Tuesday 31 July 2012

ഏകാന്ത വീഥി



ഇന്നെന്‍ ഏകാന്ത വീഥിയില്‍ നീ

നട്ട നമ്മുടെ ആല്‍മരവും

പൂത്തിരിക്കുന്നു...



ഇന്ന് നിന്‍ കാല്‍പ്പാടുകള്‍ പോലും

ഈ വഴിത്താരയില്‍ നിന്നും

മാഞ്ഞിരിക്കുന്നു...


എന്‍ ഓര്‍മ്മകള്‍ എന്നിട്ടും

നിനക്ക് ചുറ്റും പറക്കുന്നു...

Monday 30 July 2012

മുഖമൂടി



മുഖമൂടി അണിഞ്ഞു എന്‍

മുഖം അതില്‍ ഒളിപ്പിച്ചു



ചിരിക്കുന്ന വാക്കുകള്‍ എന്‍

ഈറനണിഞ്ഞ നയനങ്ങള്‍ കണ്ടില്ല



ഉള്ളില്‍ കഠാര ഇറങ്ങുമ്പോഴും

ചുണ്ടില്‍ ചിരികാത്തു



എങ്കിലും ഇടക്കെപ്പോഴോ

നിന്‍ മുഖം എന്‍ നിലവിളി കൂട്ടിയിരുന്നു......



വേദന സഹിക്കാതെ ഞാന്‍

വിതുമ്പിയിരുന്നു...

ഈ ഞാന്‍ മാത്രം...



ഇന്നെന്‍ വാക്കുകള്‍ ശൂന്യം

വഴികള്‍ അനാഥം

പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍

അസ്തമിച്ചു തുടങ്ങി

ആശകള്‍ ഒക്കെയും നിരാശകളായി

മാറാത്തത് ഒന്ന് മാത്രം

ഈ ഞാന്‍ മാത്രം...

Sunday 29 July 2012

മലയാളിപെണ്ണ്

നാടന്‍ പാട്ടിന്‍   ചേലൊഴുകും
നാട്ടിന്‍പുറത്തുകാരി മലയാളി പെണ്‍കുട്ടി
നിന്‍ അഴകില്‍ ഭ്രമിക്കാത്തവര്‍ ഉണ്ടോ
നിന്‍ ചാരുത സ്വപനം കാണാത്തവരുണ്ടോ.

------------------------------------------------------------------------------

പ്രഭാതത്തിലെ സൂര്യനെ പോലെ
അതിരാവിലെ കുളിച്ചു
ഈറന്‍ അണിഞ്ഞു
തുളസിക്കതിര്‍ ചൂടി
പ്രാര്‍ത്ഥിക്കും മലയാളി പെണ്ണെ
നീ എത്ര സുന്ദരി
നിനക്ക് പകരം നീ മാത്രം

---------------------------------------------------------------------------

കൊഞ്ചുന്ന കാറ്റിന്‍

ഈണം പോല്‍ നാണം

കുണുങ്ങുന്ന പെണ്ണെ


നിലാവിന്‍ ശോഭ പോല്‍

തെളിഞ്ഞ നിന്‍

മുഖം കണ്ടു മോഹിച്ചു

എന്‍ മനം...


നിന്‍ വരവിനായി

കാത്തിരിപ്പു എന്‍ ഉള്ളം

-------------------------------------------------------------


നയനങ്ങള്‍ തന്‍ ചാരുതയോ...

അധരങ്ങള്‍ തന്‍ ശോണിമയോ...

കര്‍പ്പൂരത്തിന്‍ നിറമോ....

ആരെയും മയക്കും ലാവണ്യമോ...

മലയാളി പെണ്ണെ  നിന്‍ അഴക്‌...

Saturday 28 July 2012

മഴ

മഴയില്‍ കുതിരും നിമിഷം
നിന്‍ നയനങ്ങളില്‍ അലിയും നിമിഷം
നീ എന്‍ ചാരെ നിക്കവേ
എത്ര സുഖകരമീ കുളിര്...
വെറുതെ എങ്കിലും
ആശിച്ചുപോയി...
ഈ മഴ തോരാതെ ഇരുന്നെങ്കില്‍
ഈ കുടയില്‍ നിന്ന് നീ
പോവാതെ ഇരുന്നെങ്കില്‍....

അച്ഛന്...




എന്താണ് അച്ഛാ നമ്മുക്ക് മാത്രം
നല്ലത് വരാത്തത്....

എന്തിനാണ് അമ്മ
എപ്പോഴും കരയുന്നത്....

അച്ഛന്‍ ദൈവത്തിന്‍റെ അടുക്കല്‍
ഇരുന്നിട്ടും എന്താണ് നമ്മുടെ
കാര്യം പറയാത്തത്....

എന്താണ്ദൈവം നമ്മെ കാണാത്തത്

എന്നാണ് അച്ഛാ എനിക്ക് പുതിയ
ഉടുപ്പുമായി വരുന്നത്

ഓണം വന്നു വിഷു വന്നു
അച്ഛന്‍ മാത്രം വന്നില്ല....

ഇനി അച്ഛനും
ഈ പൊന്നുണ്ണിയെ
മറന്നുവോ.....

Friday 27 July 2012

പൂന്തോട്ടം

ഇന്നെന്‍ പൂങ്കാവില്‍
പൂക്കള്‍തന്‍ നിത്യവസന്തം...
സൌരഭ്യത്താല്‍ ആരെയും
കൊതിപ്പിക്കും പൂക്കള്‍....
ഞാനോ കാത്തിരിപ്പു ഒരു
പൂവ് പോലും അടര്‍ത്താതേ..
എങ്കിലും നീ മാത്രം എന്തേ അറിഞ്ഞില്ല ....
എന്‍ പൂന്തോട്ടം നിനക്കായ്‌ പൂത്തതറിഞ്ഞില്ല...

ജീവിതം...

