Monday 23 July 2012

കൊലുസിന്‍റെ കൊഞ്ചല്‍

മഞ്ഞണിഞ്ഞ പ്രഭാതത്തിലെ
നനുത്ത കാറ്റ് പോലെ
നിന്‍റെ കൊലുസിന്‍റെ കൊഞ്ചല്‍
എന്നെ കുളിരണിയിച്ചു....

പിന്നെ ആ കൊഞ്ചല്‍
കാതില്‍ മുഴങ്ങവെ
ആ കുളിര്‍ പ്രണയമായ്,
മഴയായ്‌, കവിതയായി
അലയടിച്ചു......

ഇന്ന് എന്‍ മനവും
കാത്തിരിക്കുകയായി
ആ കൊഞ്ചല്‍ സ്വന്തമാകുന്ന
ദിനത്തിനായി......


1 comment:

  1. കൊലുസിന്റെ കൊഞ്ചല്‍
    കേള്‍ക്കാനെന്തു രസം

    ReplyDelete