രാവിലെ ഓഫീസില്‍ പിടിപ്പതു ജോലി ഉണ്ട്
അതിന്‍റെ ഇടക്കാണ് ഈ ഫോണില്‍ക്കൂടി ഉള്ള
വഴക്ക്.വഴക്കുണ്ടാകുമ്പോള്‍ മെസ്സേജ് അയക്കാന്‍
സമയം ഉണ്ട് കാശു പോകും എന്നുള്ള ചിന്ത
ഇല്ല. അതല്ലാതെ ഇവളോടു ഒരു അവശ്യത്തിനു
രേവതി അത് ഒന്ന് ചെയ്യുവോ എന്ന്
ചോദിച്ചാല്‍ ബിസി ആണ് അല്ലെ മൂഡ് ഇല്ലാരുന്നു
ഹോ ... നന്ദന്‍ ഓര്‍ത്തു...
ഏതു സമയത്താണോ ഇതിനോട് ഇഷ്ടമാണ്
എന്ന് പറയാന്‍ തോന്നിയത്. ഇഷ്ടമാണ് എന്ന്
പറഞ്ഞതിന്റെ ആദ്യ ആഴ്ച ഒരു കുഴപ്പോം
ഇല്ലായിരുന്നു.. പിന്നെ തുടങ്ങിയില്ലേ
അവിടെ നോക്കിക്കുടാ അവരോടു മിണ്ടിയാ
കുറ്റം., നാട്ടിലെ പെണ്‍പിള്ളേര്‍ എല്ലാം
എന്റെ കാമുകിമാരും ഞാന്‍ ഇവരെ
എല്ലാം വളയ്ക്കാന്‍ നടക്കുന്നവനും...ഇത്രേം
വിശാലമായി ചിന്തിച്ചു കഥ ഉണ്ടാക്കാന്‍
ഈ പെണ്ണുങ്ങള്‍ക്ക് മാത്രേ പറ്റു.. ഹോ എന്‍റെ
ഒരു കഷ്ടകാലം....
പൊതുവെ വല്യ അല്ലലും അലട്ടലും ഇല്ലാതെ
ഫ്രീക് ആയി നടന്ന സമയത്ത് ആണ്
ഇവളെ പരിചയപ്പെട്ടത്.. എന്തോ ഒരു
നാട്ടിന്‍പുറത്ത്കാരിയുടെ നിഷ്കളങ്കത തോന്നി
വെറുതെ ഒന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞു
നോക്കിതാണ്.. എന്ന് വെച്ച് കല്യാണം കഴിക്കണം
എന്ന ചിന്തയെ അന്നില്ലാരുന്നു..പ്രവാസലോകത്തെ
ബോര്‍ അടി മാറ്റാന്‍ ചുമ്മാ ഇരിക്കുബം
സംസാരിക്കാം ഇത്രഒക്കെയേ കരുതിയുള്ളൂ
അതാണ് ഈ അവസ്ഥയില്‍ കൊണ്ട് വന്നു
എത്തിച്ചിരിക്കുന്നത്...
ഇവളെ കേട്ടുന്നവന്‍ എങ്ങനെ ഇവളെ
സഹിക്കും ഹോ എന്‍റെ ഈശ്വരാ....
ഇന്ന് നേരം വെളുത്തപ്പോഴേ വഴക്ക്
തുടങ്ങിയതാണ്.. കാര്യം എന്‍റെ ഫോണ്‍
രാത്രിയില്‍ ഓഫ് ആയി പോയി.ഇതിനു
ഇനി ഞാന്‍ വൈകുനേരം വരെ കേക്കണം
മെസ്സജുകള്‍ തുടരെ തുടരെ വരുന്നു, ഇനി
മറുപടി അയക്കുന്നില്ല..മടുക്കുബം
തനിയെ നിര്‍ത്തിക്കോളും
നന്ദന്‍ ഓഫീസിലെ ജോലിയില്‍ മുഴുകി..
