Tuesday 5 June 2012

എന്‍റെ നിഴല്‍

എന്‍റെ നിഴല്‍ എന്നും എന്‍റെ കൂടെ ഉണ്ട്
ഞാന്‍ നിന്റെ ഓര്‍മ്മകളില്‍
മനം നൊന്ത് ഏകാന്തതയുടെ
മടിത്തട്ടില്‍ ഇരിക്കുമ്പോള്‍
എനിക്കൊരു താങ്ങായി
തണലായി എന്‍റെ നിഴല്‍
എന്നും എന്നോടൊപ്പം ഉണ്ട്
ശബ്ദം ഉണ്ടാക്കാതെ
എന്നെ വിട്ടു പോകാതെ...

1 comment:

  1. ജീവിതത്തിന്റെ പലവഴികളിലും മനുഷ്യൻ ഒറ്റയ്ക്കാണല്ലോ. കൂട്ടിന് എപ്പോഴും സ്വന്തം നിഴൽ മാത്രം.
    ("മനുഷ്യന്റെ നിഴലായി നടക്കുന്നത് മരണം" എന്ന് എന്റെയൊരു സുഹൃത്ത് പറഞ്ഞതായി ഓർക്കുന്നു)
    അർത്ഥവത്തായ വരികൾ.
    ആശംസകൾ.

    ReplyDelete