Wednesday 30 May 2012

നമ്മുടെ പ്രണയകാലം.




അന്ന് വസന്തമാരുന്നു
മയിലുകള്‍ നമ്മുടെ
ചുറ്റും നൃത്തമാടിയിരുന്നു
നിന്‍റെ ഉറക്കങ്ങള്‍ക്ക്
അവള്‍ എന്നും കാവല്‍ ഇരുന്നിരുന്നു
നിന്‍റെ കാലടിയുടെ
സ്പന്ദനങ്ങള്‍ക്ക് വേണ്ടി
സമയം തള്ളി നീക്കിയിരുന്ന കാലം
നമ്മള്‍ കണ്ട സ്വപ്നങ്ങള്‍
അന്ന് പറഞ്ഞ വ്യര്‍ത്ഥമായ വാക്കുകള്‍
അതാരുന്നില്ലേ നമ്മുടെപ്രണയം
അന്ന് നെയ്തെടുത്ത സ്വപ്നങ്ങളിലൂടെ
ആരുന്നു നമ്മള്‍ ജീവിച്ചത്
ഇന്നു ഞാന്‍ ജീവിക്കുന്നതും..........






ഓര്‍മ്മകള്‍



എന്‍റെ ഓര്‍മ്മകളുടെ പൂന്തോട്ടത്തില്‍ എന്നും വസന്തമാണ്

അവിടെ എന്നും കിളികള്‍ പാട്ട് പാടുന്നു

പൂമ്പാറ്റകള്‍ പൂക്കളുടെ ചെവിയില്‍ കഥ പറയുന്നു

എവിടെയും സുഗന്ധം മാത്രം

ആ ഓര്‍മകളുടെ യാഥാര്‍ത്ഥ്യംത്തില്‍

എന്‍റെ പൂന്തോട്ടം വാടി കരിഞ്ഞ ഓര്‍മ്മകള്‍ ആണ്......... 





മറവി


മറവി ഒരു അനുഗ്രഹം ആയത്കൊണ്ട്
നിന്‍റെ ഓര്‍മ്മകളില്‍ പോലും
ഞാന്‍ ഉണ്ടാവില്ല
എന്നാലും എന്നെങ്കിലും
ഒന്ന് തിരിഞ്ഞു നോക്കുബം
ആദ്യം വരുന്ന മുഖം
എന്‍റെത് ആകട്ടെ....


ആശ

എന്‍റെ കണ്ണുകള്‍ക്ക്‌ എത്തി
പിടിക്കാവുന്ന ദൂരത്താരുന്നു നീ
ഞാന്‍ നിന്നിലേക്ക് നടക്കാന്‍
ശ്രമിക്കുന്തോറും നിന്നിലേക്കുള്ള
ദൂരം കൂടികൊണ്ടേ ഇരിക്കുന്നു..

ഹൃദയം




മഞ്ഞുകാലത്തെ മഞ്ഞില്‍ ഉരുകി പോവാതിരിക്കാന്‍ 
മഴക്കാലത്തെ മഴയില്‍ ഒലിച്ചു പോവാതിരിക്കാന്‍
വെയില്‍കാലത്തെ വെയിലില്‍ വാടിപ്പോവാതിരിക്കാന്‍ 
നീ നിന്‍റെ ഹൃദയം എന്നെ ഏല്‍പ്പിക്കൂ 
ഞാന്‍ അത് ഒരു പോറല്‍പോലും ഏല്‍ക്കാതെ 
കാത്തുവെച്ചോളാം...

Sunday 27 May 2012

മഞ്ഞുരുകുമ്പോള്‍:



സുമിത്ര ആത്മഹത്യ ചെയ്തു.. ആ വാര്‍ത്ത‍  അവിശ്വസനീയമായി മാളുവിന് തോന്നി.. തന്റെ പ്രിയ കൂട്ടുകാരീ ആത്മഹത്യ ചെയ്തു , അതും ജീവിതത്തെ അത്രയ്ക്ക് സ്നേഹിച്ചിരുന്ന എന്തും തമാശ പോലെ എടുത്തിരുന്ന സുമിത്ര...അവള്‍  എന്തിനു അത് ചെയ്തു എന്ന് അറിയാതെ  മാളുന്റെ മനസ്സ് കുഴങ്ങി...ഒരു കത്ത് പോലും എഴുതി വെക്കാതെ ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ പോയി... പക്ഷെ എന്തിനു ???