വീണ്ടും ഒരു മെസ്സേജ് വന്നുന്നു ഫോണ്‍
കൂവി.. നോക്കാന്‍ മെനക്കെട്ടില്ല നന്ദന്‍.
അവിടെ കിടക്കട്ടെ...മെയില്‍ തുറന്നു നോക്കി
എനിക്കായി ഒന്നും ഇല്ല.. ചാറ്റ് നോക്കി
ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ കാര്യമായി
ഒരു പെണ്‍കുട്ടി പോലും ഓണ്‍ലൈന്‍
ഇല്ല..ആ എന്നെ ആണ് ഇവള്‍ ഇങ്ങനെ
ചീത്തവിളിക്കുന്നെ. എന്‍റെ ഒരു യോഗം
വീണ്ടും ഓണ്‍ലൈന്‍ ലിസ്റ്റ് നോക്കി.. രണ്ടു
മൂന്നു തരുണീമണികളില്‍ ആരോടെലും
മിണ്ടി മൂഡ് ഒന്ന് മാറ്റാം.. ആരോട് മിണ്ടും
സന്ധ്യ അവള്‍ ഒന്ന് മിണ്ടിയ പിന്നെ
സംശയം ചോദിച്ചു കൊല്ലും. മഞ്ചു അവള്‍
അവടെ കാമുകനുമായി പഞ്ചാര ആയിരിക്കും
മീനാക്ഷി ഇന്നും ഫോട്ടോ മാറ്റിയല്ലോ...
ഒരു ബഹളവും ഇല്ലാത്ത പെങ്കൊച്ച്
എപ്പോഴും കൂള്‍ മൈന്‍ഡ് ആണ്..ഇവളോട്
മിണ്ടുബം തന്നെ അറിയാം ഇവള്‍ ആരോടും
യോജിച്ചു പോകും എന്ന്.. ഹായ് ബൈ
അല്ലാതെ ഇവളും ഞാനുമായി കൂടുതല്‍
ഒന്നും ഇല്ല , എന്നാല്‍ നല്ല കൂട്ട്
അല്ലെ എന്ന് ചോദിച്ചാല്‍ ആണെന്നെ
പറയാനും പറ്റൂ. പക്ഷെ ഇവള്‍ അറിയിന്നില്ലലോ
എന്നോട് എന്‍റെ കാമുകി വഴക്കുണ്ടാക്കുന്നത്
മിക്കവാറും ഇവളുടെ പേര് വെച്ചാണ് എന്ന്
ഇപ്പം ഫോണ്‍ അനങ്ങുന്നില്ല.. മെസ്സേജു
നിര്‍ത്തി എന്ന് തോനുന്നു. അപ്പോള്‍
അവസാനത്തെ മെസ്സേജു ഗുഡ്ബൈ
ആയിരിക്കും.. സമാധാമായി ഇനി
കുറച്ചു നേരം മിണ്ടാതെ ഇരുന്നോളും
നന്ദന്‍ ഓഫീസ് വിട്ട റൂമില്‍ എത്തി
റൂമില്‍ കുറച്ചു കൂട്ടുകാര്‍ വന്നിട്ടുട്
വന്നപാടെ ആവരോട് കത്തി വെച്ചിരുന്നു
സമയം പോയതറിഞ്ഞില്ല.. നോക്കിയപ്പോള്‍
മണി 11. ഹോ ഇത്രയും നേരം ആയിട്ടും
അവള്‍ വേറെ മെസ്സാജ് അയച്ചില്ലേ
വിളിക്കണോ.. വേണ്ട , അങ്ങോട്ട് വിളിച്ചാല്‍
അഹങ്കാരം കൂടും അവിടെ ഇരിക്കട്ടെ
നന്ദന്‍ ഉറങ്ങാന്‍ കിടന്നു...