ഒരു കടലാസുതോണി പോല്‍
ഒഴുകുമീ ജീവിതം...
കാറ്റില്‍ അലഞ്ഞും
മഴയില്‍ നനഞ്ഞും,
മുങ്ങി താഴുമീ ,
വിഫലമാം ജീവിതം...
ഒരു നേര്‍ രേഖ പോല്‍
ഒഴുകുമീ ജനനിയില്‍
ഇനിയും എത്ര നാള്‍....

Thursday 26 July 2012

കാക്ക

കാക്കേ അന്നൊക്കെ നിന്നെ
കണ്ടാല്‍ കൌതുകം
ഊറും എന്‍ കുഞ്ഞുമനസ്സ്
ഇത്ര മഴ നനഞ്ഞിട്ടും
നീ മാത്രമെന്തേ
വെളുക്കാത്തെ ....
അന്നൊക്കെ നിന്നെ ഞാന്‍
ആട്ടിപായിച്ചു....
ഇന്നോ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
നീ എന്‍ അച്ഛന്‍റെ
ഓര്‍മ്മകളെ ഉണര്‍ത്തുന്നു
നിന്നെ ഓടിച്ച ആ കൈ കൊണ്ട്
തന്നെ നീ ഞാന്‍ കൊട്ടി
വിളിച്ചത് ഓര്‍ക്കുന്നു...
പിന്നെ ആ ഉരുള നീ
കൊത്തിയെടുത്ത് പറന്നു
പോയത് ഓര്‍ക്കുന്നു...
ഇപ്പൊ നിന്നെ കാണുമ്പോള്‍
എന്നെ കാണാന്‍ അച്ഛന്‍
വന്ന പോലെ...........................

പ്രണയലേഖനം


ഇന്ന് ഞാന്‍ നിനക്കേകിയ
പ്രേമപുസ്തക താളില്‍
എന്‍ മനം പൂത്തുലഞ്ഞു

അതില്‍ മോടിട്ട എന്‍
കനവുകള്‍ നീ
കണ്ടില്ലാന്നു നടിച്ചുവോ

എന്‍ പ്രിയ സഖീ
നിന്‍ ചുണ്ടില്‍
മന്ദഹാസം വിരിഞ്ഞുവോ...

പ്രകാശം




ഒരു ആശതന്‍ പന്തലില്‍ ഓടികളിക്കവേ

എന്നിലേക്ക് തിരിഞ്ഞ പ്രകാശം

പരത്തുന്ന നയനങ്ങള്‍

ഒരു മാത്ര കണ്ടു

ആ പ്രകാശം പിന്തുടരവെ

എന്നെ ഇരുട്ടിലേക്ക് തള്ളി വിട്ടു

നീ നയനങ്ങള്‍ അടച്ചു

ഇന്ന് നിന്‍ കാലടിയില്‍

അമരുമ്പോഴും ഞാന്‍

തേടുന്നത് ആ പ്രകാശം ആണ്....

വെറുതെ..



ഇന്ന് നീ എന്‍ ആത്മാവില്‍

മുട്ടി വിളിച്ചക്കവെ,

എന്‍റെ പഴകിയ ഓര്‍മ്മകള്‍

വീണ്ടും ഒന്ന് ജ്വലിച്ചുവോ...

അടര്‍ത്തി വിടാന്‍ ശ്രമിച്ചിട്ടും

നിന്‍ ഓര്‍മ്മകള്‍ എന്നെ

അള്ളിപിടിക്കുന്നു....

നീ എന്‍ ആരുമല്ലാന്നു അറിഞ്ഞിട്ടും

എന്‍ നയനങ്ങള്‍ വെറുതെ

നിന്നെ പിന്തുടരുന്നു....

തോല്‍ക്കുമെന്നറിഞ്ഞു

എഴുതുന്ന പരീക്ഷ പോലെ

നീ



നിന്‍ ചാരുത എനിക്കല്ലേ....

നിന്‍ നയനങ്ങള്‍ വിടര്‍ത്തും

കവിത എന്നെക്കുറിച്ചല്ലേ....

നിന്‍ മനം തേടുന്നത് എന്നെയല്ലേ..

നിന്‍ ചിരി എനിക്കല്ലേ..

നീ കേള്‍ക്കുവാന്‍ കൊതിക്കുന്നത് എന്‍ വാക്കല്ലേ...

നിന്നിലെ എന്നെ അറിയവെ

നീ എന്‍റെ മാത്രം അല്ലേ...

Wednesday 25 July 2012

അഗ്നിജ്വാല



നിന്‍ വാക്കുകള്‍
തീര്‍ത്തൊരു അഗ്നിജ്വാലയില്‍

വെന്തുരുകാന്‍ വിധിക്കപ്പെട്ട

ഏകാകി ഞാന്‍,


എന്‍ കണ്ണീരിലും ജ്വാല പടരുമ്പോള്‍


വെറുതെ എങ്കിലും ആശിച്ചു.....


നമ്മള്‍ പണിത പൂന്തോട്ടം


എരിയാതിരിക്കട്ടെ എന്ന്...

പ്രണയം

ഇന്ന് നീ എന്‍ കനവുകള്‍
കവര്‍ന്നുവോ...
നിന്‍ കരസ്പര്‍ശത്താല്‍
എന്നിലെ ഹിമകണങ്ങള്‍
ഉരുകി തീര്‍ന്നുവോ....
അറിയാതെ എന്‍ മനം
തുള്ളിച്ചാടുന്നുവോ...
എന്‍ പ്രണയതപസ്സില്‍
ഞാന്‍ സ്വയം മറന്നുവോ..

ആരും അറിയാതെ

ആരാരും കാണാതെ നീ
എന്നില്‍ കൂട് കെട്ടി..

ഒന്നും പറയാതെ
എന്നില്‍ നിന്ന്
പറന്നകന്നു....
ഇന്ന് ആരാരും അറിയാതെ
ഞാന്‍ വിതുമ്പുന്നു...

