Monday 11 June 2012

അപരിചിതന്‍



പതിവ്പോലെ ഫോണിന്റെ ശബ്ദം കേട്ടു കൊണ്ടാണ് നന്ദന ഉണര്‍ന്നത്... പ്രതീക്ഷിച്ചത്‌ പോലെ തന്നെ ഒരു ഗുഡ്‌മോര്‍ണിംഗ് ... ഫോണ്‍ താഴെ ഇട്ടിട്ടു അവള്‍ എണീറ്റു. അവള്‍ നന്ദന , വിവാഹിത ആയിട്ടും അവിവാഹിതയെ പോലെ കഴിയാന്‍ വിധിക്കപ്പെട്ടവള്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഭര്‍ത്താവിന്റെ കൂടെ വെറും വിരലില്‍ എണ്ണാവുന്ന ദിനങ്ങളില്‍ മാത്രം കഴിഞ്ഞവള്‍.

രാവിലെയും , രാത്രിയിലും ആരെയോ ബോധിപ്പിക്കാന്‍ വേണ്ടി വരുന്ന ശുഭദിനം, ശുഭരാത്രി മെസ്സേജുകള്‍, വല്ലപ്പോഴും സുഖം ആണോ എന്ന് ചോദിച്ചുള്ള ഫോണ്‍കോളുകള്‍ അതില്‍ ഒതുങ്ങുന്നു അവളും ഭര്‍ത്താവും തമ്മില്‍ ഉള്ള ബന്ധം... കല്യാണം കഴിഞ്ഞു ആദ്യമൊക്കെ വഴക്കും, പിണക്കവും , പരിഭവവും ഒക്കെ തോന്നിയെങ്കിലും പിന്നെ പിന്നെ നന്ദനക്ക് ഒക്കെ ശീലം ആയി... എല്ലാത്തിനും ബിസി എന്ന ഒറ്റവാക്കില്‍ പറഞ്ഞുഒതുക്കുന്ന ഭര്‍ത്താവുമായി അവള്‍ പൊരുത്തപ്പെട്ടു... നാട്ടില്‍ വരാന്‍ പോലും അവനു സമയം ഇല്ല അല്ലേ എന്നുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യശരങ്ങളില്‍ നിന്നും എന്നും മറുപടി പുഞ്ചിരിയില്‍ ഒതുക്കി  അവള്‍ നടന്നു.. അവളുടെ കണ്ണില്‍  ഭര്‍ത്താവ് അവളുടെ താലി ആയിരുന്നു.. എപ്പോഴും കൂടെ ഉള്ള അവളുടെ ദുഃഖങ്ങള്‍ മനസ്സിലാക്കുന്ന താലി... അതിനോട് അവള്‍ സംസാരിച്ചു ദുഃഖങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം പങ്കു വെച്ചു...

ശരിക്കൊന്നു മിണ്ടിയിട്ടില്ലെങ്കിലും , കാമുകി കാമുകന്‍മാര്‍ ആയിട്ടില്ലെങ്കിലും അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നു... നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ അവളെ വീണ്ടും മുന്നോട്ട് പോവാന്‍ പ്രേരിപ്പിച്ചു...

പഞ്ചായത്ത്‌ ഓഫീസിലെ ചെറിയൊരു ജോലി, ഇന്ന് അതാണ് അവളുടെ സമയം നീക്കാന്‍ ഉള്ള ഏക മാര്‍ഗ്ഗം. താന്‍ ഒറ്റക്കല്ല എന്നാ തോന്നല്‍ ഉണ്ടാവുന്നത് അവിടെ പോയി അവിടുള്ളവരോട് മിണ്ടുമ്പോള്‍ ആണു.. ഇന്ന് ശനിയാഴ്‌ച ആണ്... താന്‍ ഒഴികെ ബാക്കി എല്ലാവരും പ്രതീക്ഷിക്കുന്ന ദിവസം..നാളെ ഞായറാഴ്ച എല്ലാവരും അവധികളെ സന്തോഷത്തോടെ നോക്കുന്നു, ഞാന്‍ മാത്രം ആ ദിവസത്തേയും നിസ്സംഗതയോടെ കാണുന്നു ... അവള്‍ ഓര്‍ത്തു...

