എന്‍റെ കവിതകള്‍ എന്നും
നിന്നിലേക്ക് യാത്ര
പുറപ്പെടുന്നതറിയാതെ,
വരണ്ടുണങ്ങിയ എന്‍റെ
കവിതകളില്‍ വിത്തുമുളക്കുന്നതും
കാത്തു ഞാന്‍ ഇരുന്നു...
ഒരു തുള്ളി വെള്ളം പോലും ഒഴിക്കാതെ
അവയൊക്കെ നിന്നില്‍ തഴച്ചു വളര്‍ന്നു
ഒക്കെയും ഞാന്‍ അറിഞ്ഞപ്പോഴേക്കും
നീ വസന്തം സ്വന്തമാക്കിയിരുന്നു
ഞാനോ തരിശുഭൂമിയുടെ കാവല്‍ക്കാരിയും..
No comments:
Post a Comment