Wednesday, 14 August 2013

ഈ കാത്തിരുപ്പുകള്‍ മാത്രം



കൂട്ടിവെച്ച മയില്‍പീലികള്‍

പെറ്റ്പെരുകുന്നതും കാത്തിരുന്ന പോലെ

നിന്‍ മനസ്സില്‍ എന്നോടുള്ള പ്രണയം

പൂവിടുന്നതും കാത്ത് ഞാനിരുന്നു

അവസാനം നിഴലായി ഉണ്ടയാത്

ഈ കാത്തിരുപ്പുകള്‍ മാത്രം

Sunday, 11 August 2013

രക്തനിറം



മോഹങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

നീ കീറി എറിഞ്ഞ എന്‍ മോഹങ്ങള്‍ക്ക്

നിറമുണ്ടാകും എന്റെ ഹൃദയത്തില്‍

ചാലിച്ചെഴുതിയ രക്തനിറം...

Wednesday, 24 July 2013

പ്രണയ മഴ


ഈ മഴത്തുള്ളികള്‍ക്കിടയിലൂടെ
നിന്‍ കൈയും പിടിച്ചു
നനയാതെ നടക്കുമ്പോള്‍
എന്നുള്ളിലും ഒരു മഴ പെയ്യുന്നുണ്ടാരുന്നു
ആയിരം വര്‍ണ്ണമുള്ള പ്രണയ മഴ

Tuesday, 16 July 2013

കിനാക്കളുടെ രാജകുമാരി



അവളുടെ കണ്ണുകള്‍ എനിക്കിഷ്ടമായിരുന്നു
അവളുടെ ചുണ്ടുകള്‍ എന്നോട് എന്തൊക്കൊയോ
മന്ത്രിക്കുന്നതായി എനിക്ക് തോന്നി
മഴ പെയ്തു തോര്‍ന്ന ഒരു സന്ധ്യയില്‍
അവളുടെ കൈയ്യും പിടിച്ചു
ഒരായിരം കഥകള്‍ അവളോട്‌ പറയാന്‍
ഞാന്‍ മോഹിച്ചു, എന്റെ മോഹങ്ങള്‍
അവളുടെ പുഞ്ചിരിയില്‍ പറന്നു നടന്നു
അവളുമായുള്ള ഓരോ കലഹങ്ങളും
ഞാന്‍ കിനാവില്‍ കണ്ടു

ഒരു കുഞ്ഞു മഞ്ഞുത്തുള്ളിപോല്‍ അവളെന്‍
മനസ്സില്‍ കുളിര് നിറച്ചു, അവളുടെ
ഓരോ നോട്ടങ്ങളും എന്നില്‍ പ്രണയം
നിറച്ചു പിന്നെ.....പിന്നെ എപ്പോഴോപതിയെ
ഒന്നും മിണ്ടാതെ അവള്‍ പോയി മറഞ്ഞു

അവള്‍ .... അവളാളെന്‍ സ്വപ്നസുന്ദരി
എന്റെ സ്വപ്നത്തില്‍ മാത്രം വരുന്ന
കിനാക്കളുടെ രാജകുമാരി

നഷ്ടബോധത്തിന്‍ വിത്തുകള്‍

നാലുമണി കാറ്റില്‍
നനയുന്ന ഓര്‍മ്മകള്‍
കിന്നാരം ചൊല്ലിയ പൂത്തുമ്പിയും
കൌതുകം ഉണര്‍ത്തിയ കാഴ്ചകളും
അന്നത്തെ മടിയും ദേഷ്യവും
ഇന്നത്തെ നഷ്ടബോധത്തിന്‍ വിത്തുകള്‍

പ്രണയമൊരു വാതിലാണ്

പ്രണയമൊരു വാതിലാണ്
അകത്തോട്ടു മാത്രം
തുറക്കുന്നൊരു വാതില്‍

മോഹങ്ങളോരു കുളിരാണ്
മഴപെയ്യും പോലുള്ള കുളിര്‍

വിരഹമൊരു തീയാണ്
നിന്നെയും എന്നെയും
ചാമ്പലാക്കാന്‍ വെമ്പുന്ന തീ

മോഹങ്ങളില്‍ മുങ്ങിയ മനം
പ്രണയത്തിന്‍ കുളിരില്‍
മുങ്ങിയപ്പോള്‍ വിരഹം
വിഴുങ്ങാന്‍ ഒരുങ്ങിയത്
ഞാന്‍ കണ്ടിരുന്നില്ല

കാത്തിരിക്കണം എന്ന പാഴ്വാക്കില്‍
വെറുതെ വിശ്വസിക്കുമ്പോഴും
ഞാന്‍ അറിയുന്നു നിന്‍ മനസ്സിന്‍
ഞാന്‍ എന്നെ മറവിയുടെ കൈയ്യിപിടിയില്‍
ഒതുങ്ങിപോയിരുന്നു...

മൌനമോ

ഒരു വാക്കിന്‍ തുമ്പിന്‍
ഊഞ്ഞാലാടും മൌനമോ
പ്രണയം

മോഹങ്ങളാവാം

രാവിന്‍ ഈണങ്ങള്‍
കാറ്റായി തലോടിയപ്പോള്‍
എന്നില്‍ അലയടിച്ചത്
പ്രണയത്തിന്‍ ഈണങ്ങളാവാം
നിന്നെലെക്കുള്ള എന്‍
മോഹങ്ങളാവാം

എന്‍ പ്രണയമേ

എന്‍ അക്ഷരങ്ങളില്‍
കണ്ണുനീര്‍ വീഴ്ത്തി
നീ എവിടെ പോയി മറഞ്ഞു
എന്‍ പ്രണയമേ

മഴത്തുള്ളി

കാലം മായ്ക്കാന്‍ ശ്രമിച്ച

മറക്കുടയില്‍ എന്നിലേക്ക്‌

പതിച്ചിരുന്ന മഴത്തുള്ളിയായിരിന്നു 

നീയെനിക്ക്....

നോമ്പ്

ഞാന്‍ വീട്ടിലെ മാറാല
തൂത്തുകൊണ്ട് നിന്നപ്പോഴാണ്
ആ മനുഷ്യന്‍ കയറി വന്നത്
.
.
എന്റെ വേഷം കണ്ടതുകൊണ്ടാകും
എന്നോട് ചോദിച്ചു ഇത് മുസ്ലിം ന്റെ
വീടല്ല അല്ലെ ന്നു , ഞാന്‍ പറഞ്ഞു
അല്ല അപ്പച്ചാ , ഇവിടെ മുസ്ലിങ്ങളുടെ
വീട് കുറവാണ്,, കുറച്ചു മാറിയാല്‍
ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞു
.
കുറച്ചു വെള്ളം തരാമോ കുട്ടി
എന്ന് എന്നോട് ചോദിച്ചു, കാണുമ്പോള്‍
തന്നെ അറിയാം , തീരെ വയ്യെന്ന്
വെള്ളം കൊടുക്കുമ്പോള്‍ ഞാന്‍
ചോദിച്ചു അപ്പച്ചന് നോമ്പ് ഇല്ലെ
വെള്ളം കുടിക്കാമോ എന്ന്
.
അപ്പച്ചന്‍ എന്നോട് പറഞ്ഞു വയര്‍
നറച്ചു ഭക്ഷണം കഴിച്ചു , ദൈവത്തെ
അറിയത്തോര്‍ക്ക് ആണ് കുട്ടി നോമ്പ്
അല്ലാതെ എന്നെ പോലെ വയറില്‍
ഒന്നും ഇല്ലാത്തവര്‍ക്ക് എന്ത് നോമ്പാണ്‌
.
എന്തോ ഞാന്‍ കഞ്ഞിതരട്ടെ എന്ന് ചോദിച്ചു
കൊടുത്ത് കഞ്ഞി കുടിക്കുമ്പോ
അപ്പച്ചന്‍ ചോദിച്ചു മോള്‍ ഇവിടെ
ഒറ്റയ്ക്കാണോ, അല്ല അമ്മ ഇപ്പം വരും
ഞാന്‍ പറഞ്ഞു, അമ്മ എവിടെപോയി
എന്നതിന് ഉത്തരം പറയാന്‍ വന്നപ്പോ
അപ്പറത്തെ വീട്ടിലെ ആന്റി ചോദിച്ചു
എന്തിനാ കുട്ടി വരുന്നവരോട് ഒക്കെ
മിണ്ടുന്നേ, ഞാന്‍ കൊടുത്ത പത്തു രൂപയും
വാങ്ങി ആ മനുഷ്യന്‍ നടന്നകന്നപ്പോള്‍
എന്റെ മനസ്സില്‍ ആ വാക്കുകളാരുന്നു
"വയറില്‍ ഒന്നും ഇല്ലാത്തവര്‍ക്ക് എന്ത്
നോമ്പാണ്"
പക്ഷെ ആ മനുഷ്യന്‍ വേറെ ഒരു വീട്ടിലും
ചെന്നെനില്ലന്നു ബാക്കിയുള്ളവര്‍ പറഞ്ഞു
ആരാരുന്നു അയാള്‍ എനിക്കിപ്പോഴും അറിയില്ല

Thursday, 4 July 2013

മറിഞ്ഞുപോയ കലാലയ സ്പന്ദനങ്ങള്‍

സ്കൂളിലെ ബോറന്‍ ജീവിതത്തില്‍
നിന്ന് കലാലയത്തില്‍ കാലുവെച്ച
ആദ്യ ദിവസം, അന്നാണ് ഞാന്‍
ആദ്യമായി നിന്നെ കണ്ടത്
ഡിഗ്രിക്ക് എല്ലാ പിള്ളേരും
ഒരുമ്മിച്ചു ഇരിക്കുന്നതില്‍
വെറുതെ കണ്ണോടിച്ചപ്പോള്‍ ആദ്യം എന്റെ
കണ്ണില്‍പ്പെട്ടത് നിന്നെയാണ്, പിന്നെ
സഹപാഠികളായി നമ്മള്‍ സുഹൃത്തുക്കളായി

പക്ഷെ എന്തോ ജീവിതത്തില്‍
എന്നോട് ഇങ്ങോട്ട് ആദ്യമായി
സിജി എന്ന പെണ്‍കുട്ടി ഇഷ്ടമാണെന്ന്
പറഞ്ഞപ്പോള്‍ അങ്ങനെ എന്റെ
ലൈന്‍ അവളായി, എന്തോ അപ്പോഴും
നിന്റെ കണ്ണുകള്‍ എന്നെ വലയം വെക്കുന്നത്
ഞാന്‍ കണ്ടിരുന്നു, പിന്നെ എല്ലാ സമയംകൊല്ലി
ബന്ധങ്ങളിലും സംഭവിക്കുന്നപോലെ
അത് പൊട്ടിപാളിപോയി, പക്ഷെ
പിന്നെ നിന്നോട് വന്നു ഇഷ്ടമാണെന്ന്
പറയാന്‍ എനിക്ക് വിഷമമായിരുന്നു

എങ്കിലും നീ എന്‍ മനസ്സിന്‍ ജാലകവാതിലില്‍
ഒരു പക്ഷിപോല്‍ കുറുകിയിരുന്നു, എന്‍
കനവുകള്‍ എന്നും നിനക്കായ്‌ മാത്രം
തുടിച്ചിരുന്നു,എന്‍ മനസ്സിലെ ചന്ദനക്കുറിയായി
ഞാന്‍ നിന്നെ സൂക്ഷിച്ചു..

പക്ഷെ അന്നുമുതല്‍ ഞാന്‍ നിന്റെ
വലിയൊരു ഫാന്‍ ആയിരുന്നു, അങ്ങനെ
നമ്മുടെ കലാലയ ജീവിതം അവസാനിക്കുന്ന
നാള്‍ എത്തി, അന്ന് നീ തന്ന ഓട്ടോഗ്രാഫില്‍
ഞാന്‍ എഴുതി, ഒരിക്കല്‍ നീ എന്നെ മറക്കും
അന്ന് നിന്‍ ഓര്‍മ്മകളും എന്നെ മറക്കും"

നീ തിരിച്ചു തന്ന ഓട്ടോഗ്രാഫിന്‍ താളുകള്‍
എനിക്ക് മറിച്ചു നോക്കാനുള്ള സാവകാശം
കിട്ടിയില്ല, പക്ഷെ വീട്ടില്‍ എത്തിയപ്പോള്‍
അദ്ദ്യം നോക്കിയതും അതാണ്‌, അന്ന് നീ
എന്‍ ഓട്ടോഗ്രാഫില്‍ എഴുതിയ വരികള്‍
ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്

ഞാന്‍ എന്നും നിന്‍ നിഴലായി
നിന്‍ കൂടെയുണ്ടായിരുന്നു, പക്ഷെ
നീ അറിഞ്ഞില്ല, അതെ നീയാണ് എന്റെ
പറയാന്‍ മറന്ന പ്രണയം, അന്ന് ആ വാക്കുകള്‍
എന്നില്‍ വരുത്തിയ നഷ്ടബോധം ചെറുതായിരുന്നില്ല

പിന്നെ ഓരോ സുഹൃത്തുക്കളെ കാണുമ്പോഴും
ഞാന്‍ നിന്നെ അനേഷിച്ചു, പക്ഷെ നീ
ആരുമായി ഒരു കോണ്ടാകറ്റ് ഇല്ലന്നു
മാത്രം ഞാന്‍ അറിഞ്ഞു

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു, ഇന്ന്
അവിചാരിതമായി നിന്നെ കണ്ടപ്പോള്‍
എന്റെ മനസ്സില്‍ ഇപ്പോഴും ഓടി വന്നത്
ആ ഓട്ടോഗ്രാഫിലെ വരികളാണ്
എങ്കിലും ആ പഴയതൊക്കെ വെറും
തമാശയായി കണ്ടു നിന്നോട്
വിടപറഞ്ഞപ്പോള്‍ എന്നിലെ
നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്‍ ഭാര്യയുടെ ചിരിയില്‍
മറന്നു പോയിരുന്നു

Tuesday, 18 June 2013

ഒരു ഫേസ്ബുക്ക് കഥ



എന്നാണ് ഫേസ്ബുക്കില്‍ ഞാന്‍ അവളെ
ഫോളോ ചെയ്യാന്‍ തുടങ്ങിയത് എന്ന്
എനിക്കറിയില്ല... ഏതോ ടാഗില്‍ നിന്നും
കിട്ടിയതാണ് എനിക്കവളെ, അവളാരുന്നു
ലക്ഷ്മി... എന്റെ വളരെ കുറച്ചു സുഹൃത്തുക്കള്‍
ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആക്ടിവിറ്റി
ഉള്ളവള്‍..അവള്‍ ഫേസ്ബുക്കില്‍ ഉണ്ടേല്‍ പിന്നെ
എനിക്ക് നോട്ടിഫിക്കേഷന്‍റെ ബഹളമാണ്
എനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യവും
കൌതുകവും തോന്നിയ പെണ്‍കുട്ടി
എന്റെ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരുന്ന
ഒരു ആശ്വാസം

അവളുടെ ഫ്രണ്ട് ആവാന്‍ ഞാന്‍ പതിനെട്ടു പ്രാവശ്യം ശ്രമിച്ചു 
എല്ലാത്തിനും നോ ആരുന്നു
എങ്കിലും അവസാനം ഞാന്‍ എഴുതി ഭവതി താങ്കള്‍
ഇപ്പൊ കളഞ്ഞത് എന്റെ പതിനെട്ടാമത്തെ ആഡ്
റിക്വസ്റ്റ് ആണ്, എന്തോ അന്ന് അവള്‍ എന്നെ
ഫ്രണ്ട് ആക്കി

