എന്‍ അക്ഷരങ്ങളില്‍ തെളിയാത്തൊരു
കവിതയാണ് എനിക്കെന്‍റെ അച്ഛന്‍
എന്‍ കുഞ്ഞിക്കാലുകള്‍
ജീവിതത്തിലേക്ക്
തളരാതെ പിച്ചവെക്കാന്‍
കൂട്ട് നിന്ന
ദുഖങ്ങളില്‍ സാന്ത്വനത്തിന്‍
കൈതാങ്ങുകള്‍ തന്ന
നിന്നിഷ്ടം എന്നും എന്നിഷ്ടം
എന്നോതി എന്നെ വഷളാക്കിയ
നമ്മുടെ സ്വര്‍ഗ്ഗം നമ്മുടെ
വീട് എന്ന് കാട്ടിതന്ന
പുണ്യമാണ് എന്‍ അച്ഛന്‍
ഇന്നെന്‍ ഓര്‍മ്മകളുടെ
ചില്ലുകൂട്ടില്‍ അച്ഛന്‍ ഇരിക്കുമ്പോള്‍
ഒരമ്മയുടെ തേങ്ങല്‍ മാറ്റാന്‍
അച്ഛന്‍ പഠിപ്പിച്ച
പാഠങ്ങള്‍ മതിയാകുന്നില്ല...
എനിക്ക് മതിയാകുന്നില്ല അച്ഛാ...
No comments:
Post a Comment