അപ്പോളാണ് ഫോണില്‍ നിന്നും ഒരു മെസ്സേജ് വന്ന ശബ്ദം..തനിക്ക് ആരാണ് മെസ്സേജ് അയക്കാന്‍ ഉള്ളത് എന്ന് ഓര്‍ത്തുകൊണ്ട് അവള്‍ ഫോണ്‍ നോക്കി..

"എന്നെ മറന്നോ? " ആ മെസ്സേജ് അങ്ങനെ ആരുന്നു... നന്ദന നോക്കി അതെ അറിയില്ലാത്ത നമ്പര്‍.തെറ്റായി വന്ന സന്ദേശം ആണെന്ന് മനസ്സിലായി... ഓ മറന്നില്ല എന്ന് ആത്മഗതം പറഞ്ഞു ഫോണ്‍ അവള്‍ ബാഗില്‍ ഇട്ടു ജോലിക്ക് പോവാന്‍ തയ്യാറായി..

 മുറപോലെ ഉള്ള ഭര്‍ത്താവിന്റെ മെസ്സജുകളും , ജോലി തിരക്കും അങ്ങനെ വീണ്ടും ദിവസങ്ങള്‍ കടന്നു പോയി... വീണ്ടും ഒരു ശനിയാഴ്ച , ഓഫീസില്‍ നിന്ന് വന്നു, ഒന്നും ചെയ്യുവാന്‍ ഇല്ലാതെ റ്റി.വി യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിന്റെ ഇടക്ക് വീണ്ടും ഫോണ്‍ ശബ്ദിച്ചു...

നന്ദന നോക്കിയപ്പോ കണ്ടു അതെ കഴിഞ്ഞ ആഴ്ച മെസ്സേജ് വന്ന അതെ അറിയില്ലാത്ത നമ്പര്‍..ഇപ്രാവശ്യം സന്ദേശം കുറച്ചു മാറ്റിയിട്ടുണ്ട് ... "താന്‍ എന്നെ മറന്നു അല്ലേ " എന്ന് ആക്കിയിരിക്കുന്നു.... തന്നെ ആരോ പറ്റിക്കുന്നത് ആണെന്ന് നന്ദനക്കു മനസ്സിലായി..പക്ഷെ ആരാകും , ഓഫീസില്‍ ഇങ്ങനെ പാഴാക്കാന്‍ സമയം ആര്‍ക്കും ഇല്ല... പിന്നെ ആര്? ആ ചോദ്യം നന്ദനയുടെ മനസ്സില്‍ കിടന്നു കുഴങ്ങി.. ആരായാല്‍ തനിക്കെന്താ എന്നുള്ള ചിന്ത മറുപടി അയക്കാതിരിക്കാന്‍ കാരണം ആയി...

വീണ്ടും ദിവസങ്ങള്‍ കടന്നു പോയി... വീണ്ടും ഒരു അവിധി ദിനങ്ങള്‍... ഈശ്വര ഈ അവിധി ദിവസങ്ങള്‍ എന്നെ മുഷിപ്പിക്കുന്നു... അവള്‍ സ്വയം പറഞ്ഞു.. പതിവ് പോലെ ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു അവിധി ദിനം... രാവിലത്തെ ഗുഡ്‌മോര്‍ണിംഗ് മെസ്സേജ് അവളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി... ഇയാള്‍ക്ക് ആ മെസ്സജിന്റെ കൂടെ
നിനക്ക് സുഖമല്ലേ എന്നെങ്കിലും എഴുതികൂടെ എന്ന് അവള്‍ ആലോചിച്ചു... എവിടുന്നു സമയം ഇല്ലാലോ...
എന്തിനാരിക്കും ഇങ്ങനെ മുടങ്ങാതെ മെസ്സേജ് അയക്കുന്നെ ...താന്‍ ജീവിചിരുപ്പുണ്ട് എന്ന് എന്നെ അറിയിക്കാനോ അതോ നിന്നെ ഞാന്‍ മറന്നിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്താനോ... എന്തിനു വേണ്ടി ആണേലും ഞാന്‍ വായിക്കുന്നു.. ഇങ്ങനെ പല വിധ ചിന്തകളാല്‍ ഫോണ്‍ പിടിച്ചു ഇരുന്നപ്പോള്‍ ആണ് അടുത്ത മെസ്സേജിന്റെ വരവ്

