായിരുന്നു.


സ്നേഹസാഗരമേ നിന്‍
ചിലമ്പോലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..

കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു

എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു

ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം

4 comments:

  1. ''ഇനിയും തുറക്കാത്ത
    ജാലക വാതില്‍ ഞാന്‍
    നിനക്കായ്‌ തുറന്നുതരാം''


    ആശംസകളോടെ....

    ReplyDelete
  2. ഒരു സുഖം പോരാ....അക്ഷരത്തെറ്റും കാണുന്നു.

    ReplyDelete
  3. തേടിയാലൊടുക്കം കണ്ടെത്തേണ്ടേ...?

    ReplyDelete
  4. മനസ്സിന്റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്‌
    മധുതൂകും ചന്ദ്രികയില്‍ കാത്തിരിപ്പൂ.

    ReplyDelete