ഒരു പിടി ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട്
എന്‍ അലമാരിയില്‍
ബാലാരിഷ്ടതകള്‍ മുതല്‍
കൌമാരചേഷ്ടകള്‍ വരെ
കണ്ടു പുഞ്ചിരിതൂവും
കണ്ണുണ്ട് എന്‍ അലമാരിക്ക്
അടുക്കും ചിട്ടയും ഇല്ലാന്നുള്ള
അമ്മയുടെ ശകാരവാക്കുകള്‍
കേക്കുവാന്‍ എന്നും
എന്‍ കൂടെ അലമാരിയുമുണ്ട്
ദേഷ്യം വന്നു വലിച്ചടക്കുമ്പോള്‍
ഒച്ചവെച്ച് വാതിലുകള്‍
എന്‍ കൂടെ കൂടാറുണ്ട്
ഇന്നും ഓര്‍മ്മകളുടെ ഭണ്ഡാരവും പേറി
അലമാരി എന്‍ മുറിയിലുണ്ട്
നാളെത്തെ എന്‍ വാര്‍ദ്ധക്യത്തില്‍
ചിരിക്കാനായി...
എല്ലാരുടെ മുറിയിലും ഇത് പോലൊരു അലമാരി ഉണ്ട്...... എന്‍റെ മുറിയിലും.............. പിന്നെ എന്‍റെ ബ്ലോഗിലും.....
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
www.vinerahman.blogspot.com