Tuesday 5 June 2012

എന്‍റെ ജന്മദിനം



ഇന്നു ഒരു പുതിയ ഉടുപ്പ് ഇട്ട് എന്‍റെ മുമ്പില്‍ കൂടി നടന്നു പോയ ഒരു കുട്ടിയെ കണ്ടപ്പോള്‍ ആണ് ഞാനും ഓര്‍ത്തത്‌ എനിക്കും ഉണ്ടായിരുന്നു അത് പോലെ ഒരു കാലം

പിറന്നാള്‍ നു ഉടുക്കാന്‍ പുതിയ ഉടുപ്പ് കിട്ടിയിരുന്ന കാലം.. പിറന്നാള്‍ ന്റെ അന്ന് രാവിലെ കുളിച്ചു പുതിയ ഉടുപ്പുമായി അമ്പലത്തിലേക്ക്, വഴിയില്‍ കാണുന്നോര്‍ ഇന്നെന്താ പുതിയ ഉടുപ്പാണല്ലോ എന്താ ഇന്നു വിശേഷം

എന്ന് ചോദികുമ്പോ ഇന്നു എന്‍റെ പിറന്നാള്‍ ആണെന്ന് തെല്ല് അഹങ്കാരത്തോടെ പറഞ്ഞിരുന്നത്.
സ്കൂളില്‍ പുതിയ ഉടുപ്പ് കാണുമ്പോള്‍ കൂട്ടുകാരികള്‍ അസൂയയോടെ പറഞ്ഞിരുന്നത്, നല്ല ഉടുപ്പാണല്ലോ ഉണ്ണിമോളെ ആരാ വാങ്ങി തന്നെ ? എന്‍റെ അച്ഛനാ ന്നു പറഞ്ഞിരുന്ന ആ കാലം

ടീച്ചര്‍ ഇടക്ക് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ പിറന്നാള്‍ കുട്ടി പറഞ്ഞോളു എന്ന് പറയുന്നത് മാത്രം ആണ് ഒരു അരോചകം ആയിട്ട് അന്ന് തോന്നിയിരുന്നത്...

പിറന്നാള്‍ വന്നാല്‍ രാവിലെ അമ്മ ചോക്ലാറ്റ്‌ തരും, അച്ഛന്‍ സ്കൂള്‍ എല്ലാര്ക്കും കൊടുക്കാന്‍ ഉള്ള ചോക്ലാറ്റ്‌ തരും , അന്ന് ഞാന്‍ ആണ് എന്‍റെ വീട്ടില്‍ ഹീറോ, പായസം വെക്കും എല്ലാര്ക്കും കൊടുക്കും ,അയലോക്കത്തെ അമ്മച്ചിമാര്‍ പറയും ഉണ്ണിമോള്‍ പുതിയ ഉടുപ്പിട്ട് ഇന്നു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ...അല്ലേലും ഞാന്‍ സുന്ദരി തന്നെയാ എന്നാകും ഞാന്‍ പറയുക
വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാലും ഒരു രസം തന്നെ ആണ് കളിയ്ക്കാന്‍ കുറെ പേര്‍ ഉണ്ടാകും , ബന്ധുക്കളും കുട്ടികളും, അന്നത്തെ ദിവസം പോകുന്നത് അറിയില്ല.. രാത്രിയില്‍ അവരെല്ലാം ഇനിം വരാട്ടോ എന്ന് പറഞ്ഞു പോകുന്നത് കാണുമ്പോ ദുഃഖം തോന്നും

പിന്നെയും കാത്തിരിക്കുകയായി അടുത്ത ജന്മദിനത്തിനായി............

1 comment:

  1. പിന്നെയും കാത്തിരിക്കുകയായി അടുത്ത ജന്മദിനത്തിനായി ...............

    ReplyDelete