Sunday, 27 May 2012

മഞ്ഞുരുകുമ്പോള്‍:



സുമിത്ര ആത്മഹത്യ ചെയ്തു.. ആ വാര്‍ത്ത‍  അവിശ്വസനീയമായി മാളുവിന് തോന്നി.. തന്റെ പ്രിയ കൂട്ടുകാരീ ആത്മഹത്യ ചെയ്തു , അതും ജീവിതത്തെ അത്രയ്ക്ക് സ്നേഹിച്ചിരുന്ന എന്തും തമാശ പോലെ എടുത്തിരുന്ന സുമിത്ര...അവള്‍  എന്തിനു അത് ചെയ്തു എന്ന് അറിയാതെ  മാളുന്റെ മനസ്സ് കുഴങ്ങി...ഒരു കത്ത് പോലും എഴുതി വെക്കാതെ ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ പോയി... പക്ഷെ എന്തിനു ???

പത്തില്‍ വെച്ച്  എന്റെ ക്ലാസ്സില്‍ പഠിക്കാന്‍ വന്ന സുമിത്ര , കണ്ടാല്‍ മാലാഖ യെ പോലെ തോന്നും
അത്രയ്ക്ക് സുന്ദരി....സ്കൂളില്‍ വെച്ച് തുടങ്ങിയ സൗഹൃദം , പഠനം ഒക്കെ കഴിഞ്ഞു ഞാന്‍ കല്യാണം കഴിഞ്ഞു പോയെങ്കിലും അവളുമായുള്ള സൗഹൃദം നിലനിന്നിരുന്നു....എല്ലാ ആഴ്ചയിലും ഞാന്‍ അവളെയോ അവള്‍ എന്നെയോ വിളിച്ചിരുന്നു.... മരിക്കുന്നേനു ഒരാഴ്ച മുമ്പ് വിളിച്ചപ്പോഴും നല്ല സന്തോഷത്തില്‍ ആയിരുന്നു അവള്‍ , കല്യാണം ഉറപ്പിച്ചതിന്റെ ഒരു പ്രിത്യേക സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളില്‍....ഇതൊന്നും കൂടാതെ മരിക്കുന്നതിന്റെ തലേദിവസവും ഫേസ്ബുക്കില്‍ കണ്ടു മിണ്ടിയിരുന്നു.... അന്നും അവള്‍ അങ്ങനെ ഒരു ഭാവവും ഉണ്ടായിരുന്നില്ല....

            അവള്‍ക്കു കഥയും കവിതയും എഴുതുന്ന ശീലം ഉണ്ടായിരുന്നു , എന്റെ ഭാഷയില്‍ പറഞ്ഞാല്‍ കവിത എഴുതുന്ന രോഗം , ഒക്കെയും ഫേസ്ബുക്കില്‍ ഇടുകയും കുറെ അഭിപ്രായങ്ങള്‍ കിട്ടാറുമുണ്ടായിരുന്നുരുന്നു...
നിന്നെ കണ്ടാല്‍ തന്നെ ഒന്ന് മുട്ടാന്‍ തോന്നും പിന്നെ പോസ്റ്റിന്റെ കാര്യം പറയാനുണ്ടോ എന്ന് പറഞ്ഞു എന്നും ഞാന്‍ അവളെ കളിയാക്കുമായിരുന്നു....

ഇന്ന് തന്റെ കൂട്ടുകാരി പോയിട്ട് ഒരു മാസം ആകുന്നു... അവളുടെ വോള്‍ അനാഥപ്രേതം പോലെ കിടക്കുന്നു, വെറുതെ അവളുടെ പോസ്റ്റുകളിലുടെ കണ്ണോടിച്ചു. മരിക്കുന്നതിന്റെ അന്ന് രാവിലെ ഇട്ട ശുഭദിനം എന്നെ നോക്കി പല്ലിളിച്ചു....അപ്പോള്‍ ആണ് മാളു ശ്രദ്ധിച്ചത്, എന്നും കവിത ഇടുന്ന അവള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കവിത ഇടുന്നില്ല... ഞാന്‍ എന്തേ ഇതു അന്ന് ശ്രദ്ധിച്ചില്ല എന്ന് മാളു ഓര്‍ത്തു....അവസാനം ഇട്ട കവിതയില്‍ വിരഹം നിഴലിച്ചു....അതില്‍ ഞാന്‍  കളിയാക്കി എഴുതിയ അഭിപ്രായങ്ങള്‍....

പിറ്റേദിവസം രാവിലെ തന്നെ സുമിത്രയുടെ വീട്ടിലേക്കു തിരിച്ചു... അവള്‍ എന്തിനു അത് ചെയ്തു എന്നറിയണം.... ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു അവള്‍ പോയിട്ട്... ആരവങ്ങള്‍ ഒക്കെ കഴിഞ്ഞ അമ്പലമുറ്റം പോലെ തോന്നി അവളുടെ വീട്....തന്നെ കണ്ടപ്പോള്‍ അമ്മ കരയാതിരിക്കാന്‍ പാടുപെടുന്നത് മാളു അറിഞ്ഞു...എന്റെ അമ്മയാണ് എന്റെ എല്ലാം എന്ന് അവള്‍ എപ്പോളോ പറഞ്ഞത്‌ മനസ്സില്‍ വന്നു.... എങ്കിലും ഞാന്‍ വിക്കി വിക്കി ചോദിച്ചു എന്തിനാ അമ്മെ അവള്‍ അങ്ങനെ ചെയ്തത്...
എനിക്ക് അറിയില്ല മോളെ , ചിലപ്പോ അവള്‍ക്കു അമ്മയെ മടുത്തു കാണും....അവളുടെ മുറിയുടെ വാതില്‍ പതുക്കെ തുറന്നു .. കുറെ പാവകള്‍ അടുക്കി വെച്ചിരിക്കുന്നു...പാവകളെ സ്നേഹിച്ച പെണ്‍ക്കുട്ടി... അതില്‍ ഞാന്‍ കൊടുത്ത പാവയും ഉണ്ട്..

മേശപ്പുറത്ത് പകുതി തുറന്ന ഒരു ബുക്ക്‌ , അതില്‍ അടയാളം ഉള്ള പേജ് മാളു തുറന്നു... എഴുതി പൂര്‍ത്തിയാക്കാത്ത ഒരു കഥ.... അതില്‍ പകുതിയും വെട്ടി ഇട്ടിരിക്കുന്നു..... അതിലെ അവസാനത്തെ
വരികള്‍ മാളുന്റെ കണ്ണില്‍ ഉടക്കി
"മരണമേ ഞാന്‍ നിന്നെ ഭയക്കുന്നു
നീ എന്നെ സ്നേഹിക്കുന്നത് ഞാന്‍ അറിയുന്നു...
എനിക്കാ പൂങ്കാവനത്തില്‍ ഒന്നുടെ ഒറ്റയ്ക്ക്
ഇരിക്കണം പിന്തുടരുന്ന കണ്ണുകള്‍ ഇല്ലാതെ...

അതിന്‍റെ ബാക്കി ആ ബുക്ക്‌ മുഴുവന്‍ പരതി... ഇല്ല വേറെ ഒന്നും ഇല്ല...
അവളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു നോക്കി, എല്ലാത്തിലും പാസ്‌വേഡ് സേവ് ചെയ്തിട്ടുണ്ട് , സുമിത്രയുടെ മെയില്‍ തുറന്നു നോക്കി, ജോലിക്ക് വേണ്ടി ഉള്ള കുറച്ചു മെയില്‍, ഞങ്ങളുടെ കൂടെ പഠിച്ച കുറച്ചു കൂട്ടുക്കാരുടെ  മെയിലുകള്‍....

ചാറ്റ് എടുത്തു നോക്കി, അതില്‍ പ്രതിശ്രുത വരന്റെ കുറച്ചു വര്‍ത്തമാനങ്ങള്‍ , കുറച്ചു ഔപചാരിക വാക്കുകള്‍ മാത്രം , അതിലും കൂടുതല്‍ സംസാരം ഒന്നുമില്ല, കല്യാണം ഉറപ്പിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിടുണ്ടായിര്ന്നുള്ളൂ... ഇവള്‍ക്ക് വേറെ ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് മാളു ചിന്തിച്ചു, ഞാന്‍ അറിയാതെ ഇവള്‍  ആരെയെങ്കിലും സ്നേഹിച്ചിരുന്നോ....അപ്പോള്‍ ആണ് ബാക്കി  വേറിട്ട ഒരു ചാറ്റ് കണ്ണില്‍പെട്ടത്, മുഴുവന്‍ കവിതകള്‍ ആണ്, പ്രണയം തുടിക്കുന്ന മനസ്സിന്റെ കവിതകള്‍ , തിരിച്ചുള്ള സുമിത്രയുടെ മറുപടിയും കവിത തന്നെ ആണ്, പക്ഷെ ഉള്ളടക്കം ഉപദേശം ആണ്, അപേക്ഷ പോലെ ഉള്ള ഉപദേശം
ഒരു ദിവസം കൊണ്ട് തീര്‍ന്ന ചാറ്റുകള്‍, പിന്നെ ആ പേരില്‍ ഒരു ചാറ്റും ഇല്ല. എന്താരിക്കും അവരുടെ ചാറ്റ് ഒരു ദിവസം കൊണ്ട് തീര്‍ന്നത് , ആരായിരിക്കും അയാള്‍ .... അതിന്‍റെ ഉത്തരത്തിനായി അവള്‍ ആ മെയില്‍ മുഴുവന്‍ നോക്കി... നിരാശ ആയിരുന്നു ഫലം..