നന്ദന നോക്കി അതെ ആ പഴേ അറിയില്ലാത്ത നമ്പര്‍ തന്നെ...ഉള്ളടക്കം മാറിയിട്ടുണ്ട്... "തനിക്ക് എന്നെ ഒരു ദിവസത്തേക്ക് പ്രണയിക്കാമോ ? "  ആ മെസ്സേജ് കണ്ടു ചെറുതായി ഒന്ന് ഞെട്ടി ... 26 വയസ്സുള്ള തന്നോട് ഇങ്ങനെ ഒരു ചോദ്യം ... ആരായിരിക്കും ഇവന്‍ അതോ ഇവളോ... വീണ്ടും ആ മെസ്സേജ് വായിച്ചപ്പോ ദേഷ്യം ആണ് തോന്നിയെ .. ഇവന്‍ എന്താണ് എന്നെ പറ്റി വിചാരിച്ചിരിക്കുന്നത്...തിരിച്ചു വിളിച്ചു രണ്ടെണ്ണം പറഞ്ഞാലോ ആദ്യം അങ്ങനെ ചിന്തിച്ചു.. പക്ഷെ അവളുടെ ഉപബോധ മനസ്സ് അവളെ വിലക്കി...ഫോണ്‍ വഴി ഉള്ള ചതിക്കുഴികള്‍ അതിനെ പറ്റിയുള്ള വാര്‍ത്തകള്‍ എല്ലാം അവളുടെ മനസ്സില്‍ കൂടി മിന്നി മറഞ്ഞു.. വേണ്ട മറുപടി അയക്കണ്ട എന്ന് തീരുമാനിച്ചു ഫോണ്‍ വീണ്ടും താഴെ വെച്ചു

എങ്കിലും അവളുടെ മനസ്സ് ആ മെസ്സജിനെ പറ്റി തന്നെ ആണ് ചിന്തിച്ചത്‌... തന്നോട് എന്തിനാവും ഇങ്ങനെ പറഞ്ഞത് എന്നുള്ള ചിന്ത അവളെ പിടിച്ചു കുലുക്കി...ഒരു ദിവസത്തെ പ്രണയം നല്ല ചിന്ത എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു...

പെട്ടെന്നാണ് അടുത്ത മെസ്സേജ് വന്നത് "താന്‍ ഇപ്പം ചിന്തിക്കുന്നത് ഞാന്‍ പറഞ്ഞ ആ മെസ്സജിനെ പറ്റിയാണ് അല്ലേ" താന്‍ ഒരു മറുപടി അയക്കാതെ തന്നെ എനിക്ക് അറിയാം തന്‍റെ ചിന്തകള്‍ "

അത് വായിച്ചപ്പോ ഇവന്‍ ഏതോ കോളേജില്‍ പഠിക്കുന്ന പയ്യന്‍ ആണെന്ന് തോന്നി. തെറ്റായി കിട്ടിയ നമ്പര്‍ വെറുതെ ഇര ഇട്ടു നോക്കുന്നത് ആയിരിക്കാം.. താന്‍ കല്യാണം കഴിഞ്ഞ ആളാണ് എന്ന് അറിഞ്ഞാല്‍ അതോടെ അവന്‍റെ പ്രണയം തീരും എന്ന് ഓര്‍ത്തപ്പോ  നന്ദനക്ക് ശരിക്കും ചിരി വന്നു...

എന്താണേലും മറുപടി അയക്കാന്‍ ഉദേശിക്കുന്നില്ല എന്നാ മട്ടില്‍ തന്നെ നന്ദന ആ ഫോണ്‍ താഴെ വെച്ചു അടുക്കളയില്‍ കേറി രാവിലത്തെ ഭക്ഷണം ഉണ്ടാക്കുവാന്‍ തുടങ്ങി...ഒക്കെയും ശരിയാക്കി വീണ്ടും വന്നു ഫോണ്‍ നോക്കിയപ്പോ വീണ്ടും മെസ്സേജ് ഉണ്ട്...

"ഞാന്‍ ഇപ്പൊ ഒരു കോള്‍ ആണ് വിളിക്കുന്നെ എങ്കില്‍ താന്‍ മിണ്ടുമാരുന്നല്ലോ പിന്നെ എന്താണ് ഒരു മെസ്സജിനു മറുപടി അയച്ചാല്‍? എന്നെ പറ്റിയാണ് താന്‍ ചിന്തിക്കുന്നത് അതല്ല ഞാന്‍ തന്റെ ചിന്തകളില്‍ വന്നിട്ട് പോലും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പേടി മറുപടി അയക്കാന്‍"

ഇതു വായിച്ചപ്പോ, ഞാന്‍ മറുപടി അയച്ചേ മതിയാകു എന്ന് വാശി ഉള്ളപോലെ ഉണ്ടല്ലോ എന്ന് തോന്നി  നന്ദനക്ക്.. എന്താണേലും അതിനും മറുപടി അയക്കണ്ട എന്ന് തന്നെ അവള്‍ തീരുമാനിച്ചു...

