Saturday 12 May 2012

ഒരു അമളി



എന്തൊരു മഴ ആണ് ഇത് , നാശം പിടിക്കാന്‍ ആയിട്ട് . അച്ചു മനസ്സില്‍ പറഞ്ഞു. ട്രെയിന്‍ വരാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കി. മഴ ആയത്കൊണ്ട് ട്രെയിന്‍ എല്ലാം വൈകി ആണത്രേ ഓടുന്നത്. അല്ലേല്‍ ഈ ട്രെയിന്‍ എന്നാണു ശരിയായ നേരത്ത് ഓടുന്നത്...


മഴ ആയത് കൊണ്ട് ഒരു കിളിയെ പോലും കാണുന്നില്ലല്ലോ , ഒന്ന് ഇരിക്കാന്‍ അച്ചു അവിടെല്ലാം പരതി. അപ്പോഴാണ്‌ അച്ചു കണ്ടത്‌, കുറെ കസേരകള്‍ അതിന്‍റെ അങ്ങേ അറ്റത്ത്‌ ഒരു പെണ്‍കുട്ടി ഒറ്റക്ക് , ഞാന്‍ ഇവിടെ ഉള്ളപ്പോ ഒരു കൊച്ച് ഒറ്റക്ക് ഇരിക്കുന്നോ എന്ന ആത്മഗതവുമായി അച്ചു ആ കുട്ടിയുടെ അടുത്തുള്ള കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു


അച്ചു വന്നു ഇരുന്നിട്ടും ആ കൊച്ചു കണ്ടതായി ഒരു ഭാവവും ഇല്ല. അത് അച്ചുനു ചെറുതായി നിരാശനാക്കി

ഇത്രയും കോമളനും സുന്ദരനുമായ ഒരു ചെറുപ്പക്കാരന്‍ അടുത്ത് ഇരുന്നിട്ടും ഇവള്‍ എന്താകും നോക്കാത്തത്.ഇന്നു ഇട്ട ഷര്‍ട്ട്‌ എനിക്ക് ചേരാത്തത് ആണോ , മുടി ചീകിയത് ശരിയായില്ലേ . അങ്ങനെ കുറെ ചോദ്യങ്ങള്‍ അച്ചുവിന്‍റെ മനസ്സില്‍ കൂടി കടന്നുപോയി. കോളേജില്‍ ഇത്രയും ആരാധകര്‍ ഉള്ള തന്നെ കണ്ടിട്ട് ഒരു കുലുക്കവുമില്ലാത്ത ഒരു പെണ്ണ്..

അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോ ഇതിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു അച്ചുവിന്‍റെ മനസ്സ് പറഞ്ഞു. ആരുടെയെങ്കിലും രൂപസാദൃശ്യം ആണോ ,അഞ്ജു , രേണു, മീന അങ്ങനെ കുറെ രൂപങ്ങള്‍ അച്ചുവിന്‍റെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു. ആരാണ് ??? ഇനി തന്‍റെ ടീച്ചറിന്‍റെ മകള്‍ ആണോ

എങ്ങനെ ഒന്ന് ഇടിച്ചു കേറി മിണ്ടും എന്നു വിചാരിച്ചു തല പുകച്ചപ്പോള്‍ ആണ്, "ഹോ എന്തൊരു മഴ" എന്നു ആ കുട്ടി പറഞ്ഞത്‌, കിട്ടിയ അവസരം പാഴാക്കാതെ അച്ചു പറഞ്ഞു, "ട്രെയിന്‍ ഒക്കെ വൈകി ആണത്രേ ഓടുന്നത്.."

"ആണോ ?" എന്നു ആ കുട്ടി ചോദിച്ചു.

അത്രേം മതിയാരുന്നു അച്ചുവിന് ഇടിച്ചു കേറാന്‍. . , "കുട്ടിക്ക് എങ്ങോട്ടാ പോകേണ്ടത്‌ ?"
"കോട്ടയം ...."

"ഓ കോട്ടയം ആണോ ഞാനും കോട്ടയത്തിനാ ....കോട്ടയത്തു എവിടാ ?"

"കുമാരനല്ലൂര്‍"

"അയ്യോ !!!! ഞാനും അങ്ങോട്ടേക്ക് തന്നെയാ" അച്ചു പെട്ടെന്ന് ഉത്തരം പറഞ്ഞു. ആണോ എന്നു ചോദിച്ചു എന്നെ പരിഹസിച്ചു കൊണ്ട് അവള്‍ ഒരു ചിരി.... എന്തിനാണ് ഇവള്‍ പരിഹസിച്ചത് എന്നു മനസ്സിലാവാതെ അച്ചു കുഴങ്ങി

എങ്കിലും വിടാന്‍ പറ്റില്ലല്ലോ, "പേര് എന്താണ് ?"

"അശ്വതി"

അശ്വതി നല്ല പേര് ഞാന്‍ അച്ചു, അപ്പൊ അവള്‍ ഒന്ന് പുഞ്ചിരിച്ചു, അശ്വതി അച്ചു നല്ല ചേര്‍ച്ച ഉണ്ടല്ലേ എന്നു മനസ്സില്‍ ഓര്‍ത്തു.


അവിടെ ആണോ വീട് അച്ചു അടുത്ത ചോദ്യം എറിഞ്ഞു.

"അല്ല എന്‍റെ അമ്മയുടെ വീട് ആണ്. ഞാന്‍ എന്‍റെ വീട്ടില്‍ പോവാണ് , ഇവിടെ ഒരു കുട്ടുകാരന്റെ കല്യാണത്തിനു വന്നതാ"

അവളുടെ മറുപടിക്കു വീണ്ടും ഒരു പരിഹാസച്ചുവ ഉണ്ടോ അച്ചുവിനു തോന്നി


വീട്ടില്‍ ആരൊക്കെ ഉണ്ട് എന്നു ചോദിച്ചപ്പോ എല്ലാരും ഉണ്ടെന്നു പറഞ്ഞു അവള്‍ വീണ്ടും ചിരിച്ചു, ഇവള്‍ക്ക് എന്തേലും കുഴപ്പം ഉണ്ടോന്നു മനസ്സില്‍ ഓര്‍ത്തപ്പോഴേക്കും ട്രെയിന്‍ ഉടനെ എത്തി ചേരുന്നതാണ് എന്നു തരുണീമണി വിളിച്ചു പറഞ്ഞു.


"ഇപ്പം ഇത്രയും പരിചയം ആയില്ലേ , നമ്പര്‍ തന്നാല്‍ ഞാന്‍ ഇടക്കൊകെ വിളിക്കാം" അച്ചു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു


അതിനുള്ള മറുപടി "അതിനു എന്താ വീട്ടില്‍ ചെന്നിട്ട് തരാം" എന്നു മറുപടി പറഞ്ഞത്‌ എന്‍റെ അമ്മാവന്‍ ആരുന്നു. പെട്ടെന്നുള്ള അമളി മറച്ചു അമ്മാവന്‍ എന്താ ഇവിടെ എന്നു ചോദിച്ചു..

അമ്മാവന്‍ ചിരിച്ചോണ്ട് പറഞ്ഞു "ഇതു നമ്മുടെ അശ്വതി നീ കുഞ്ഞിലെ കണ്ടിട്ടുല്ലതലേ മറന്നു കാണും.."

അശ്വതി ഈശ്വരാ രമ കുഞമ്മയുടെ മകള്‍,,,വെറുതെ അല്ല നല്ല പരിചയം തോന്നിയത്.

"ഇങ്ങനെ ആണല്ലേ ഇപ്പോ" അവള്‍ വീണ്ടും കളിയാക്കി ചിരിച്ചു


അന്ന് അച്ചു മനസ്സില്‍ ഉറപ്പിച്ചു ആദ്യം സ്വന്തക്കാരെ ഒക്കെ പരിചയപ്പെട്ടിട്ടെ ഉള്ളു ബാക്കി കാര്യം..............

1 comment:

  1. അന്ന് അച്ചു മനസ്സില്‍ ഉറപ്പിച്ചു ആദ്യം സ്വന്തക്കാരെ ഒക്കെ പരിചയപ്പെട്ടിട്ടെ ഉള്ളു ബാക്കി കാര്യം..............
    Fantastic Ending...

    ReplyDelete