പ്രണയസാഗരത്തില്‍ വീഴവെ
കനവുകള്‍ ചിത്രശലഭം പോല്‍
നിനക്ക് ചുറ്റും പാറിപറന്നിരുന്നു
കപട ഗൌരവത്തിന്‍
മുഖംമൂടി നിന്‍
ചിരിയില്‍ എന്നും
അഴിഞ്ഞു വീണിരുന്നു....
നയനങ്ങള്‍ നെയ്ത
ലോകത്തില്‍ ഒരു
സ്വപ്ന കൊട്ടാരം
പണിതുയര്‍ന്നിരുന്നു...
ഒരേ തൂവല്‍ ചിറകുമായി
നമ്മള്‍ അവിടെ
സല്ലപിച്ചിരുന്നു
ആരാരും അറിയാതെ......
No comments:
Post a Comment