സമയം കൊല്ലാന്‍ വേണ്ടി പഴയ ഒരു ബുക്ക്‌ വീണ്ടും വായിച്ചു തുടങ്ങി ... അങ്ങനെ എപ്പോളോ മയങ്ങി പോയി
വീണ്ടും ഫോണിന്റെ തുടരെ തുടരെ ഉള്ള ശബ്ദം ആണ് അവളെ ആ മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്...സമയം  നാലു കഴിഞ്ഞിരിക്കുന്നു, ഉച്ചക്ക് പോലും ഒന്നും കഴിചില്ലലോ , വിശപ്പ് കാശിക്ക് പോയ പോലെ തോന്നുന്നു...

വീണ്ടും ഫോണ്‍ എടുത്തു നോക്കി 24 മെസ്സജുകള്‍ തന്റെ ഫോണ്‍ ഇതുവരെ അത്രയും മെസ്സേജ് ഒരുമിച്ച് കണ്ടിട്ടില്ലലോ എന്ന് നന്ദന ഓര്‍ത്തു..മറുപടി തരില്ലേ എന്ന ചോദ്യം മുതല്‍ ഉറങ്ങിപോയോ എന്നാ ചിന്ത വരെ ഉണ്ട്...എന്താണേലും ഇപ്പൊ മടുത്തിട്ടുണ്ടാകും എന്നുള്ള ചിന്തയാല്‍ വീണ്ടും ഫോണ്‍ താഴെ വെക്കാന്‍ ഒരുങ്ങിയപ്പോ വീണ്ടും മെസ്സേജ് എന്ന് ഫോണ്‍ പറഞ്ഞു

നന്ദന ഞാന്‍ തന്നെ ഇന്ന് 12 .. മണി വരെയേ ഉപദ്രവിക്കു ഇന്ന് മരിക്കാന്‍ പോവുന്ന ആളുടെ അന്ത്യാഭിലാഷം എന്ന് കരുതി ഒരു മറുപടി അയച്ചു കൂടെ...

ഈ മെസ്സേജു കണ്ടിട്ടും പ്രിത്യേകിച്ചു ഭാവ വ്യതാസം ഒന്നും വന്നില്ലെങ്കിലും മറുപടി അയച്ചു... ഇത്ര മാത്രം

"ഞാന്‍ താന്‍ ഉദേശിക്കുന്ന ഒരു തരത്തില്‍ ഉള്ള ആളല്ല"


അതിന്റെ മറുപടി വന്നത് പെട്ടന്നായിരുന്നു... താന്‍ നന്ദന അല്ലേ ചിരിക്കുടുക്ക എന്ന് വിളിക്കുന്ന നന്ദന ... ആ മെസ്സേജു നന്ദനയെ ഞെട്ടിച്ചു.. തന്നെ ചിരിക്കുടുക്ക എന്ന് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ സഹപാഠികള്‍ വിളിച്ചിരുന്ന പേര് , അത് ഇവന് എങ്ങനെ അറിയാം. അതും പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളിലെ പേര്... ആ കാലഘട്ടത്തിലെ ആരുമായിട്ടും ഇപ്പൊ ഒരു ബന്ധവും ഇല്ല , എല്ലാരും എന്ത് ചെയ്യുന്നു എന്ന് പോലും അറിയില്ല...എന്നിട്ടും ആ പേരാണ് അറിയുക പോലും ഇല്ലാത്ത ആരോ എന്നെ വിളിക്കുന്നു...
ആരാണ് ഇയാള്‍ , ഇയാള്‍ക്ക് എങ്ങനെ എന്റെ പേര് കിട്ടി.. ഇങ്ങനെ പലവിധ ചോദ്യങ്ങളും മനസ്സില്‍ കൂടി കറങ്ങി എങ്കിലും മറുപടി അയച്ചത " അല്ല " എന്നായിരുന്നു

