Saturday 12 May 2012

എന്‍റെ കളികൂട്ടുകാരന്‍


അവനെ ഞാന്‍ പരിചയപ്പെട്ടിടു കുറെ വര്‍ഷങ്ങള്‍ ആയിട്ടില്ല... കുറച്ചു നാളുകള്‍ കുറച്ചു മാസങ്ങള്‍ മാത്രം. വളരെ ആകസ്മികമായി എന്‍റെ ജീവിതത്തില്‍ വന്നവന്‍

വിരുന്നു കാരനെ പോലെ വന്നു പ്രിയ മിത്രം ആയവന്‍. , ആദ്യം അവനെ കണ്ടപ്പോ എല്ലാവരെയും പോലെ ഒരാള്‍ എന്നെ എനിക്കു തോന്നിയുള്ളൂ.


പിന്നെ എന്‍റെ ജീവിതത്തിലെ ചില വഴിതിരുവുകളില്‍ അവനെ എന്‍റെ ഉറ്റ മിത്രം ആക്കി മാറ്റി.


ഒരു നല്ല സൌഹൃദം അത് പ്രണയം എന്ന് എല്ലാവരും തെറ്റിദ്ധരിച്ചപ്പോളും എനിക്ക് അവനോടോ അല്ലേല്‍ അവനു എന്നോടോ അങ്ങനെ ഒരു വികാരം തോന്നിയിരുന്നില്ല

അവന്‍റെ സംസാരം അവന്‍റെ പെരുമാറ്റങ്ങള്‍ എന്നെ അവന്‍റെ ആരാധകന്‍ ആക്കി മാറ്റി, എന്‍റെ എല്ലാ സൌഹൃദങ്ങളും അവസാനിക്കുന്നത് അവര്‍ എന്നില്‍ നിന്നും ഒരു പ്രണയിനിയെ ആഗ്രഹിക്കുമ്പോള്‍ ആണ്.


എന്നാല്‍ എന്‍റെ കൂട്ടുകാരന്‍ ഒരു തെറ്റായ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കിയിട്ടില്ല , അവന്‍റെ മുമ്പില്‍ ഒരു പ്രണയിനിയുടെ വേഷം അണിയാന്‍ എനിക്കും ഇഷ്ടം ഇല്ലാരുന്നു, അവനും...

എന്‍റെ ആദ്യ പ്രണയം അത് ഒരു വല്യ മണ്ടത്തരം ആയിരുന്നെന്നു എന്നോട് ആദ്യം പറഞ്ഞത് അവന്‍ ആണ്, എന്‍റെ പ്രണയത്തെ പറ്റിയുള്ള അവന്‍റെ ചോദ്യങ്ങള്‍ക്ക് എനിക്കു മറുപടി ഇല്ലാരുന്നു. എന്‍റെ പ്രണയത്തില്‍ എനിക്കു സംഭവിച്ച ചതി ആണോ അവനെ എന്നിലേക്ക് ആകര്‍ഷിച്ചത് എന്ന് എനിക്ക് അറിയില്ല, അതോ മറ്റു എന്തെങ്കിലും ആണോ....

എന്‍റെ പ്രണയം എന്നെ ഒരു ഗര്‍ത്തത്തിലേക്ക് പിടിച്ചു തള്ളിയപ്പോ എനിക്ക് കൂട്ടായി നിന്നത് അവന്‍ ആണ്‌.


ഒരു പക്ഷെ അവന്‍റെ തുണ ആണ് എന്നെ ജീവിത്തെ വീണ്ടും സ്നേഹിക്കാന്‍ തോന്നിപ്പിച്ചത്.എന്‍റെ പ്രണയത്തിന്‍റെ തിക്താനുഭവങ്ങള്‍ മറക്കാന്‍ സാധിച്ചതും അവന്‍ കാരണം ആണ്....

