എന്‍റെ ഇരുളടഞ്ഞ ഏകാന്ത വീഥിയില്‍
വഴിവിളക്കുമായി നീ വന്ന നേരം....
വെളിച്ചത്തിലേക്ക് നീ എന്‍
കൈ പിടിച്ച നേരം.......
കനവില്‍ വര്‍ണ്ണം ചാലിച്ച
ആ നേരം......
കാറ്റിന്റെ മൂളല്‍ എനിക്കാണെന്ന്
തോന്നിയ ആ നേരം...
യാത്രപോവുന്ന മേഘങ്ങള്‍
എന്നെനോക്കി കണ്ണിറുക്കി
എന്ന് തോന്നിയ നേരം.....
എന്‍റെ മനസ്സില്‍ വസന്തത്തിന്‍റെ
വര്‍ണ്ണമഴ പെയ്ത നേരം.....
നിന്‍റെ മിഴിയില്‍ വിരിഞ്ഞ
കവിത സ്വന്തമാക്കാന്‍
മോഹിച്ച നേരം....
പിന്നെ മോഹങ്ങള്‍ എല്ലാം
ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിഞ്ഞ നേരം....
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാം
കടലാസുതോണിയുടെ
ആയുസ്സേ ഉള്ളു എന്ന്
അറിഞ്ഞ നേരം....

വേര്‍പാടിന്‍റെ വേദന
ഈര്‍ച്ചവാളായി ആര്‍ന്നു
ഇറങ്ങിയ നേരം...
നിന്നില്‍ അലിഞ്ഞപ്പോള്‍
മുങ്ങിപോയ...
നീ തന്ന വേദനയില്‍
മറന്നു പോയ ആ
വാക്ക് നിനക്കായി
അര്‍പ്പിക്കുന്നു....
"ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു".
നീ തന്ന വേദനയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....
വഴിവിളക്കുമായി നീ വന്ന നേരം....
വെളിച്ചത്തിലേക്ക് നീ എന്‍
കൈ പിടിച്ച നേരം.......
കനവില്‍ വര്‍ണ്ണം ചാലിച്ച
ആ നേരം......
കാറ്റിന്റെ മൂളല്‍ എനിക്കാണെന്ന്
തോന്നിയ ആ നേരം...
യാത്രപോവുന്ന മേഘങ്ങള്‍
എന്നെനോക്കി കണ്ണിറുക്കി
എന്ന് തോന്നിയ നേരം.....
എന്‍റെ മനസ്സില്‍ വസന്തത്തിന്‍റെ
വര്‍ണ്ണമഴ പെയ്ത നേരം.....
നിന്‍റെ മിഴിയില്‍ വിരിഞ്ഞ
കവിത സ്വന്തമാക്കാന്‍
മോഹിച്ച നേരം....
പിന്നെ മോഹങ്ങള്‍ എല്ലാം
ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിഞ്ഞ നേരം....
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാം
കടലാസുതോണിയുടെ
ആയുസ്സേ ഉള്ളു എന്ന്
അറിഞ്ഞ നേരം....

വേര്‍പാടിന്‍റെ വേദന
ഈര്‍ച്ചവാളായി ആര്‍ന്നു
ഇറങ്ങിയ നേരം...
നിന്നില്‍ അലിഞ്ഞപ്പോള്‍
മുങ്ങിപോയ...
നീ തന്ന വേദനയില്‍
മറന്നു പോയ ആ
വാക്ക് നിനക്കായി
അര്‍പ്പിക്കുന്നു....
"ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു".
നീ തന്ന വേദനയിലും
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....
ഉണ്ണിമായയുടെ നേരം...
ReplyDeleteവിട്ടു പോയ വാക്കുകൾ പിന്നീടു മനസ്സിലെത്തുമ്പോൾ ഇരുൾമേഘമായുയരുന്ന നൊമ്പരം ഇവിടെ നിറഞ്ഞു നിൽക്കുന്നു.
ReplyDelete