പത്തില്‍ വെച്ച്  എന്റെ ക്ലാസ്സില്‍ പഠിക്കാന്‍ വന്ന സുമിത്ര , കണ്ടാല്‍ മാലാഖ യെ പോലെ തോന്നും
അത്രയ്ക്ക് സുന്ദരി....സ്കൂളില്‍ വെച്ച് തുടങ്ങിയ സൗഹൃദം , പഠനം ഒക്കെ കഴിഞ്ഞു ഞാന്‍ കല്യാണം കഴിഞ്ഞു പോയെങ്കിലും അവളുമായുള്ള സൗഹൃദം നിലനിന്നിരുന്നു....എല്ലാ ആഴ്ചയിലും ഞാന്‍ അവളെയോ അവള്‍ എന്നെയോ വിളിച്ചിരുന്നു.... മരിക്കുന്നേനു ഒരാഴ്ച മുമ്പ് വിളിച്ചപ്പോഴും നല്ല സന്തോഷത്തില്‍ ആയിരുന്നു അവള്‍ , കല്യാണം ഉറപ്പിച്ചതിന്റെ ഒരു പ്രിത്യേക സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളില്‍....ഇതൊന്നും കൂടാതെ മരിക്കുന്നതിന്റെ തലേദിവസവും ഫേസ്ബുക്കില്‍ കണ്ടു മിണ്ടിയിരുന്നു.... അന്നും അവള്‍ അങ്ങനെ ഒരു ഭാവവും ഉണ്ടായിരുന്നില്ല....

            അവള്‍ക്കു കഥയും കവിതയും എഴുതുന്ന ശീലം ഉണ്ടായിരുന്നു , എന്റെ ഭാഷയില്‍ പറഞ്ഞാല്‍ കവിത എഴുതുന്ന രോഗം , ഒക്കെയും ഫേസ്ബുക്കില്‍ ഇടുകയും കുറെ അഭിപ്രായങ്ങള്‍ കിട്ടാറുമുണ്ടായിരുന്നുരുന്നു...
നിന്നെ കണ്ടാല്‍ തന്നെ ഒന്ന് മുട്ടാന്‍ തോന്നും പിന്നെ പോസ്റ്റിന്റെ കാര്യം പറയാനുണ്ടോ എന്ന് പറഞ്ഞു എന്നും ഞാന്‍ അവളെ കളിയാക്കുമായിരുന്നു....

ഇന്ന് തന്റെ കൂട്ടുകാരി പോയിട്ട് ഒരു മാസം ആകുന്നു... അവളുടെ വോള്‍ അനാഥപ്രേതം പോലെ കിടക്കുന്നു, വെറുതെ അവളുടെ പോസ്റ്റുകളിലുടെ കണ്ണോടിച്ചു. മരിക്കുന്നതിന്റെ അന്ന് രാവിലെ ഇട്ട ശുഭദിനം എന്നെ നോക്കി പല്ലിളിച്ചു....അപ്പോള്‍ ആണ് മാളു ശ്രദ്ധിച്ചത്, എന്നും കവിത ഇടുന്ന അവള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കവിത ഇടുന്നില്ല... ഞാന്‍ എന്തേ ഇതു അന്ന് ശ്രദ്ധിച്ചില്ല എന്ന് മാളു ഓര്‍ത്തു....അവസാനം ഇട്ട കവിതയില്‍ വിരഹം നിഴലിച്ചു....അതില്‍ ഞാന്‍  കളിയാക്കി എഴുതിയ അഭിപ്രായങ്ങള്‍....