രാത്രിയില്‍ ദുസ്വപ്നം കണ്ടാണ്
ഞെട്ടി എണീറ്റത്.. രേവതി കുളത്തില്‍
ചാടുന്നു നന്ദേട്ടാ എന്ന് വിളിച്ചുകൊണ്ട്
നന്ദന്‍ ഒന്ന് പേടിച്ചു എന്താ ഇപ്പം
ഇങ്ങനെ ഒരു സ്വപനം.. പെട്ടെന്ന്‍ ഫോണ്‍
എടുത്തു രേവതിയുടെ നമ്പര്‍ എടുത്തു
ഫോണ്‍ സ്വിച്ച്ഓഫ് എന്ന് മറുതലക്കല്‍
ഒരു പെണ്ണ് പറഞ്ഞു.. ഇവള്‍ എന്താ ഓഫ്
അക്കിയെ.. സമയം 3 ഇനി ഉറക്കത്തില്‍
ഓഫ് ആയതാകും.. അപ്പോഴാണ് നന്ദന്‍
രേവതിയുടെ മെസ്സേജ് എടുത്തു
വായിച്ചത്.. അവസാനത്തെ മെസ്സജില്‍
നന്ദെട്ടന് ഞാന്‍ ഇനി ശല്യം ഉണ്ടാകില
ഗുഡ്‌ബൈ ഞാന്‍ ഈ ലോകത്ത് നിന്ന്
പോണു... ഈശ്വര ഇനി ഈ പെണ്ണ്
വല്ലോം ചെയ്തു കാണുമോ
എത്രയൊക്കെ വഴക്ക് ഉണ്ടാകിയാലും
ഇവള്‍ ഉള്ളപ്പോ ഇവിടെ തനിച്ചല്ല
തനിക്കും ആരോ ഉണ്ട് എന്ന് ഉള്ള
തോന്നല്‍ ഉണ്ടായിരുന്നു.. ഇപ്പൊ
പെട്ടെന്ന് തനിച്ചായപോലെ.. ആ
എ സി യുടെ തണുപ്പിലും നന്ദന്‍
വിയര്‍ത്തു...രാത്രിയില്‍ ഇനി
എന്താ ചെയുക...
രാവിലെ ഒന്ന് വേഗം ആവാന്‍ ആദ്യമായി
നന്ദന്‍ പ്രാര്‍ഥിച്ചു... സമയം 6 മണി
അവളുടെ വീട്ടില്‍ അച്ഛന്‍ ഉണ്ടാകും
എന്നൊന്നും ആലോചികാതെ നന്ദന്‍
രേവതിയുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍
എടുത്തു.. ഫോണ്‍ എടുത്തപ്പോള്‍ ആണ്
നന്ദന്‍ ഓര്‍ത്തത് ഹോ അച്ഛന്‍...രേവതിയെ
വിളിക്കുമോ എന്ന് ഭവ്യതയോടെ
ചോദിച്ചു.. അലപനേരത്തിനുള്ളില്‍
രേവതി ഹലോ. നീ എന്താ പിന്നെ
മെസ്സാജു അയകാതെ എന്‍റെ ഫോണ്‍
വെള്ളത്തില്‍ പോയി നന്ദേട്ട വര്‍ക്ക് ആകുന്നില്ലാ
എന്താ നന്ദേട്ടന്‍ രാവിലെ വിളിച്ചേ
ഹെ ഒന്നുമില എന്ന് പറഞ്ഞു ഫോണ്‍
വെച്ചപോള്‍ ആശ്വാസം നിഴലിച്ചിരുന്നു
വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു,.. ഇന്ന്
ഞാന്‍ ഇവളുടെ ഭര്‍ത്താവു ആണ്.. അന്ന്
ഓര്‍ത്തപോലെ 24 മണിക്കൂറും
ഇവളുടെ കൂടെ കഴിഞ്ഞാല്‍ എന്താ
സംഭവിക്കുക എന്ന് ഞാന്‍
അനുഭവിച്ചു വരുന്നു.. എന്ത് ചെയ്യാം
ഒരു നിമിഷത്തെ ചിന്ത എന്നെ
ഇവിടെ വരെ എത്തിച്ചു
ഇനി അനുഭവിക്ക തന്നെ....
അതിന്‍റെ ഇടക്കാണ് ഈ ഫോണില്‍ക്കൂടി ഉള്ള
വഴക്ക്.വഴക്കുണ്ടാകുമ്പോള്‍ മെസ്സേജ് അയക്കാന്‍
സമയം ഉണ്ട് കാശു പോകും എന്നുള്ള ചിന്ത
ഇല്ല. അതല്ലാതെ ഇവളോടു ഒരു അവശ്യത്തിനു
രേവതി അത് ഒന്ന് ചെയ്യുവോ എന്ന്
ചോദിച്ചാല്‍ ബിസി ആണ് അല്ലെ മൂഡ് ഇല്ലാരുന്നു
ഹോ ... നന്ദന്‍ ഓര്‍ത്തു...
ഏതു സമയത്താണോ ഇതിനോട് ഇഷ്ടമാണ്
എന്ന് പറയാന്‍ തോന്നിയത്. ഇഷ്ടമാണ് എന്ന്
പറഞ്ഞതിന്റെ ആദ്യ ആഴ്ച ഒരു കുഴപ്പോം
ഇല്ലായിരുന്നു.. പിന്നെ തുടങ്ങിയില്ലേ
അവിടെ നോക്കിക്കുടാ അവരോടു മിണ്ടിയാ
കുറ്റം., നാട്ടിലെ പെണ്‍പിള്ളേര്‍ എല്ലാം
എന്റെ കാമുകിമാരും ഞാന്‍ ഇവരെ
എല്ലാം വളയ്ക്കാന്‍ നടക്കുന്നവനും...ഇത്രേം
വിശാലമായി ചിന്തിച്ചു കഥ ഉണ്ടാക്കാന്‍
ഈ പെണ്ണുങ്ങള്‍ക്ക് മാത്രേ പറ്റു.. ഹോ എന്‍റെ
ഒരു കഷ്ടകാലം....
പൊതുവെ വല്യ അല്ലലും അലട്ടലും ഇല്ലാതെ
ഫ്രീക് ആയി നടന്ന സമയത്ത് ആണ്
ഇവളെ പരിചയപ്പെട്ടത്.. എന്തോ ഒരു
നാട്ടിന്‍പുറത്ത്കാരിയുടെ നിഷ്കളങ്കത തോന്നി
വെറുതെ ഒന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞു
നോക്കിതാണ്.. എന്ന് വെച്ച് കല്യാണം കഴിക്കണം
എന്ന ചിന്തയെ അന്നില്ലാരുന്നു..പ്രവാസലോകത്തെ
ബോര്‍ അടി മാറ്റാന്‍ ചുമ്മാ ഇരിക്കുബം
സംസാരിക്കാം ഇത്രഒക്കെയേ കരുതിയുള്ളൂ
അതാണ് ഈ അവസ്ഥയില്‍ കൊണ്ട് വന്നു
എത്തിച്ചിരിക്കുന്നത്...
ഇവളെ കേട്ടുന്നവന്‍ എങ്ങനെ ഇവളെ
സഹിക്കും ഹോ എന്‍റെ ഈശ്വരാ....
ഇന്ന് നേരം വെളുത്തപ്പോഴേ വഴക്ക്
തുടങ്ങിയതാണ്.. കാര്യം എന്‍റെ ഫോണ്‍
രാത്രിയില്‍ ഓഫ് ആയി പോയി.ഇതിനു
ഇനി ഞാന്‍ വൈകുനേരം വരെ കേക്കണം
മെസ്സജുകള്‍ തുടരെ തുടരെ വരുന്നു, ഇനി
മറുപടി അയക്കുന്നില്ല..മടുക്കുബം
തനിയെ നിര്‍ത്തിക്കോളും
നന്ദന്‍ ഓഫീസിലെ ജോലിയില്‍ മുഴുകി..
വീണ്ടും ഒരു മെസ്സേജ് വന്നുന്നു ഫോണ്‍
കൂവി.. നോക്കാന്‍ മെനക്കെട്ടില്ല നന്ദന്‍.
അവിടെ കിടക്കട്ടെ...മെയില്‍ തുറന്നു നോക്കി
എനിക്കായി ഒന്നും ഇല്ല.. ചാറ്റ് നോക്കി
ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ കാര്യമായി
ഒരു പെണ്‍കുട്ടി പോലും ഓണ്‍ലൈന്‍
ഇല്ല..ആ എന്നെ ആണ് ഇവള്‍ ഇങ്ങനെ
ചീത്തവിളിക്കുന്നെ. എന്‍റെ ഒരു യോഗം
വീണ്ടും ഓണ്‍ലൈന്‍ ലിസ്റ്റ് നോക്കി.. രണ്ടു
മൂന്നു തരുണീമണികളില്‍ ആരോടെലും
മിണ്ടി മൂഡ് ഒന്ന് മാറ്റാം.. ആരോട് മിണ്ടും
സന്ധ്യ അവള്‍ ഒന്ന് മിണ്ടിയ പിന്നെ
സംശയം ചോദിച്ചു കൊല്ലും. മഞ്ചു അവള്‍
അവടെ കാമുകനുമായി പഞ്ചാര ആയിരിക്കും
മീനാക്ഷി ഇന്നും ഫോട്ടോ മാറ്റിയല്ലോ...
ഒരു ബഹളവും ഇല്ലാത്ത പെങ്കൊച്ച്
എപ്പോഴും കൂള്‍ മൈന്‍ഡ് ആണ്..ഇവളോട്
മിണ്ടുബം തന്നെ അറിയാം ഇവള്‍ ആരോടും
യോജിച്ചു പോകും എന്ന്.. ഹായ് ബൈ
അല്ലാതെ ഇവളും ഞാനുമായി കൂടുതല്‍
ഒന്നും ഇല്ല , എന്നാല്‍ നല്ല കൂട്ട്
അല്ലെ എന്ന് ചോദിച്ചാല്‍ ആണെന്നെ
പറയാനും പറ്റൂ. പക്ഷെ ഇവള്‍ അറിയിന്നില്ലലോ
എന്നോട് എന്‍റെ കാമുകി വഴക്കുണ്ടാക്കുന്നത്
മിക്കവാറും ഇവളുടെ പേര് വെച്ചാണ് എന്ന്
ഇപ്പം ഫോണ്‍ അനങ്ങുന്നില്ല.. മെസ്സേജു
നിര്‍ത്തി എന്ന് തോനുന്നു. അപ്പോള്‍
അവസാനത്തെ മെസ്സേജു ഗുഡ്ബൈ
ആയിരിക്കും.. സമാധാമായി ഇനി
കുറച്ചു നേരം മിണ്ടാതെ ഇരുന്നോളും
നന്ദന്‍ ഓഫീസ് വിട്ട റൂമില്‍ എത്തി
റൂമില്‍ കുറച്ചു കൂട്ടുകാര്‍ വന്നിട്ടുട്
വന്നപാടെ ആവരോട് കത്തി വെച്ചിരുന്നു
സമയം പോയതറിഞ്ഞില്ല.. നോക്കിയപ്പോള്‍
മണി 11. ഹോ ഇത്രയും നേരം ആയിട്ടും
അവള്‍ വേറെ മെസ്സാജ് അയച്ചില്ലേ
വിളിക്കണോ.. വേണ്ട , അങ്ങോട്ട് വിളിച്ചാല്‍
അഹങ്കാരം കൂടും അവിടെ ഇരിക്കട്ടെ
നന്ദന്‍ ഉറങ്ങാന്‍ കിടന്നു...
