കണ്ണില്‍ കണ്ണില്‍ നോക്കി
പരിഭവം പറഞ്ഞു
പിണക്കങ്ങള്‍ തീര്‍ത്തു
അന്യോന്യം സ്നേഹിക്കവെ
ഒരിക്കലും ഒന്നാകില്ല എന്ന്
അവര്‍ അറിഞ്ഞിരുന്നോ...
സൂര്യന്‍ ദേഷ്യം കൊണ്ട്
ഭൂമിയെ ഉരുക്കുമ്പോള്‍
ആകാശം മഴയായി
പെയ്തിറങ്ങി ഭൂമിയെ
തണുപ്പിക്കുന്നു....
ഒരിക്കലും വേര്‍പിരിയാനാവാത്ത
ആത്മബന്ധം ഇന്നീ
ഭൂമിക്കും ആകാശത്തിനും
No comments:
Post a Comment