അവളാരുന്നു എന്‍റെ എല്ലാം... എന്‍റെ ഓര്‍മ്മകളില്‍
പോലും വസന്തകാലം വിരിയുക്കുന്നവള്‍...
പ്രണയമൊരു കുളിരുള്ള പേമാരിയാണെന്ന്
എന്നെ അറിയിച്ചവള്‍....ഓരോ നിമിഷത്തിലും
അനുഭൂതിയുണ്ടെന്നു മൊഴിഞ്ഞവള്‍....
പ്രണയമെന്നാല്‍ കാറ്റാണ്, മഴയാണ്,
വെയിലാണ് എന്ന് എനിക്ക്
തോന്നിത്തുടങ്ങിയത് അവളെ
കണ്ടതില്‍ മുതലാണ്, അവളാരുന്നു എന്‍റെ ലക്ഷ്മി
പേര് പോലെ തന്നെ ഐശ്വര്യം കൂട്ടിനുള്ളവള്‍...
അവളുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു അവളുടെ
പുറകെ നടന്നു ഇഷ്ടം പറഞ്ഞപ്പോള്‍ ഒരിക്കലും
വിചാരിച്ചില്ല അവള്‍ക്കു എന്നോട് ഒരു ഇഷ്ടം
തോന്നുമെന്നു...
അവസാനം കഠിന പ്രയത്നങ്ങള്‍ക്കൊടുവില്‍
അവള്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
ലോകം ഞാന്‍ പിടിച്ചടിക്കിയ പോലെ തോന്നി
അഭിമാനമാണോ സന്തോഷമാണോ കൂടുതല്‍
ഉണ്ടായതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല
എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത
ഒരു നിമിഷമാരുന്നു അത്...
പിന്നെ ചുറ്റിലും നടക്കുന്നതൊന്നും ഞങ്ങള്‍
അറിഞ്ഞിരുന്നില്ല, എന്‍റെ കണ്ണില്‍ അവളും
അവളുടെ കണ്ണില്‍ ഞാനും മാത്രമായി
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു..
സംസാരിച്ചു കൊതിതീരാതെ പൂക്കുന്ന യാമങ്ങള്‍,
കാലം മാറുന്നതും ദിനങ്ങള്‍ കൊഴിയുന്നതും
ഞങ്ങള്‍ അറിഞ്ഞില്ല,ഒരു നിമിഷം പോലും
പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥ, പിണങ്ങിയാല്‍
വേദന കൊണ്ട് ലോകം അവസാനിക്കുകയാണ്
എന്ന തോന്നല്‍..ഞാനാണോ അവളാണോ
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് മത്സരം ഉള്ളപോലെ..........
ഞങ്ങളുടെ തീവൃമായ അനുരാഗത്തില്‍
ദൈവത്തിനു കുശുമ്പ് തോന്നിയതിനാലാവാം
പിന്നെ സംഭവിച്ചത് ഒക്കെ ഒരു ദുസ്വപ്നം
പോലെ ആയിരുന്നു...പെട്ടെന്നുള്ള ലക്ഷ്മിയുടെ
അച്ഛന്റെ ഹാര്‍ട്ട് അറ്റാക്ക് ഞങ്ങളുടെ
ജീവിതം മാറ്റി മറിച്ചു...അച്ഛന് ഒരു കുഞ്ഞു
ടെന്‍ഷന്‍ പോലും താങ്ങാന്‍ പറ്റില്ല എന്ന്
കേട്ടപ്പോള്‍ മനസ്സില്‍ പെയ്തത് കനല്‍ മഴ
ആയിരുന്നു
അച്ഛന്റെ അസുഖം മൂലം ലക്ഷ്മിയുടെ
വീട്ടില്‍ കല്യാണ ആലോചന തുടങ്ങി
കൊള്ളാവുന്ന ഒരു പയ്യനെ കണ്ടെത്തുകയും
ഉറപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു
അവളുടെ കുടുംബവും എന്‍റെ കുടുംബവും
ജാതിയിലും പണത്തിലുമുള്ള അന്തരം
ഒരിക്കലും അവളെ എനിക്ക് കെട്ടിച്ചു
തരില്ലന്നു എനിക്കറിയാരുന്നു.. നീ വിളിച്ചാല്‍
ഞാന്‍ ഇറങ്ങി വരും എന്ന വാക്ക് അവള്‍
