Saturday 21 July 2012

കണ്ണേ മടങ്ങുക നീ

കണ്ണേ മടങ്ങുക നീ
ഇനിയും എന്തിനീ പാഴ്ശ്രമം
നിന്നില്‍ നിന്നും അടരാന്‍
കൊതിച്ച മുല്ലമൊട്ടുകളെ
ഉതിര്‍ത്തു വിടുക നീ...
ഇനിയും നിന്‍ കണ്ണുകള്‍ ആ
പാതയോരത്തെ നിഴലുകളില്‍
പതിയുന്നുവോ...
മനസ്സിന്‍റെ ഉള്ളറയില്‍
സൂക്ഷിച്ചുവെച്ച
രൂപങ്ങള്‍ നിന്നെ വിട്ടു
പൊയ്ക്കൊള്ളട്ടെ...
ആ നയനങ്ങളില്‍ ഇനി
ചിത്രങ്ങള്‍ വിടരട്ടെ..
വര്‍ണ്ണത്തില്‍ ചാലിച്ച ചിത്രങ്ങള്‍.....

4 comments:

  1. നിഴലുകൾ നീക്കി
    നിറയുക നിറങ്ങളേ!
    നിലവിട്ടു പോകാതെ
    തെളിയുകെൻ മിഴികളേ..

    ReplyDelete
  2. കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
    മണ്ണാകുമീ മലര്‍ വിസ്മൃതമാകുമിപ്പോള്‍..

    ReplyDelete