ജീവിതത്തിന്‍റെ ഇടവഴിയിലൂടെ
നേട്ടങ്ങള്‍ കൊയ്യാനുള്ള പാച്ചിലില്‍
തിരിഞ്ഞു നോക്കവെ
നിന്‍ വളകളുടെ കിലുക്കം കേക്കുന്നുണ്ടോ
കൊലുസ്സിന്‍റെ കൊഞ്ചല്‍ മുഴങ്ങുന്നുണ്ടോ
നിന്‍ മുത്തുമണികള്‍ പൊഴിക്കുന്ന
ചിരിയുടെ മാറ്റൊലി കേക്കുന്നുണ്ടോ
മനസ്സിന്‍റെ ആളൊഴിഞ്ഞ ഏതോ
ഒരു ഇടനാഴില്‍
കൊട്ടിയടച്ച ഓര്‍മ്മകളില്‍
നിന്‍ വിളി ഇപ്പോഴും ഞാന്‍ കേക്കുന്നുണ്ട്
നഷ്ടപ്പെടലുകളിലേക്ക് കണ്ണോടിക്കവെ
വെറുതെ എന്‍ മനസ്സൊന്നു വിങ്ങിയോ
പുറകിലേക്ക് നോക്കാനാവാതെ
നടന്നകലുമ്പോള്‍ നിന്‍റെ
വിറയാര്‍ന്ന കൈകളും
കരയാന്‍ വിതുമ്പുന്ന മിഴികളും
എന്നെ ഇന്നും വേട്ടയാടുന്നു
പ്രിയ സഖീ മാപ്പുതരു...
നേട്ടങ്ങള്‍ കൊയ്യാനുള്ള പാച്ചിലില്‍
തിരിഞ്ഞു നോക്കവെ
നിന്‍ വളകളുടെ കിലുക്കം കേക്കുന്നുണ്ടോ
കൊലുസ്സിന്‍റെ കൊഞ്ചല്‍ മുഴങ്ങുന്നുണ്ടോ
നിന്‍ മുത്തുമണികള്‍ പൊഴിക്കുന്ന
ചിരിയുടെ മാറ്റൊലി കേക്കുന്നുണ്ടോ
മനസ്സിന്‍റെ ആളൊഴിഞ്ഞ ഏതോ
ഒരു ഇടനാഴില്‍
കൊട്ടിയടച്ച ഓര്‍മ്മകളില്‍
നിന്‍ വിളി ഇപ്പോഴും ഞാന്‍ കേക്കുന്നുണ്ട്
നഷ്ടപ്പെടലുകളിലേക്ക് കണ്ണോടിക്കവെ
വെറുതെ എന്‍ മനസ്സൊന്നു വിങ്ങിയോ
പുറകിലേക്ക് നോക്കാനാവാതെ
നടന്നകലുമ്പോള്‍ നിന്‍റെ
വിറയാര്‍ന്ന കൈകളും
കരയാന്‍ വിതുമ്പുന്ന മിഴികളും
എന്നെ ഇന്നും വേട്ടയാടുന്നു
പ്രിയ സഖീ മാപ്പുതരു...
No comments:
Post a Comment