Saturday 15 December 2012

നീ മാത്രം...

മോഹങ്ങളില്‍ പൂക്കുന്ന ജാലകം
വാക്കുകളില്‍ കൊഴിയുന്ന വസന്തം
സ്വപ്നങ്ങളില്‍ നിഴലിക്കും വര്‍ണ്ണങ്ങള്‍
എന്നോ പെയ്തു തീര്‍ന്നൊരു മഴ പോല്‍
എന്‍ ഓര്‍മ്മകള്‍
പറയാന്‍ മറന്ന വാക്കുകള്‍
ഈയാംപാറ്റ പോല്‍ ചുറ്റിനും
കൈയ്യില്‍ നിന്ന് അടര്‍ന്നു വീണ
മുത്തുകള്‍ പോല്‍ ചില നഷ്ടങ്ങള്‍
ഇന്നും എന്‍ ഓര്‍മ്മതന്‍ മുറ്റത്തു
നീ മാത്രം...
നീ മാത്രം...

4 comments:

  1. ഓര്മ്മകള് മയിലുകളായി ഹൃദയത്തില് പീലി വിരിച്ചാടട്ടെ...ആശംസകള്

    ReplyDelete
  2. മനസ്സില്‍ നിന്ന് അടര്‍ന്നു വീണ മുത്തുകള്‍ പോലെ നിന്‍ വരികള്‍...
    നന്നായിട്ടുണ്ട്.ഭാവുകങ്ങള്‍!

    ReplyDelete