പിറ്റേദിവസം രാവിലെ തന്നെ സുമിത്രയുടെ വീട്ടിലേക്കു തിരിച്ചു... അവള്‍ എന്തിനു അത് ചെയ്തു എന്നറിയണം.... ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു അവള്‍ പോയിട്ട്... ആരവങ്ങള്‍ ഒക്കെ കഴിഞ്ഞ അമ്പലമുറ്റം പോലെ തോന്നി അവളുടെ വീട്....തന്നെ കണ്ടപ്പോള്‍ അമ്മ കരയാതിരിക്കാന്‍ പാടുപെടുന്നത് മാളു അറിഞ്ഞു...എന്റെ അമ്മയാണ് എന്റെ എല്ലാം എന്ന് അവള്‍ എപ്പോളോ പറഞ്ഞത്‌ മനസ്സില്‍ വന്നു.... എങ്കിലും ഞാന്‍ വിക്കി വിക്കി ചോദിച്ചു എന്തിനാ അമ്മെ അവള്‍ അങ്ങനെ ചെയ്തത്...
എനിക്ക് അറിയില്ല മോളെ , ചിലപ്പോ അവള്‍ക്കു അമ്മയെ മടുത്തു കാണും....അവളുടെ മുറിയുടെ വാതില്‍ പതുക്കെ തുറന്നു .. കുറെ പാവകള്‍ അടുക്കി വെച്ചിരിക്കുന്നു...പാവകളെ സ്നേഹിച്ച പെണ്‍ക്കുട്ടി... അതില്‍ ഞാന്‍ കൊടുത്ത പാവയും ഉണ്ട്..

മേശപ്പുറത്ത് പകുതി തുറന്ന ഒരു ബുക്ക്‌ , അതില്‍ അടയാളം ഉള്ള പേജ് മാളു തുറന്നു... എഴുതി പൂര്‍ത്തിയാക്കാത്ത ഒരു കഥ.... അതില്‍ പകുതിയും വെട്ടി ഇട്ടിരിക്കുന്നു..... അതിലെ അവസാനത്തെ
വരികള്‍ മാളുന്റെ കണ്ണില്‍ ഉടക്കി
"മരണമേ ഞാന്‍ നിന്നെ ഭയക്കുന്നു
നീ എന്നെ സ്നേഹിക്കുന്നത് ഞാന്‍ അറിയുന്നു...
എനിക്കാ പൂങ്കാവനത്തില്‍ ഒന്നുടെ ഒറ്റയ്ക്ക്
ഇരിക്കണം പിന്തുടരുന്ന കണ്ണുകള്‍ ഇല്ലാതെ...

അതിന്‍റെ ബാക്കി ആ ബുക്ക്‌ മുഴുവന്‍ പരതി... ഇല്ല വേറെ ഒന്നും ഇല്ല...
അവളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു നോക്കി, എല്ലാത്തിലും പാസ്‌വേഡ് സേവ് ചെയ്തിട്ടുണ്ട് , സുമിത്രയുടെ മെയില്‍ തുറന്നു നോക്കി, ജോലിക്ക് വേണ്ടി ഉള്ള കുറച്ചു മെയില്‍, ഞങ്ങളുടെ കൂടെ പഠിച്ച കുറച്ചു കൂട്ടുക്കാരുടെ  മെയിലുകള്‍....

ചാറ്റ് എടുത്തു നോക്കി, അതില്‍ പ്രതിശ്രുത വരന്റെ കുറച്ചു വര്‍ത്തമാനങ്ങള്‍ , കുറച്ചു ഔപചാരിക വാക്കുകള്‍ മാത്രം , അതിലും കൂടുതല്‍ സംസാരം ഒന്നുമില്ല, കല്യാണം ഉറപ്പിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിടുണ്ടായിര്ന്നുള്ളൂ... ഇവള്‍ക്ക് വേറെ ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് മാളു ചിന്തിച്ചു, ഞാന്‍ അറിയാതെ ഇവള്‍  ആരെയെങ്കിലും സ്നേഹിച്ചിരുന്നോ....അപ്പോള്‍ ആണ് ബാക്കി  വേറിട്ട ഒരു ചാറ്റ് കണ്ണില്‍പെട്ടത്, മുഴുവന്‍ കവിതകള്‍ ആണ്, പ്രണയം തുടിക്കുന്ന മനസ്സിന്റെ കവിതകള്‍ , തിരിച്ചുള്ള സുമിത്രയുടെ മറുപടിയും കവിത തന്നെ ആണ്, പക്ഷെ ഉള്ളടക്കം ഉപദേശം ആണ്, അപേക്ഷ പോലെ ഉള്ള ഉപദേശം
ഒരു ദിവസം കൊണ്ട് തീര്‍ന്ന ചാറ്റുകള്‍, പിന്നെ ആ പേരില്‍ ഒരു ചാറ്റും ഇല്ല. എന്താരിക്കും അവരുടെ ചാറ്റ് ഒരു ദിവസം കൊണ്ട് തീര്‍ന്നത് , ആരായിരിക്കും അയാള്‍ .... അതിന്‍റെ ഉത്തരത്തിനായി അവള്‍ ആ മെയില്‍ മുഴുവന്‍ നോക്കി... നിരാശ ആയിരുന്നു ഫലം..

