ചില്ല്പാത്രത്തിന്‍ കഷണങ്ങള്‍ പോല്‍
നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചിതറി കിടന്നു
പൂനിലാവ് പൊഴിക്കും ചന്ദ്രബിംബവും
വെള്ളിതിലകമണിഞ്ഞ നക്ഷത്രങ്ങളും
ആകാശം ഒരു പൂങ്കാവനമാക്കി
എന്‍ ബാല്യം തീര്‍ത്തൊരു കൌതുകത്തില്‍
അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ പോലെ
ഞാനും ഇന്ന് അച്ഛനെ തിരഞ്ഞു
ആയിരം ചിരിക്കുന്ന നക്ഷത്രങ്ങളിലെ
എന്നെ മാത്രം നോക്കുന്നൊരു നക്ഷത്രത്തെ
No comments:
Post a Comment