എല്ലാത്തിലും ഓടി നടന്നു ലൈക്‌ ഇടുന്ന
പതിവ് ഉള്ളകൊണ്ട് എനിക്കും കിട്ടി
ലൈകോട് ലൈക്‌,എങ്കിലും ഞാന്‍ ആ ലൈക്‌
കിട്ടിയ ഫോട്ടോ വീണ്ടും വീണ്ടും നോക്കി
ഒന്ന് ഉറക്കെ ചിരിച്ചാല്‍ ഫേസ്ബുക്കില്‍ ഇടുന്ന
അവളുടെ സ്വഭാവം എനിക്ക് കാണാപ്പാഠമായി..
എല്ലാം വെട്ടി തുറന്നു പറയുന്ന അവളോട്‌
ഞാന്‍ ഒരിക്കലും ഇന്‍ബോക്സില്‍ സംസാരിച്ചിരുന്നില്ല, 
എങ്കിലും അവളുടെ ഓരോ
അപ്ഡേറ്റിലും ഞാന്‍ ആവേശത്തോടെ
കമന്റ്‌ ഇട്ടു, അവള്‍ അറിയാതെ അവള്‍ എന്റെ
ആരോക്കൊയോ ആയി മാറി

അവളുടെ ഫോട്ടോക്ക് കിട്ടുന്ന അനവധി കമന്റുകളില്‍ 
എന്റെ കമന്റ്‌ മുങ്ങിപോകുന്നുണ്ട്
എനിക്കറിയാരുന്നു, അങ്ങനെയാണ് ഒരു ദിവസം
അവളുടെ ഫേസ്ബുക്ക് നിശ്ചലമായത്, എന്തോ
അവള്‍ ഇല്ലാത്തപ്പം എനിക്കും ഫേസ്ബുക്ക്
മരിച്ചപോലെ തോന്നി, രണ്ടും കല്പിച്ചു ഞാന്‍
അവള്‍ക്കു മെസ്സേജ് അയച്ചു " എവിടെയാ മാഷെ
കാണാന്‍ ഇല്ലാലോ " രണ്ടു ദിവസം കഴിഞ്ഞു
അവള്‍ വീണ്ടും വന്നപ്പോള്‍ എനിക്ക് ആദ്യത്തെ
മറുപടി കിട്ടി, പനിയായിരുന്നു " എന്ന് മാത്രം
ഒന്ന് തുമ്മിയ പോലും ഫേസ്ബുക്കില്‍ ഇടുന്ന
അവളുടെ മറുപടി എനിക്ക് വിശ്വസനീയം
ആയിരുന്നില്ല എങ്കിലും എന്റെ ഫേസ്ബുക്ക്
ഉഷാറായല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു
പക്ഷെ വന്നു എന്നല്ലാതെ അവള്‍ക്കു അപ്ഡേറ്റ്
ഒന്നും ഇല്ലായിരുന്നു, അത് എന്നെ വീണ്ടും വിഷമിപ്പിച്ചു
അവളുടെ അടുത്ത സുഹുര്‍ത്തു അല്ലാത്തതില്‍
അന്നാദ്യമായി ഞാന്‍ സങ്കടപ്പെട്ടു, പിന്നെ
അവള്‍ ഇട്ട സ്റ്റാറ്റസ് ഇനി നമ്മുക് സ്വര്‍ഗ്ഗത്തിലെ
ഫേസ്ബുക്കില്‍ കാണാം എന്നായിരുന്നു, 
എല്ലാത്തിനും ലൈക്‌ കമന്റ്‌ കൊടുക്കുന്നവര്‍
ആരും അതിന്റെ അര്‍ഥം ഉഹിച്ചില്ല
പിന്നെ ഞാന്‍ കേക്കുന്നത് അവളുടെ ഏതോ
ഫ്രണ്ട് ടാഗ്ഗിയ പിക്ചര്‍ ലെ ആദരാഞ്ജലികളാണ്
എന്തോ പ്രേമനൈരാശ്യത്തില്‍ ആത്മഹത്യ
ചെയ്തത്രേ, എനിക്ക് വിശ്വസിക്കാന്‍ പോലും
ആകുമായിരുന്നില്ല ഇത്രയും പാറിനടന്നിരുന്ന
കുട്ടി ഇങ്ങനെ ചെയ്യുന്നു
അന്ന് ഞാന്‍ ഫേസ്ബുക്ക് അടച്ചു, എന്തോ
അവള്‍ ഇല്ലാതെ എനിക്ക് ഫേസ്ബുക്കില്‍
ആരും ഇല്ലായിരുന്നു
പിറ്റേദിവസം മുതല്‍ ഞാന്‍ വീണ്ടും അനെഷിക്കാന്‍
ആരംഭിച്ചു അവളെക്കാലും അപ്ഡേറ്റ് ഉള്ള
വേറെ ആള്‍ക്കാരെ...

Friday, 14 June 2013

നിഴലോഴിയാത്ത രൂപം പോലെ



പിഴുതെറിഞ്ഞാലും വീണ്ടുമെന്‍

മനസ്സില്‍ പൊട്ടിമുളച്ചു വരും

നിന്‍ ഓര്‍മ്മകള്‍

നിഴലോഴിയാത്ത രൂപം പോലെ

Sunday, 9 June 2013

മിഴിയില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍



നിന്‍ മിഴിയില്‍ തെളിഞ്ഞ

നക്ഷത്രങ്ങള്‍ മന്ത്രിച്ച

അക്ഷരങ്ങളാല്‍ ഞാനൊരു

കവിതയെഴുതി, അനുരാഗത്തില്‍

ചാലിച്ചൊരു കവിത....

നിനക്കായ്‌ മാത്രം..

നിനക്ക് വേണ്ടി



നിനക്ക് വേണ്ടി മാത്രമാണ്

ഞാന്‍ ജീവിച്ചത്

അന്ന് പ്രണയത്തിലും

ഇന്ന് ഓര്‍മ്മകളിലും

Saturday, 8 June 2013

ഒരു നേര്‍ത്ത കിനാവ്‌ പോലെ

കാലത്തിനൊപ്പം ഒലിച്ചുപോയതില്‍
കുറെ മുഖങ്ങളുണ്ട്
ജീര്‍ണ്ണിച്ച ഓര്‍മ്മകളുണ്ട്
എങ്കിലും മനസ്സിന്‍ മൂകതയില്‍
ഒരു കുഞ്ഞു പുഷപമായി
നീ വിരിയുകയും കൊഴിയുകയും ചെയ്തു
ഒരു നേര്‍ത്ത കിനാവ്‌ പോലെ —

മായാത്ത ഓര്‍മ്മ



അടുക്കാന്‍ ആകാത്തവിധം

അകന്നുവെന്നാലും

കാലങ്ങള്‍ എത്ര മാഞ്ഞുവെന്നാലും

നീ എന്റെ മനസ്സില്‍ എന്നുമുണ്ടാകും

പ്രിയമുളൊരു തെറ്റായി

Sunday, 26 May 2013

ഞാനും എന്‍ നഷ്ടങ്ങളും

മനസ്സിന്‍ അലയടിച്ച
വേലിയേറ്റങ്ങളും
മോഹങ്ങള്‍ മുങ്ങിമരിച്ച
ഓര്‍മ്മകളുടെ ചുഴികളും
ഉപേക്ഷിച്ചു മാറ്റങ്ങളുടെ
അനിവാര്യതയിലേക്ക്
നടന്നു നീങ്ങുന്നു എന്നിലെ
ഞാനും എന്‍ നഷ്ടങ്ങളും

പ്രണയാക്ഷരങ്ങള്‍

എന്‍ മൌനവും നിന്‍ മൌനവും
പൊരുതുമ്പോള്‍ തോല്‍വിയറിഞ്ഞത്
ഹൃദയങ്ങള്‍ പങ്കുവെച്ച
പ്രണയാക്ഷരങ്ങള്‍ മാത്രം...

മൌനാനുരാഗം



നിന്‍ മിഴിയിലെ കനവുകളില്‍
നീ അറിയാതെ ലയിക്കുമെന്‍
മൌനാനുരാഗം

വാതില്‍ ചാരുമോ

വാതില്‍ ചാരുമോ തെന്നലേ
വാരി പുണരുമോ പൊന്‍ കനവുകളെ
മൂകമായി എന്‍ മനസ്സിന്‍ രാഗങ്ങളെ
തൊട്ടുണര്‍ത്തുമോ
മെല്ലെ മെല്ലെ..............

ഈ നിലാവിന്‍ നീലവര്‍ണ്ണങ്ങള്‍
മേലാപ്പായി ചാര്‍ത്തുമോ
പ്രണയമാം മുത്തുകള്‍
ചാര്‍ത്തുമോ എന്നില്‍
മെല്ലെ മെല്ലെ....

അനുരാഗത്തിന്‍ കുളിരും
എന്‍ മോഹങ്ങള്‍ നീ അറിയുമോ
ഒരേ രാഗമായി മാറുമോ
മെല്ലെ മെല്ലെ...........

അവള്‍



അവളാരുന്നു എന്‍റെ എല്ലാം... എന്‍റെ ഓര്‍മ്മകളില്‍
പോലും വസന്തകാലം വിരിയുക്കുന്നവള്‍...
പ്രണയമൊരു കുളിരുള്ള പേമാരിയാണെന്ന്
എന്നെ അറിയിച്ചവള്‍....ഓരോ നിമിഷത്തിലും
അനുഭൂതിയുണ്ടെന്നു മൊഴിഞ്ഞവള്‍....

പ്രണയമെന്നാല്‍ കാറ്റാണ്, മഴയാണ്,
വെയിലാണ് എന്ന് എനിക്ക്
തോന്നിത്തുടങ്ങിയത് അവളെ
കണ്ടതില്‍ മുതലാണ്‌, അവളാരുന്നു എന്‍റെ ലക്ഷ്മി
പേര് പോലെ തന്നെ ഐശ്വര്യം കൂട്ടിനുള്ളവള്‍...
അവളുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു അവളുടെ
പുറകെ നടന്നു ഇഷ്ടം പറഞ്ഞപ്പോള്‍ ഒരിക്കലും
വിചാരിച്ചില്ല അവള്‍ക്കു എന്നോട് ഒരു ഇഷ്ടം
തോന്നുമെന്നു...

അവസാനം കഠിന പ്രയത്നങ്ങള്‍ക്കൊടുവില്‍
അവള്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
ലോകം ഞാന്‍ പിടിച്ചടിക്കിയ പോലെ തോന്നി
അഭിമാനമാണോ സന്തോഷമാണോ കൂടുതല്‍
ഉണ്ടായതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല
എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത
ഒരു നിമിഷമാരുന്നു അത്...

പിന്നെ ചുറ്റിലും നടക്കുന്നതൊന്നും ഞങ്ങള്‍
അറിഞ്ഞിരുന്നില്ല, എന്‍റെ കണ്ണില്‍ അവളും
അവളുടെ കണ്ണില്‍ ഞാനും മാത്രമായി
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു..
സംസാരിച്ചു കൊതിതീരാതെ പൂക്കുന്ന യാമങ്ങള്‍,
കാലം മാറുന്നതും ദിനങ്ങള്‍ കൊഴിയുന്നതും
ഞങ്ങള്‍ അറിഞ്ഞില്ല,ഒരു നിമിഷം പോലും
പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥ, പിണങ്ങിയാല്‍
വേദന കൊണ്ട് ലോകം അവസാനിക്കുകയാണ്
എന്ന തോന്നല്‍..ഞാനാണോ അവളാണോ
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് മത്സരം ഉള്ളപോലെ..........

ഞങ്ങളുടെ തീവൃമായ അനുരാഗത്തില്‍
ദൈവത്തിനു കുശുമ്പ് തോന്നിയതിനാലാവാം
പിന്നെ സംഭവിച്ചത് ഒക്കെ ഒരു ദുസ്വപ്നം
പോലെ ആയിരുന്നു...പെട്ടെന്നുള്ള ലക്ഷ്മിയുടെ
അച്ഛന്റെ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഞങ്ങളുടെ
ജീവിതം മാറ്റി മറിച്ചു...അച്ഛന് ഒരു കുഞ്ഞു
ടെന്‍ഷന്‍ പോലും താങ്ങാന്‍ പറ്റില്ല എന്ന്
കേട്ടപ്പോള്‍ മനസ്സില്‍ പെയ്തത് കനല്‍ മഴ
ആയിരുന്നു

അച്ഛന്റെ അസുഖം മൂലം ലക്ഷ്മിയുടെ
വീട്ടില്‍ കല്യാണ ആലോചന തുടങ്ങി
കൊള്ളാവുന്ന ഒരു പയ്യനെ കണ്ടെത്തുകയും
ഉറപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു
അവളുടെ കുടുംബവും എന്‍റെ കുടുംബവും
ജാതിയിലും പണത്തിലുമുള്ള അന്തരം
ഒരിക്കലും അവളെ എനിക്ക് കെട്ടിച്ചു
തരില്ലന്നു എനിക്കറിയാരുന്നു.. നീ വിളിച്ചാല്‍
ഞാന്‍ ഇറങ്ങി വരും എന്ന വാക്ക് അവള്‍
അപ്പോഴും എന്നോട് പറഞ്ഞു, പക്ഷെ
അവളുടെ അച്ഛന് എന്തെങ്കിലും സംഭവിക്കുമോ
എന്ന പേടി കാരണം ഞാന്‍ അവളെ
എന്‍റെ ജീവിതത്തിലേക്ക് വിളിക്കാന്‍
ധൈര്യം കാണിച്ചില്ല...എന്തോ ഞാന്‍ ഓര്‍ക്കാറുണ്ട്
ഞാന്‍ ഒരു ഭീരുവാണ്, ലക്ഷ്മിയുടെ പകുതി
ധൈര്യം പോലും എനിക്കില്ലായിരുന്നു

അന്ന് വിവാഹ ഉറപ്പിക്കല്‍ ദിനത്തില്‍
അവള്‍ കരഞ്ഞുകൊണ്ട് മോതിരം
അണിയിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും
എന്‍റെ നെഞ്ചില്‍ മുള്ളുകള്‍ ആഴന്നു
ഇറങ്ങിയ പോലെ, എങ്കിലും എന്‍റെ മനസ്സ് വിങ്ങിപൊട്ടുമ്പോഴും എനിക്ക്
എന്നോട് ആയിരുന്നു ദേഷ്യം പുച്ഛം,

നിസ്സഹായതയുടെ തോണിയില്‍ എന്തെന്നറിയാതെ
എതെന്നറിയാതെ ആ പന്തലില്‍ നിന്ന്
തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ
കലങ്ങിയ കണ്ണുകള്‍ എന്നെ ശപിക്കല്ലേ
എന്നതാരുന്നു എന്‍റെ ചിന്ത

പിന്നെ അവളോട്‌ എങ്ങനെയെങ്കിലും അകന്നാല്‍
മതിയെന്ന ചിന്തയില്‍ പലതും കാട്ടിക്കൂട്ടി
പക്ഷെ ഓരോ പ്രാവശ്യവും ഞാന്‍ അകലുമ്പോള്‍
അവള്‍ കൂടുതല്‍ അടുത്തു വന്നു, ഒരുമിച്ചു
ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരുമ്മിച്ചു മരിക്കാം
എന്ന അവളുടെ വാക്കില്‍ ഞാന്‍ തകര്‍ന്നു പോയി
എന്തിനാണ് ഞാന്‍ ഇങ്ങനെ സ്നേഹിച്ചത്
ഇവളെ എന്തിനാണ് ഞാന്‍ ഇതിലേക്ക്
കൊണ്ട് വന്നത് എന്ന് വരെ ഓര്‍ത്ത്‌ പോയ
നിമിഷങ്ങള്‍

പിന്നെ എങ്ങനെയെങ്കിലും അവളെ കല്യാണത്തിനു
സമ്മതിപ്പിക്കുക എന്നത് മാത്രം ആയിരുന്നു
എന്‍റെ ലക്‌ഷ്യം, നീ സമ്മതിച്ചില്ലേല്‍ ഞാന്‍
വല്ല ട്രെയിന്‍ തല വെക്കും എന്ന വാക്കില്‍
അവള്‍ വീണു, എനിക്കറിയാരുന്നു അവള്‍ക്കു
അവളെക്കാള്‍ വലുത് ഞാനാരുന്നു...എങ്കിലും
കല്യാണത്തിന്റെ തലേ ദിവസം രാത്രി
വരെ അവള്‍ എന്നെ വിളിച്ചു സംസാരിച്ചു
ഒരു പക്ഷെ അപ്പോള്‍ എങ്കിലും
ഞാന്‍ എറങ്ങി വരാന്‍ പറയും എന്ന
ചിന്തയാവാം അവളെ അതിനു പ്രേരിപ്പിച്ചത്

ഇന്നവള്‍ കല്യാണം കഴിഞ്ഞു സുഖമായി
ജീവിക്കുന്നു, ഒരു നോട്ടം കൊണ്ട് പോലും
അവളെ വേദനിപ്പിക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു
അതുകൊണ്ട് അവളെ കാണാന്‍ സാദ്ധ്യതയുള്ള
ഒരു വഴിയിലും പിന്നെ ഞാന്‍ പോയില്ല
കാരണം എന്നില്‍ പ്രണയത്തിന്‍ അനുഭൂതി
ഉണര്‍ത്തിയത് അവളാണ്....സ്നേഹത്തിന്‍
അലകള്‍ സൃഷ്ടിച്ചു എന്നില്‍ സന്തോഷം
വിരിയിച്ചത് അവളാണ്, ഇന്നും എന്‍റെ
പ്രണയം അവളാണ്.... അവള്‍ മാത്രം....

