മലയും പുഴയും
സ്വന്തമെന്നവള്‍ പറഞ്ഞു
മഴയോടവള്‍ കപ്പം ചോദിച്ചു
സൂര്യനോടവള്‍ വേദാന്തമോതി
ജ്വലയോടവള്‍ പിറുപിറുത്തു
രാത്രിലവളില്‍ പാലപ്പൂത്ത ഗന്ധം വിടര്‍ന്നു
ഭ്രാന്തിയെന്നു വിളിച്ച ചങ്ങല കെട്ടിയ
പകല്‍മാന്യന്മാര്‍ രാത്രിയില്‍
വിശുദ്ധിയുടെ പട്ടം ചാര്‍ത്തി
പിന്നവള്‍ പറഞ്ഞു മനുഷ്യരും
അവളുടെ ദാസന്മാര്‍
നിശയിലെ ദാസന്മാര്‍
No comments:
Post a Comment