പുലരിയില്‍ നീ ഒരു നവവധു പോല്‍
ചാരുതയായി എന്‍ മുമ്പില്‍ നില്‍പ്പു
നിന്‍ ചിരിയില്‍ ദന്തനിരകള്‍
വെട്ടി തിളങ്ങി കൊണ്ടിരുന്നു
പിന്നെ നീ ഞാന്‍ എന്നോ ചെയ്ത
അപരാധത്തിന്‍ പേരില്‍
കോപത്താല്‍ എന്നെ ദഹിപ്പിച്ചു
നാഴിക പോകവെ നീ വീണ്ടും
കുങ്കുമം ചാര്‍ത്തിയൊരു പതിവൃതയായി
പിന്നെ നീ ഒരു യാമമായി
എന്നിലെ സ്വപ്നങ്ങളുടെ യാമിനിയായി
പച്ച ചേല ചുറ്റും നീ എത്ര സുന്ദരി
ഇരുട്ടില്‍ നിറം ചാര്‍ത്തും നീ
എത്ര അഴക്..
No comments:
Post a Comment