Saturday 12 May 2012

സന്ധ്യാപുഷ്പം


"എത്ര വേണം ?" കടക്കാരന്റെ ചോദ്യം കേട്ടാണ് സന്ധ്യ ചിന്തയില്‍ നിന്നും ഞെട്ടിയത്.

"എത്ര കിട്ടും"

"3500 , അതില്‍ കൂടില്ല"

ശരി മതിന്നു സന്ധ്യ തലയാട്ടി. ഇനി ഈ മാല എടുക്കാന്‍ കഴിയില്ല എന്ന് അറിയാവുന്ന കൊണ്ട് കിട്ടുനത് വിലപേശി വാങ്ങുന്നു. ആകെ ഉള്ള സ്വര്‍ണത്തിന്റെ തരി ആരുന്നു ആ മാല . അപ്പച്ചന്റെ അസുഖം കാരണം എല്ലാം പണയം വെക്കേണ്ട അവസ്ഥ ആണ് ഇപ്പോ.

ഇതു സന്ധ്യ, കാണാന്‍ സുന്ദരി. 21. വയസ്സില്‍ സ്നേഹിച്ച പുരുഷന്‍റെ കൂടെ ഒളിച്ചോടി പോയവള്‍ , 23വയസ്സില്‍ ആ ബന്ധം തകര്‍ന്നു വീട്ടില്‍ തിരിച്ചുവന്നവള്‍. ..,

ഒരു അനിയത്തി ഉണ്ട്. സന്ധ്യ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നു.

പഠിക്കാന്‍ മിടുക്കി ആരുന്നു സന്ധ്യ, ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് സന്ധ്യ അവനെ കണ്ടു മുട്ടിയത്‌, അവന്‍ നന്ദന്‍ , എല്ലാരും നന്ദു എന്ന് വിളിക്കും, ജോലിക്കു അപേക്ഷിച്ച കൂട്ടത്തില്‍ പേരിന്‍റെ ഒരു അക്ഷരം മാറി പോയ കൂട്ടത്തില്‍ , പോയ തെറ്റായ ഒരു ഇമെയില്‍ , അതാണ് സന്ധ്യയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്.


ആ ഇമെയില്‍ നു മറുപടി വന്നപ്പോ ആണ് സന്ധ്യ അറിഞ്ഞത് താന്‍ അയച്ചത് തെറ്റായിട്ടാണ് എന്ന്. ക്ഷമ ചോദിച്ചു ആ മനുഷ്യനു ഒരു മറുപടി അയക്കണം എന്ന് സന്ധ്യക്ക് തോന്നി. മറുപടി ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും , വീണ്ടുമുള്ള ആ ഇമെയിലിന്‍റെ മറുപടി വീണ്ടും സന്ധ്യയെ മറുപടി അയക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറി. ഒരു കൂലി പണിക്കാരന്റെ മകള്‍ ആയ സന്ധ്യ ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഉയരത്തില്‍ ആരുന്നു നന്ദന്‍റെ ചുറ്റുപാടുകള്‍.


സന്ധ്യയുടെ വീട്ടില്‍ കാശിനു മാത്രേ കുറവ് ഉണ്ടാരുന്നുവെങ്കിലും , നല്ല സമാധാനത്തോടെ ജീവിച്ചിരുന്ന കുടുംബം , ഉള്ളത് കൊണ്ട് ഓണം പോലെ ആരുന്നു സന്ധ്യയുടെ വീട്ടില്‍ എന്നും. തന്‍റെ കുടുംബത്തിന്‍റെ അവസ്ഥകള്‍ സന്ധ്യക്കും അറിയാമാരുന്നു, താന്‍ വഴി മാത്രം ആണ് തന്‍റെ കുടുംബം രക്ഷപെടുക എന്നുള്ള ചിന്ത സന്ധ്യയെ എന്നും അലട്ടിയിരുന്നു.

