ചില നിമിഷങ്ങളില്‍
നിന്‍ ഓര്‍മ്മകള്‍ എന്നെ
ഒരുപാട് പിടിച്ചുലക്കുന്നുണ്ട്..
മനസ്സില്‍ ചിപ്പിയില്‍
ഞാന്‍ എറിഞ്ഞു കളഞ്ഞ
വാക്കുകള്‍ എന്നെ
തേടിവരുന്നതും,
നിനക്കായ് രണ്ടു
നീര്‍മിഴിതുള്ളികള്‍
ഉരുണ്ടു കൂടുന്നതും,
ആശ തന്‍ പൂന്തോട്ടത്തില്‍
ഓര്‍മ്മകള്‍ തളരിടുന്നതും,
ഞാന്‍ അറിയാറുണ്ട്....
വേണ്ടന്നു വെച്ചിട്ടും പൂക്കുന്ന ഓര്‍മ്മകള്‍,
ആരോയോ കാത്തിരിക്കും നയനങ്ങള്‍,
ഒരു വിളികാതോര്‍ക്കും ചെവിയിതളുകള്‍,
നിനക്കായ് മാത്രം ചലിക്കുന്ന വാക്കുകള്‍,
നീ അറിയാതെ പോയ ദ്രവിച്ചു തീര്‍ന്ന
പ്രണയത്തിന്‍ ബാക്കിപത്രങ്ങള്‍.......
No comments:
Post a Comment