കാത്തിരിപ്പു ഇന്ന് ഞാന്‍ അടുത്ത
ജന്മത്തില്‍ അവള്‍ എനിക്ക്
സ്വന്തമാകുന്ന ദിവസത്തിനായ്‌...
------------------------------------------

Thursday, 23 May 2013

പ്രണയത്തിന്‍ കവിത


എന്നുള്ളില്‍ പ്രണയത്തിന്‍
കവിത എഴുതിയതാര്
നീയോ കാറ്റോ അതോ
എന്‍ മോഹങ്ങളോ..

Sunday, 19 May 2013

ആരോ ആണ് നീ........

ആരോരുമില്ലാത്ത നിമിഷങ്ങളില്‍
എന്നില്‍ കവിതയായി
തിളങ്ങി നിന്ന ആരോ-
ആണ് നീ........

Saturday, 11 May 2013

സൗഹൃദം


ജീവിതവഴിയില്‍ മറക്കാനാവാത്ത
ഊഷ്മള ബന്ധമാണ്
എന്‍ സൌഹൃദങ്ങള്‍ക്ക് ,
ഓരോ ഇലയും പോഴിയുമ്പോഴും
വീണ്ടും വീണ്ടും തളിര്‍ത്തു
സന്തോഷവും ദുഖവും
ഒരുമിച്ചു പങ്കുവെക്കുന്ന
ഒരു ബന്ധമുണ്ടെങ്കില്‍
അത് സൗഹൃദം മാത്രമാണ്
ഞാനും നീയും പോലെ...
---------------------------------------------

അഴകാര്‍ന്ന പൂവിന്റെ
മിഴിവാര്‍ന്ന ഇതളുകള്‍
പോലാണെന്‍ സൗഹൃദം
------------------------------------------------

പെയ്തു തീര്‍ന്ന മഴത്തുള്ളികള്‍
നല്‍ക്കുന്ന കുളിര്‍ പോല്‍
എന്നും നെയ്യുന്ന സന്തോഷമാണ്
എന്‍ സൗഹൃദം




Monday, 6 May 2013

നിശ്വാസം


ഇനി നിനക്കായ്‌ കരയാന്‍ കണ്ണീരില്ല

നിനക്കായ്‌ കാണാന്‍ സ്വപ്നങ്ങളില്ല

എന്നുമെന്‍ ഏകാന്ത തീരങ്ങളില്‍

അടിയുമീ നേര്‍ത്ത നിശ്വാസം

മാത്രം ബാക്കി

Friday, 3 May 2013

കുറെ മോഹങ്ങള്‍

ഒരായിരം മോഹങ്ങള്‍
ചിറകടിച്ചുയുയരുന്നുണ്ടെന്‍ മനസ്സില്‍
പിന്നിട്ട യാത്രയില്‍ വീണടിഞ്ഞു പോയ
കുറെ മോഹങ്ങള്‍
ഇനിയുള്ള യാത്രയില്‍ പോങ്ങിവരാന്‍
വെമ്പുന്ന കുറെ മോഹങ്ങള്‍
വാക്കുകള്‍ ഇല്ലാത്ത ശബ്ദമില്ലാത്ത
കുറെ മോഹങ്ങള്‍
നാളെയുടെ ചോട്ടില്‍ അറ്റുവീഴാന്‍
ഒരായിരം മോഹങ്ങള്‍
ചിറകടിച്ചുയുയരുന്നുണ്ടെന്‍ മനസ്സില്‍

പൂവിന്‍റെ മോഹം

വിരിയുന്ന പൂവിനും
കൊഴിയുന്ന പൂവിനും
ഒരേ മോഹങ്ങളാരിക്കും
വീണ്ടും ഒരിക്കല്‍ കൂടി
പൂക്കണമെന്ന മോഹം

കുഞ്ഞികവിത

ചിരി തൂവും സൂര്യനോ
വിട ചൊല്ലും ചന്ദ്രനോ
നിന്‍ മോഹങ്ങള്‍ക്ക് നിറം ചാര്‍ത്തൂ

----------------------------------------------------------
നിന്‍ മോഹവും
എന്‍ മോഹവും ഒന്നുചേര്‍ന്ന്
നമ്മുടെ ജീവിതമായി

മനസ്സിന്‍ വാതായനങ്ങള്‍

മനസ്സിന്‍ വാതായനങ്ങള്‍ തുറക്കുമ്പോള്‍
സ്നേഹം വിതറും വഴികളുണ്ട്
ആശകള്‍ പൂത്തൊരു മരമുണ്ട്
ആത്മാവിന്‍ നിശബ്ദ രാഗമുണ്ട്
നിന്നിലെക്കെത്താനുള്ള മോഹമുണ്ട്
നിന്നിലേക്ക് മാത്രം..

Monday, 22 April 2013

വീണ്ടും ജനിക്കാനായി

ഇനി വരും ജന്മമെങ്കിലും
ഒരു പനിനീര്‍പ്പുവായി
നിന്‍ ജാലകപടിയില്‍ വിടരേണം
നിന്‍ മറയില്ലാത്ത പ്രണയം പുല്‍കി
നിമിഷത്തിനുള്ളില്‍ കൊഴിയേണം
വീണ്ടും ജനിക്കാനായി

നീ മാത്രം

എന്‍ നയനങ്ങള്‍ക്ക് സ്വപ്നവും
ഹൃദയത്തില്‍ മഴനീര്‍ത്തുള്ളികളും
ചുണ്ടുകള്‍ക്ക് നിന്‍ വാക്കുകളും നല്‍കി
കാരണം എന്റെ പ്രണയം നീയാണ്
നീ മാത്രം

Wednesday, 17 April 2013

പ്രണയമെന്നോ വിരഹമെന്നോ

ഇമകള്‍ ഇറുക്കി അടച്ചിട്ടും
മറയാത്ത സ്വപ്നമേ
നിന്നെ ഞാനെന്ത് പേരിട്ടു വിളിക്കണം
പ്രണയമെന്നോ വിരഹമെന്നോ .....

തേരാളി

പിടിച്ചാല്‍ കിട്ടാത്തൊരു
മനസ്സിന്‍റെ പുറകെ
പായുന്നൊരു തേരാളി ഞാന്‍

സ്നേഹിക്കുന്നു

നിന്നെ സ്നേഹിച്ചുവെന്നാല്‍
നീ തരുന്നത് വെറുപ്പാണെങ്കില്‍
ആ വെറുപ്പിലും നിന്നെ ഞാന്‍
സ്നേഹിക്കുന്നു .......

വിഷു

ഒരു കുല കൊന്നപ്പൂക്കള്‍
എന്നുള്ളിലും പൂക്കുന്നുണ്ട്
നിനക്കായ്‌ കണി ഒരുക്കാന്‍

ആരും അറിയാതെ

എത്താത്ത മനസ്സിന്‍ ആഴങ്ങളില്‍
ചിരിക്കുന്ന കണ്ണിന്‍ മിഴിയിതളില്‍
ഒരു ദുഖത്തിന്‍ നിഴല്‍ പാടുണ്ടാകാം
ആരും അറിയാതെ

Thursday, 11 April 2013

നോവുകള്‍

മനസ്സിലുള്ള നോവുകള്‍

കവിതയില്‍ കുത്തി വരച്ചിട്ടും
നോവുകള്‍ ഇനിയും ബാക്കിയാവുന്നു

കണ്മഷി


ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുമീ വേളയില്‍
വിടചോല്ലിയ സൂര്യനും ചിരി തൂവി ചന്ദ്രനും
നോക്കി നില്‍ക്കും കടലിനെ പോല്‍
എന്‍ മനസ്സിലും ഓര്‍മ്മകള്‍ ആര്‍ത്തിരുമ്പുന്നു
നിന്‍ മോഹമിന്നും ഞാനെന്നറിയുമ്പോള്‍
എന്നുള്ളിലും പേമാരി പെയ്തിറങ്ങുന്നു
പകലിനെ മറന്നുപോം നിശയെ പോല്‍
ദുസ്വപ്നങ്ങള്‍ മറന്നു നിന്‍ നിഴലില്‍
ചേക്കേറാന്‍ വെമ്പുമ്പോള്‍
ജാലകചില്ലിലെന്‍  നിഴല്‍ മാത്രം മന്ത്രിച്ചു
ഞാനെന്നും നിന്‍ നിശ്വാസമല്ലയോ
നീയില്ലെങ്കില്‍ പടരുമെന്‍ കണ്മഷി അല്ലയോ

നൊമ്പരമെരിയുന്നു


ഒരു നൊമ്പരമെന്നില്‍ കൂടുകൂട്ടുന്നു
വാക്കുകളിലുറങ്ങും മൌനമായ്‌
നിശബ്ദതയില്‍ ഒരു തീക്ഷ്ണ ഗാനമായ്‌
ഇനിയും ഉണങ്ങാത്ത മുറിവ് പോല്‍
മനസ്സിലെ ഏകാന്തത തന്‍
കണ്ണീര്‍ ചാലില്‍ നൊമ്പരമെരിയുന്നു

Saturday, 6 April 2013

മുഖം മറയാന്‍



കൊഴിഞ്ഞ ഓരോ പൂവുകള്‍ക്കും

നിന്‍ മുഖമായിരുന്നു

പിന്നെയും പൂത്ത ഓരോ പൂവുകളിലും

നിന്‍ മുഖമായിരുന്നു

എന്നിട്ടും ഞാന്‍ കാത്തിരുന്നു

മറവിയില്‍ നിന്‍ മുഖം മറയാന്‍

Wednesday, 3 April 2013

പ്രയാണം


മനസ്സൊരു പ്രയാണത്തിലാണ്

നോവുന്ന ഓര്‍മ്മകളില്‍ നിന്നും

കുത്തുവാക്കിന്‍ മാറ്റൊലികളില്‍ നിന്നും

പൂര്‍ണ്ണത തേടിയുള്ള പ്രയാണത്തില്‍

നശ്വരത വെടിയാനുള്ള തിടുക്കത്തില്‍..

കനല്‍



നിന്‍ മൊഴിയില്‍

ഉതിര്‍ന്നു വീണൊരു

മൌനമാണ് ഞാന്‍


നിന്‍ നിലാവില്‍

ഓടിയോളിച്ചൊരു

ഇരുളാണ് ഞാന്‍


നീ വീശിയ കാറ്റില്‍

കുളിര്‍ വീണൊരു

ചെടിയാണ് ഞാന്‍


നിന്‍ വേര്‍പാടില്‍

ഞാനൊരു കനലായി

അണയാതെ എരിയുന്നൊരു കനല്‍

Tuesday, 2 April 2013

യൂദാസ്


മുപ്പതു വെള്ളികാശിനു
ദൈവപുത്രനെ ഒറ്റിയ യൂദാസെ
നീ തന്നെ അല്ലെ ഇന്നീ ലോകം ഭരിക്കുന്നത്
അപ്പം പങ്കിട്ടവനെ ഒറ്റികൊടുക്കാമെന്നു
ലോകത്തെ പഠിപ്പിച്ചതും നീ തന്നെയല്ലേ
അവനെ,, നിന്നെ,, എന്നെ ഒറ്റികൊടുക്കുന്നത്
നിന്‍ പ്രതിരൂപമല്ലേ
ഈശ്വരനിലും വലുതായി ചെകുത്താന്‍
കുടി കൊള്ളുന്ന കാലമിത്
യൂദാസിന്‍ ലോകമിത്...

വിശ്വാസം "

എനിക്കില്ലാത്തതും

നിനക്ക് എന്നിലുണ്ടെന്നു
തെറ്റിദ്ധരിച്ചതും ഒന്നായിരുന്നു
" വിശ്വാസം "

ലാഭ നഷ്ട കണക്ക്

ഒരിക്കലും പിരിയില്ല എന്ന്

തീരുമാനിച്ചവര്‍ പിരിയുമ്പോള്‍

ലാഭ നഷ്ട കണക്ക് നോക്കുന്നു

പിടിവാശി

ഒരു പിടി ഉത്തരങ്ങളാല്‍

കോര്‍ത്ത്‌ വെച്ചതാണെന്‍
സ്വഭാവങ്ങള്‍
നിന്‍ കണ്ണിലത് ഒറ്റ വാക്കില്‍
തീരുന്ന പിടിവാശിയും...

കാതരേ


കാതരേ നിന്‍ നയനങ്ങള്‍

ഉതിര്‍ക്കും പ്രഭാവലയത്തില്‍
ഞാനൊരു പ്രണയപുഷ്പമായി മാറി
നിന്‍ അധരങ്ങളില്‍ പൂജിക്കും
പ്രണയപുഷ്പം

എന്‍റെതായി ഒന്നുമില്ലാതായി

എന്‍ കനവുകളൊക്കെയും

നിനക്കായ്‌ പകുത്തു തന്നപ്പോള്‍

എന്‍റെതായി ഒന്നുമില്ലാതായി

അവധി


അവധിക്കാല ലഹരി
തച്ചുടക്കുന്ന സമ്മര്‍ ക്ലാസുകള്‍
കമ്പ്യൂട്ടറില്‍ തളച്ചിടുന്ന ബാല്യങ്ങള്‍
അങ്ങേ തൊടിയില്‍
ആര്‍ക്കും വേണ്ടാതെ
പൂത്ത മാവുകള്‍
മണ്ണപ്പവും , സാറ്റ്‌ കളിയും
എന്തെന്നറിയാത്ത ഇന്നത്തെ കുട്ടികളില്‍
നിഷ്കളങ്കതയും അന്യമാവുന്നുവോ

Wednesday, 27 March 2013

വെറുത്തു പോയി

കാണാതിരുന്നപ്പോള്‍
നീ എന്നില്‍ ഓര്‍മ്മകളുടെ കുളിരും
വേര്‍പാടിന്‍ നോവും നിറച്ചു
നിന്‍ ഹൃദയരാഗത്തില്‍ ഉതിരും
മുത്തുകള്‍ക്കായി ഞാന്‍ കാത്തിരുന്നു

കണ്ടപ്പോള്‍ നീ എന്നില്‍
കുത്തുവാക്കുകള്‍ കുത്തിനിറച്ചു
പ്രതീക്ഷകള്‍ക്ക് അഗ്നിചാര്‍ത്തി
മോഹങ്ങളില്‍ ഭ്രാന്തിന്‍ വിത്തെറിഞ്ഞു

എന്തോ അറിയാതെ ഞാന്‍ വെറുത്തു പോയി
എന്നെ തന്നെ വെറുത്തു പോയി

Sunday, 24 March 2013

നിള




വേനലില്‍ ചീളുകള്‍ മനസ്സില്‍
ഒളിപ്പിച്ചു പൊള്ളുമ്പോഴും
പുഞ്ചിരിയിലെല്ലാം ഒതുക്കി
മഴക്കായ്‌ കാത്തിരിക്കുന്നവള്‍

ഹൃദയശൂന്യരയാ മാനവര്‍
തന്‍ ഹൃദയം പിളര്‍ക്കുമ്പോഴും
ശാപവാക്കില്ലാതെ സ്വയം
ഒതുങ്ങുന്നവള്‍...

