Saturday 12 May 2012

കാത്തിരുപ്പ്




മനു അന്നും കാത്തിരുന്നു 7 ന്‍റെ ട്രെയിനായി. അവള്‍ വരില്ല എന്നു അറിയാമായിരുന്നിട്ടും .. കഴിഞ്ഞ 10 വര്‍ഷങ്ങളായി മനുകാത്തിരിക്കുന്നു


അന്ന് അവളെ കണ്ടുമുട്ടിയ ആ ദിവസം എന്നും മനു ഓര്‍മിക്കുന്നു. അന്ന് മനു പഠനം കഴിഞ്ഞു ഒരു ചെറിയ കടയില്‍ പോയി വരുന്നു. എന്നും രാവിലെ 7 ന്‍റെ ട്രെയിന്‍ നു പോയി രാത്രി 8 ന്‍റെ ട്രെയിന്‍ മടങ്ങി വരും. അങ്ങനെ ഉള്ള ആ യാത്രയില്‍ ആണ് മനു അവളെ കണ്ടുമുട്ടിയത്‌


വര്‍ണ്ണിക്കാന്‍ മാത്രംസൌന്ദര്യം ഒന്നും ഇല്ലെങ്കിലും അവളുടെ കണ്ണുകള്‍ക്ക്‌ നക്ഷത്രത്തിന്‍റെ തിളക്കം ആയിരുന്നു. ഞങ്ങള്‍ ഒരേ ട്രെയിനില്‍ ഒരുമിച്ചുള്ള ആ യാത്രയില്‍ അറിയാതെ അവളോട്‌ അടുക്കുക ആയിരുന്നു


വെറുതെ ഒരു കൌതുകം എന്നതിനപ്പുറം ഒരു പ്രേമമോന്നും മനുവിന് ഉണ്ടാരുന്നില്ല. എങ്കിലും അന്നു പതിവില്ലാതെ സാരീ ഉടുത്തു കണ്ടപ്പോ മനസ്സില്‍ സ്വപ്നം കണ്ടിരുന്ന പ്രണയിനിയുടെ രൂപം അവള്‍ക്കു കൈവന്നതായി തോന്നി... മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അടുത്തൊന്നു കാണണമെന്നെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ, പക്ഷെ അറിയാതെ പറഞ്ഞു പോയി, എനിക്ക് തന്നെ ഇഷ്ടമാണ്. കുറെ പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെലും തന്നോട് എന്തോ ഒരു പ്രിത്യേകത. ... വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം.


ഇത്രയും പറഞ്ഞപ്പോ അവള്‍ പറഞ്ഞു, നിങ്ങളുടെ പ്രായത്തിലുള്ള ഏതൊരാണും പെണ്‍കുട്ടികളോട് പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ എന്നതില്‍ കൂടുതല്‍ നിങ്ങള്‍ പറഞ്ഞതിനോട് എനിക്കൊന്നും തോന്നുന്നില്ല... ഞാന്‍ തുറന്നു പറയാം, എനിക്കിഷ്ടമല്ല ഇങ്ങനെയുള്ള നേരം പോക്കുകള്‍ക്കൊന്നും നിന്നുകൊടുക്കാന്‍... ഇനി എന്നെ ശല്യപ്പെടുത്തരുത്...


എനിക്ക് അവളോട്‌ അഗാധ പ്രേമം ഒന്നും ഇല്ലാത്തതുകൊണ്ട് കൂടുതല്‍ വിഷമം ഒന്നും തോന്നിയില്ല. പിന്നെയും ദിവസങ്ങള്‍ ഓടി നീങ്ങി. എന്‍റെ പ്രിയ സഖിയും ഞാനും അപ്പോളും യാത്ര തുടര്‍ന്നു. അതില്‍ പിന്നെ അവളോട്‌ മിണ്ടണം എന്നു പോലും എനിക്ക് തോന്നിയില്ല.


