Saturday, 22 September 2012

നുണയുടെ മുത്ത്‌

നീ തന്ന നുണയുടെ

മുത്തുകളെല്ലാം ഒരു

മാലയായി കോര്‍ക്കവെ

ഒരു മുത്ത്‌ വഴുതി

സത്യത്തിന്‍റെ 

മുത്തുകള്‍ക്കിടയില്‍ വീണു...

ഇന്നെന്‍  മാലകൊര്‍ക്കാന്‍

ആ നുണയുടെ മുത്ത്‌

ഏതെന്നു അറിയാതെ

കുഴങ്ങുകയാണ് ഞാന്‍.....

7 comments:

  1. കുഴങ്ങരുത്.... :-)

    ReplyDelete
  2. മുത്തുകള്‍ കൊള്ളാംട്ടോ .. ഇനിയും വരട്ടെ കൂടുതല്‍ മുത്തുകള്‍

    ReplyDelete
  3. യ്യോ...കവിതപ്പെയ്ത്താണല്ലോ ഇവിടെ
    കുടയെടുക്കേണ്ടി വരും

    (ഫോളോ ചെയ്യണോല്ലോ...തുറക്കൂ ജാലകം)

    ReplyDelete
  4. നന്ദി എല്ലാവര്‍ക്കും

    ReplyDelete
  5. നുണയും ചില വേളകളില്‍ സത്യമായി മാറും. അതിന്റെ സന്ദേഹമാവാം. നല്ല കവിത. ആശംസകള്‍...

    ReplyDelete
  6. നുണയും സത്യമാവാം.. അല്ലേ?

    ReplyDelete
  7. അയ്യയ്യോ... ഭാവന

    ReplyDelete