"നോക്കു ഇപ്പോള്‍ സമയം 8 ആയിരിക്കുന്നു.. ഇന്ന് പന്ത്രണ്ടു മണി ആകുമ്പോ ഞാന്‍ ഈ ലോകം വിട്ട് പോകും, താന്‍ നന്ദന അല്ല ഞാന്‍ സമ്മതിച്ചു , എങ്കിലും ഇനിയുള്ള 4 മണിക്കൂര്‍ എനിക്ക് വേണ്ടി മാറ്റി വെച്ച് കൂടെ ",

"ഞാന്‍ എന്ത് ചെയ്യണം" നന്ദനയുടെ കൈ യാന്ത്രികമായി മറുപടി അയച്ചു

ഒന്നും വേണ്ട നാളെ നന്ദന മരിക്കാന്‍ പോവാണ് എന്ന് അറിഞ്ഞാല്‍ ഇന്ന് എന്തൊക്കെ ആകും ചെയ്യുക.. എന്ത് ആഗ്രഹിച്ചാലും നടക്കും എങ്കില്‍ എന്താകും ആഗ്രഹിക്കുക... പറയു

നന്ദന ആലോചിച്ചു എന്തൊക്കെ ആകും ചെയ്യുക , നാളെ മരിക്കുവാണേല്‍ അമ്മയെയും അച്ചനെയും കാണാന്‍ പോകും , ആറ്റില്‍ കുളിക്കണം , അങ്ങനെ ഓരോരോ ആഗ്രഹങ്ങള്‍ മെസ്സേജ് ആയി ഒഴുകി... അവളുടെ ഓരോ ആഗ്രഹങ്ങളും പ്രോത്സാഹിപ്പിക്കുന്ന മറുപടികള്‍ പെടുന്നെനെ ആണ് അയാളുടെ അടുത്ത ചോദ്യം വന്നത്..

വേറെ ഒരു ചോദ്യം ചോദിക്കട്ടെ തന്റെ ജീവിതം ഒന്നുടെ തുടങ്ങാന്‍ അവസരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യും...ഇപ്പം ഉള്ള ഭര്‍ത്താവിനെ തന്നെ വീണ്ടും കെട്ടുമോ ?

ആ ചോദ്യം നന്ദനയുടെ മനസിന്റെ എവിടോക്കൊയോ കൊണ്ട് പൊട്ടിച്ചിതറി... ഫോണ്‍ താഴെ വെച്ച് നന്ദന വെളിയിലേക്ക് നടന്നു. മുറ്റത്ത്‌ മഴ പെയ്യുന്നു... അവള്‍ മഴയിലേക്ക് അറിയാതെ ഇറങ്ങി നിന്നു. ഇപ്പോള്‍ തന്‍റെ മനസ്സിലും ഒരു വലിയ മഴ പെയ്യുന്നതായി അവള്‍ക്ക് തോന്നി... മഴയില്‍ കുതിര്‍ന്നു നിന്നപ്പോഴും ആ ചോദ്യം നന്ദനയുടെ മനസ്സില്‍ മുഴങ്ങലിച്ചു... "ഇയാളെ തന്നെ ഭര്‍ത്താവ് ആക്കുമോ താന്‍........"

മഴയില്‍ നിന്ന് കേറി അവിടിരുന്നപ്പോഴും അതെ ചോദ്യം തന്നെ ആരുന്നു മനസ്സില്‍.. അങ്ങനെ ഇരുന്നു... എണീറ്റത് രാവിലെ ആണ്.. പ്രഭാതം കുളിച്ചൊരുങ്ങി മണവാട്ടിയെ പോലെ നിക്കുന്നു... പെട്ടെന്ന് പോയി ഫോണ്‍ എടുത്തു നോക്കി , ഇല്ല ആ ചോദ്യം കഴിഞ്ഞു വേറെ മെസ്സേജ് ഒന്നും അയാള്‍ അയച്ചിട്ടില്ല...ആരായിരുന്നു അയാള്‍ ...ഇനി ശരിക്കും മരിച്ചു കാണുമോ ???

അപ്പോള്‍ ആണ് പതിവ് ഗുഡ്‌നൈറ്റ്‌ വന്നില്ലലോ എന്നുള്ളതു അവള്‍ മനസ്സിലാക്കിയത്‌. ആ അപരിചിതന്‍റെ മെസ്സെജിലൂടെയുള്ള സഞ്ചാരത്തിനിടെ താന്‍ അത് വിട്ട് പോയിരിക്കുന്നു... കുറച്ചു നേരത്തേക്ക് അവളുടെ മനസ്സ് അസ്വസ്ഥതമാകുന്നത് അവള്‍ അറിഞ്ഞു. എന്താണ് തന്നെ അസ്വസ്ഥ ആക്കുന്നത് ആ മനുഷ്യന്റെ ചിന്തയോ അതോ ഭര്‍ത്താവിന്റെ മെസ്സേജ് വരാത്തതോ.........എന്താണ് എന്ന് മനസ്സിലാകുന്നില്ല...