അന്ന് ട്രെയിനില്‍ പതിവില്‍കൂടുതല്‍ തിരക്കുണ്ടായിരുന്നു. ട്രെയിന്‍ പോകാന്‍ സമയം ആയട്ടും അവള്‍ മാത്രം എത്തിയില്ല. ഒടുവില്‍ അന്നാദ്യമായി അവളെ കാണാനാവാത്ത ഒരു ദിവസത്തെ ശപിച്ചുകൊണ്ട് പ്ലാട്ഫോര്മിലേക്ക് അലസ്സമായി നോക്കി നിന്ന എന്‍റെ കണ്ണുകള്‍ അവളെ കണ്ടെത്തി. ഓടിക്കിതച്ചുവരുന്ന അവള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറാനാവാതെ ഞാന്‍ നിന്നിരുന്ന കമ്പാര്‍ട്ട്മെന്റില്‍ കയറികൂടുവനായി ഓടിയടുക്കുന്നത് കണ്ടു... ചാടിക്കേറിയ അവള്‍ക്കു പിടുത്തം കിട്ടിയില്ല, ബാലന്‍സ് തെറ്റി പ്ലാട്ഫോര്മിലേക്ക് വീഴുന്നതിനു മുന്‍പേ എന്‍റെ കൈകളാല്‍ അവളെ ട്രെയിനിലേക്ക് വലിച്ചുകേറ്റി. നന്ദി വാക്ക് പറയുന്നതിന് പകരം അവള്‍ കുറച്ചുനേരം എന്‍റെ മിഴികളിലേക്ക് നോക്കി നിന്ന്.. പിന്നെ ഒന്നും പറയാതെ ദൂരേക്ക് മാറിനിന്നു... ഇടയ്ക്കിടെ അവള്‍ എന്നെ നോക്കുന്നുണ്ടെങ്കിലും ഞാന്‍ അവളെ ശ്രദ്ധിക്കാത്തതായി ഭാവിച്ചു...


പിന്നീടുള്ള ഓരോ യാത്രകളിലും അവള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. ദിവസ്സങ്ങള്‍ പലതും കടന്നുപോയി. ഇടക്കെപ്പോഴോ എന്നോട് മിണ്ടാന്‍ ശ്രമിച്ച അവളെ അത് അനുവദിക്കാതെ ഒഴിഞ്ഞുമാറി...


അന്നൊരു മഴ ദിവസം ആയിരുന്നു.മഴ മാറാന്‍ നോകി നില്‍കവേ വരൂ എന്നു പറഞ്ഞു അവള്‍ വിളിച്ചു. ഓടി ചെന്ന് കേറട എന്നു എന്‍റെ മനസ് പറഞ്ഞു എങ്കിലും മനസിലാക്കാത്ത മട്ടില്‍ ഞാന്‍ നിന്നു. വരൂന്നു പറഞ്ഞു അവള്‍ എന്നെ പിടിച്ചു ആ കുടയില്‍ കയറ്റി. ആദ്യം സംസാരിച്ചു തുടങ്ങിയത് അവളായിരുന്നു. അന്നങ്ങനെയൊക്കെ പറഞ്ഞതിന് ക്ഷമിക്കണം, പ്രേമങ്ങളില്‍ ഒന്നും എനിക്ക് വിശ്വാസ്സമില്ലായിരുന്നു, അതും ചതിയുടെ മറ്റൊരു രൂപമായാണ് എനിക്ക് തോന്നിയിരുന്നത്. പിന്നെ അന്നൊരു നന്ദി പറയാന്‍ ഞാന്‍ മറന്നുട്ടോ, അന്ന് എന്‍റെ കയ്യില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ എന്തായേനെ എന്നോര്‍ക്കാന്‍ എനിക്കാവുന്നില്ല. പറയാന്‍ വൈകിപ്പോയ ഒരു നന്ദി ഞാന്‍ ഇപ്പോള്‍ പറയുകയാ. താങ്ക്സ്...ഒരുപാട്‌ ഒരുപാട്...

