Thursday, 21 June 2012

താമരയുടെ ദുഃഖം

കാണാകിനാവിന്‍ തീരത്ത്
മോഹതാമാര വിരിഞ്ഞു
അതിന്റെ അല്ലിയില്‍ വന്നിരുന്ന
വണ്ടിനോടുള്ള ദേഷ്യത്തില്‍
സൂര്യന്‍ കത്തിജ്വലിച്ചപ്പോള്‍
താമരയും മിഴികള്‍ കൂപ്പി
അത് കണ്ടു പരിഭവത്തില്‍
സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍
മറഞ്ഞപ്പോള്‍ പിന്നെ വന്ന
മഴയും അവള്‍ക്കു കുളിരേകിയില്ല
തന്‍റെ സങ്കടം മനസ്സിലാക്കാതെ
സൂര്യന്‍ അവളെ ഇരുട്ടിലാഴ്ത്തി
പിന്നെ വന്ന ചന്ദ്രനും അവളെ
ആശ്വസിപ്പിക്കാന്‍ ആയില്ല...

No comments:

Post a Comment