ഫേസ്ബുക്കില്‍ അവള്‍ക്കു കുറെ ആരാധന സന്ദേശങ്ങള്‍...മിക്കതിനും മറുപടി പോലും അയച്ചിട്ടില്ല...ആ സന്ദേശങ്ങളില്‍ കൂടി നോക്കിയപ്പോള്‍ ഒരെണ്ണത്തില്‍ കണ്ണ് ഉടക്കി..അവള്‍ മരിക്കുന്ന അന്ന് വന്ന ഒരു സന്ദേശം ആയിരുന്നു അത്. മെയിലില്‍ കണ്ടപോലെ തന്നെ ഉള്ള കവിത കലര്‍ന്ന സന്ദേശം.... :
" നിന്റെ കാലടിയുടെ ശബ്ദവും
പ്രതീക്ഷിച്ചു ഇന്നും ഞാന്‍
പൂമുഖപടിയില്‍ നില്‍പ്പൂ
നീ വന്നു അണയില്ലേ എന്നെ പുല്‍കാന്‍ "

നീ ഇല്ലാതെ എനിക്ക് കഴിയാന്‍ പറ്റുന്നില്ല. നീ പറഞ്ഞിട്ടാണ് ഞാന്‍ കല്യാണം കഴിച്ചത്.. എന്നിട്ടും ഇപ്പോഴും നീ എന്നില്‍ നിന്നു ദൂരെയാണ്...ഇന്ന് ഞാന്‍ അറിഞ്ഞു നീ കല്യാണം കഴിക്കാന്‍ പോകുവാണെന്ന്... എനിക്ക് ഒരു നിമിഷം പോലും നീ ഇല്ലാതെ കഴിയാന്‍ പറ്റുന്നില്ല, നിന്റെ ഓരോ വരിയും എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു, നിന്റെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടരുന്നു... അത്രേം വായിച്ചപ്പോ ആണ് അയച്ച ആളുടെ പ്രൊഫൈല്‍ നോക്കാന്‍ മാളുനു തോന്നിയത് , അയാളുടെ വോള്‍ ഉള്ള ഫോട്ടോ കണ്ടു മാളു നടുങ്ങി... ബാക്കി വായിക്കനാവാതെ മാളു നടന്നു , സത്യത്തില്‍ ഞാന്‍ ആയിരുന്നില്ലേ മരിക്കെണ്ടിയിരുന്നത് .. 5 വര്‍ഷം സ്നേഹിച്ചു കല്യാണം കഴിച്ച തന്റെ ഭര്‍ത്താവിന്റെ ശരിക്കുള്ള മുഖം അറിഞ്ഞെനു. എനിക്ക് ഇപ്പോള്‍ മനസിലാകുന്നു സുമിത്രേ നിന്നെ നീ അനുഭവിച്ചത് , എന്റെ ഭര്‍ത്താവു ഉള്ളടത്തുനിന്നും നീ ഒഴിഞ്ഞു മാറി നിന്നത് എല്ലാം... എല്ലാം എനിക്ക് മനസ്സിലാകുന്നു. നീ എന്നോട് ക്ഷമിക്കു സുമിത്രേ എന്റെ ജീവിതം രക്ഷിക്കാന്‍ അണല്ലോ നീ പോയത്....അവള്‍ സ്വയം പിറുപിറുത്തു...