അന്നാണ് ഞങ്ങള്‍ പരിച്ചയപെടുന്നത്, ഞാന്‍ മനു‍, കടയില്‍ ആണ് ജോലി, അവള്‍ സുമിത്ര എന്നും സ്വയം പരിചയപെടുത്തി. എന്ട്രന്സിനു പഠിക്കുന്നു, ഇവിടെ അമ്മയുടെ വീട്ടില്‍ നിന്നാണ് പടിക്കുന്നത്. അപ്പോളും അവളെ ഇഷ്ടമാണോ എന്നുളത് എനിക്ക് സംശയം ആയിരുന്നു. എങ്കിലും അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം ആ കണ്ണുകളിലെ തിളക്കം കുഞ്ഞു കുഞ്ഞു വാശികള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ മനുവേട്ടാ എന്നാ വിളിക്ക് ഒരു സുഖം ഞാന്‍ അനുഭവിച്ചു. അവളുടെ നിഷ്കളങ്ക സ്നേഹം കാണുമ്പോ എപ്പോഴൊക്കെയോ എനിക്കു കുറ്റബോധം തോന്നിയിരുന്നു


കാരണം എന്‍റെ ജീവിതം ഒരു കുത്തഴിഞ്ഞതായിരുന്നു. എത്ര പെണ്‍കുട്ടികളോട് ഇഷ്ടമാണ് എന്നു പറഞ്ഞിട്ടുണ്ട് എന്നു എനിക്ക് തന്നെ അറിയില്ലാരുന്നു. ഇതൊന്നും കൂടാതെ തന്നെകളും പ്രായം ഉള്ള ഒരു സ്ത്രീ ആയുള്ള ബന്ധവും. ഇതൊക്കെ സുമിത്രയോടു പറയണം എന്നു ഉണ്ടായിരുന്നിട്ടും പറ്റിയില്ല. പക്ഷെ എങ്ങനെയോ അവള്‍ എന്‍റെ ഒരു സുഹൃത്ത്‌ വഴി അവള്‍ ഇതൊക്കെ അറിഞ്ഞു...

അവസാനമായി ഞാന്‍ അവളെ അന്നാണ് കണ്ടത്‌. കരഞ്ഞു കലങ്ങിയ കണ്ണുമായി അവള്‍ ചോദിച്ചു എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ. നിങ്ങളും മറ്റൊരു മുഖം ഉള്ളില്‍ ഒളിപ്പിച്ചു പുറമേ നിഷ്കളങ്കനായി അഭിനയിച്ചു. എന്നോട് ഇത് വേണമായിരുന്നോ... തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള നിങ്ങളുടെ ജീവിത യാത്രയില്‍ എന്നെയും കൂടെ കൂട്ടണമായിരുന്നോ... എന്ത് പറയണം എന്നു അറിയാന്‍ പാടില്ലാത്ത എന്‍റെ മൌനം അവളെ കൂടുതല്‍ വേദനിപ്പിച്ചു. ഇനി ഒരിക്കലും നമ്മള്‍ കാണില്ല എന്നു പറഞ്ഞു അവള്‍ പോയി


അവള്‍ ഇല്ലാത്ത ആ ദിനങ്ങളില്‍ അവളുടെ സ്നേഹം ഞാന്‍’ അറിഞ്ഞു. വളരെ കുറച്ചു ദിവസ്സങ്ങളെ സ്നേഹിച്ചുവെങ്കിലും അവളുടെ ആ സ്നേഹത്തിന് വേണ്ടി എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു


അന്നു മുതല്‍ ഇന്ന് വരെ എല്ലാ 7 മണിയുടെ ട്രെയിനിലും ഞാന്‍ അവളെ കാത്തിരിക്കുന്നു... അവള്‍ വരില്ല എന്നു അറിഞ്ഞിട്ടും... എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയുമായി.....

2 comments:

  1. mangalam nerunnu njan manaswini....ente chankile keta vilakanu nee eniku nee maapu tharuka...avalude punjiri ennum eniku kaanam..

    ReplyDelete