ഒരിക്കല്‍ കൂടെയെങ്കിലും
സ്വയം മറന്നു ഒഴുകി
മരിക്കാന്‍ നോമ്പ്നോക്കുന്നിവള്‍

ഇവളെന്‍ നിള
തെറ്റുകളെല്ലാം ഏറ്റെടുത്ത്
പരിഭവമില്ലാതെ സ്വയം
മരിച്ചവള്‍...

Saturday, 23 March 2013

സുഖം



നിന്‍റെ അടുത്ത് ഇരിക്കുമ്പോള്‍

നിന്നോട് സംസാരിക്കുമ്പോള്‍

മനസ്സിനോരു സുഖമുണ്ട്,

പേരറിയാത്തൊരു സുഖം,

പ്രണയമോ, സൌഹൃദമോ

എന്താണെന്നറിയാത്തൊരു സുഖം

കുഞ്ഞികവിതകള്‍

മൌനമായി നടന്നകലുന്നു ഞാനിന്നും
എന്‍ ഓര്‍മ്മകളിലെ നിന്‍
നയനങ്ങള്‍ തെളിച്ച പ്രകാശവുമായി
---------------------------------------------------

എന്നോര്‍മ്മകളില്‍ ഒഴുകിയെത്തുന്ന
 വര്‍ണ്ണങ്ങളിന്നും
നിന്‍ കണ്ണില്‍ മിന്നുനുണ്ട്, 
നീ അറിയുന്നില്ലെങ്കിലും

---------------------------------------------
മാറിവരുന്ന വര്‍ണ്ണങ്ങള്‍ പോലെ
അസ്ഥിരമല്ല എന്‍ പ്രണയം
എന്നിട്ടും നീ എന്തെ മുഖം തിരിച്ചു
എന്നെ കണ്ടില്ലന്നു നടിച്ചു

----------------------------------------------
നിന്‍ നീലനയനങ്ങളില്‍ മിന്നും
കാവ്യങ്ങള്‍ ഞാനൊരു
ശ്രുതിയായി ഞാന്‍ പാടിടാം

------------------------------------------
അഴകേ നിന്‍ നയനങ്ങള്‍ തന്‍
കാന്തിയില്‍ എന്നുള്ളം
തുടിക്കുന്നല്ലോ
------------------------------------

ആത്മാവിനെ നീ അറിയാതെ പോകയോ

നിന്‍ മനസ്സിന്‍ കാരഗ്രഹത്തില്‍
മൌനം ഭുജിക്കുമെന്‍
ആത്മാവിനെ നീ അറിയാതെ പോകയോ

മൌനത്തിന്‍ നൊമ്പരങ്ങളില്‍
പിറന്നു വീണെന്‍ കവിത
കാണാതെ പോകയോ

വേനല്‍ തീര്‍ത്ത പൊള്ളലുകളിലും
പൂത്തു നിന്നൊരു വസന്തം
ചൂടാതെ പോകയോ

എന്നുള്ളില്‍ ഉയരുന്ന ഓര്‍മ്മതന്‍
നിശ്വാസങ്ങളെല്ലാം
നിനക്കായ്‌ ഇന്നും നിനക്കായ്‌

കാലമെത്ര കടന്നുപോയി

കാലമെത്ര കടന്നുപോയി
കൌമാരസ്വപ്നങ്ങളോ കൊഴിഞ്ഞു പോയി
ഓര്‍മ്മയാം പൂമാരതണലില്‍
കഴിഞ്ഞുപോയ കാലത്തിന്‍
ചെയ്തതെല്ലാം തെറ്റെന്നുള്ള തിരിച്ചറിവില്‍
മായ്ച്ചാലും മായാത്ത നിറമായി
നീ ഇന്നും നില്‍പ്പൂ

താലി


നിന്‍ മനസ്സില്‍ എനിക്കായ്‌
തെളിഞ്ഞൊരു തിരിനാളമുണ്ടെങ്കില്‍
ഞാന്‍ വരും നിനക്കായ്‌
കോര്‍ത്തൊരു താലിയുമായി

മംഗല്യം



സ്വപ്നങ്ങള്‍ മോഹങ്ങളായി വിരിയവേ
കണ്ടു ഞാന്‍ നിന്‍ കൈയ്യിലൊരു
മോഹപൂത്താലി

നാദസ്വരത്തിന്‍ അകമ്പടിയില്‍
നിന്‍ ചുവടായി നിന്‍ നിഴലായി
അഷ്ടമംഗല്യമായി വലം വെച്ച്
ഞാന്‍ നിന്‍ ചാരെ ഇരുന്നു

കതിര്‍മണ്ഡപത്തില്‍ നമ്രശിരസ്സായി
ഇരിക്കുമെന്‍ കഴുത്തില്‍
മന്ത്രാക്ഷരങ്ങളാല്‍ കോര്‍ത്തു
നീയെന്‍ പൊന്‍താലി

സിന്ദൂരമെന്‍ നെറ്റിയില്‍ ചാര്‍ത്തവേ
നൂറു ജന്മങ്ങള്‍ നോമ്പ്നോറ്റൊരു
മുഹുര്‍ത്തമായി. എന്‍ കനവുകള്‍
നിന്നില്‍ അലിയുമ്പോള്‍
എന്‍ മോഹങ്ങള്‍ ധന്യമായി

Wednesday, 20 March 2013

ഭ്രാന്തുള്ളവര്‍



ചിന്തകള്‍ പേകൂത്ത്

നടത്തിയപ്പോഴാണ്

കവിതയെഴുതിയത്

ഇന്നത്തെ നൊമ്പരങ്ങള്‍

നാളെയെന്തെന്നുള്ള ചിന്തയിലാണ്

കഥയെഴുതിയത്


എഴുതിയതൊക്കെയും ചാപിള്ളയും

അബദ്ധധാരണകളുമായിരുന്നു

ഭാവനയെന്ന് പേര് ചൊല്ലി വിളിച്ചപ്പോഴാണ്

എനിക്ക് ഭ്രാന്ത് വന്നത്


പിന്നെഴുതിയ കവിതയും

കഥയും തീക്ഷണവും

നീറുന്നതുമായിരുന്നു


പലരും അതിനെ അവരുടെ

അനുഭവമെന്ന് വിളിച്ചു

ചിലര്‍ ചോദ്യം ചെയ്തു

വിമര്‍ശനം തലങ്ങും വിലങ്ങുമെറിഞ്ഞു


ഒന്നിനും മറുപടിയില്ലാതെ

തൂലിക ചലിച്ചുകൊണ്ടിരുന്നു

ഭ്രാന്തുള്ളവര്‍ ആരുടേയും

പ്രതികരണം നോക്കാറില്ല..

Tuesday, 19 March 2013

ചാരം

എന്‍ ഓര്‍മ്മകള്‍ ആളികത്തിക്കുമ്പോള്‍
നീ ഓര്‍ക്കുക
നടന്നകലുമ്പോള്‍ ഒരു പിടി
ചാരം പോലും തൂവരുത്..

Monday, 18 March 2013

സ്പന്ദനങ്ങള്‍

വേര്‍പാടിന്‍ ചൂടില്‍ മുങ്ങിയ
മാര്‍ച്ച് മാസത്തില്‍
മറവി തന്‍ ചിറകടിയില്‍
പെട്ടുപോവാതിരിക്കാന്‍,
അവസാന വരിക്കായ്‌
നീ നീട്ടിയ പുസ്തകതാളിന്‍
ഞാന്‍ കുറിച്ചത്
ഹൃദയത്തിന്‍ സ്പന്ദനങ്ങളായിരുന്നു

quotes

ആടിയും പാടിയും
പങ്കുവെച്ചൊരു കലാലയ വര്‍ണ്ണങ്ങള്‍
കൊഴിഞ്ഞു വീഴുന്നൊരു
മാര്‍ച്ചു മാസം

-------------------------------




നിന്‍ നയനങ്ങള്‍ വിടര്‍ത്തിയ

പ്രകാശത്തിലാണ് എന്‍

ഹൃദയം ചലിച്ചിരുന്നത്

അതാകും നീ പോയപ്പോള്‍

ഞാന്‍ ഏകാന്തതയുടെ

ഇരുട്ടറയില്‍ ഒറ്റപ്പെട്ടത്


നീ മാത്രം



നിന്‍ കണ്ണില്‍ മിന്നും കനവുകളോ
നിന്‍ ശ്വാശതമാം നിഷ്കളങ്കതയോ
എന്നെ നിന്നെലേക്ക്ആകര്‍ഷിപ്പൂ
അറിയില്ല എനിക്കറിയില്ല
എന്‍ എകാന്തമാം ഓര്‍മ്മകളില്‍
നീ മാത്രം നിഴലിപ്പൂ
ഇന്നും നീ മാത്രം..

നീ


എന്നുള്ളില്‍ കോരിയിട്ട കനവുകളില്‍
മായ്ച്ചാലും മായാത്തൊരു
ചിത്രമാണ് നീ

-------------------------------------
എന്നുള്ളില്‍ നിന്‍ ഓര്‍മ്മകള്‍
സൃഷ്ടിച്ചൊരു ശൂന്യതയുണ്ട്
മറ്റാര്‍ക്കും നികത്താനാവാത്ത ശൂന്യത......


------------------------------------------
എഴുതിയാല്‍ തീരാത്തൊരു
വാക്കാണ് നിന്‍ പ്രണയമെനിക്ക്

ഓര്‍മ്മകള്‍


തീക്ഷ്ണമാം ഓര്‍മ്മതന്‍
ഗന്ധം സിരകളില്‍
ചൂഴ്ന്നു ഇറങ്ങുമ്പോള്‍
ഇനിയും തെളിയാത്ത നിഴലിനായി
വ്യഥ പൂണ്ടുവോ മനവും
കൊഴിഞ്ഞു പോയ ഇലകള്‍ തന്‍
വിരഹം കാറ്റ് ഏറ്റുപാടും പോല്‍
സ്മൃതികള്‍ തന്‍ നോവ്‌
നയനങ്ങള്‍ ഏറ്റുപാടുന്നു
തോരാത്തൊരു മഴയായി

സ്വപ്നം



എനിക്കൊരു സ്വപ്നമുണ്ട്

വേര്‍പാടിന്‍ നൊമ്പരമില്ലാത്ത

നഷ്ടപ്പെടലിന്‍ ഭീതി ഇല്ലാത്ത

ഓര്‍മ്മകള്‍ തന്‍ പരിഭവം ഇല്ലാത്ത

നിദ്രയില്‍ പൂക്കുന്നൊരു സ്വപനം

ഇരുണ്ട യാമത്തില്‍ കടന്നു വന്നു

വെളിച്ചം വീഴും മുമ്പ്

പോവുന്നൊരു സ്വപ്നം

ആ സ്വപ്നത്തിന്‍ അടിമയാണ് ഞാന്‍

Saturday, 16 March 2013

യാത്രാമൊഴി

യാത്രാമൊഴിയില്‍ നിറഞ്ഞൊരു
പ്രണയത്തിന്‍ നൊമ്പരം
അറിയാനേറെ വൈകിപോയൊരു
പാവം പൈങ്കിളി ഞാന്‍

Thursday, 14 March 2013

എന്‍ അച്ഛന്‍



വിഷാദം വീണ മൂകതയില്‍

എന്നെ തഴുകുന്നൊരു

കാറ്റാണെന്‍ അച്ഛന്‍

നയനങ്ങള്‍ പൊഴിക്കും മുത്തുമണിയില്‍

എന്നെ പുല്‍കി ആശ്വസിപ്പിക്കും

മഴയാണെന്‍ അച്ഛന്‍

എന്നില്‍ വിരിയും പുഞ്ചിരിയില്‍

മനം കുളിര്‍ന്നു കൂടെ ചിരിക്കുന്നൊരു

വെയിലാണെന്‍ അച്ഛന്‍

ഞാന്‍ കാണാതെ എന്നെ കാണുന്ന

ഞാന്‍ തൊടാതെ എന്നെ തലോടുന്ന

ഞാന്‍ അറിയാതെ എന്‍ കൂടെയുള്ള

ശൂന്യതയിലെ നിഴലാണെന്‍ അച്ഛന്‍

എന്‍റെ സ്വന്തം അച്ഛന്‍ :(

Tuesday, 12 March 2013

ചിന്തകള്‍



കൂവിയോടും തീവണ്ടി പോല്‍

എന്‍ ചിന്തകള്‍ പായവേ

പിന്നിലെ ഓര്‍മ്മയുടെ

കളിവള്ളം വിടാനാവാതെ

മനസ്സൊരു ഒച്ചുപോല്‍ ഇഴയുന്നു

ഹൃദയത്തിന്‍ പെരുമ്പറയില്‍

നയനങ്ങള്‍ തന്‍ പിടച്ചിലില്‍

സ്വസ്ഥതയോ ഓടിയൊളിക്കുന്നു

ഇരുളിന്‍ മറവില്‍

മൂകമായി ഒളിക്കുമ്പോള്‍,

ദൂരെ ഏതോ രാപ്പാടി പാടി

നീലനിലാവിലെ ദുഃഖങ്ങള്‍ല്ലയോ

നിന്‍ നീര്‍മിഴിത്തുള്ളികള്‍..

ബാക്കിപത്രങ്ങള്‍

ചിതറിയ സ്വപ്നങ്ങള്‍
പങ്കിട്ടു പോയ മോഹങ്ങള്‍
മരണം നിഴല്‍ വിരിച്ച കണ്ണീര്‍തുള്ളികള്‍
നിര്‍വ്വാണം മോഹിച്ച നിമിഷങ്ങള്‍
ശൂന്യത തളം കെട്ടിയ പൂമുഖം
നയനങ്ങളില്‍ തെളിയും നിരാശകള്‍
ചുണ്ടിലൊരു വിളറിയ പുഞ്ചിരി
തളരാതെ പായുന്ന ചിന്തകള്‍
തളര്‍ന്ന യൌവനം
കുത്തികുറിച്ച കുറെ വരികള്‍
കൂട്ടലും കുറിക്കലും മാത്രമായ
എന്‍ ജീവിതത്തിന്‍ ബാക്കിപത്രങ്ങള്‍

അവസാനവരി

അവസാനവരിയും നിനക്കായ്‌മാത്രം
കുറിച്ച് ഞാന്‍ നടന്നകലും
പുലരിയില്ലാത്ത അസ്തമയത്തിലേക്ക്
അന്നും നിന്‍ പുഞ്ചിരി മായാതെയിരിക്കട്ടെ

ഭ്രാന്ത്

വികലമായ ചിന്തകളെ
വാക്കുകളില്‍ ഒതുക്കിയപ്പോള്‍
നിങ്ങള്‍ അതിനെ ഭ്രാന്തെന്ന് വിളിച്ചു
ഞാന്‍ കവിതയെന്നും

മഞ്ഞുതുള്ളി

മൌനമായി നിന്നിലലിയുന്നൊരു

മഞ്ഞുത്തുള്ളിയാണ് ഞാന്‍

വര്‍ണ്ണം


പെയ്തൊഴിഞ്ഞ ഓര്‍മ്മകളില്‍
ഒരേ വര്‍ണ്ണമായി ഇന്നും
നീ എന്‍ അകതാരില്‍
തെളിഞ്ഞു നില്‍പ്പൂ

തിങ്കള്‍


തിങ്കള്‍ തോളിലേറി സൂര്യന്‍
അങ്ങകലെ ആഴിതന്‍ തീരത്ത്‌
വന്നു പുഞ്ചിരി തൂവിയല്ലോ
മോഹത്തിന്‍ കനവുകള്‍ വിടര്‍ന്നുവല്ലോ
പ്രതീക്ഷകള്‍ വാനില്‍ പറന്നുവല്ലോ
സന്തോഷങ്ങള്‍ നിന്‍ വാതിലില്‍
നിറഞ്ഞു നിക്കട്ടെ

