Friday 15 June 2012

നിന്നോട് ഒരു വാക്ക്

എനിക്കെന്നെ നഷ്ടമായിടത്തു നിന്നാണ്
നിന്നോടുള്ള എന്‍റെ സൗഹൃദം ആരംഭിച്ചത്...

നീ എന്നില്‍ പ്രണയത്തിന്റെ
ചാരുതകള്‍ വിരിയിക്കാന്‍
ശ്രമിച്ചപ്പോഴും ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു
ഇതെല്ലാം ഓര്‍മ്മ' ആകുന്ന ദിവസത്തെ പറ്റി

നീ കാറ്റായി മരത്തെ തലോടുബോള്‍
ഇനി വേറൊരു കാറ്റായി വന്നാലും
ഞാന്‍ കണ്ണ് അടക്കും എന്ന് പറഞ്ഞത്‌
നീ കണ്ടിട്ടും കാണാതെ നടിച്ചു..

ഇന്ന് നീ എന്നെ കുറ്റപ്പെടുത്തുംബോഴും
നീ അറിയുന്നില്ല നീ വാശിപിടിക്കുന്നത്
നിന്‍റെ ഇഷ്ടം മാത്രം ജയിക്കാന്‍ ആണെന്ന്

2 comments:

  1. നിന്നിഷ്ടം എന്നിഷ്ടം...പിന്നെയെന്ത് കഷ്ടം

    ReplyDelete
  2. നീ എന്നില്‍ പ്രണയത്തിന്റെ
    ചാരുതകള്‍ വിരിയിക്കാന്‍
    ശ്രമിച്ചപ്പോഴും ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു
    ഇതെല്ലാം ഓര്‍മ്മ' ആകുന്ന ദിവസം.അതിഭാവുകത്വത്തിന്റെ ആന്ദോളനം. അതീവ മനോഹരം.അനുമോദനങ്ങൾ...

    ReplyDelete