എങ്കിലും അവന്‍ അവന്‍റെ ആദ്യപ്രണയം ഒരു വാടാപുഷപം പോലെ കാത്ത് സൂക്ഷിച്ചിരുന്നു, അത് കൊണ്ട് ആവണം എന്‍റെ ആദ്യപ്രണയത്തിന്‍റെ ചില കോപ്രായങ്ങള്‍ കണ്ടുപിടിക്കാന്‍ അവന്‍ എന്നെ സഹായിച്ചത്


എന്‍റെ മനസ്സ് വീണ്ടും എന്‍റെ പ്രണയത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ വഴക്ക് പറഞ്ഞു തിരുത്താന്‍ അവന്‍ മറന്നില്ല, അവന്‍റെ വഴക്കുകളെ പേടിച്ചാണ് ഞാന്‍ അന്നൊക്കെ എന്‍റെ പ്രണയത്തിന്റെ ചലനങ്ങള്‍ അറിയണം എന്നുള്ള അതിയായ മോഹം ഞാന്‍ ഉപേക്ഷിക്കുന്നത്, എങ്കിലും മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത സമയത്ത് എന്നെ വിവരങ്ങള്‍ അറിയിച്ചു സഹായിക്കുന്നതും അവന്‍ തന്നെ

എന്‍റെ എല്ലാ മണ്ടത്തരങ്ങള്‍ക്കും കൂട്ട് അവന്‍ ആരുന്നു. അവസാനം അത് വലിയ അമളി ആണെന്ന് മനസിലാക്കി ചിരിക്കുന്നതും ഞങ്ങള്‍ തന്നെ. ഞാന്‍ ഒരു കാര്യം ചെയ്‌താല്‍ അത് ചെയ്തല്ലോ എന്ന് പറയാതെ ഞാന്‍ ചെയ്യാത്ത കാര്യത്തിനു അവന്‍ എന്നും എന്നോട വഴക്കുണ്ടാകിയിരുന്നു.അവനും ഞാനും ആയുള്ള വഴക്കില്‍ തോല്‍വി എന്നും എനിക്കു ആരുന്നു.

എന്താണ് എന്നെ അവനിലേക്ക്‌ ആകര്‍ഷിച്ചത് , ഒരു പക്ഷെ എന്‍റെ ചാപല്യങ്ങള്‍ക്ക് അവന്‍ തരുന്ന വഴക്ക് ആയിരിക്കാം. എന്‍റെ മനസ്സ് എന്നും വേണ്ട എന്ന് വെച്ച കാര്യങ്ങളുടെ പുറകെ പായുമ്പോഴും അവന്‍റെ ദേഷ്യപ്പെടലുകള്‍ ആണ് അതിനെന്നും കടിഞ്ഞാണ്‍ ഇട്ടിരുന്നത്. എന്‍റെ ഓരോ കുഞ്ഞു തെറ്റിനും വലിയ അപരാധം എന്നാ മട്ടില്‍ ഒരു കാരുണ്യവും ഇല്ലാതെ എന്നെ വഴക്ക് പറഞ്ഞിരുന്നു അവന്‍..................

അവനെ ഞാന്‍ ഒരു പ്രണയത്തിന്‍റെ ഭാഷയില്‍ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ , ഇല്ല എന്ന് തന്നെ ആണ് എന്‍റെ ഭാഷ്യം.. എന്‍റെ സ്നേഹത്തിന്‍റെ സ്വാര്‍ത്ഥമതിലുകല്‍കിടയില്‍ അവനെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, കാരണം അവന്‍റെ സ്ഥാനം അതിനും മേലെ ആയിരുന്നു

ഞാനും അവനും ഒരേ പോലെ ഞങ്ങളുടെ ആദ്യ പ്രണയത്തെ നഷ്ടപെട്ടിട്ടും മുറുക്കെ പിടിച്ചിരുന്നു , ആ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ മുങ്ങി താഴുന്ന ഒരു വഞ്ചി ആരുന്നു ഞങ്ങള്‍ക്ക് രണ്ടിനും ഉണ്ടായിരുന്നത്


എന്‍റെ ഓരോ കാര്യത്തിനു കൈത്താങ്ങു തരുമ്പോഴും എനിക്കു എന്ത് തരും എന്ന് ചോദിക്കുന്ന എന്‍റെ കൂട്ടുകാരന്‍, അവനു കൊച്ചു പിള്ളേരുടെ വാശി ആണ്, ചിലപ്പോ പിടി കിട്ടാത്ത സ്വഭാവവും, എന്നും എന്‍റെ ഓരോ രാത്രികളും അവസാനിക്കുനത് അവനോടോപ്പമുള്ള യാത്രയില്‍ ആണ്.

മുജന്മ സുകൃതം പോലെ എന്നില്‍ വര്‍ണ്ണ മഴ പെയ്യിച്ച എന്‍റെ സ്വന്തം കളികൂട്ടുകാരന്‍

1 comment: