രാവിന്‍ നിലാപക്ഷികള്‍ പാടും
കാറ്റിനീണങ്ങള്‍
മനസ്സില്‍ പതിയവെ
അറിഞ്ഞു ഞാനിന്നൊരു
വേര്‍പാടിന്‍ നൊമ്പരം
ഏകാന്തതയിലെരിയും
തിരിനാളങ്ങള്‍
ആളിപടര്‍ന്നു കത്തവെ
അറിഞ്ഞു ഞാന്‍
വിരഹാഗ്നിയിലെരിയും
ആത്മാവിന്‍ നൊമ്പരം
കനവുകളില്‍ പൂത്ത
വസന്തം പാഴ്കിനാവായ്
മറയവെ
അറിഞ്ഞു ഞാന്‍
ഏകാന്തതയില്‍ നോവും
മനസ്സിന്‍ നൊമ്പരം
സന്ധ്യയുടെ ഭാവം
ഇരുള്‍ മൂടവെ
അറിഞ്ഞു ഞാന്‍
വരുവാനാരുമില്ലാത്തവര്‍ തന്‍
കാത്തിരിപ്പിന്‍ നൊമ്പരം
നൊമ്പരങ്ങള്‍ ഒക്കെയും
കൈപ്പിടിയിലൊതുക്കി
നടന്നു നീങ്ങവെ
പുറകില്‍ സന്തോഷങ്ങള്‍
ആര്‍ത്തുല്ലസിച്ചിരുന്നു..
നൊമ്പരം അസഹ്യമാണ്. അത് എങ്ങിനെയോ, എവിടെ നിന്നോ, ഏതൊക്കെയോ വിധത്തില്‍ അനുഭവപ്പെടുന്നു. നല്ല ആശയം. നല്ല ഭാവന.
ReplyDelete