Monday, 10 December 2012

നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്



പാടുവാന്‍ മനസ്സിലുണ്ടെന്‍,,
നിലാപ്പൂവിന്‍,കാവ്യദളങ്ങളില്‍,,
ശ്രുതി തുളുമ്പും നീലാംബരി...

അറിയാതെ പെയ്തു പോയ്‌,,
മഴയുടെ മോഹങ്ങള്‍,,
ലോലമെന്‍ പൂംപരാഗങ്ങളില്‍..

എന്റെ തുളസീവനം നിറയെ,,
മഴ കൊണ്ട് കുളിരിട്ട,,
ഇതളുകള്‍,തളിരിലകള്‍,,
മഞ്ഞുമാമ്പൂ കനവുകള്‍...

ഒരു ഹൃദയവസന്തം,,
അറിയാതെ,എന്‍ മനസ്സില്‍,,
മഴയായ്‌,പെയ്തിറങ്ങി,,
ഇടറുമൊരു നിമിഷത്തിനുള്ളില്‍,,
അവയെന്നോ,നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..
നഷ്ടസ്വപ്‌നങ്ങള്‍ മാത്രമായ്..."

1 comment:

  1. എന്താ ഇത് ഉണ്ണിമായ ..... കുറച്ചൂടെ സീരിയസ് ആയി എഴുതൂ

    ReplyDelete