നന്ദനോട് തന്‍റെ എല്ലാ അവസ്ഥകള് സന്ധ്യ തുറന്നു പറഞ്ഞിരുന്നു. സന്ധ്യയുടെ ഇരുള്‍ അടഞ്ഞ ജീവിതത്തില്‍ ഒരു വെളിച്ചം ആരുന്നു നന്ദന്‍., അങ്ങനെ സന്ധ്യയും നന്ദനും നേരില്‍ കാണാന്‍ തീരുമാനിച്ചു, പിന്നിടുള്ള കണ്ടുമുട്ടുലുകള്‍ അവരുടെ പ്രണയത്തെ കൂടുതല്‍ ആഴങ്ങളിലേക്ക് കൊണ്ട് പോയി. ഒരാള്‍ക്ക് ഒരാളെ വിട്ടു പിരിയാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഇരിക്കവേ ആണ് നന്ദന് ഷിപ്പില്‍ ജോലി കിട്ടിയത്, ജോലി കിട്ടിയതും നന്ദന്‍ കല്യാണം കഴിക്കാം എന്ന് നിര്‍ബന്ധം തുടങ്ങി. സന്ധ്യയുടെ ബിരുദം തീര്‍ന്ന സമയം , എവിടെ എങ്കിലും ഒരു ജോലി എന്നത് മാത്രം ആരുന്നു സന്ധ്യയുടെ ലക്ഷ്യം.

നന്ദു ജോലി ചെയ്യുന്ന ഡല്‍ഹിയില്‍ ജോലിക്ക് ശ്രമിക്കാം എന്ന് പറഞ്ഞത് നന്ദു തന്നെ ആരുന്നു. വീട്ടില്‍ സമ്മതിക്കില്ല എന്നതിനാല്‍ ആദ്യം കല്യാണം കഴിക്കാം , എന്നിട്ട് പതിയെ വീട്ടില്‍ അറിയിക്കാം എന്ന് തീരുമാനിച്ചു. സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ സന്ധ്യ എങ്കിലും രക്ഷപെടട്ടെ എന്നുള്ള സമാധാനത്തില്‍ സന്ധ്യയുടെ അച്ഛനും അമ്മയും മൌന സമ്മതം നല്‍കി. അങ്ങനെ സന്ധ്യ നന്ദുവിന്‍റെ ഒപ്പം യാത്രയായി

കുറെ ശ്രമങ്ങള്‍ക്കു ശേഷം സന്ധ്യക്ക് ഒരു കമ്പനിയില്‍ ജോലി ശരിയായി. തുച്ഛമായ തുക ആണ് കിട്ടുന്നത് എങ്കിലും അത് വീട്ടിലേക്കു അയക്കാന്‍ സന്ധ്യ ഉത്സാഹം കാട്ടി.


ആദ്യത്തെ കുറെ നാളുകള്‍ വളരെ സന്തോഷത്തില്‍ ആരുന്നു സന്ധ്യയും നന്ദനും, വീട്ടില്‍ അറിയിച്ചത് മുതല്‍ ദിനങ്ങള്‍ കയ്പ്പ് ചുവച്ചു തുടങ്ങി. കൂലി പണിക്കാരന്റെ മകള്‍ അതും പോരാഞ്ഞ് താണ ജാതിയും. ഇതൊന്നും നന്ദു വിന്‍റെ വീട്ട്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നത് ആരുന്നില്ല.


നന്ദുവിന്റെ വീട്ടിലെ എതിര്‍പ്പ് നന്ദുവിന്റെ സ്വഭാവത്തെയും ബാധിച്ചു തുടങ്ങി. വഴക്കുകള്‍ വിരുന്നുകാരന്‍ എന്ന പദവിയില്‍ നിന്നും വീട്ടിലെ ഒരു അംഗം ആയി മാറി. അങ്ങനെ ആണ് തന്നെ ഉപേക്ഷിച്ചില്ല എങ്കില്‍ അമ്മ ഉണ്ടാവില്ല എന്നുള്ള അവസാന അടവ് നന്ദുന്‍റെ അമ്മ പുറത്തു എടുത്തത്‌..,

"നീ കുറച്ചു ദിവസം വീട്ടില്‍ പോയി നില്‍ക്ക്, ഞാന്‍ എല്ലാം കഴിയുമ്പോള്‍ വിളിക്കാം" എന്ന് നന്ദു പറഞ്ഞു. നന്ദുവിന്റെ ധര്‍മ്മ സങ്കടം സന്ധ്യക്ക് മനസ്സിലാകുമായിരുന്നു, ഇനി ഒരിക്കലും തിരിച്ചു വിളിക്കില്ല എന്ന് അറിയമാരുന്നിട്ടും സന്ധ്യ വീട്ടില്‍ പോവാന്‍ സമ്മതിച്ചു.


തന്‍റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങള്‍ ഓര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യാനും സന്ധ്യക്ക് തോന്നിയില്ല.


എല്ലാ കാര്യങ്ങളും വീട്ടില്‍ പറഞ്ഞപ്പോളും ഒരു വാക്കു കൊണ്ട് പോലും സന്ധ്യയുടെ അച്ഛനും അമ്മയും അവളെ കുത്തി നോവിച്ചില്ല.


നന്ദുവിന്റെ അടുത്ത് നിന്ന് പോന്നപ്പോഴും നന്ദുവിന്റെ ഓര്‍മ്മകള്‍ സന്ധ്യയെ അലട്ടിയിരുന്നു , ദൂരെ നിന്ന് എങ്കിലും ഒന്ന് കാണാന്‍ ആ മനസ്സ് കൊതിച്ചു. വിവരം അറിയാന്‍ സന്ധ്യ കുറെ ശ്രമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സന്ധ്യക്ക് ഒരു ലെറ്റര്‍ കിട്ടി, അത് നന്ദന്‍റെ കല്യാണ കുറി ആരുന്നു, കൂടെ രണ്ടു വരികളും സന്ധ്യ എല്ലാം മറന്നു വേറെ ഒരു കല്യാണം കഴിക്കണം...


വീട്ടില്‍ ആരെയും സന്ധ്യ ആ കുറി കാണിച്ചില്ല , എന്നെങ്കിലും നന്ദു തിരികെ വിളിക്കും എന്ന വിശ്വാസത്തോടെ കഴിയുന്ന വീട്ടുകാരുടെ വിശ്വാസം തകര്‍ക്കാന്‍ സന്ധ്യക്ക് കഴിയുമാരുനില്ല.


ഇന്നു സന്ധ്യക്ക് 32 വയസ്സ് , അകെ ഉണ്ടാരുന്ന തണല്‍ ആയ അച്ഛന്‍ ആശുപത്രിയില്‍ ആണ്.ഒരു ചെറിയ പനി അത് മരുന്ന് മേടിക്കാതെ ഇരുന്നു നുമോണിയ ആയി മാറി. വയസ്സ് ആയിട്ടും കുടുംബ പ്രാരാബ്ധം കാരണം പണിക്ക് പോവേണ്ടി വന്ന മനുഷ്യന്‍, ഒരു രൂപ പോലും സമ്പാദ്യം ഇല്ലാതെ കുടുംബത്തിനു വേണ്ടി കഷ്ടപെട്ട അച്ഛന്‍. ., അച്ഛന്റേം അമ്മയുടേയും സമാധാനത്തിന് വേണ്ടി വേറെ ഒരു കല്യാണം കഴിക്കാന്‍ എല്ലാരും സന്ധ്യയെ കുറെ നിര്‍ബന്ധിച്ചു, നന്ദുവിനെ മറക്കാന്‍ സന്ധ്യക്ക് പറ്റാത്തതിനാല്‍ സന്ധ്യ അതിനു വഴങ്ങിയില്ല


ഉള്ളതെല്ലാം വിറ്റ് അനിയത്തിയെ കല്യാണം കഴിപ്പിച്ചു. ഇപ്പോള്‍ സന്ധ്യയും അച്ഛനും അമ്മയും മാത്രമായി. അച്ഛന്‍റെ ചികിത്സക്കുള്ള പണത്തിനാണ് മാല പണയം വെച്ചത്. ഈ കാശു കൊണ്ട് ചെന്നിട്ട് വേണം മരുന്ന് വാങ്ങാന്‍ . തന്‍റെ ചിന്തകളില്‍ നിന്നും വിമുകതയായി സന്ധ്യ വളരെ വേഗം നടന്നു.


ജീവിതത്തില്‍ ആശിക്കാന്‍ ഒന്നും ഇല്ല ഇന്നു അറിഞ്ഞിട്ടും , മൂടി വെച്ച പ്രതീക്ഷകളുമായി................................

No comments:

Post a Comment