രാത്രിയില്‍ ദുസ്വപ്നം കണ്ടാണ്
ഞെട്ടി എണീറ്റത്.. രേവതി കുളത്തില്‍
ചാടുന്നു നന്ദേട്ടാ എന്ന് വിളിച്ചുകൊണ്ട്
നന്ദന്‍ ഒന്ന് പേടിച്ചു എന്താ ഇപ്പം
ഇങ്ങനെ ഒരു സ്വപനം.. പെട്ടെന്ന്‍ ഫോണ്‍
എടുത്തു രേവതിയുടെ നമ്പര്‍ എടുത്തു
ഫോണ്‍ സ്വിച്ച്ഓഫ് എന്ന് മറുതലക്കല്‍
ഒരു പെണ്ണ് പറഞ്ഞു.. ഇവള്‍ എന്താ ഓഫ്
അക്കിയെ.. സമയം 3 ഇനി ഉറക്കത്തില്‍
ഓഫ് ആയതാകും.. അപ്പോഴാണ് നന്ദന്‍
രേവതിയുടെ മെസ്സേജ് എടുത്തു
വായിച്ചത്.. അവസാനത്തെ മെസ്സജില്‍
നന്ദെട്ടന് ഞാന്‍ ഇനി ശല്യം ഉണ്ടാകില
ഗുഡ്‌ബൈ ഞാന്‍ ഈ ലോകത്ത് നിന്ന്
പോണു... ഈശ്വര ഇനി ഈ പെണ്ണ്
വല്ലോം ചെയ്തു കാണുമോ
എത്രയൊക്കെ വഴക്ക് ഉണ്ടാകിയാലും
ഇവള്‍ ഉള്ളപ്പോ ഇവിടെ തനിച്ചല്ല
തനിക്കും ആരോ ഉണ്ട് എന്ന് ഉള്ള
തോന്നല്‍ ഉണ്ടായിരുന്നു.. ഇപ്പൊ
പെട്ടെന്ന് തനിച്ചായപോലെ.. ആ
എ സി യുടെ തണുപ്പിലും നന്ദന്‍
വിയര്‍ത്തു...രാത്രിയില്‍ ഇനി
എന്താ ചെയുക...
രാവിലെ ഒന്ന് വേഗം ആവാന്‍ ആദ്യമായി
നന്ദന്‍ പ്രാര്‍ഥിച്ചു... സമയം 6 മണി
അവളുടെ വീട്ടില്‍ അച്ഛന്‍ ഉണ്ടാകും
എന്നൊന്നും ആലോചികാതെ നന്ദന്‍
രേവതിയുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍
എടുത്തു.. ഫോണ്‍ എടുത്തപ്പോള്‍ ആണ്
നന്ദന്‍ ഓര്‍ത്തത് ഹോ അച്ഛന്‍...രേവതിയെ
വിളിക്കുമോ എന്ന് ഭവ്യതയോടെ
ചോദിച്ചു.. അലപനേരത്തിനുള്ളില്‍
രേവതി ഹലോ. നീ എന്താ പിന്നെ
മെസ്സാജു അയകാതെ എന്‍റെ ഫോണ്‍
വെള്ളത്തില്‍ പോയി നന്ദേട്ട വര്‍ക്ക് ആകുന്നില്ലാ
എന്താ നന്ദേട്ടന്‍ രാവിലെ വിളിച്ചേ
ഹെ ഒന്നുമില എന്ന് പറഞ്ഞു ഫോണ്‍
വെച്ചപോള്‍ ആശ്വാസം നിഴലിച്ചിരുന്നു
വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു,.. ഇന്ന്
ഞാന്‍ ഇവളുടെ ഭര്‍ത്താവു ആണ്.. അന്ന്
ഓര്‍ത്തപോലെ 24 മണിക്കൂറും
ഇവളുടെ കൂടെ കഴിഞ്ഞാല്‍ എന്താ
സംഭവിക്കുക എന്ന് ഞാന്‍
അനുഭവിച്ചു വരുന്നു.. എന്ത് ചെയ്യാം
ഒരു നിമിഷത്തെ ചിന്ത എന്നെ
ഇവിടെ വരെ എത്തിച്ചു
ഇനി അനുഭവിക്ക തന്നെ....
ഹഹ..
ReplyDeleteഅനുഭവിക്ക തന്നെ