Sunday 17 June 2012

മഴ

സൂര്യന്‍ പരിഭവത്താല്‍
കാര്‍മേഘങ്ങള്‍ക്കിടയില്‍
പോയി ഒളിച്ചിരിക്കുന്നു
നീ ഇനിയും പഠിച്ചില്ലേ
എന്ന മട്ടില്‍
കാറ്റ് എന്നെ നോക്കി
കളിയാക്കി ചിരിച്ചു
ഞാനോ ഈ മഴയില്‍
നനഞ്ഞു കുതിരുമ്പോഴും
നിന്റെ ഒരു ചിരിക്കായ്‌
കാതോര്‍ക്കുന്നു.......

1 comment:

  1. കവിതകള്‍ എല്ലാം വായിച്ചു. അനുഭവവും കഥയും ഒഴിവാക്കി.
    ഉണ്ണിമായ ആരെന്നോ എന്തോന്നോ എനിക്കറിയില്ല.. എങ്കിലും , ഓരോ കവിതയും എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നില്‍ നിന്നും അകന്നു പോയ ഒരാത്മാവിനെയാണ് ഉണ്ണിമായ ഓര്‍മിപ്പിച്ചത്. ഉണ്ണിമായ എന്നൊരു പേരിനു പകരം വീണ എന്നാണു ഞാന്‍ കാണുന്നത്. ഒരു നിമിഷം എങ്കിലും വീണ എന്നെ പ്രണയിച്ചിട്ടുണ്ട് എങ്കില്‍ ഇന്ന് അവള്‍ ചിന്തിച്ചിരിക്കാന്‍ ഇടയുള്ളവയാണ് ഉണ്ണിമായയുടെ ഓരോ കവിതയും. സ്വസ്തി.

    ReplyDelete