വീണ്ടും ഒരു മെസ്സേജ് വന്ന ശബ്ദം ആണ് അവളെ  ചിന്തകളില്‍നിന്നും നിന്നും പിടിച്ചു ഉണര്‍ത്തിയത്
അത് തുറന്നു നോക്കി അതെ തന്റെ ഭര്‍ത്താവിന്റെ മെസ്സേജ് ... "goodmorning dear.. How was your yesterday ?"

10 comments:

  1. ഭാര്യ ചാടിപോയോ എന്നു പരീക്ഷിച്ചതായിരിക്കും ആ കോന്തന്‍.... നല്ല ചിന്ത... ആശംസകള്‍...

    ReplyDelete
  2. അവിശ്വസനീയമായ സുന്ദരകഥ. കൊള്ളാം കേട്ടോ. വായിക്കാന്‍ രസമുണ്ട്. (ഇതെന്തിനാണീ വേര്‍ഡ് വെരിഫികേഷന്‍ വച്ചിരിക്കുന്നത്?)

    ReplyDelete
    Replies
    1. നന്ദി
      എനിക്ക് മനസിലായില്ല അജിത്‌ എന്ത് വെരിഫികേഷന്‍

      Delete
  3. കമന്റ് പബ്ലിഷ് ചെയ്യാന്‍ കമാന്‍ഡ് കൊടുക്കുമ്പോള്‍ വേര്‍ഡ് വെരിഫികേഷന്‍ വരുന്നുണ്ട്. മലയാളം മാറ്റി ഇംഗ്ലിഷ് ഫോണ്ട് സെലക്റ്റ് ചെയ്താല്‍ മാത്രമെ വേര്‍ഡ് അടിക്കാന്‍ കഴിയുന്നുള്ളു. സെറ്റിംഗ്സില്‍ പോയാല്‍ വേര്‍ഡ് വെരിഫികേഷന്‍ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാം.

    ReplyDelete
  4. തുടക്കം ഒരു സുഖമായിട്ട് തോന്നിയില്ല. വിരഹിണിയായ ഭാര്യയുടെ കഥകളൊക്കെ വായിച്ച് മുഷിഞ്ഞതല്ലേ. പക്ഷേ പകുതി തൊട്ട് വളരെ ഇൻട്രസ്റ്റിംങ്ങ് ആയിരുന്നു.. നന്ന് കെട്ടോ...

    ഉള്ള ഒന്ന് ഇല്ലാതാകുമ്പോഴാണു അതിനേക്കുറിച്ചോർത്ത് അസ്വസ്ഥമാവാൻ തുടങ്ങുക

    ReplyDelete
  5. aksharangal kurachu koodi srathikkuka..nalla story keep it up

    ReplyDelete
  6. കഥ സുഖമുണ്ട്..
    മെസ്സേജിനു വേണ്ടിയിനി കാത്തിരിക്കേണ്ടിവരില്ലെന്നു തോന്നി.
    ഏതായാലും മെസ്സേജ് വന്നല്ലോ..

    ReplyDelete
  7. ഞാൻ ആദ്യായി വായിക്കാ.................................. തുടക്കം ഒരു സുഖമായിട്ട് തോന്നിയില്ല. വിരഹിണിയായ ഭാര്യയുടെ കഥകളൊക്കെ വായിച്ച് മുഷിഞ്ഞതല്ലേ പക്ഷേ പകുതി തൊട്ട് വളരെ ഇൻട്രസ്റ്റിംങ്ങ് ആയിരുന്നു..ഹൃദയ സ്പര്‍ശിയായ അവതരണം തികച്ചും കാലോചിതം
    ഇന്ന് പലര്‍ക്കും പറ്റുന്ന
    ഒരു അമളി എന്നിതിനെ
    വിളിക്കാം അല്ലെ!
    പോരട്ടെ പഴം കഥകള്‍
    പുതിയ പ്ലേറ്റില്‍ :

    ReplyDelete