പൊള്ളുന്നു


മറവിയുടെ കാണാകയങ്ങളില്‍

മുക്കികളഞ്ഞ ഓര്‍മ്മകള്‍

ഒരു ചുഴലിക്കാറ്റിന്‍ ആരവത്തില്‍

നോവിന്‍ തീരങ്ങളിലെത്തിക്കുമ്പോള്‍

ഇന്നെന്‍ കവിതയും പൊള്ളുന്നു

Tuesday, 5 March 2013

കഴിഞ്ഞത്


കഴിഞ്ഞ കാലത്തിന്‍ പിന്നിട്ട വഴികളില്‍
കുറെ വാക്കുകള്‍ തൂങ്ങിമരിച്ചിട്ടുണ്ട്
പിന്നില്‍ മറഞ്ഞ ഇന്നലെകളില്‍
കുറെ വാക്കുകള്‍ തലതല്ലി കരഞ്ഞിട്ടുണ്ട്
മറിച്ചു വിട്ട താളുകളില്‍
കുറെ വാക്കുകള്‍ ഗദ്ഗദപ്പെട്ടിട്ടുണ്ട്
എന്നിട്ടും ഞാന്‍ മഷിയില്‍ മുക്കി വാക്കുകളെ
നിന്‍ കാലടിയില്‍ വീണു മരിക്കാനായി

Monday, 4 March 2013

കഷ്ണം


എത്താത്തൊരു കൊമ്പത്ത്
ഞാനെന്‍ ഹൃദയത്തിന്‍ കൂട് വെച്ചു
കാറ്റ് അതെടുത്ത് താഴെ ഇട്ടു
ഉറുമ്പ് എടുത്തു തലേ വെച്ചു
മഴയെടുത്ത് നദിയില്‍ എറിഞ്ഞു
നദി അതെടുത്ത് കടലില്‍ മുക്കി
എന്‍ ഹൃദയം വിഴുങ്ങിയ മീനിനെ
മീന്‍കാരന്‍ വെട്ടി നുറുക്കി
അതില്‍ നിന്ന് ഒരു കഷണം
എനിക്കും കിട്ടി, എന്‍ ഹൃദയത്തിന്‍
കീറിയ കഷ്ണം

ശൂന്യത


മനസ്സില്‍ തളംകെട്ടിയ ശൂന്യത
വാക്കുകളും ചിന്തകളും
അനാഥമാകുന്ന പോലെ
ഒഴിഞ്ഞുപോക്കിന്‍ നിശബ്ദ അലകള്‍
മനസ്സില്‍ വീശുന്നു
കുത്തിവരക്കപ്പെട്ട ജീവിതത്തില്‍
പുതിയ വര്‍ണ്ണങ്ങളും അപ്രത്യക്ഷമാകുന്നു
ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്
ഇരുളില്‍ മിന്നിയ നിറങ്ങള്‍ അറിയാന്‍

Sunday, 3 March 2013

നുറുങ്ങു വെട്ടം


ഒരായിരം പ്രതീക്ഷകള്‍ തന്‍ മെഴുകുതിരികള്‍

മനസ്സില്‍ കൊളുത്തിയിരുന്നു നിന്‍ വരവിനായി

ഇപ്പം അവയൊക്കെയും അണഞ്ഞിരിക്കുന്നുവെങ്കിലും

വെറുതെ കാത്തിരിക്കുന്നു

ഒരു നുറുങ്ങു വെട്ടത്തിനായി

അസ്തമനം


അസ്തമനസൂര്യന്‍
മാനത്ത് ചെങ്കല്ല് വിതറി
പക്ഷികള്‍ ചേക്കേറിയ
ചില്ലകള്‍ ശൂന്യത വരിച്ചു
ഓരോ ചെറിയ കാറ്റിലും
തിരമാലകളുടെ ചെറിയ
ഓളങ്ങളിലും സൂര്യന്‍
നിറം നല്‍കി
ജീവിതവീഥിയിലെ അനുഭവങ്ങളുമായി
ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍
വാരിക്കൂട്ടി അസ്തമിക്കുന്നു
വീണ്ടും പ്രതീക്ഷയുടെ
സ്വപങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി
നിദ്ര മാടിവിളിക്കുന്നു
വീണ്ടുമൊരു സൂര്യോദയം
നാളെയുടെ പ്രതീക്ഷയിലേക്ക്
മറ്റൊരു കാല്‍വെപ്പിനായി

സഹനം

സഹനത്തിന്‍ മൂര്‍ത്തിഭാവങ്ങള്‍ നമ്മള്‍
അടിച്ചമര്‍ത്താന്‍ വെമ്പുന്ന കാലം
എത്രയധികം പീഡനങ്ങള്‍
എത്രമാത്രം വിലകയറ്റങ്ങള്‍
സ്വയം ന്യായികരിച്ചും
അന്യോന്യം കുറ്റങ്ങള്‍ പറഞ്ഞും
സ്വന്തം കുഴിമാടത്തില്‍ ആണിയടിക്കുന്നവര്‍
പ്രോക്ഷോഭങ്ങളെ പുച്ഛത്തോടെ നോക്കിയും
പ്രതികരിക്കുന്നവരുടെ വാ അടപ്പിച്ചും
നാളെ നല്ലത് വരുമെന്ന് പറയുന്നവര്‍ നമ്മള്‍
എന്തിനെയും സഹനത്തോടെ നേരിടുന്നവര്‍ നമ്മള്‍
നമ്മള്‍ മലയാളികള്‍
അഭിമാനമുള്ള മലയാളികള്‍

Thursday, 28 February 2013

വേനലാണ്

വേനലാണ്
മനസ്സിനുള്ളിലും പ്രകൃതിയിലും
കരിയിലകള്‍കൊണ്ട് പട്ടുമെത്ത നെയ്തു
വരണ്ടുണങ്ങി മേഘത്തെ നോക്കി നിക്കും
മരങ്ങള്‍ പോല്‍
ചിന്തകള്‍ ഉണങ്ങി നില്‍പ്പൂ

വിണ്ടുകീറിയ ഭൂമിയുടെ
ദാഹത്തില്‍ തലോടും
കാറ്റ് പോല്‍
വാക്കുകള്‍ സൃഷ്‌ടിച്ച
ഗര്‍ത്തത്തില്‍ മൌനം
എന്നെ തലോടുന്നു

ചുട്ടുപൊള്ളിക്കുന്ന കിരണങ്ങളിലും
മഴയുടെ തേങ്ങലനായി കാതോര്‍ക്കും
വേഴാമ്പലിനെപ്പോലെ
ഞാനും ആരോയോക്കെയോ കാത്തിരിക്കുന്നു
വെന്തുണങ്ങിയ സ്വപ്നങ്ങളുമായി

വേനലാണ്
മനസ്സിനുള്ളിലും പ്രകൃതിയിലും

Tuesday, 26 February 2013

ശാന്തിക്കായ്‌.....



എന്‍ മനസ്സിന്‍ ഇടനാഴിയില്‍

മുഴങ്ങിനിക്കും തേങ്ങലുകള്‍

വരികളായി കുറിക്കവേ

നിനക്ക് അരോചകമായി തോന്നിയാല്‍

നീയെന്നെ ശപിക്കാതിരിക്കുക

എന്‍ ഉപബോധമനസ്സിന്‍

ശാന്തിക്കായ്‌..... ............ ................ ...///......     .............

Monday, 25 February 2013

മോഹനമീ സ്വപനം

വെളുത്തവാവില്‍ ജാലകപ്പടിയില്‍
വെള്ള ഉടുപ്പുമായി നിന്നവളെ
വെള്ളിവെളിച്ചത്തില്‍ നിന്‍ മുഖമൊരു
വെള്ളത്താമാരപൂവായി തോന്നിയല്ലോ

നിനവുകള്‍ തന്‍ നീലകടവില്‍
നീ യൊരു മോഹമായി മാറുമ്പോള്‍
നിന്‍ മനസ്സില്‍ വിരിഞ്ഞ
നീല വര്‍ണ്ണങ്ങളില്‍ ഞാനില്ലയോ

കനവുകളില്‍ കണ്ടതെല്ലാം നീ മാത്രം
കവിതയില്‍ വിരിഞ്ഞതെല്ലാം നീ മാത്രം
കണ്ണിനുള്ളില്‍ എന്നും നീ മാത്രം
കണ്‍ തുറന്നാലും' നിനവില്‍ നീ മാത്രം

മോഹങ്ങളില്‍ നീ പൂത്തുലയുമ്പോള്‍
മോഹനമീ സ്വപനം, എന്ത് മോഹനമീ സ്വപനം

Sunday, 24 February 2013

ഒറ്റപ്പെടല്‍


ചിതറി കിടന്ന


ഇന്നലെയുടെ


ഓര്‍മ്മകളില്‍ നിന്ന്


നടന്നു കേറിയപ്പോഴാണ്


ഞാന്‍ ഒറ്റപ്പെട്ടത്‌

Saturday, 23 February 2013

മൌനം


നക്ഷത്രങ്ങളുടെ മൌനത്തിലാണ്ടൂ
പോയൊരു വാനവും
പൂക്കളുടെ മൌനത്തിലാണ്ടൂ
പോയ വണ്ടുകളും
മഴയുടെ മൌനത്തിലാണ്ടൂ
പോയൊരു ഭൂമിയും
കാറ്റിന്‍ മൌനത്തിലാണ്ടൂ
പോയ ചെടികളുംപോല്‍
നിന്‍ മൌനത്തിലാണ്ടൂ
പോയെന്‍ സ്വപ്നങ്ങളും
വാക്കുകളും..

മാഗല്യം


ജാലകപടിയില്‍ ഒളിച്ചുകളിക്കും
കാറ്റിനൊരു കിന്നാരം
തൊട്ടാല്‍ പൊട്ടും നീര്‍കുമിളക്ക്
ഇന്നൊരു അനുരാഗം
കാത്തിരിക്കും മോഹങ്ങള്‍ക്ക്
ആലിലതാലി തന്‍ സായുജ്യം

മറവി


മറക്കുവാനായീ ഞാന്‍
 
പറഞ്ഞോരാ വാക്കുകളെല്ലാം

നീ ഓര്‍മ്മയില്‍ കുറിച്ചു വെച്ചല്ലോ..

നിശബ്ദ പ്രണയം




ചുണ്ടുകളിലോളിച്ച വാക്കുകളില്‍


പറയാന്‍ മറന്ന ശബ്ദങ്ങളില്‍


ഒരു നിശബ്ദ പ്രണയത്തിന്‍


കാറ്റിനലകള്‍ തൊട്ടുരുമ്മി നടന്നു


കടം കൊണ്ട വാക്കുകളില്‍


എവിടെയൊക്കെയോ തട്ടി വീണു


കരിയിലകള്‍ പൊഴിയും ലാഘവത്തോടെ


എങ്ങോ കൊഴിഞ്ഞു വീണു


ഒരു പുനര്‍ജന്മമില്ലാതെ

Sunday, 17 February 2013

സ്നേഹത്തില്‍ മാത്രം

അക്ഷരങ്ങള്‍ കുത്തിനിറച്ചു
നിന്നെ ഞാനൊരു അപരിചിതനാക്കി
മോഹങ്ങള്‍ പറത്തിവിട്ടു
ജീവിതമൊരു പൂങ്കാവനമാക്കി
നഷ്ടങ്ങളുടെ കറമാറ്റി
സ്വപ്നങ്ങളുടെ നിറം പകര്‍ന്നു
നീറിപുകയുന്ന ചിന്തകളില്‍നിന്നും
മഴയുടെ കുളിര്‍മയിലേക്ക്
നയനങ്ങള്‍ പായിച്ചു
പുതുമണത്തിന്‍ ലഹരിയോടെ
ദിനങ്ങള്‍ വരവേറ്റു
സന്തോഷമെന്‍ പടിവാതിലില്‍
ചിരിപ്പൂക്കള്‍ നിറച്ചു
ജീ-വി-തം ജീവിക്കാന്‍ വീണ്ടും തോന്നിച്ചു
സ്നേഹത്തില്‍ മാത്രം..

Thursday, 14 February 2013

പ്രണയദിനാശംസകള്‍


പ്രണയത്തിന്‍ പൂവുകള്‍
വിടരുമീ വേളയില്‍
മോഹത്തിന്‍ കിനാവുകള്‍
പറക്കുമീ നേരത്തില്‍
എന്‍ പ്രണയമേ നിന്‍
മുഖമല്ലാതെ മറ്റെന്തു
തെളിയുമെന്‍ മനതാരില്‍
ഒരു കുഞ്ഞുനോവിന്‍ ചില്ലയില്‍
ഓര്‍മ്മകള്‍ ചേക്കേറിയ രാവില്‍
പ്രണയപൂക്കള്‍ ഇല്ലാത്ത
പ്രണയദിനാശംസകള്‍

പ്രണയദിനം



ഈ പ്രണയദിനത്തില്‍

നിനക്ക് തരാന്‍ പൂച്ചെണ്ടുകളോ

മധുരവാക്കുകളോ

മോഹനവാഗ്ദാനങ്ങളോ

എന്റെ കൈയ്യില്‍ ഇല്ല

ഉള്ളത് പ്രണയം പൂത്തുലഞ്ഞ

ഒരു ഹൃദയം മാത്രം....

അത് എന്നെ നിന്‍

അടിമത്വത്തിലാണ്.........

എങ്കിലും എന്‍ ഹൃദയത്തിന്‍

മൌനസരസ്സുകളില്‍ വിരിഞ്ഞ

പനിനീര്‍പ്പൂവുകള്‍ ഇന്നും

നിന്നെയും കാത്തിരിപ്പുണ്ട്

Wednesday, 13 February 2013

പ്രതീക്ഷ



മുറ്റത്ത് നിക്കും മന്ദാരത്തിന്‍ചുവട്ടില്‍

കുറെ മോഹങ്ങള്‍ ചിതറി കിടപ്പുണ്ട്

കൈയ്യിലുള്ള കടലാസില്‍

കുറെ നഷ്ടങ്ങള്‍ വിരിഞ്ഞു നിപ്പുണ്ട്

പെയ്തൊഴിഞ്ഞ മഴയില്‍ ആരും കാണാതെ

പൊഴിഞ്ഞു പോയ കണ്ണീര്‍ത്തുള്ളികളുണ്ട്

ചിരിക്കുന്ന ചുണ്ടിന് പുറകില്‍

വിരഹത്തിന്‍ നോവറിഞ്ഞ മനസ്സുണ്ട്

യാമത്തില്‍ കൊഴിയുന്ന സ്വപ്നങ്ങള്‍ക്കും

പുലരിയില്‍ പൂക്കുന്ന പ്രതീക്ഷയുടെ

കാത്തിരിപ്പിനുമിടയില്‍ എന്‍ ജീവനുണ്ട്

നിന്നെ പ്രതീക്ഷിക്കും രണ്ടു നയനങ്ങളുണ്ട്

Tuesday, 12 February 2013

പ്രവാസി

വൈകിവീശുന്ന കാറ്റിനെ
നോക്കിനിന്ന് പൊഴിഞ്ഞ ഇലകള്‍ പോലെ
ഓരോ ദിവസവും
പൊഴിഞ്ഞു തീരുകയാണ്
മനസ്സില്‍ കൂടി കടന്നുപോയ
ഓര്‍മ്മപോലും അവശേഷിപ്പിക്കാതെ
ചില അപരിചിത മുഖങ്ങള്‍ പോല്‍
പൊഴിയുന്ന മാറ്റമില്ലാത്ത ദിവസങ്ങള്‍

ഋതുക്കള്‍ മാറി മാറി വരുന്നതും
കാലത്തിനും വാക്കിനും
നിറഭേദം വന്നതും, വര്‍ഷങ്ങള്‍
ഓടിയകലുന്നതും ഞാന്‍ അറിയാതെ പോയോ
മനസ്സില്‍ ഇന്നും ബാല്യമായി
നരച്ചമുടിയില്‍ തുറിച്ചുനോക്കവേ
കണ്ണിന്‍ കാഴ്ചയില്‍
മങ്ങല്‍ പടര്‍ന്നുവോ

ഒരു തണല്‍മരമായി മാറിപോയ
ജീവിതത്തില്‍ സമ്പാദ്യമായി
പേരറിയാത്ത കുറെ രോഗങ്ങള്‍
കാഴച്കളില്‍ വിട്ടുപോയ കനവുകള്‍
കുത്തിത്തിരുകിയപ്പോള്‍
പുച്ഛഭാവം തിരുകിയ മുഖങ്ങളില്‍
ഞാന്‍ നിന്നെ തിരഞ്ഞു
എന്നോ കണ്ടുമറന്ന പ്രേയെസിയെ

വേണ്ടാന്ന് വെച്ച ഇഷ്ടങ്ങള്‍
ആരും കാണാതെ പോയ ത്യാഗങ്ങള്‍
അഭിമാനത്തോടെ കണ്ടിരുന്ന ബന്ധങ്ങള്‍
സ്വാര്‍ത്ഥസമൂഹത്തില്‍ ഒക്കെയും വ്യര്‍ത്ഥം

മാപ്പ് ചോദിക്കണമെങ്കില്‍ എനിക്ക്
നിന്നോട് മാത്രം മാപ്പ് ഇരക്കണം
പ്രിയ സഖീ, നിന്നില്‍ നിന്നകന്നു
ഞാനൊരു പ്രവാസി ആയതില്‍
ഇന്നീ വൈകിയ വേളയില്‍
നീ എങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടാകും
വാര്‍ദ്ധക്യം നിന്നിലെ ഓര്‍മ്മകളെ
കാര്‍ന്നു തിന്നിട്ടില്ലെങ്കില്‍...