Thursday 24 May 2012

പ്രകൃതി





മരച്ചില്ലകള്‍ ആടിയുലയുന്നു
ചെറിയ കാറ്റത്തു അവര്‍
അങ്ങോട്ടും ഇങ്ങോട്ടും
സ്വകാര്യം പറയുന്നു... 
സൂര്യകാന്തികള്‍ സൂര്യനെ
നോക്കി കണ്ണിറുക്കുന്നു
അരുവികള്‍ നീലാകാശതോട്
മന്ത്രിക്കുന്നു നീയോ സുന്ദരന്‍
ഞാനോ സുന്ദരി ......

Wednesday 23 May 2012

നിലാവ് പെയ്യുന്ന രാത്രിയില്‍



നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു, രാത്രി അവളുടെ വരവ് അറിയിച്ചുകൊണ്ട് ഇരുള്‍ പടര്‍ത്തി തുടങ്ങിയിരിക്കുന്നു. ഭയം നിഴലിക്കുന്ന കണ്ണുകളുമായി പാര്‍വ്വതി ചുറ്റും നോക്കി. ഇല്ല, ഒരു മനുഷ്യജീവിപോലും അടുത്തെങ്ങും ഉള്ളതായി തോന്നുന്നില്ല. നീണ്ടുകിടക്കുന്ന ചെമ്മണ്‍ പാതകള്‍, അവ നോക്കെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നു കിടക്കുന്നു. വഴികള്‍ക്ക് ഇരുവശവും കാട്ടുചെടികള്‍ വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു. ഏതോ കാട്ടുപ്രദേശത്താണ് താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീതി അവളുടെ ഉള്ളില്‍ പടര്‍ന്നു കയറി. പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി, ജീവനുള്ള എന്തിനെയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. രാത്രിയുടെ നിറം കൂടി വരികയും വഴികള്‍ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു തുടങ്ങുകയും ചെയ്തപ്പോള്‍ ഭയത്തോടെ ആണെങ്കിലും എങ്ങോട്ടെങ്കിലും നടക്കുവാന്‍ അവള്‍ തീരുമാനിച്ചു. എങ്കിലും എവിടേയ്ക്ക്, ഒരു ഉത്തരത്തിനായി അവളുടെ കണ്ണുകള്‍ വഴികളിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു.

" വഴിതെറ്റിയോ കുട്ടിയേ...? "


പെട്ടെന്നുള്ള ആ ചോദ്യം കേട്ട് അവള്‍ ഞെട്ടിത്തരിച്ചുപോയി. ഒരു വൃദ്ധന്‍ തന്‍റെ അടുത്ത് നില്‍ക്കുന്നു. ജരാനരകള്‍ കയറിയ ക്ഷീണിച്ച മുഖം, എങ്കിലും ഒരു അഭൌമ തേജസ്സ് ആ മുഖത്തിനുണ്ട്. കയ്യിലെ റാന്തല്‍ വിളക്കിന്‍റെ അരണ്ട വെട്ടത്തില്‍ അയാളുടെ കണ്ണുകള്‍ വെട്ടിത്തിളങ്ങുന്നതായി അവള്‍ക്കു തോന്നി. ആ കണ്ണുകളിലേക്ക് അധികം നേരം നോക്കുവാന്‍ അവള്‍ക്കായില്ല. വിജനമായ ഇ പ്രദേശത്ത് തന്‍റെ കണ്ണില്‍ പെടാതെ ഇ വൃദ്ധന്‍ എങ്ങനെ തന്‍റെ അടുത്തെത്തി എന്ന ചോദ്യത്തിന് അവളുടെ മനസ്സ്‌ ഉത്തരം തേടുക ആയിരുന്നു.

