Monday, 3 September 2012

വേര്‍പാട്



വിടചൊല്ലി നീ അകലവെ

നിന്‍ നിഴലുകള്‍ തീര്‍ത്ത

മുറിപ്പാടില്‍ നിന്നും

നിണം ചീന്തിയിറങ്ങി....


പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വ്വതം പോല്‍

എന്‍ നയനങ്ങള്‍ നിന്നു....


വിളറിയ പുഞ്ചിരി

എന്‍ അധരങ്ങളില്‍

മിന്നിമാഞ്ഞു.....


പാത കാണാതെ ഞാന്‍

ഉഴറിനടക്കവെ നിന്‍

പിന്‍വിളി ഞാന്‍

കാതോര്‍ത്തു....


മനസ്സൊരു അവിശ്വാസം

തീര്‍ത്ത ചങ്ങലയില്‍

ഉടക്കി കിടന്നു.....


ചിന്നിച്ചിതറിയ ഹൃദയം

അവ്യക്തമായി പിറുപിറുത്തു


ഒക്കെയും മിഥ്യയാണ്.....

നിനക്കെന്നെ വേര്‍പിരിയാനാവില്ല.......

1 comment:

  1. "ഒക്കെയും മിഥ്യയാണ്.....
    നിനക്കെന്നെ വേര്‍പിരിയാനാവില്ല......."

    ആകാശത്തിലേക്ക് നോക്കി അകന്നു പോകുന്ന മേഘങ്ങളെ നോക്കി ഞാന്നും ഇങ്ങനെ പറയാറുണ്ട്‌ . കവിത നന്നായി

    ReplyDelete