Thursday, 20 September 2012

കൃഷ്ണാ ഹരേ ജയ

കൃഷ്ണാ കാര്‍മുകില്‍വര്‍ണ്ണാ
വീണ്ടും വീണ്ടും കാണാന്‍
കൊതിയാകുന്നല്ലോ
നിന്‍ ദിവ്യ രൂപം

നിന്‍ നടയില്‍ ഞാന്‍
നിക്കുബോള്‍
എന്‍ സങ്കടകടല്‍ നീ
വറ്റിച്ചല്ലോ കൃഷ്ണാ
നീ വറ്റിച്ചല്ലോ...

കൃഷണാ നിന്നെ
തൊഴുതുഇറങ്ങവേ
ഒരു നിര്‍വൃതി
എന്നില്‍ കളിയാടിയല്ലോ....

അടുത്ത ജന്മം ഒരു
മഞ്ചാടിക്കുരുവായെങ്കിലും
നിന്‍ സന്നിധിയില്‍ എന്നെ
ഇരുത്താനുള്ള അനുഗ്രഹം
തരണേ എന്‍ കൃഷ്ണാ

കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
ശ്രി ഗുരുവായൂരപ്പാ ശരണം....

2 comments:

  1. ഉള്ളുരുകുന്നോർക്കുള്ളിലേക്കെത്തുന്ന
    വെണ്ണക്കള്ളനാമുണ്ണിതൻ ചുണ്ടിലൂറുന്നൊരു
    കള്ളച്ചിരി

    ReplyDelete
  2. ഞാനും പ്രാർഥിക്കാം...

    ReplyDelete