വര്‍ഷങ്ങള്‍ പോയതറിയാതെ
നിന്‍ വരവും കാത്തിരിക്കവെ,
കൊഴിഞ്ഞു പോയ ദിനങ്ങളും
അറിയാതെ പോയ നിമിഷങ്ങളും
നഷ്ടങ്ങളുടെ പട്ടികയില്‍ ഇഴചേര്‍ക്കുമ്പോള്‍
നീ അറിയാതെ പോയ
എന്‍ മനസ്സിന്‍ വിങ്ങലുകള്‍
കണ്ടു ഈ ദിനങ്ങളും തേങ്ങിയിട്ടുണ്ടാകാം
ഞാന്‍ അറിയാതെ എന്നെ
തലോടിയിട്ടുണ്ടാകാം....
No comments:
Post a Comment