കാറ്റത്താടും കിളിക്കൂട്‌ പോലെന്‍
ജീവിതം തീരും വരെ
എന്‍ നയനങ്ങള്‍ നിന്നെ തേടികൊണ്ടിരിക്കും
തിരിച്ചറിയില്ലെങ്കിലും വെറുതെ....

Sunday, 10 February 2013

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍



ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

മോണകാട്ടി ചിരിക്കവെ

ഒരായിരം ഉത്തരങ്ങള്‍

ചിന്തകളില്‍ ജനിക്കുന്നു

വളച്ചൊടിച്ച ചോദ്യങ്ങള്‍

വളച്ചൊടിച്ച ഉത്തരങ്ങള്‍ക്ക് ജന്മമേകുന്നു

കണ്ടുപിടിച്ച ഉത്തരങ്ങളില്‍

പുനര്‍ജനിക്കും ചോദ്യങ്ങള്‍

വീണ്ടും ഉത്തരങ്ങള്‍ തേടി അലയുന്നു

കൊളുത്തിവിട്ട ശരങ്ങളില്‍

സാക്ഷിപറയും ചിന്തകളില്‍

തകര്‍ന്നുവീഴും ഹൃദയങ്ങളില്‍

പൊടിഞ്ഞു വീണ കണ്ണീര്‍ത്തുള്ളികള്‍

അപ്പോഴും ശരിയായ ഉത്തരം

മറഞ്ഞിരിക്കുന്നു

ഉത്തരമില്ലാത്ത ചോദ്യത്തിനായി

Saturday, 9 February 2013

നി



നിമിഷത്തില്‍ തളിര്‍ക്കും

നിനവുകള്‍ തന്‍

നിശാമോഹങ്ങള്‍ക്ക്

നിഴലായി ഞാനും

നിന്‍ നനുത്ത സ്പര്‍ശവും

Friday, 8 February 2013

കുഞ്ഞു കവിതകള്‍

വാക്കുകള്‍
-----------------------------

എന്‍റെ വാക്കുകളെല്ലാം
നിന്‍റെ നയനങ്ങളില്‍
ഒളിച്ചിരിക്കുന്നു

നക്ഷത്രങ്ങള്‍
------------------------
നിലാവ് പാടും
യുഗ്മഗാനം ഏറ്റുപാടും
നക്ഷത്രങ്ങള്‍

മൌനം



ഒരു കുഞ്ഞുമൌനം
എന്നുള്ളില്‍ പൂത്തുനിന്നു
മൂകനിമിഷങ്ങള്‍ ചിന്തകള്‍ കരസ്ഥമാക്കി
പഴയമുറിയിലെ വെളിച്ചം
കാണാത്തൊരു മൂലയില്‍
ഒരു തകരപെട്ടിയില്‍
ഓര്‍മ്മകള്‍ ഒളിച്ചിരുന്നു
മൂകനിമിഷങ്ങളില്‍ വേദനയുടെ
കാറ്റായി അവ എന്നെ തഴുകിനിന്നു
അനന്തമായി നീളുന്ന കാത്തിരിപ്പില്‍
ശൂന്യത മാത്രമൊരു കൂട്ടുനല്‍കി
ഒളിയമ്പുകള്‍ എന്നെ അരിയാന്‍ വെമ്പി
മൌനമെന്ന ചിറകില്‍
ഞാനും പറന്നുനടന്നു
എങ്ങോട്ടന്നറിയാതെ പറന്നുനടന്നു

അമ്മ


ഒരു വാക്കില്‍
അടങ്ങിയിരുക്കുന്നു
ഒരായിരം അര്‍ത്ഥതലങ്ങള്‍,
എന്നുള്ളില്‍ തീര്‍ത്താല്‍
തിരാത്ത കടപ്പാടിന്‍ കണക്കുകള്‍
ജന്മകൊണ്ട് കൊറിയതെന്‍ അമ്മ,
എത്രയോ നോവുകള്‍ സഹിച്ചോരമ്മ,
എത്രയോ കുത്തുവാക്കുകള്‍ കേട്ടോരമ്മ,
എന്നിലെ അത്ഭുതമാണെന്‍ അമ്മ,
എനിക്ക് കിട്ടിയ സുകൃതമാണെന്‍ അമ്മ,
വാത്സല്യത്തിന്‍ നിറകുടം തുളുമ്പും,
വാക്കുകളില്‍ ഒതുങ്ങാത്തൊരു
കഥയാണെന്‍ അമ്മ.......

കാത്തിരിപ്പ്‌


മൌനം ഭുജിച്ചു ഞാന്‍


പ്രണയമിറങ്ങിപോയൊരു വീഥിയില്‍


നിനക്കായ്‌ കാത്തിരിക്കാം


പരിഭവത്തിന്‍ നിഴല്‍ പാടില്ലാതെ


നീലക്കുറിഞ്ഞികള്‍ പൂക്കും വരെ

Tuesday, 5 February 2013

എന്നും നിനക്കായ്‌



നിന്‍ ഹൃദയപൂങ്കാവനത്തില്‍

എനിക്കായ്‌ വിരിഞ്ഞ

പനിനീര്‍പ്പൂവുമായി നീ

വരുന്നതും കാത്തു

നിനക്കായ്‌ മാത്രം ഞാന്‍ കാത്തിരിക്കാം

എന്നും എന്നെന്നും..

മീശയുള്ളോരു കവി


ഉണ്ണണമെന്നും ഉറങ്ങണമെന്നും
കണ്ടതിലോക്കെയും വിമര്‍ശിക്കണമെന്നു
എഴുതുന്നതോക്കെയും പുച്ഛിക്കണമെന്നും
ജീവിതനുഭവങ്ങളില്‍ ഭാവമില്ലന്നു പറയണമെന്നും
എഴുത്തില്‍ അര്‍ത്ഥമില്ലന്നു ശഠിക്കണമെന്നും
ഇങ്ങനെയെങ്കില്‍ ഞാനൊരു കവിയത്രേ
മീശയുള്ളോരു കവിയത്രേ

ഹൈക്കു


വിമര്‍ശനം
------------------
ഒരു പറ്റം വാക്കുകളാല്‍
നിനക്കായ്‌ തീര്‍ത്ത വരികളെല്ലാം
വിമര്‍ശനക്കാര്‍ ചുട്ടുകൊന്നു


നക്ഷത്രകുഞ്ഞുങ്ങള്‍...
------------------------------------
നീലവിരിയിട്ട ആകാശത്തില്‍
കണ്‍ചിമ്മാതെ കൂട്ടിരിക്കും
നക്ഷത്രകുഞ്ഞുങ്ങള്‍...


വെള്ള തൂവലുകള്‍
--------------------------------

പ്രണയമന്ദാരം പൂത്തുനിക്കുമീ
നീലാകാശം നിറയെ
വെള്ള തൂവലുകള്‍



മഴമേഘങ്ങള്‍
----------------------------

വെയില്‍ ചതിച്ചതിന്‍
ദുഖഭാരത്താല്‍ മറഞ്ഞുപോയ
മഴമേഘങ്ങള്‍

നാമജപങ്ങള്‍




ദീപാരാധന വിളക്ക് തെളിക്കും

തൃസന്ധ്യയില്‍ എന്‍ മനസ്സില്‍

ഇന്നും ഭക്തിതന്‍ നാമജപങ്ങള്‍

അനുരാഗം



മനസ്സിന്‍ മായാകനവുകളില്‍

മയില്‍പ്പീലിയായ് വിരിഞ്ഞാടിയ

മഞ്ഞമന്ദാരപ്പൂവാണെന്‍ അനുരാഗം

പ്രതീക്ഷ


ഒരു പിടി കുത്തുവാക്കുകളുടെ
വിമര്‍ശനപൂക്കള്‍ക്കിടയിലും
നിന്‍ നയനങ്ങള്‍ എന്‍ വരിയില്‍ ഒടക്കട്ടെ
എന്നൊരു കുഞ്ഞു പ്രതീക്ഷയില്‍
എന്‍ വരിയില്‍ ഇന്നും നീ നിറയുന്നു

നയനങ്ങള്‍ തെളിച്ച വീഥിയില്‍
അനാഥമായി കിടന്ന വരികളിലൂടെ
കടന്നുപോയ കാല്‍പാടുകളില്‍
നീയും ഉണ്ടാകാം...

ഓരായിരം കനവുകളില്‍
നെയ്തെടുത്ത വരികളില്‍
നിന്‍ ഓര്‍മ്മകള്‍ ഉണര്‍ന്നുവെന്നാല്‍
എന്‍ ജീവിതം ധന്യം

Saturday, 2 February 2013

മറവി


ഓര്‍മ്മയുടെ താളുകളില്‍


നിനക്ക് വേണ്ടി കാത്തുവെച്ച


വരികളോക്കെയും


മറവി വിഴുങ്ങിയിരിക്കുന്നു...

വിവാഹപൂര്‍വ നാളുകള്‍


സമയത്തിന്‍ മാരത്തോണിലും


ദിനങ്ങള്‍ വേഗത്തില്‍


കൊഴിഞ്ഞെങ്കിലെന്നു


പരിഭവിക്കും ചിന്തകള്‍


കനവുകളില്‍ നീരാടും ,


നിനക്കുന്നതെല്ലാം നീയെന്നു തോന്നും


മായജാലത്തിന്‍ നാളുകള്‍


ഇതെന്‍ വിവാഹപൂര്‍വ നാളുകള്‍

ജീവിതമെന്നും


നഷ്ടങ്ങളുടെ ചിതാഭസ്മത്തില്‍


ഞാന്‍ എഴുതിയ വാക്കുകള്‍


നിങ്ങള്‍ കവിതയെന്നു വിളിച്ചു


ഞാനെന്‍ ജീവിതമെന്നും

ഭ്രാന്തി


കാടും കടലും
മലയും പുഴയും
സ്വന്തമെന്നവള്‍ പറഞ്ഞു
മഴയോടവള്‍ കപ്പം ചോദിച്ചു
സൂര്യനോടവള്‍ വേദാന്തമോതി
ജ്വലയോടവള്‍ പിറുപിറുത്തു
രാത്രിലവളില്‍ പാലപ്പൂത്ത ഗന്ധം വിടര്‍ന്നു
ഭ്രാന്തിയെന്നു വിളിച്ച ചങ്ങല കെട്ടിയ
പകല്‍മാന്യന്മാര്‍ രാത്രിയില്‍
വിശുദ്ധിയുടെ പട്ടം ചാര്‍ത്തി
പിന്നവള്‍ പറഞ്ഞു മനുഷ്യരും
അവളുടെ ദാസന്മാര്‍
നിശയിലെ ദാസന്മാര്‍

നിനക്കെന്നോടുള്ള പ്രണയം


നിന്‍ മിഴികളില്‍ നിറയും പരിഭവത്തില്‍
പറയാതെ പറയുന്ന വാക്കുകളില്‍
അറിയുന്നു ഞാന്‍ പെണ്ണെ
നിനക്കെന്നോടുള്ള പ്രണയം
പനിനീര്‍തുളുമ്പും പ്രണയം

Wednesday, 30 January 2013

ആരോ പാടുന്നുവോ


ദൂരെയാരോ പാടുന്നുവോ
മോഹത്തിന്‍ ജാലകകമ്പിയില്‍
അത് എന്‍ നിഴലോ , നിന്‍ നിഴലോ
എന്‍ മോഹമോ, നിന്‍ മോഹമോ

ശ്രുതിമീട്ടും ലഹരിയുടെ താളമായ്
അനുരാഗത്തിന്‍ ചേലായ്
നിന്‍ മിഴിയുടെ അഴകുപോല്‍
ആരോ പാടുന്നുവോ
ദൂരെയാരോ പാടുന്നുവോ

ഹൃദയങ്ങളെഴുതിയ പാട്ടില്‍
പ്രണയം നല്‍കിയൊരു ഹരത്താല്‍
ഓര്‍മ്മകള്‍ തന്‍ സ്പന്ദനങ്ങള്‍
ആരോ പാടുന്നുവോ
ദൂരെയാരോ പാടുന്നുവോ

ജ്വാലയോഴിഞ്ഞൊരു തീക്കനലില്‍
കനവുകള്‍ തന്‍ ചിതാഭസ്മത്തില്‍
നഷ്ടങ്ങള്‍ തന്‍ നിഴല്‍ക്കൂത്തില്‍
ആരോ പാടുന്നുവോ

ദൂരെയാരോ പാടുന്നുവോ
മോഹത്തിന്‍ ജാലകകമ്പിയില്‍
അത് എന്‍ നിഴലോ , നിന്‍ നിഴലോ
എന്‍ മോഹമോ, നിന്‍ മോഹമോ



Tuesday, 29 January 2013

എന്‍ പ്രണയം



ഒരു പിടി ഓര്‍മ്മകളുടെ

കുങ്കുമചെപ്പുമായി

ആരും കാണാതെ

ഒളിപ്പിച്ചു വച്ചൊരു

മയില്‍പീലിയായിരുന്നു

എന്‍ പ്രണയം

Monday, 28 January 2013

ചില ഓര്‍മ്മകള്‍


ഒരു പിടി ഓര്‍മ്മകളുടെ
വളപോട്ടുകളില്‍ ഇന്നും
ഞാന്‍ ചിരിക്കുന്ന മുഖം
കാണുന്നു..

സൂക്ഷിച്ചു വെച്ച മയില്‍പീലിപോലെ
ആരും കാണാതെ ഒളിപ്പിച്ച
നിന്‍ നയനങ്ങളുടെ നിസ്സഹായതയും
മറ്റാരെക്കാളും ഞാന്‍ അറിഞ്ഞിട്ടുണ്ട്

ഇന്ന് നീ അകലെയെവിടെയോ
കൂട് കൂട്ടിയുണ്ടെന്നു എനിക്കറിയാം
ഒരിക്കലും ഓര്‍മ്മകളുടെ
ചുഴലിക്കാറ്റില്‍ നീ പെട്ട്പോകല്ലേ
എന്നാണ് ഞാനും ആഗ്രഹിക്കുന്നത്

നീ ഉരുവിട്ട് പഠിപ്പിച്ച
പ്രണയമന്ത്രങ്ങളാണ്
ഇന്നും എന്നില്‍ പ്രണയം
വെറുക്കാത്ത ഖനിയാക്കിയത്

എങ്കിലും നീ ഒരിക്കല്‍
എന്നെ തള്ളിപറഞ്ഞാല്‍
എന്നെ അറിയുക പോലുമില്ലാന്നു
പറഞ്ഞാല്‍ നിന്‍റെ നുണയെ
ഞാന്‍ എങ്ങനെ പ്രതിരോധിക്കുമെന്ന്
ഭൂതകാലത്തിലേക്ക് നോക്കി
ഞാന്‍ ചോദിക്കാറുണ്ട്
ഒരു പക്ഷെ അന്നാകും
ഓര്‍മ്മകള്‍ പോലും ഒരു
അപരിചിതനെ പോല്‍
തുറിച്ചുനോക്കുന്നത്..

