Wednesday 7 November 2012

ആംബുലന്‍സ്‌



അവന്‍ കണ്ടൊരു വണ്ടി

വെള്ളനിറമോന്നു പൂശിയ വണ്ടി

അവനില്‍ കൌതുകമുണര്‍ത്തി

കൂവിപായുന്നൊരു വണ്ടി



പിന്നെവന്‍ അറിഞ്ഞോരാ വണ്ടി

യമനോട് മല്ലിട്ട് ഓടും

തിരക്ക് വകഞ്ഞു മാറ്റും

മറുജന്മം തേടിയൊരു യാത്രയില്‍

ഈ ജന്മം തീര്‍ന്നവര്‍ കിടക്കും വണ്ടി



പിന്നെവന്‍ കിടന്നൊരു വണ്ടി

പതിയെ പോവും വണ്ടിയില്‍ കിടക്കും

ചേതനയറ്റ അവന്‍ മുഖത്തിന്‍ ചിരിയില്‍

കൌതുകമോ എല്ലാം അറിഞ്ഞ ഭാവമോ...

3 comments:

  1. ജീവന്‍രക്ഷാവണ്ടി

    ReplyDelete
  2. നവംബര്‍ 9-നുള്ളില്‍ 23 പോസ്റ്റുകള്‍ !!!!!!. ഇത് ഉണ്ണിമായ അല്ല ... ഇമ്മിണി ബലിയ മായ തന്നെ

    നന്നായിട്ടുണ്ട്

    ReplyDelete