Tuesday 22 January 2013

വിടചൊല്ലല്‍

നിന്‍ വിടചോല്ലലില്‍
പൊഴിഞ്ഞുവീണ പ്രണയം
വിരഹമായി പുനര്‍ജനിക്കുകയായി.
വേദനപുരണ്ട കാത്തിരിപ്പില്‍
ഓര്‍മ്മകള്‍ പേമാരിയായി
പെയ്തു തീരുകയായി,
മൌനമെന്ന തീജ്വാല
ചുറ്റിനും ആളിപടരുകയായി,
വെന്തുവെണ്ണിറായ എന്‍
മനസ്സില്‍ രണ്ടു തുള്ളി
കണ്ണീര്‍ മാത്രം കാത്തുനിന്നു
താഴെ വീഴാതെ...

1 comment:

  1. വിരഹം" ..!വായിക്കാന്‍ സുഖമാണ്..അനുഭവിക്കാന്‍ ഏറ്റവും വേദനാജനകവും ..നന്നായിട്ടുണ്ട് 👌 ആശംസകള്‍ 👍

    ReplyDelete