ഫേസ്ബുക്കില്‍ അവള്‍ക്കു കുറെ ആരാധന സന്ദേശങ്ങള്‍...മിക്കതിനും മറുപടി പോലും അയച്ചിട്ടില്ല...ആ സന്ദേശങ്ങളില്‍ കൂടി നോക്കിയപ്പോള്‍ ഒരെണ്ണത്തില്‍ കണ്ണ് ഉടക്കി..അവള്‍ മരിക്കുന്ന അന്ന് വന്ന ഒരു സന്ദേശം ആയിരുന്നു അത്. മെയിലില്‍ കണ്ടപോലെ തന്നെ ഉള്ള കവിത കലര്‍ന്ന സന്ദേശം.... :
" നിന്റെ കാലടിയുടെ ശബ്ദവും
പ്രതീക്ഷിച്ചു ഇന്നും ഞാന്‍
പൂമുഖപടിയില്‍ നില്‍പ്പൂ
നീ വന്നു അണയില്ലേ എന്നെ പുല്‍കാന്‍ "

നീ ഇല്ലാതെ എനിക്ക് കഴിയാന്‍ പറ്റുന്നില്ല. നീ പറഞ്ഞിട്ടാണ് ഞാന്‍ കല്യാണം കഴിച്ചത്.. എന്നിട്ടും ഇപ്പോഴും നീ എന്നില്‍ നിന്നു ദൂരെയാണ്...ഇന്ന് ഞാന്‍ അറിഞ്ഞു നീ കല്യാണം കഴിക്കാന്‍ പോകുവാണെന്ന്... എനിക്ക് ഒരു നിമിഷം പോലും നീ ഇല്ലാതെ കഴിയാന്‍ പറ്റുന്നില്ല, നിന്റെ ഓരോ വരിയും എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു, നിന്റെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടരുന്നു... അത്രേം വായിച്ചപ്പോ ആണ് അയച്ച ആളുടെ പ്രൊഫൈല്‍ നോക്കാന്‍ മാളുനു തോന്നിയത് , അയാളുടെ വോള്‍ ഉള്ള ഫോട്ടോ കണ്ടു മാളു നടുങ്ങി... ബാക്കി വായിക്കനാവാതെ മാളു നടന്നു , സത്യത്തില്‍ ഞാന്‍ ആയിരുന്നില്ലേ മരിക്കെണ്ടിയിരുന്നത് .. 5 വര്‍ഷം സ്നേഹിച്ചു കല്യാണം കഴിച്ച തന്റെ ഭര്‍ത്താവിന്റെ ശരിക്കുള്ള മുഖം അറിഞ്ഞെനു. എനിക്ക് ഇപ്പോള്‍ മനസിലാകുന്നു സുമിത്രേ നിന്നെ നീ അനുഭവിച്ചത് , എന്റെ ഭര്‍ത്താവു ഉള്ളടത്തുനിന്നും നീ ഒഴിഞ്ഞു മാറി നിന്നത് എല്ലാം... എല്ലാം എനിക്ക് മനസ്സിലാകുന്നു. നീ എന്നോട് ക്ഷമിക്കു സുമിത്രേ എന്റെ ജീവിതം രക്ഷിക്കാന്‍ അണല്ലോ നീ പോയത്....അവള്‍ സ്വയം പിറുപിറുത്തു...

3 comments:

  1. ഇതിന് കമന്റെഴുതാന്‍ ഇത്തിരി മടിയുണ്ട്. കാരണം: നിന്നെ കണ്ടാല്‍ തന്നെ ഒന്ന് മുട്ടാന്‍ തോന്നും പിന്നെ പോസ്റ്റിന്റെ കാര്യം പറയാനുണ്ടോ” എന്ന് ഒരു കെണി വച്ചിരിക്കയല്ലേ!!എന്തായാലും ഒരു സീരിയല്‍ നിര്‍മ്മാതാവിന് ഇന്ററസ്റ്റ് തോന്നാനിടയുള്ള പ്രമേയം എന്ന് പറയാം

    ReplyDelete
  2. hahha ajthettan paranjatha currect..nannayitund

    ReplyDelete
  3. മുഴുവനും വായിച്ചു, നന്നായിട്ടുണ്ട്. ശൈലിയും കൊള്ളാം

    ReplyDelete