Friday, 25 January 2013

ആത്മഗതം


നിന്‍ നിഴലൊരു നാള്‍

കാണാതെപോയിയെന്നാല്‍

വേറെയെവിടെയും നീ തിരയണ്ട

അവയെന്‍ നിഴലോടോപ്പമുണ്ടാകും

വിമര്‍ശനം


സ്വന്തം കാഴ്ചക്കുറവിനു

കണ്ണാടി തല്ലിപൊട്ടിച്ചയാളാണ്

മറ്റുള്ളവര്‍ക്ക് സൌന്ദര്യമില്ലന്നു

വിമര്‍ശിക്കുന്നത്....

Thursday, 24 January 2013

യാത്ര

ഒരിക്കലൊരു യാത്ര പോവണം
ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാത്ത
ഉത്തരംമുട്ടിക്കുന്ന ചോദ്യശരങ്ങളില്ലാത്ത
പുച്ഛംനിറഞ്ഞ നോട്ടങ്ങളില്ലാത്തോരിടത്തെക്ക്‌
കാമവെറികളും, വേശ്യാലയവുമില്ലാത്ത
ദുഖങ്ങളും മോഹഭംഗങ്ങളുമില്ലാത്തൊരു
ലോകത്തേക്ക്..
ദുരിതങ്ങളും പേമാരിയും
സംഭവിക്കാത്തെടത്തേക്ക്,
സ്നേഹം മാത്രം വിരിയുന്ന
ഉച്ചനീചത്വങ്ങളില്ലാത്ത
നീയും ഞാനും തുല്യമായ
ആ നശ്വര ലോകം ,
എന്നെ മാടിവിളിക്കുന്നുണ്ട്,
എനിക്കും പോണമൊരു നാള്‍
ഒരു ബന്ധനവുമില്ലാതെ..

Wednesday, 23 January 2013

ഇളം കാറ്റ്



എനിക്ക് ചുറ്റും

വീശി വരുന്ന ഇളം കാറ്റിനു

സ്മൃതി തന്‍ മധുരമുണ്ട്,

നൊമ്പരത്തിന്‍ ഗന്ധമുണ്ട്,

ആശ്വാസത്തിന്‍ തലോടലുണ്ട്,

കാത്തിരിപ്പിന്‍ സുഖമുണ്ട്,

പതിയെ പാടും പാട്ടിന്‍ ഈണമായി

എന്നെ തഴുകും കാറ്റിനു,

മന്ത്രിക്കാനൊരു കവിതയുണ്ട്..

അണയാത്ത മോഹങ്ങള്‍

ആരും കാണാതെ കുങ്കുമ-

ചെപ്പിലടച്ച കവിത..

കനവുകള്‍ പാറിപറന്നോരു

മയില്‍പേട തന്‍ കവിത..

കാറ്റ് എന്‍ കാതില്‍

മൂളുന്നൊരു കവിത,

ആരും കേക്കാതെ,

ആരും കാണാതെ,

ഞാന്‍ അലിഞ്ഞു,

പോയൊരു കവിത..

ദോശ

ദോശ നല്ല ദോശ
മോരുമോരെ ചുട്ടൊരു ദോശ
അപ്പുക്കുട്ടനൊരു ആശ
തട്ട്ദോശ തിന്നാനൊരു ആശ
കട്ട് തിന്നാനൊരു ആശ
അമ്മ ചുട്ടൊരു ദോശ
പരത്തിച്ചുട്ടൊരു ദോശ
അപ്പുക്കുട്ടനപ്പോഴും ആശ
കട്ട് തിന്നാന്‍ ആശ
ആശയോക്കെയും അമ്മ അറിഞ്ഞു
കിട്ടി അടി ആശ തീരെ
അപ്പുക്കട്ടന്റെ ആശയെല്ലാം പമ്പ കടന്നു

Tuesday, 22 January 2013

വിടചൊല്ലല്‍

നിന്‍ വിടചോല്ലലില്‍
പൊഴിഞ്ഞുവീണ പ്രണയം
വിരഹമായി പുനര്‍ജനിക്കുകയായി.
വേദനപുരണ്ട കാത്തിരിപ്പില്‍
ഓര്‍മ്മകള്‍ പേമാരിയായി
പെയ്തു തീരുകയായി,
മൌനമെന്ന തീജ്വാല
ചുറ്റിനും ആളിപടരുകയായി,
വെന്തുവെണ്ണിറായ എന്‍
മനസ്സില്‍ രണ്ടു തുള്ളി
കണ്ണീര്‍ മാത്രം കാത്തുനിന്നു
താഴെ വീഴാതെ...

Monday, 21 January 2013

ഭയം



നിന്നെ അടുത്തറിയാന്‍
ഞാന്‍ ഭയപ്പെടുകയാണ്,
രഹസ്യങ്ങള്‍ ഒളിപ്പിച്ച
പുഞ്ചിരിയില്‍ , അനന്തമായ
നിശബ്ദതയില്‍
ഒരായിരം നിഗൂഡതകള്‍
നിധിപോല്‍ ഒളിച്ചിരിക്കുന്നു,
നിന്‍ തീക്ഷ്ണമായ ചിന്തകളില്‍
എന്‍ വിഷാദങ്ങള്‍
മഞ്ഞുപോലെ ഉരുകുന്നു..
നിന്‍റെ വിഷദാഗ്നിയില്‍
എന്‍ ചിറക് കരിയാതിരിക്കാന്‍
ഇന്ന് ഞാന്‍ നടന്നു നീങ്ങുകയാണ്
അര്‍ത്ഥശൂന്യമായ
എന്‍ ചിന്തകളും പേറി...

പ്രതിശ്രുതവരന്‍...



രണ്ടു സമാന്തര പാതയില്‍
യാത്ര തുടങ്ങിയ അപരിചിതര്‍,
സ്വപനങ്ങള്‍ക്ക് പോലും
അജ്ഞാതമായ മുഖമുള്ളവന്‍,
ഭൂതകാല സ്മൃതികളെ ഉപേക്ഷിച്ചു,
ഇനിയുള്ള സ്മൃതികള്‍
നമ്മള്‍ ഒന്നിച്ചെന്നോതി,
വര്‍ത്തമാനത്തില്‍ കൈ പിടിച്ചു
ഭാവിയിലേക്ക് കനവുകള്‍
കോര്‍ക്കുന്നവന്‍,
ഇവന്‍ എന്‍ പ്രതിശ്രുതവരന്‍...

Sunday, 20 January 2013

പീഡനം


മാനത്തൊരു നക്ഷത്രം

എന്നെ നോക്കി ചിരിക്കുന്നു

ഇന്നലെയും ചിരിച്ചു

ഇന്നും ചിരിച്ചു

പേടിച്ചു ഞാന്‍ കതകടച്ചു

ഇനി നക്ഷത്രവും പീഡനം തുടങ്ങിയോ

എന്ന ചിന്തയാല്‍

Saturday, 19 January 2013

ഇടവഴി


ഒരു പിടി ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍
സൂക്ഷിച്ചുവേച്ചോരു ഇടവഴി...
മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും
യാത്രകള്‍ തീര്‍ത്തൊരു ഇടവഴി...
മഞ്ഞു മൂടിയ വഴികളില്‍
ആരും കാണാതെ കൈകോര്‍ത്തു
നടന്ന പ്രണയമുകുളങ്ങളെ
അനുഗ്രഹിച്ചു ആനയിച്ച ഇടവഴി...
ഇന്നീ വഴിത്താരകളില്‍ തിരികെ നടക്കുമ്പോള്‍
ഓടി മറഞ്ഞ ബാല്യമെന്നെ മാടി വിളിക്കുന്നു...
ഒരു പിടി ഓര്‍മ്മകളുടെ
നെടുവീര്‍പ്പുമായി ഇടവഴികള്‍
ഇന്നും മൂകസാക്ഷിയായി നിപ്പു,
നടക്കാനിനി ഞാന്‍ ഇല്ലെങ്കിലും
നാഗരികതയുടെ കടന്നുകയറ്റം വരെ
പുത്തന്‍ ഓര്‍മ്മകള്‍ക്കായി
ഇടവഴികള്‍ ഇനിയും കാത്തു നിക്കും
നിനക്കായ്‌ എനിക്കായ്‌ പിന്നെ
ആര്‍ക്കൊക്കെയോ വേണ്ടി..

ശബ്ദങ്ങള്‍


പ്രാവിന്‍റെ കുറുകലും,

കാറ്റിന്‍റെ മൂളലും,

അരുവിയുടെ കളകളാരവവും,

മഞ്ഞിന്‍റെ കുളിരും,

എല്ലാമൊരു പുതിയാനുഭൂതിയാണ്...

ഒക്കെയും പങ്കുവയ്ക്കാന്‍

നീ ഉണ്ടെങ്കില്‍....,

ഇല്ലെങ്കില്‍ ഇവയൊക്കെയും,

മൃതി വിളിച്ചോതും

പക്ഷിതന്‍ കൂവല്‍ പോല്‍,

അരോചകമായി തോന്നുന്ന

ശബ്ദങ്ങള്‍ മാത്രം..

Thursday, 17 January 2013

ജന്മമോക്ഷം



എഴുതുന്ന ഓരോ വാക്കിനും
പൊരുളെതെന്നറിയെണ്ടൂ ഞാന്‍
വിമര്‍ശനങ്ങള്‍ തന്‍ വാള്‍ത്തല
വീഴാതെ നോക്കേണ്ടു ഞാന്‍
വിഴുങ്ങാന്‍ വെമ്പും
ഓര്‍മ്മകളില്‍നിന്നു ഓടിയൊളിക്കേണ്ടു
പിന്നിട്ട വഴികളില്‍ നിരാശതന്‍
പൂക്കള്‍ വിരിഞ്ഞിട്ടില്ല
മുന്നോട്ടുള്ള വഴിയില്‍
ആശതന്‍ ആസക്തിയില്ല
ഒരു തിരിനാളം പോല്‍
എരിഞ്ഞു തീരുമീ ജന്മത്തിന്‍
മോക്ഷം ഒരു ഉരുള ചോറിലല്ലോ
അതിനായി നടന്നടുക്കുവല്ലോ
പതിയെ പതിയെ...

രക്തസാക്ഷി



മനസ്സിനുള്ളില്‍ കൈകോര്‍ത്തു

നടന്ന സന്തോഷങ്ങള്‍

പൂഴിമണ്ണിന്‍ ലാഘവത്തോടെ

ഊര്‍ന്നു പോകുമ്പോള്‍

ഒന്നും ചെയ്യാനാവാതെ

നോക്കി നിക്കും മനസ്സ്

രക്തസാക്ഷിയാണ്

സന്താപത്തിന്റെ രക്തസാക്ഷി.

Tuesday, 15 January 2013

അറിയാത്ത നൊമ്പരങ്ങള്‍


വരികള്‍ക്കിടയിലൂടെ
 കാണാന്‍ ശ്രമിക്കവെ
 പറയാതിരുന്ന
വാക്കിലെ നൊമ്പരം നീ
അറിഞ്ഞതില്ല...

പുഞ്ചിരിയില്‍ തെളിഞ്ഞ
പ്രണയം നോക്കി നിക്കവേ
കണ്ണില്‍ തെളിഞ്ഞ കാത്തിരിപ്പിന്‍
പരിഭവം നീ കണ്ടതില്ല

മൌനത്തിന്‍  അലയില്‍
തിരിഞ്ഞു നടക്കവെ
നിന്‍ കാലടിയെ
പിന്തുടരുമെന്‍ നിഴല്‍
നീ അറിയാതെ പോയി

പറയാതെ അറിയാതെ
ആഴത്തില്‍ മുങ്ങിപോയി
എന്‍ നൊമ്പരങ്ങളെല്ലാം
മനസ്സിന്‍ നൊമ്പരങ്ങളെല്ലാം

Monday, 14 January 2013

കിനാവ്‌

നീയെന്നരികില്‍ വന്നണഞ്ഞ നേരം
കനവിലാരോ പാടിയോ

നിന്‍ ചിരിയില്‍ലെന്‍ മനസ്സില്‍
മയില്‍പീലി വിടര്‍ന്നുവോ

രാഗാര്‍ദ്ര സംഗീതം പോലെ
നീയെന്നെ വിളിച്ചുവോ

നിന്‍ കണ്ണില്‍ വിരിഞ്ഞ സ്വപ്നങ്ങളില്‍
എന്‍ ആശകള്‍ പൂവിട്ടുവോ

സുഗന്ധം പൂശി കാറ്റ്
നമ്മെ തലോടി നിന്നു..

ഞാനൊരു നവ്യാനുഭവമായി
നിന്‍ ചാരെമേല്‍ ചേര്‍ന്ന് നിന്നു

എത്ര നാളായി മധുരമീ കിനാവുകളാല്‍
കാത്തിരുപ്പു നിനക്കായ്‌ മാത്രം
തങ്കനൂലില്‍ താലിയുമായ്
അരികിലെത്തും നാള്‍
ഇനിയും വിദൂരമാണോ..

സുഖം


നീ അറിയാതെ നിന്നെ

പ്രണയിക്കുമ്പോഴൊരു


സുഖമുണ്ട്

പെയ്യാത്ത മഴയില്‍

നനയുന്ന സുഖം

Sunday, 13 January 2013

മോഹം


പൊഴിഞ്ഞുവീണ മഴത്തുള്ളിക്കും മോഹം
വീണ്ടുമൊന്നു ഉയര്‍ന്നു പൊങ്ങുവാന്‍
കരിഞ്ഞുണങ്ങിയ മരത്തിനും മോഹം
വീണ്ടുമൊന്നു പൂത്തു തളിര്‍ക്കുവാന്‍
എനിക്കുമൊരു മോഹം
വെറുതെയൊരു മോഹം
ഇന്നലെകളിലേക്ക് ഒന്ന് തിരിച്ചു നടക്കുവാന്‍
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

തിരനോട്ടം


ലക്ഷ്യം മാത്രം മുന്നില്‍
വിരിഞ്ഞുനിക്കവേ
കേറി പോയ പടികളുടെ
താഴെ മുഴങ്ങിയ നിലവിളികള്‍
കണ്ടില്ലന്നു നടിച്ചു
ഉപദേശങ്ങള്‍ കേട്ടില്ലന്നു നടിച്ചു
പതിയെ പതിയെ ഉയര്‍ന്ന പടികള്‍
താഴെയുള്ള പടിയിലേക്ക്
പുനരാര്‍വത്തനം ചെയ്യുകയും
കേട്ടില്ലന്നു നടിച്ച വാക്കുകള്‍
ചുറ്റും മുഴുങ്ങുകയും ചെയ്തു
അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്തവിധം
വാര്‍ദ്ധക്യം പിടിമുറുക്കിയിരുന്നു..

പൊരുള്‍



ദിനങ്ങള്‍

ആഴ്ചകള്‍

മാസങ്ങള്‍

വര്‍ഷങ്ങള്‍

നീ വരുന്നതും കാത്തിരുന്നു

ആശകള്‍ കൊഴിഞ്ഞു വീണു

കനവുകളില്‍ കണ്ണീര്‍ പടര്‍ന്നു

വരുവാന്‍ ആരുമില്ലന്നു

മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു

എങ്കിലും അനന്തമായ

കാത്തിരിപ്പില്‍ ചിന്തകള്‍

തേടിയത് വരുമെന്നു

നീ പറഞ്ഞ പോയ്‌വാക്കിന്‍

പോരുളായിരുന്നു..

Friday, 11 January 2013

വര്‍ഷങ്ങള്‍ക്കപ്പുറം


ഇന്നെന്‍ ചിന്തകള്‍ പറക്കുന്നു
അങ്ങകലെ വര്‍ഷങ്ങള്‍ക്കപ്പുറം
വീശിയടിക്കുന്ന കാറ്റിന്‍
മര്‍മരത്തിനോപ്പം നമ്മുടെ
നയനങ്ങള്‍ കണ്ടുമുട്ടിയാല്‍
നീയും ഞാനും
പരിചിതത്തിന്‍ വാതായനങ്ങള്‍
വീണ്ടും തുറക്കുമോ ..

