Tuesday, 15 January 2013

അറിയാത്ത നൊമ്പരങ്ങള്‍


വരികള്‍ക്കിടയിലൂടെ
 കാണാന്‍ ശ്രമിക്കവെ
 പറയാതിരുന്ന
വാക്കിലെ നൊമ്പരം നീ
അറിഞ്ഞതില്ല...

പുഞ്ചിരിയില്‍ തെളിഞ്ഞ
പ്രണയം നോക്കി നിക്കവേ
കണ്ണില്‍ തെളിഞ്ഞ കാത്തിരിപ്പിന്‍
പരിഭവം നീ കണ്ടതില്ല

മൌനത്തിന്‍  അലയില്‍
തിരിഞ്ഞു നടക്കവെ
നിന്‍ കാലടിയെ
പിന്തുടരുമെന്‍ നിഴല്‍
നീ അറിയാതെ പോയി

പറയാതെ അറിയാതെ
ആഴത്തില്‍ മുങ്ങിപോയി
എന്‍ നൊമ്പരങ്ങളെല്ലാം
മനസ്സിന്‍ നൊമ്പരങ്ങളെല്ലാം

5 comments:

  1. കൊള്ളാം, വരികള്‍ നന്നായിട്ടുണ്ട്

    ReplyDelete
  2. mohangalum mohabhangangalum nannakunnundu....

    ReplyDelete
  3. പേരറിയാത്ത നൊമ്പരങ്ങൾ...

    കൊള്ളാം..

    ശുഭാശംസകൾ.....

    ReplyDelete