Saturday, 1 September 2012

കാലം

കാലം തീര്‍ത്തൊരു
യവനികക്കുള്ളില്‍
ആടാന്‍ വിധിച്ചൊരു
പാഴ്ജന്മങ്ങള്‍ നമ്മള്‍

എന്നെ കാക്കാതെ നീ
ഉരുളുബോള്‍..
മനസ്സ് പൊടിതട്ടിയ
ഓര്‍മ്മകളില്‍ ഉടക്കി കിടന്നു

എന്‍ ദേഹം നീ തള്ളി
നിന്നോപ്പം ആക്കാന്‍
ശ്രമിക്കവെ
മനസ്സ് പഴയ ഓര്‍മ്മകളേയും
മുറുക്കെ പിടിച്ചു
നിന്നോപ്പം ഓടാന്‍ ശ്രമിച്ചു

ആ ഓട്ടത്തില്‍
പുറംതിരിഞ്ഞു
നോക്കുമ്പോള്‍ ചില
ഓര്‍മ്മകള്‍ കൈമോശം
വന്നിരുന്നു.......

1 comment:

  1. നന്നായിട്ടുണ്ട്. നല്ല ആശയങ്ങള്‍ ഉണരുന്നുവല്ലോ.
    ഒരു താളം മനസ്സില്‍ കണ്ടിട്ട് അതിനൊപ്പിച്ച്‌ എഴുതിനോക്കുമോ.അപ്പോള്‍ കൂടുതല്‍ മനോഹരമാകില്ലേ?

    ReplyDelete