നീ എന്‍ ചാരെ

നീ എന്‍ ചാരെ വന്നണയുമ്പോള്‍
എന്നില്‍ നിശാഗന്ധി തന്‍ സൌരഭ്യം,
പകല്‍ കിനാവിലും വര്‍ണ്ണങ്ങള്‍
ഇനി നമ്മള്‍ നെയ്യും കനവില്‍
മാരിവില്ലിന്‍ ശോഭന...
നമ്മുടെ വഴിയില്‍ എന്നും
നിത്യവസന്തം.....



Tuesday 24 July 2012

മോഹങ്ങള്‍

നിന്‍ മിഴിയിതളില്‍ വിരിഞ്ഞ മോഹങ്ങള്‍
എന്നും എന്നെ കുറിച്ചുള്ളതാകാന്‍
കൊതിച്ചു ഞാന്‍........
നിന്‍ കാലടികള്‍ എന്നും എന്നില്‍
തീരാന്‍ മോഹിച്ചു ....
ഒക്കെയും എന്‍റെ സഫലമാകാത്ത
മോഹങ്ങള്‍ എന്ന് അറിഞ്ഞിട്ടും
വെറുതെ ആശിച്ചു .....
എനിക്ക് വേണ്ടി നീ എന്നെങ്കിലും
വിരിയുന്ന ദിവസത്തിനായി.....

വ്യഥ

നിന്‍റെ നയനങ്ങളില്‍
കവിത വിരിയിക്കാന്‍
ശ്രമിക്കവെ നീ
കണ്ണുകള്‍ ചിമ്മി അടച്ചു.....
നിന്‍ ചിരിയില്‍ മൊഴി
മുത്തുകള്‍ തിരയവെ
നീ ചിരി അമര്‍ത്തി....
എന്നില്‍ നിന്ന് അകലാന്‍
വ്യഥ ശ്രമിച്ചപ്പോഴും
നീ അറിഞ്ഞില്ലലോ
നീ തനിയെ പുഞ്ചിരിക്കുന്നത്
എന്നെ ഓര്‍ത്തു ആണെന്ന്

പ്രണയമഴ



പ്രണയമഴ പൊഴിയുമീ വേളയില്‍

നിന്‍ കൈവിരല്‍ തന്‍ മാന്ത്രികത്തില്‍

കനവുകള്‍ ചിറകു വിടര്‍ത്തി

വര്‍ണ്ണകൊട്ടാരത്തില്‍ പാറിപ്പറന്നു

നിന്‍ സ്പന്ദനമോക്കെയും സ്വന്തമാക്കി

ആ മഴയില്‍ കുളിര്‍ന്നു ഞാനും ഇരുന്നു

അടരുവാന്‍ വയ്യാതെ.......

മുഖങ്ങള്‍

പല മുഖങ്ങള്‍ ജീവിതത്തില്‍
മിന്നിമായുന്നു....
ആവശ്യത്തിനു വേണ്ടി
മാത്രം വരുന്ന ചിലര്‍....,
സ്വാര്‍ത്ഥത ചാലിച്ച
പുഞ്ചിരിയുമായി വരുന്നവര്‍...,
നിഷ്കളങ്ക പുഞ്ചിരി
എന്നും കൂടെ ഉള്ളവര്‍...,
ഒന്നും ആഗ്രഹിക്കാതെ
സ്നേഹിക്കുന്നവര്‍....,
സ്നേഹം വേണമെന്ന്
വാശിപിടിക്കുന്നവര്‍....,
അസൂയയില്‍ പൊതിഞ്ഞ
സൌഹൃദ മൂടുപടം അണിഞ്ഞവര്‍...,
ഉപദേശിക്കാന്‍ മാത്രം
സമയം കളയുന്നവര്‍.....,
ഈ പൊയ്മുഖങ്ങള്‍ക്കിടയില്‍
ഇനി എത്ര നാള്‍





Monday 23 July 2012

നിന്‍റെ ഓര്‍മ്മകള്‍


എത്ര മാത്രം വേണ്ടാന്നു വെച്ചാലും
അകലേക്ക്‌ ഓടി അകന്നാലും
അടഞ്ഞ അദ്ധ്യായം ആയി
ഓര്‍മ്മകളുടെ പുസ്തകം
ദൂരേക്ക്‌ വലിച്ചെറിഞ്ഞാലും
നിന്‍ ഓര്‍മ്മകള്‍ ചില
നിമിഷങ്ങളില്‍
എവിടെയോക്കൊയോ
കുത്തി നോവിക്കുന്നു...
കണ്ണ് നനക്കുന്നു....



കൊലുസിന്‍റെ കൊഞ്ചല്‍

മഞ്ഞണിഞ്ഞ പ്രഭാതത്തിലെ
നനുത്ത കാറ്റ് പോലെ
നിന്‍റെ കൊലുസിന്‍റെ കൊഞ്ചല്‍
എന്നെ കുളിരണിയിച്ചു....

പിന്നെ ആ കൊഞ്ചല്‍
കാതില്‍ മുഴങ്ങവെ
ആ കുളിര്‍ പ്രണയമായ്,
മഴയായ്‌, കവിതയായി
അലയടിച്ചു......

ഇന്ന് എന്‍ മനവും
കാത്തിരിക്കുകയായി
ആ കൊഞ്ചല്‍ സ്വന്തമാകുന്ന
ദിനത്തിനായി......


നിനക്കായ്‌

നിന്‍ നയനങ്ങളില്‍
വേദന നിഴലിക്കുന്നുവെങ്കില്‍
അത് എനിക്ക് തന്നു എന്‍ പുഞ്ചിരി
സ്വന്തമാക്കി കൊള്‍ക....
നിന്‍ കണ്‍കണങ്ങളില്‍
സന്തോഷം വിടരുന്നെങ്കില്‍
ഒരു തരി എനിക്കും തരുക
നമുക്ക് ഒരുമിച്ച് ചിരിക്കാം......


