Sunday 24 June 2012

രാത്രിമഴ

രാത്രിമഴയുടെ കിന്നാരം
കാതില്‍ വന്നു പതിക്കവേ
ഞാനും ആശിച്ചു
ഒരു രാത്രി മഴ ആവാന്‍......
ഒരു നിമിഷം കൊണ്ട്
നിന്നില്‍ പെയ്തിറങ്ങി
ഒരു ഓര്‍മ്മ പോലും
അവശേഷിപ്പിക്കാതെ
ഒരു രാത്രിമഴ പോലെ
മണ്ണില്‍ അലിയാന്‍....

3 comments:

  1. കുഞ്ഞിക്കവിത സുന്ദരം

    ReplyDelete
  2. മണ്ണിലലിഞ്ഞ് മണ്ണോട് ചേര്‍ന്ന്
    വേരുകളിലൂടെ നിന്‍റെ
    ഇലകളിലെത്തി നിന്‍
    പൂവിന്‍ ഭംഗി കാണാന്‍
    ഇന്നൊടുങ്ങട്ടെ ഞാന്‍...

    ReplyDelete
  3. അലിയുന്ന മനസ്സിലെ മഴ നന്നായി

    ReplyDelete