നീ പരിചിതഭാവം
കാണിക്കുകയെന്നാല്‍,
അന്നൊരു പക്ഷെ എന്‍
ചപല അക്ഷരങ്ങള്‍ ഇന്നീ കാട്ടിയ
പെക്കൂത്തില്‍ നമ്മള്‍
ചിരിയുടെ പേടകം തുറന്നേക്കാം,

ഒരുപക്ഷെ അന്ന് നിന്‍ ഓര്‍മ്മകളുടെ
പുസ്തകം കളഞ്ഞുപോയെന്നാല്‍
നീ ഒരു അപരിചിതനെ പോല്‍
നടന്നു മറയുന്നതും നോക്കി
ഞാന്‍ നിന്നേക്കാം..

എങ്കിലും അന്നും എന്‍
മനസ്സില്‍ നിനക്കായ്‌
ഊഷ്മള സ്നേഹത്തിന്‍ നൂല്
ഞാന്‍ കരുതിയിരിക്കും...

Thursday, 10 January 2013

മറക്കാനാവാത്ത ഓര്‍മ്മകള്‍





നീ എന്ന മൌനത്തില്‍
അലിയാന്‍ വെമ്പുന്നൊരു
ഈയാംപാറ്റയാണിന്നു ഞാന്‍

ഈ നിശബ്ദതയില്‍ ഞാന്‍
എരിഞ്ഞടങ്ങുമെന്നറിയാമെങ്കിലും
ഒരു കാല്‍പ്പാടു പോലും
അവശേഷിപ്പിക്കാതെ നീ
നടന്നുപോയ വീഥിയില്‍
നിരാശയുടെ മഞ്ഞിന്‍കണങ്ങള്‍ക്കിടയില്‍
മറക്കാനാവാത്ത ഓര്‍മ്മകളുമായി
ഇന്നും ഞാന്‍ നില്‍പ്പുണ്ട്...

പ്രണയം പാടിയ കിളികള്‍
ദൂരെ പോയി മറഞ്ഞെങ്കിലും
എഴുതി തീര്‍ന്ന വരികള്‍ക്കിടയിലൂടെ
ഞാനിന്നും നിന്നെ പ്രണയിക്കുകയാണ്
പരിഭവങ്ങളില്ലാതെ
നഷട്പ്പെടലിന്‍ ഭയപ്പാടുകളില്ലാതെ
ഒരു സുഖമുള്ള നോവായി..


Wednesday, 9 January 2013

നീ എനിക്കിന്ന്



എന്‍ പെയ്തു തീര്‍ന്ന

ഓര്‍മ്മകളിലെ മറിഞ്ഞുപോയ

പുസ്തകതാളില്‍ ഞാന്‍ മായ്ച്ചിട്ടും

മായാത്തൊരു മുഖം

അതെ അതാണ്‌ നീ എനിക്കിന്ന്....

Tuesday, 8 January 2013

നഷ്ടസ്വപ്നം



എന്‍ അക്ഷരങ്ങളില്‍ നിറയും

പാലപ്പൂവിന്‍ സുഗന്ധമാണ് നീ

എന്‍ കാത്തിരിപ്പിന്‍ തെളിഞ്ഞൊരു

ചന്ദ്രബിംബമാണ് നീ

എന്‍ ഇഷ്ടങ്ങളിലെ നിറമുള്ള

സ്വപ്നമാണ് നീ

ഒരു രാപാടി പാടും ഈണംപോലൊരു

നഷ്ടസ്വപ്നം..

വെറുതെ



വാടികരിഞ്ഞ കിനാവുകളുമായി

നിഴല്‍ മൂടിയ ഇഷ്ടങ്ങളുമായി

വിരഹത്തിന്‍ ആത്മനൊമ്പരവുമായി

വെറുതെ കാത്തിരിപ്പൂ

ഇന്നും നിനക്കായ്‌ മാത്രം

നക്ഷത്രങ്ങള്‍ വിരുന്നു

വരുന്നതും മോഹിച്ചു

കാത്തിരിപ്പൂ

ഇന്നും നിനക്കായ്‌ മാത്രം

നിശബ്ദ വാക്കുകള്‍


നിശബ്ദതയുടെ തീരങ്ങളില്‍
ഒളിച്ചിരിക്കുവാണെന്‍ വാക്കുകളെല്ലാം
ആര്‍ത്തിരമ്പാന്‍ വെമ്പുന്ന സാഗരംപോല്‍

ആകാശം പുല്‍കാന്‍ കൊതിക്കുന്നുണ്ടെങ്കിലും
മൌനത്തിന്‍ പുകമറക്കുള്ളില്‍
വാക്കുകള്‍ ഖനീഭവിക്കുന്നു

ചോദ്യശരങ്ങള്‍ ഉതിര്‍ക്കും
ഭാവത്തെ ഉത്തരം ചൊല്ലി
ബന്ധിക്കണമെന്നുണ്ടെങ്കിലും
ക്ഷണനേരത്തില്‍ മൌനം
എല്ലാത്തിനേയും വിഴുങ്ങുന്നു

വാചാലമായ തീരത്ത്‌
ഒറ്റപ്പെട്ടുപോയൊരു ഹംസംപോല്‍
സ്വയം തീര്‍ത്ത കൂടാരത്തില്‍
ഏകാന്തമായി അലയുന്നു
വാക്കുകള്‍ നിശബ്ദതീരങ്ങളില്‍ അലയുന്നു

Monday, 7 January 2013

പൂക്കാത്ത മുല്ല



പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

സംവത്സരങ്ങള്‍ പോകുന്നതറിയാതെ

കാലങ്ങള്‍ മാറുന്നതറിയാതെ

ഇതുവരെയും പൂക്കാത്തൊരു മുല്ല


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

മഴ കാത്തിരിക്കും മഴപക്ഷി പോല്‍

ആരെയോ കാത്തിരുന്നു

പൂക്കാന്‍ മറന്നുപോയൊരു മുല്ല

ഇതുവരെയും പൂക്കാത്തൊരു മുല്ല


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

പണ്ടാരോ പറഞ്ഞൊരു മുത്തശ്ശികഥ പോല്‍

ഗന്ധര്‍വനില്‍ മോഹിതയായി

പ്രണയവല്ലിയില്‍ മൊട്ടിട്ടമുല്ലയെ

വീണ്ടും കാണാമെന്നോതി

വിട ചൊല്ലി അകന്നുപോകവെ

വിരഹാദ്രയായി മൊട്ടുകള്‍ പൊഴിച്ച്

ഗന്ധര്‍വനെ കാത്തിരിക്കും മുല്ലയിത്

ഇതുവരെയും പൂക്കാത്തോരു മുല്ലയിത്...


പൂക്കാത്തൊരു മുല്ലയുണ്ടെന്‍ തൊടിയില്‍

ഇതുവരെയും പൂക്കാത്തൊരു മുല്ല

കളഞ്ഞുപോയവ



എവിടെയോ കളഞ്ഞുപോയിയെന്‍

മനസ്സില്‍ കതിരിട്ട കിനാവുകളെല്ലാം,

എവിടെയോ കളഞ്ഞുപോയിയെന്‍

സ്വന്തമാക്കാന്‍ കൊതിച്ച ആശകളെല്ലാം,

എവിടെയോ കളഞ്ഞുപോയിയെന്‍

ആര്‍ദ്രമാം പ്രണയത്തിന്‍ വര്‍ണ്ണങ്ങളെല്ലാം,

ഒരു പുകക്കുള്ളില്‍ ഒതുങ്ങിപോം

മനസ്സിന്‍ വികാരങ്ങളില്‍

കുതിര്‍ന്ന നഷ്ടങ്ങളെല്ലാം,

മുറിവായി കാത്തുനില്‍പ്പൂ

ഇന്നും കാത്തുനില്‍പ്പൂ

ഇടുങ്ങിയ ചിന്തകള്‍



ഇടവഴിയില്‍ ഒതുങ്ങുന്ന

കാറ്റ് പോലെ,

ഇടുങ്ങിയ ചിന്തകള്‍

അടഞ്ഞ കുപ്പിയില്‍

അലയടിച്ചു ഒതുങ്ങുന്നു.

വിശാലമായ ചിന്തകളുടെ,

തോണിയില്‍ യാത്രചെയ്യാതെ

നിറങ്ങളിലെ ഗുണങ്ങള്‍ അറിയാതെ

അവ എരിഞ്ഞടങ്ങുന്നു.

ചിലപ്പോള്‍ ചീറ്റിപ്പോയ പടക്കം പോലെ,

ചിലപ്പോളോരു ഗര്‍ജ്ജനം പോല്‍,

മനസ്സില്‍നിന്നു മനസ്സിലേക്ക്

യാത്ര ചെയ്യാതെ ,

കൊട്ടിയടച്ച വാതിലുമായി

തിരിഞ്ഞു നില്‍ക്കുന്നു..

ഒരു ചോദ്യംപോലും

അവശേഷിപ്പിക്കാതെ

മാഞ്ഞുപോകുന്നു...

Saturday, 5 January 2013

ഉടഞ്ഞു പോയ കുറെ ഓര്‍മ്മകള്‍...



പൊഴിഞ്ഞു വീഴുന്ന ഓരോ

നിമിഷവും ഓര്‍മ്മകളാണ്..

വാടി കൊഴിഞ്ഞ ഇലയില്‍നിന്നും,

കണ്ണീര്‍ത്തുള്ളിയാല്‍ നനഞ്ഞ

കണ്‍പീലിതന്‍ വിഷാദത്തില്‍ നിന്നും,

വിരല്‍തുമ്പില്‍ പിടഞ്ഞ

സ്പര്‍ശനത്തില്‍ നിന്നും,

വാക്കിലുറഞ്ഞുകൂടിയ

മൌനത്തില്‍ നിന്നും,

ഓര്‍മ്മകള്‍ പിറക്കുന്നു...

ഉടഞ്ഞ കണ്ണാടികക്ഷണങ്ങള്‍

പോലെ ഉടഞ്ഞു പോയ

കുറെ ഓര്‍മ്മകള്‍...

Friday, 4 January 2013

നിന്നെക്കുറിച്ച്



നിന്നെക്കുറിച്ചെഴുതുമ്പോള്‍

വാക്കുകള്‍ പോലും

വിരക്തിയുടെ ഭാവം

അണിയുന്നു


നിന്നെക്കുറിച്ചു പറയുമ്പോള്‍

മറ്റു മുഖങ്ങളില്‍ പോലും

നീരസം തെളിയുന്നു


നിനക്ക് വേണ്ടി മൂളുമ്പോള്‍

രാഗങ്ങള്‍ പോലും

അപശ്രുതി പൊഴിക്കുന്നു


എന്നിട്ടുമെന്തേ നിന്‍

നിഴല്‍ തേടുമെന്‍

ഓര്‍മ്മകളില്‍ നീയൊരു

വസന്തമായി നിക്കുന്നു,

മറവിയും മുഖം

തരാതെ മറയുന്നു,

പരിഹാസച്ചുവകളിലും ഞാന്‍

നിനക്കായ്‌ അലയുന്നു...

നിദ്രയുടെ വഴി



മിഴിചെപ്പില്‍ തെളിഞ്ഞ

ഒരായിരം വര്‍ണ്ണങ്ങളില്‍

നക്ഷത്രങ്ങളും ഓടിയൊളിച്ചു

പരിഭവങ്ങളുമായി കരി

മൂടിയ ആകാശം നിന്നെ നോക്കി നിന്നു..

സ്വപ്നങ്ങളില്‍ നക്ഷത്രങ്ങള്‍

തെളിയിക്കാന്‍ നിദ്ര മാടി വിളിച്ചു

ഞാനും നടന്നു നിദ്രയുടെ വഴിയെ

Thursday, 3 January 2013

യാത്ര



ആര്‍ത്തുലച്ചു വന്ന തിരകള്‍

നീര്‍മണിത്തുള്ളികളെ ഒളിപ്പിച്ചു,

കുളിരുള്ള ആഘോഷങ്ങള്‍

മനസ്സില്‍ പടര്‍ന്ന അഗ്നിനാളങ്ങളെ മറച്ചു,

ഉള്ളിര്‍ പടര്‍ന്ന തീനാളങ്ങളില്‍

എരിഞ്ഞു അടങ്ങുമ്പോഴും,

ആശ്വാസം പരതിയ നയനങ്ങള്‍ തന്‍

വേദനകള്‍ ഇരുള്‍ മറ പിടിച്ചു,

സ്മൃതിതന്‍ ചിരിക്കുന്ന അമ്പുകള്‍

നഷ്ടങ്ങളുടെ തേങ്ങലുകള്‍ അടക്കി,

മൃതിയുടെ തീരങ്ങള്‍ ദുഃഖങ്ങള്‍

ഏറ്റു വാങ്ങി,

യാത്രയാവാന്‍ വാക്കുകള്‍ ഒരുങ്ങി..

Wednesday, 2 January 2013

ഭ്രാന്തി തന്‍ മുദ്ര


വാക്കുകളിലുതിര്‍ക്കും


തീ ജ്വാലകള്‍

നിന്നെ ദഹിപ്പിക്കാതിരിക്കാന്‍

ഒരു ഭ്രാന്തി തന്‍ മുദ്ര

ചുമക്കാം ഞാന്‍..

പ്രണയത്തിന്‍ ബാക്കിപത്രങ്ങള്‍.......



ചില നിമിഷങ്ങളില്‍

നിന്‍ ഓര്‍മ്മകള്‍ എന്നെ

ഒരുപാട് പിടിച്ചുലക്കുന്നുണ്ട്..

മനസ്സില്‍ ചിപ്പിയില്‍

ഞാന്‍ എറിഞ്ഞു കളഞ്ഞ

വാക്കുകള്‍ എന്നെ

തേടിവരുന്നതും,

നിനക്കായ്‌ രണ്ടു

നീര്‍മിഴിതുള്ളികള്‍

ഉരുണ്ടു കൂടുന്നതും,

ആശ തന്‍ പൂന്തോട്ടത്തില്‍

ഓര്‍മ്മകള്‍ തളരിടുന്നതും,

ഞാന്‍ അറിയാറുണ്ട്....

വേണ്ടന്നു വെച്ചിട്ടും പൂക്കുന്ന ഓര്‍മ്മകള്‍,

ആരോയോ കാത്തിരിക്കും നയനങ്ങള്‍,

ഒരു വിളികാതോര്‍ക്കും ചെവിയിതളുകള്‍,

നിനക്കായ്‌ മാത്രം ചലിക്കുന്ന വാക്കുകള്‍,

നീ അറിയാതെ പോയ ദ്രവിച്ചു തീര്‍ന്ന

പ്രണയത്തിന്‍ ബാക്കിപത്രങ്ങള്‍.......

നിറം



ഗസല്‍പൂക്കള്‍ വിരിയും രാവില്‍
എന്‍ മോഹങ്ങളില്‍ വിടരും
മഴവില്ലിനെന്നും സപ്തനിറം

മഞ്ഞുപൊഴിയും മേഘങ്ങളില്‍
കുളിര്‍ ചുമക്കും കാറ്റിനെന്നും
ലാസ്യ രസം..

എന്‍ മനസ്സില്‍ തെളിയും
പ്രണയവര്‍ണ്ണങ്ങളില്‍
എന്നും നിന്‍ മുഖം
എന്നും നിന്‍ മുഖം

Tuesday, 1 January 2013

സ്നേഹനിലാവ്



ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ

ആരും ചോല്ലാത്തൊരു ഉത്തരം തേടി

ആരും കാണാത്തൊരു തീരത്ത്‌ തപസ്സിരിക്കവേ..

നിന്‍ മിഴിയിതളില്‍ തിളങ്ങിയ

ആര്‍ദ്ര സ്നേഹത്തിന്‍ തിളക്കം

ഇന്നും സ്നേഹനിലാവ്  പൊഴിക്കുന്നു...

നിഗൂഡത



നിന്‍ മൊഴിയില്‍ നിറയും

നിഗൂഡ മന്ദസ്മിതത്തില്‍

വിരിയും അര്‍ത്ഥതലങ്ങളില്‍

എന്‍ ചിന്തകള്‍ ഓടികളിച്ചു

വായിച്ചാലും തീരാത്ത

വാക്കുകളായി അവ

എന്നെ നോക്കി ചിരിച്ചു..