അപ്പോഴും എന്നോട് പറഞ്ഞു, പക്ഷെ
അവളുടെ അച്ഛന് എന്തെങ്കിലും സംഭവിക്കുമോ
എന്ന പേടി കാരണം ഞാന്‍ അവളെ
എന്‍റെ ജീവിതത്തിലേക്ക് വിളിക്കാന്‍
ധൈര്യം കാണിച്ചില്ല...എന്തോ ഞാന്‍ ഓര്‍ക്കാറുണ്ട്
ഞാന്‍ ഒരു ഭീരുവാണ്, ലക്ഷ്മിയുടെ പകുതി
ധൈര്യം പോലും എനിക്കില്ലായിരുന്നു
അന്ന് വിവാഹ ഉറപ്പിക്കല്‍ ദിനത്തില്‍
അവള്‍ കരഞ്ഞുകൊണ്ട് മോതിരം
അണിയിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും
എന്‍റെ നെഞ്ചില്‍ മുള്ളുകള്‍ ആഴന്നു
ഇറങ്ങിയ പോലെ, എങ്കിലും എന്‍റെ മനസ്സ് വിങ്ങിപൊട്ടുമ്പോഴും എനിക്ക്
എന്നോട് ആയിരുന്നു ദേഷ്യം പുച്ഛം,
നിസ്സഹായതയുടെ തോണിയില്‍ എന്തെന്നറിയാതെ
എതെന്നറിയാതെ ആ പന്തലില്‍ നിന്ന്
തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ
കലങ്ങിയ കണ്ണുകള്‍ എന്നെ ശപിക്കല്ലേ
എന്നതാരുന്നു എന്‍റെ ചിന്ത
പിന്നെ അവളോട് എങ്ങനെയെങ്കിലും അകന്നാല്‍
മതിയെന്ന ചിന്തയില്‍ പലതും കാട്ടിക്കൂട്ടി
പക്ഷെ ഓരോ പ്രാവശ്യവും ഞാന്‍ അകലുമ്പോള്‍
അവള്‍ കൂടുതല്‍ അടുത്തു വന്നു, ഒരുമിച്ചു
ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരുമ്മിച്ചു മരിക്കാം
എന്ന അവളുടെ വാക്കില്‍ ഞാന്‍ തകര്‍ന്നു പോയി
എന്തിനാണ് ഞാന്‍ ഇങ്ങനെ സ്നേഹിച്ചത്
ഇവളെ എന്തിനാണ് ഞാന്‍ ഇതിലേക്ക്
കൊണ്ട് വന്നത് എന്ന് വരെ ഓര്‍ത്ത് പോയ
നിമിഷങ്ങള്‍
പിന്നെ എങ്ങനെയെങ്കിലും അവളെ കല്യാണത്തിനു
സമ്മതിപ്പിക്കുക എന്നത് മാത്രം ആയിരുന്നു
എന്‍റെ ലക്‌ഷ്യം, നീ സമ്മതിച്ചില്ലേല്‍ ഞാന്‍
വല്ല ട്രെയിന്‍ തല വെക്കും എന്ന വാക്കില്‍
അവള്‍ വീണു, എനിക്കറിയാരുന്നു അവള്‍ക്കു
അവളെക്കാള്‍ വലുത് ഞാനാരുന്നു...എങ്കിലും
കല്യാണത്തിന്റെ തലേ ദിവസം രാത്രി
വരെ അവള്‍ എന്നെ വിളിച്ചു സംസാരിച്ചു
ഒരു പക്ഷെ അപ്പോള്‍ എങ്കിലും
ഞാന്‍ എറങ്ങി വരാന്‍ പറയും എന്ന
ചിന്തയാവാം അവളെ അതിനു പ്രേരിപ്പിച്ചത്
ഇന്നവള്‍ കല്യാണം കഴിഞ്ഞു സുഖമായി
ജീവിക്കുന്നു, ഒരു നോട്ടം കൊണ്ട് പോലും
അവളെ വേദനിപ്പിക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു
അതുകൊണ്ട് അവളെ കാണാന്‍ സാദ്ധ്യതയുള്ള
ഒരു വഴിയിലും പിന്നെ ഞാന്‍ പോയില്ല
കാരണം എന്നില്‍ പ്രണയത്തിന്‍ അനുഭൂതി
ഉണര്‍ത്തിയത് അവളാണ്....സ്നേഹത്തിന്‍
അലകള്‍ സൃഷ്ടിച്ചു എന്നില്‍ സന്തോഷം
വിരിയിച്ചത് അവളാണ്, ഇന്നും എന്‍റെ
പ്രണയം അവളാണ്.... അവള്‍ മാത്രം....
കാത്തിരിപ്പു ഇന്ന് ഞാന്‍ അടുത്ത
ജന്മത്തില്‍ അവള്‍ എനിക്ക്
സ്വന്തമാകുന്ന ദിവസത്തിനായ്...
------------------------------------------