Sunday 22 July 2012

വിട



നീ അറിയുക ഓമലെ
നിന്നെ എന്‍ ഹൃത്തില്‍
പാര്‍പ്പിക്കാന്‍ നിന്‍ അനുവാദം
എനിക്കെന്തിനു......
എന്‍ സമ്മതം കാക്കാതെ
എന്‍ ചാരെ നിന്നും
ഓടി മറയുക നീ....
നിനക്ക് വിട തരാന്‍ വയ്യ
എന്‍ കുഞ്ഞു ഹൃദയത്തിനു...


Saturday 21 July 2012

കണ്ണേ മടങ്ങുക നീ

കണ്ണേ മടങ്ങുക നീ
ഇനിയും എന്തിനീ പാഴ്ശ്രമം
നിന്നില്‍ നിന്നും അടരാന്‍
കൊതിച്ച മുല്ലമൊട്ടുകളെ
ഉതിര്‍ത്തു വിടുക നീ...
ഇനിയും നിന്‍ കണ്ണുകള്‍ ആ
പാതയോരത്തെ നിഴലുകളില്‍
പതിയുന്നുവോ...
മനസ്സിന്‍റെ ഉള്ളറയില്‍
സൂക്ഷിച്ചുവെച്ച
രൂപങ്ങള്‍ നിന്നെ വിട്ടു
പൊയ്ക്കൊള്ളട്ടെ...
ആ നയനങ്ങളില്‍ ഇനി
ചിത്രങ്ങള്‍ വിടരട്ടെ..
വര്‍ണ്ണത്തില്‍ ചാലിച്ച ചിത്രങ്ങള്‍.....

ഏകാന്തതയിലെ സഞ്ചാരി....

ഒറ്റപെടലുകള്‍ സന്തതസഹചാരിയായി
കൂട്ടിനുള്ളപ്പോള്‍......
ഏകാന്തതയിലെ മിന്നാമിന്നികള്‍
തേടി അലയുന്നതെന്തിന്...
വാക്കുകള്‍ കൊണ്ട് ശരശയ്യ
തീര്‍ക്കുന്നു അതിലെന്‍ ആത്മാവ്
വലിചിഴക്കപ്പെടുന്നു....
അന്നും ഇന്നും ഒരു സത്യം
മാത്രം ബാക്കിയാവുന്നു.
ഞാന്‍ എന്നും ഏകാന്തതയിലെ
സഞ്ചാരി....

വേദന

വേദനയില്‍ നൊന്ത മനസ്സിന്‍റെ
ദയനീയ നോട്ടത്തില്‍ ഞാന്‍
നിസ്സഹായ ആകുന്നു...
സ്വപ്നങ്ങള്‍ പൊഴിഞ്ഞു
വീണ ഈ പന്തലില്‍
ഇന്ന് ഞാന്‍ ഒറ്റക്ക്
എന്‍ കണ്ണുകള്‍ നിന്‍
വാക്കുകളെ പരതുന്നു
വെറുതെയെങ്കിലും...

മണിനാദം

നീ എന്‍ ചിരിയുടെ
മണിനാദം ആയിരുന്നു
എന്നിലെ ദുഖങ്ങല്‍ക്കിടയിലും
നിന്‍ ചിരി എന്നില്‍
കുളിര് പകര്‍ന്നിരുന്നു
ഇന്ന് നിന്‍ അകന്നുപോകുന്ന
കലോച്ചയില്‍ ഞാന്‍
അറിയുന്നു എന്നില്‍ കടല്‍
ഇരബുന്നത്...
ഒരു സൌഹൃദത്തിന്‍റെ
പെയ്തൊഴിഞ്ഞ ഓര്‍മ്മയില്‍
എന്നില്‍ പ്രണയം മുരടിക്കുന്നത്...

ഓര്‍മ്മ

ഒരു ഓര്‍മ്മതന്‍ പൂക്കാലത്തില്‍
ഒരു താലവുമേന്തി നീയെന്‍
മനതാരില്‍ വിരുന്നു വന്നു...
എന്നില്‍ അനുരാഗത്തിന്‍
വാടമലരുകള്‍ വിതറി
നീ ഓടിയകന്നു....
ഇന്നീ ഉദ്യാനത്തില്‍ നിന്‍റെ
വരവും കാത്തു ഞാന്‍
ഏകനായിഅലയുന്നു....

എകാന്തത

എകാന്തതന്‍ തോണിയില്‍
സ്വയം തുഴഞ്ഞൊരു യാത്രയില്‍
സ്വല്‍പ്പനേരത്തേക്ക് ഇടം ചോദിച്ച
പായ്‌കപ്പലുകാരന്‍ നീ
അന്നേന്‍ ഏകാന്തവീഥിയില്‍
മൊട്ടിട്ട നറുപുഷ്പങ്ങള്‍
നിനക്കേകും മുമ്പെ നീ
മറഞ്ഞു കളഞ്ഞു
ഇന്നെന്‍ തോണിയില്‍ മറുകര
കാണാതെ വീണ്ടും ഞാന്‍ ഒറ്റക്ക്....

കാത്തിരിപ്പ്‌

നിദ്ര തഴുകിയൊരു യാമത്തില്‍
എന്‍ കനവുകള്‍ യാത്ര തുടങ്ങവേ
നിലാവ് എന്നില്‍ പ്രകാശം ചൊരിഞ്ഞു
നക്ഷത്രങ്ങള്‍ എനിക്ക് വഴിക്കാട്ടി
ഞാന്‍ ചെന്നൊരു മോഹകൊട്ടാരത്തില്‍
അവിടെ ഞാന്‍ കണ്ടു എന്‍ രാജകുമാരനെ
അവന്‍റെ കൈയുടെ മൃദുലതയില്‍
ഞാന്‍ ആ താഴ്വാരങ്ങളില്‍ പറന്നു നടന്നു
നിദ്ര എന്നില്‍ നിന്ന് അടര്‍ന്നു വീഴവെ
കനവുകള്‍ എന്ന് അറിഞ്ഞു ഞാന്‍
പിന്നെ ഞാന്‍ കാത്തിരിക്കുകയായി
നിന്നെയും നമ്മള്‍ പാതി കണ്ട
ആ സ്വപ്നത്തെയും.........

Friday 20 July 2012

സൗഹൃദം

നല്ല സൗഹൃദം എന്നും ഒരു അനുഗ്രഹമാണ്
നമ്മെ അറിയുന്നവര്‍, നമ്മള്‍ പിണങ്ങിയാലും
ദേഷ്യപ്പെട്ടാലും, കടുത്ത വാക്കുകള്‍ പറഞ്ഞാലും
ഒരു നിബന്ധനയും വെക്കാതെ
വീണ്ടും എല്ലാം മറന്നു
നമ്മളോടൊപ്പം ചിരിക്കുന്നവര്‍
നമ്മളുടെ കരച്ചില്‍ മാറ്റുന്നവര്‍
നീ എന്‍റെ സുഹൃത്ത് ആയതില്‍
ഞാന്‍ അഭിമാനിക്കുന്നു........

Thursday 19 July 2012

മുഖം

കണ്ണാടിയില്‍ ഞാന്‍ കണ്ടു
എന്‍ വികൃതമായ മുഖത്തെ
കണ്ണാടി ഞാന്‍ തല്ലിയോടച്ചു
പിന്നെ നിന്‍ കണ്ണുകളില്‍ കണ്ടു
എന്‍ വികൃതമായ മുഖത്തെ
ഭയത്താല്‍ ഞാന്‍ എന്‍
കണ്ണുകള്‍ എന്നേക്കുമായി അടച്ചു
പക്ഷെ പിന്നെ നിങ്ങളുടെ
നാവുകള്‍ പറഞ്ഞത്‌ എന്‍റെ
സുന്ദരമായ മുഖത്തെകുറിച്ചായിരുന്നു
അത് കാണാന്‍ ഞാന്‍
ഉണ്ടായിരുന്നില്ല..

Tuesday 17 July 2012

ശുഭരാത്രി.

സൂര്യന്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു
ഇന്നത്തെ ദിവസത്തിലേക്ക്
തിരിച്ചു നടക്കാം നമുക്കിനി...
ഇന്നത്തെ സായാഹ്നം നിന്നെ കൊതിപ്പിച്ചുവോ
ഇന്നത്തെ വെയില്‍കിരണങ്ങള്‍ നിന്‍
പുഞ്ചിരിയെ മങ്ങല്‍ എല്‍പ്പിച്ചുവോ
ഇന്നത്തെ പ്രഭാതം നിന്നെ കോരിതരിപ്പിച്ചുവോ
ഇന്ന് നിന്‍ പൂങ്കവിളില്‍ അരുണാഭ ശോഭയോ
നിന്‍ മനതാരില്‍ പൂത്ത പുഷപങ്ങള്‍
ആരും കാണാതെ ഒളിപ്പിച്ചുവോ
നാളെയുടെ സ്വപ്നങ്ങള്‍ക്കായി ഇന്ന്
കണ്ണുകള്‍അടക്കാം
ശുഭരാത്രി.....

മറക്കുവാനാവാതെ.....

നിന്‍ ഓര്‍മ്മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍ ശ്രമിച്ചിടവെ
ഞാന്‍ അറിയുന്നു
എല്ലാം മായ്ക്കാന്‍
കഴിയുന്ന കാലത്തിനോ
ആ കാലത്തിനൊപ്പം
നിന്‍റെ ഓര്‍മ്മകളുമായി
സഞ്ചരിക്കുന്ന എനിക്കോ
നിന്നെ മറക്കാനാവില്ല
പക്ഷെ ഒരിക്കല്‍ ഞാന്‍
നിന്‍ ഓര്‍മ്മകളെ വിട്ടകലും ,
അന്ന് എന്‍ ആത്മാവ് തിരിച്ചു
വരാന്‍ വയ്യാത്ത ദൂരത്താരിക്കും..

Monday 16 July 2012

ചെറിയ ഫേസ്ബുക്ക്കവിതകള്‍



നീ എന്‍ ജീവിതത്തില്‍
നറുനിലാവായി വന്നണഞ്ഞു
നിന്‍ നയനങ്ങള്‍ വരച്ച കവിതയില്‍
ഞാന്‍ അക്ഷരങ്ങള്‍ തീര്‍ത്തു..
നിന്‍ മൊഴികള്‍ വിടര്‍ത്തിയ
മുത്തുകള്‍ ഞാന്‍ മാലയാക്കി
ഇവന്‍ എന്‍ പ്രിയന്‍
എന്നില്‍ അനുരാഗം ചാലിക്കും
സുന്ദര വദനന്‍...

-----------------------------------------------------




നിന്‍ ചിരിയില്‍
ഞാന്‍ കാണുന്നു....
നിന്‍ മൊഴിയില്‍
ഞാന്‍ കേള്‍ക്കുന്നു...
നിന്‍ വാക്കില്‍
ഞാന്‍ അറിയുന്നു..
നിന്‍ സ്പര്‍ശനത്തില്‍ അനുഭവിക്കുന്നു...
എന്നോടുള്ള നിന്‍ സ്നേഹം....

--------------------------------------------------

കനവേ നിന്നെ അറിഞ്ഞ
നിമിഷത്തില്‍ ഞാന്‍
എന്നെ തന്നെ മറന്നുവോ..
നിന്നിലലിയാന്‍ കൊതിച്ചുവോ..

------------------------------------------------------

പ്രിയനെ നിന്‍ പുഞ്ചിരിയില്‍ ചന്ദ്രിക വിടരുന്നു
നിന്‍ കരിമഷികണ്ണില്‍ വര്‍ണ്ണം ചാലിക്കുന്നു
അനുവാദം വാങ്ങാതെ നീ എന്നെ പുണരുമ്പോള്‍
ഞാന്‍ അറിയുന്നു നിന്‍ പ്രണയം...

-----------------------------------------------------
മിഥ്യ അല്ലെന്നു അറിയുക
എന്‍ പ്രിയേ..
നീയില്ലാതെനി ഒരുനാളും..
നീയെന്‍റെ ജീവന്‍റെ
ജീവനാം കൂട്ടുകാരി..
എന്‍ പ്രണയോപഹാരം
സ്വികരിച്ചാലും...

--------------------------------------------------
നിന്‍ വദനത്തിലെ കള്ള
പരിഭവം മായ്ക്കാം ഞാന്‍
നിന്‍ ഹൃദയ വാതില്‍
എനിക്കൊരു കൂട്
കൂട്ടാന്‍ തുറന്നിടുമെങ്കില്‍

----------------------------------------------
എന്‍റെ ജീവിതത്തില്‍ ഞാന്‍ വെറുക്കുന്ന
ഒരു നിമിഷം ഉണ്ടെങ്കില്‍ അത് നിന്നെ
ഉപേക്ഷിച്ചു നടന്നകന്ന ആ നിമിഷം ആണ്...

-----------------------------------------------------

പൂക്കാത്ത ചില്ലയിലെ
കായ്ക്കാത്ത പൂവിന്
വേണ്ടി വ്യഥ നീ
കാത്തിരിക്കുന്നുവോ...
പറയാന്‍ മറന്ന കഥയിലെ
രാജകുമാരിയായി ഞാനും....
--------------------------------------------------




നീ എനിക്കായി കാത്തുവെച്ച
ആ ഇലക്കീറിലെ ചന്ദനം
തൊടവെ ഒളികണ്ണാല്‍
നിന്‍ മിഴിയിലെ
വെപ്രാളം കണ്ടു
എന്‍ മനം
പുഞ്ചിരി തൂവി...
പറയാതെ ആയിരം
കാര്യങ്ങള്‍ പറഞ്ഞ
നിന്‍ നയനങ്ങള്‍ തന്‍
പ്രിയാനുരാഗത്തില്‍
ഞാനും അലിഞ്ഞു...

-------------------------------------------------------

ഇന്നലത്തെ ഇലകളും പൂക്കളും
കല്‍പ്പടവുകളെ സുന്ദരമാക്കിയിരിക്കുന്നു
അതിലോലമാം നിന്‍ പാദചലനങ്ങളില്‍
ആ കല്‍പ്പടവുകള്‍ തരിച്ചു നിന്നു...
എന്‍ ചാരെ നിന്ന്,
നാണത്തോടെയുള്ള ഓട്ടത്തില്‍
നിന്‍ ഇലയിലെ ചന്ദനം അനാഥമായി
ആ പടവില്‍ കിടന്നു...
എല്ലാം നോക്കി നിന്ന എന്‍ മനവും
കുളിരണിഞ്ഞു...


--------------------------------------------------------------------

ഇന്ന് നീയൊരു സുന്ദരഗാനമായി
എന്നെ നോക്കിനിക്കവേ
ഞാന്‍ അലിഞ്ഞു നിന്‍ ചിരിമണിതൂവല്‍
തന്‍ നനുത്ത സ്പര്‍ശത്തില്‍
എന്നില്‍ വിടര്‍ന്ന സ്വപ്നങ്ങള്‍
ആനന്ദ നിവൃതിയില്‍ എനിക്ക്
ചുറ്റും നൃത്തമാടി............

----------------------------------------------------------

പ്രിയ സഖീ
നിന്‍ കൊലുസ്സില്‍ എന്‍ വിരലുകള്‍
ചിരി ഉണര്‍ത്തവേ,
നിന്‍ കണ്ണില്‍ വിടര്‍ന്ന കൌതുകവും ,
ചുണ്ടിലെ പരിഭവവും അറിഞ്ഞു ഞാന്‍,
എനിക്കായ്‌ ഒരു വസന്തം
വിരുന്നെത്തുന്നത് കണ്ടു ഞാന്‍...............

-----------------------------------------------------------
നീ എനിക്കായി കാത്തുവെച്ച
ആ ഇലക്കീറിലെ ചന്ദനം
തൊടവെ ഒളികണ്ണാല്‍
നിന്‍ മിഴിയിലെ
വെപ്രാളം കണ്ടു
എന്‍ മനം
പുഞ്ചിരി തൂവി...
പറയാതെ ആയിരം
കാര്യങ്ങള്‍ പറഞ്ഞ
നിന്‍ നയനങ്ങള്‍ തന്‍
പ്രിയാനുരാഗത്തില്‍
ഞാനും അലിഞ്ഞു...

--------------------------------------------------------

ഞാന്‍ എന്ന പുസ്തകത്തിലെ
നീ എന്ന വാക്ക്
നീ ഒന്ന് വായിച്ചിരുന്നെങ്കില്‍.....
എന്നിലെ നിന്നെ നീ
തിരിച്ചറിഞ്ഞിരുന്നെങ്കില്‍........

------------------------------------------------------------
എന്‍റെ വഴികള്‍ നിന്നില്‍ തീരുമ്പോള്‍
ഇനി ഉള്ള വഴികള്‍ നമ്മളുടേതല്ലേ....

