Monday, 11 June 2012

ചങ്ങല

ഇരുട്ടിന്‍റെ മടിത്തട്ടില്‍ ഒളിചിമ്മി
എത്തുന്ന വെയിലും
തിളയ്ക്കുന്ന വെയിലിനെ ചിരിപ്പിക്കാന്‍
എത്തുന്ന കാറ്റും...
കാറ്റിനെ കൊതിപ്പിച്ചു കൊണ്ട്
കൊഞ്ചി ഒഴുകുന്ന പുഴയും
എന്റെ സ്വപ്നങ്ങളില്‍ വിരുന്നിനായി
വരുന്ന മാലാഖമാരും
എല്ലാം എന്നോട് മന്ത്രിക്കുന്നു
എന്റെ ഏകാന്ത വീഥിയെ
ചങ്ങലക്കിടാന്‍ ആരോ വരുന്നു എന്ന്....

3 comments:

  1. എന്റെ ഏകാന്ത വീഥിയെ
    ചങ്ങലക്കിടാന്‍ ആരോ വരുന്നു എന്ന്....
    :(
    സ്നേഹം കൊണ്ട് ഉരുകാത്ത ചങ്ങലകള്‍ ഉണ്ടോ .?

    ReplyDelete
  2. ഏകാന്ത വീഥിയെ ചങ്ങലയ്ക്കിട്ട്‌ ഡബിൾ ലൈനിലും ഫോർ ലൈനിലുമൊക്കെയാവുമ്പോൾ യാത്ര കൂടുതൽ സുഖകരമാവട്ടെ...

    ReplyDelete
  3. "എന്റെ ഏകാന്ത വീഥിയെ
    ചങ്ങലക്കിടാന്‍ ആരോ വരുന്നു എന്ന്...."


    Wish you a very happy married life...


    ha ha ha

    ReplyDelete