-----------------------------------------------------------------
ഈ മഞ്ഞിന്‍ കുളിരില്‍
നനുത്ത കാറ്റില്‍
എന്‍ മനസ്സ് കുളിരുന്നു
നിന്‍ അധരത്തിന്‍
ശോണിമയില്‍ ലയിക്കാന്‍
എന്‍ വദനം തുടികൊട്ടുന്നു


Friday 13 July 2012

മുള്ളുകള്‍

നിന്‍റെ വാക്കുകള്‍ എന്‍റെ ഇടനെഞ്ചില്‍
മുള്ളുകള്‍ പോലെ കുത്തികേറിയിട്ടും
ഞാന്‍ ആ വേദനയെ സ്നേഹിച്ചു
ഇന്ന് എന്‍ ഓര്‍മ്മകളില്‍
സ്വന്തമായി ഉള്ളത് അന്ന് നീ
സമ്മാനിച്ച വേദന നിറഞ്ഞ
കൂര്‍ത്ത ചുംബനങ്ങള്‍ മാത്രം...

Thursday 12 July 2012

ഒരു പ്രാണിയുടെ സ്നേഹം

ഒരു പ്രാണിയുടെ സ്നേഹം
ആദ്യം മണ്‍ചിരാതിനോടുള്ള
സ്നേഹത്തില്‍ തുടങ്ങി ...
പിന്നെ അതിന്‍റെ തിരിനാളത്തിന്റെ
ശോഭയിലേക്ക് ആകൃഷ്ടനായി
ആദ്യത്തെ ശോഭയില്‍ മയങ്ങി
സ്വന്തം ശരീത്തില്‍ ചൂട്‌
ഏല്‍ക്കുന്നത് വക വെക്കാതെ
സ്വയം അതില്‍ ഹോമ്മിക്കുന്നത്
വരെ യുള്ള സ്നേഹം.........

ചിതലരിച്ച ഓര്‍മ്മകള്‍

ചിതലരിച്ച ഓര്‍മ്മകള്‍ക്കിടയില്‍
എന്‍റെ മുഖവും തിരക്കി
തപ്പിതടഞ്ഞു ഞാന്‍ നടന്നു
കിട്ടിയതിനു ഒക്കെയും
നിന്‍റെ മുഖം ആയിരുന്നു
ഓര്‍മ്മകള്‍ ഒന്നൊഴിയാതെ
നീ കൈക്കലാക്കിയപ്പോള്‍
സ്വന്തം പേരിനായി
അലയുന്നു ഞാന്‍..

Wednesday 11 July 2012

നഷ്ടം

നഷ്ടമാകും എന്ന് മനസ്സ്
മന്ത്രിച്ചിട്ടും നിന്‍ ചാരത്തു
അണയാന്‍ ഞാന്‍
വെമ്പല്‍ പൂണ്ടു.....
ചിന്തകള്‍ വ്യര്‍ത്ഥമാണെന്ന
തിരിച്ചറിവില്‍ നിന്‍
മുഖം എന്‍ ഓര്‍മ്മയില്‍
ഒളിച്ചിരുന്നു............

Tuesday 10 July 2012

തീജ്വാലക്കായി



ഇന്ന് പെയ്തിറങ്ങിയ
രാത്രിമഴയും എന്നിലുള്ള
തീക്കനലുകളെ അണച്ചില്ല
നിന്‍റെ വാക്കുകള്‍ ഉണ്ടാക്കിയ
മുറിവില്‍ നിന്നും , രക്തം
കിനിഞ്ഞിറങ്ങി...
ഇന്ന് എന്‍റെ ചിറകുകള്‍
കരിഞ്ഞൊരു പറവ ആയി
ഞാന്‍ കാത്തിരിക്കുന്നു
സ്വയം ഹോമിക്കുന്ന
ആ തീജ്വാലക്കായി...

രാത്രിമഴയുടെ തേങ്ങല്‍

ഈ രാവിന്‍റെ യാമങ്ങളില്‍
ശബ്ദമുണ്ടാക്കി വരുന്ന
രാത്രിമഴയെ ......
നിന്നെ ഇന്ന് ഞാന്‍
സ്നേഹിക്കുന്നു.......
പകലിന്‍റെ നോവുകളെ
ആരും കാണാതെ
ഒഴുക്കി കളഞ്ഞു
ഇരുട്ടിന്‍റെ തെങ്ങലുകളില്‍
നീ പെയ്തിറങ്ങുമ്പോള്‍
നിന്നെ പോലെ ആരും
കാണാതെ കരയുന്നതിന്റെ
സുഖം ഞാനും അറിയുന്നു

Saturday 7 July 2012

മൂകമായൊരു സാക്ഷിയായി

എന്‍റെ അശ്രുക്കള്‍ കൊണ്ട്
നിന്‍റെ മുറിവുണങ്ങുമായിരുന്നെങ്കില്‍
ഞാനത് നിന്‍ കാല്‍പാദത്തില്‍
വീഴ്ത്തിയേനെ.........

നിന്‍റെ ഏകാന്തതയില്‍ ഞാന്‍
ഒരു തണല്‍ ആകുമായിരുന്നെങ്കില്‍
ഞാന്‍ ഒരു മരമായി നിന്നിലേക്ക്
ചാഞ്ഞേനെ...

നിന്‍റെ മനസ്സിലെ തീക്കനലുകളില്‍
ഞാനൊരു കുളിരാകുമായിരുന്നെങ്കില്‍
ഞാന്‍ ഒരു മഴയായി നിന്നില്‍
പെയ്തിറങ്ങിയേനെ...........

പക്ഷെ നിന്‍റെ ഗീതങ്ങള്‍ ഒക്കെയും
മറ്റൊരാള്‍ക്ക്‌ വേണ്ടി ആകുമ്പോള്‍
ഞാന്‍ ഈ വഴിത്താരയില്‍
നിശബ്ദമായി ഒതുങ്ങിനിന്നു
മൂകമായൊരു സാക്ഷിയായി....

Friday 6 July 2012

തനിച്ചു ഇരിക്കട്ടെ

എന്‍റെ പ്രണയം പറയാതെ ഇരുന്നത്
വിരഹത്തിന്‍ കൈകള്‍ ഭയന്നാണ്
പകലിനോട് ചിരിക്കാതെ ഇരുന്നത്
ഇരുളിന്‍റെ തേങ്ങലുകള്‍ കേട്ടതു കൊണ്ടാണ്
നിന്‍റെ കണ്ണിലെ ആഴം കണ്ടില്ലാന്നു നടിച്ചതു
കണ്ണീരിന്‍റെ ചൂട് അറിഞ്ഞത് കൊണ്ടാണ്
ഈ തൊട്ടാല്‍ പൊള്ളുന്ന വെയിലില്‍ ഒരു
നനവാകാന്‍ എന്‍റെ ജീവിതം ഇവിടെ
തനിച്ചു ഇരിക്കട്ടെ.................

Thursday 5 July 2012

നീ എന്‍ ചാരെ

ജീവിതനൌകയില്‍ ലക്ഷ്യമില്ലാതെ
തുഴയുന്ന ജന്മം ഞാന്‍.............
എവിടെയൊക്കെയോ വെച്ച്
കണ്ടുമുട്ടി എവിടേക്കോ
മറയുന്ന മുഖങ്ങള്‍......
മാഞ്ഞു പോകുന്ന
ഒരു ഓര്‍മ്മയില്‍
തെളിഞ്ഞു നില്‍ക്കുന്ന ഒരു
മുറിവായി എന്നും
നീ എന്‍ ചാരെ..............

പറയാന്‍ മറന്നത്.....

എന്‍റെ ഇരുളടഞ്ഞ ഏകാന്ത വീഥിയില്‍
വഴിവിളക്കുമായി നീ വന്ന നേരം....
വെളിച്ചത്തിലേക്ക് നീ എന്‍
കൈ പിടിച്ച നേരം.......
കനവില്‍ വര്‍ണ്ണം ചാലിച്ച
ആ നേരം......
കാറ്റിന്റെ മൂളല്‍ എനിക്കാണെന്ന്
തോന്നിയ ആ നേരം...
യാത്രപോവുന്ന മേഘങ്ങള്‍

എന്നെനോക്കി കണ്ണിറുക്കി
എന്ന് തോന്നിയ നേരം.....
എന്‍റെ മനസ്സില്‍ വസന്തത്തിന്‍റെ
വര്‍ണ്ണമഴ പെയ്ത നേരം.....
നിന്‍റെ മിഴിയില്‍ വിരിഞ്ഞ
കവിത സ്വന്തമാക്കാന്‍
മോഹിച്ച നേരം....

പിന്നെ മോഹങ്ങള്‍ എല്ലാം
ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിഞ്ഞ നേരം....
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാം
കടലാസുതോണിയുടെ
ആയുസ്സേ ഉള്ളു എന്ന്
അറിഞ്ഞ നേരം....

വേര്‍പാടിന്‍റെ വേദന
ഈര്‍ച്ചവാളായി ആര്‍ന്നു
ഇറങ്ങിയ നേരം...

നിന്നില്‍ അലിഞ്ഞപ്പോള്‍
മുങ്ങിപോയ...
നീ തന്ന വേദനയില്‍
മറന്നു പോയ ആ
വാക്ക് നിനക്കായി
അര്‍പ്പിക്കുന്നു....


"ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു".
നീ തന്ന വേദനയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....

Tuesday 3 July 2012

നമ്മുടെ സൌഹൃദം

നീ എന്‍ ചാരെ ആണേലും
അകലെ ആണേലും
കാത്തുവെക്കാം ഞാന്‍ ഈ സൗഹൃദം
ഒരു പൂവ്കൊണ്ട് പൂക്കാലം തീര്‍ക്കാം
ദുഖത്തിലും സന്തോഷത്തിലും ഒരുമിച്ചു നിക്കാം
എന്നും തിളങ്ങട്ടെ... നമ്മുടെ സൌഹൃദം....

വിടരട്ടെ

വേര്‍പാടിന്‍റെ വേദന ഉണക്കാന്‍
ആരെകൊണ്ടും സാധിക്കില്ല.......
ഓര്‍മ്മകള്‍ മോഷ്ടിക്കാനും
ആരെ കൊണ്ടും സാധിക്കില്ല.........
നിങ്ങളും മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ ഒരു
സുന്ദര പുഷ്പം ആയി വിടരട്ടെ...........

Monday 2 July 2012

കിനാവുകള്‍

നമുക്ക്‌ ആകാശചെരുവില്‍ പോയി കൂട് കൂട്ടാം
നക്ഷത്രങ്ങളുമായി കിന്നാരം ചൊല്ലാം
ചന്ദ്രനെ കൈക്കുള്ളില്‍ ഒതുക്കാം
മഴമേഘങ്ങളെ പിടിച്ചു നിര്‍ത്താം
കാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാടാം
പക്ഷികളെ പോലെ സ്വപ്നം കാണാം
സൂര്യനുമായി കണ്ണ് പൊത്തി കളിക്കാം
ഇതൊക്കെയും സ്വപ്‌നങ്ങള്‍ ആണെന്ന്
അറിയുംവരെയും കിനാവുകള്‍ കാണാം
നീ എന്‍ കൂടെ ഉണ്ടെങ്കില്‍..........

Sunday 1 July 2012

വളപൊട്ടുകള്‍
















അന്ന് നീ പൊട്ടിച്ച വളപൊട്ടുകള്‍
ഉണ്ടാക്കിയ പാട് ഇന്നും എന്‍റെ
കൈയ്യില്‍ ഉണ്ട് മായാതെ....
കൈ കൊണ്ട് മായ്ക്കാന്‍
പറ്റാത്തഓര്‍മ്മകളുമായി
ഞാന്‍ ഇവിടെ നോക്കിനില്‍പ്പു
കൈ നിറയെ കുപ്പിവളയുമായി