" എന്താ കുട്ടിയെ സംശയിച്ചു നില്‍ക്കണേ...?
ഇ രാത്രി നിനക്ക് മറ്റെങ്ങും പോകാനില്ല, എന്‍റെകൂടെ പോരുക...
ഇന്നൊരു ദിവസത്തേക്ക് ഞാന്‍ നിനക്ക് ഒരു വഴികാട്ടി ആവുകയാണ്...
നിന്നെപ്പോലെ ഒരു കുട്ടി എനിക്കും ഉണ്ടായിരുന്നു, പക്ഷെ അവള്‍ക്കു നേര്‍വഴി പറഞ്ഞുകൊടുക്കുവാന്‍ ഇ വൃദ്ധന് ആയില്ല.
നിനക്ക് അവളുടെ അവസ്ഥ ഉണ്ടാവരുത്, എന്‍റെ കൂടെ പോരുക... സ്വന്തം അച്ഛന്‍ വിളിക്കുന്നതായി വിചാരിച്ചാല്‍ മതി... "

അയാള്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്ക് പിന്നിലും തനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത എന്തൊക്കെയോ അര്‍ഥങ്ങള്‍ ഉള്ളതായി അവള്‍ക്കു തോന്നി...
ഇ രാത്രി തനിക്കിനി മറ്റൊന്നും ചെയ്യാനില്ല എന്ന ബോധം അവളെ ആ വൃദ്ധനെ അനുഗമിക്കാന്‍ പ്രേരിപ്പിച്ചു...

" ദാ ഇ വഴി പോവാം..."


അത് പറഞ്ഞു വൃദ്ധന്‍ ഒരു ഇടവഴിയിലേക്കു കയറി നടന്നു


" ഇങ്ങനെ ഒരു വഴി ഇവിടെ നേരത്തെ ഉണ്ടായിരുന്നോ...? "


അവള്‍ ആരോടെന്നില്ലാതെ സ്വയം ചോദിച്ചു...


" എന്താ കുട്ടിയെ ഒരു സംശയം...?
ഇ വഴി കുട്ടിയുടെ കണ്ണില്‍പ്പെട്ടില്ലായിരുന്നല്ലേ
ചില വഴികള്‍ അങ്ങനെയാ, നമ്മള്‍ നോക്കി നടന്നാലും കാണില്ല
ഒരു വഴികാട്ടി വേണ്ടിവരും അത് കണ്ടെത്തുവാന്‍
ഇന്ന് എന്‍റെ കര്‍മ്മം അതാണ്, കുട്ടിക്ക് വഴികട്ടിയാവുക... "


" നമ്മള്‍ എങ്ങോട്ടേയ്ക്കാ പോകുന്നത്... ? "


" കുറച്ചു ദൂരം നടന്നാല്‍ ന്‍റെ ഇല്ലത്തെത്തും
ഇന്ന് അവിടെ കുട്ടിക്ക് തങ്ങാം
പിന്നെ നാളത്തെ കാര്യം
അത് നേരം പുലരുമ്പോള്‍ നമുക്ക് വേണ്ടത്‌ ചെയ്യാം "


" എന്താ ഇ നാടിന്‍റെ പേര് "

" ഒരു പേരില്‍ എന്തിരിക്കുന്നു കുട്ടിയേ ?
പേര് അറിയാമായിരുന്നട്ടും കുട്ടി ഇന്ന് തേടിയിറങ്ങിയ ആളുടെ അടുത്ത് എത്താന്‍ പറ്റിയോ... ?
എത്തിയതോ, ഊരും പേരും ഒന്നും അറിയാത്ത ഇ വൃദ്ധന്‍റെ അടുത്ത്
ഇതിനു നമ്മളൊക്കെ ഒരു പേര് കൊടുത്തട്ടുണ്ട്, വിധി...
നമ്മളെ വിഡ്ഢിയാക്കാന്‍ നമ്മള്‍തന്നെ പറയുന്ന വാക്ക്, വിധി... "


" എന്തൊക്കെയാ ഇ പറയുന്നത്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... "


" കുട്ടിക്ക് എല്ലാം മനസ്സിലാവും, സമയം ആവട്ടെ...
ദാ ഇനി ഇതുവഴിയാണ് നമുക്ക് പോകേണ്ടത്... "

ഒറ്റയടിപ്പാതയില്‍ നിന്നും ഞങ്ങള്‍ ഒരു വരമ്പിലേക്ക് കയറി
എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല
ഇത്രയും നേരം കണ്ട ഇരുള്‍ നിറഞ്ഞ ആകാശം ഇപ്പോള്‍ ഇല്ല
നിലാവ് പൊഴിഞ്ഞു നക്ഷത്രങ്ങള്‍ പൂത്ത് നില്‍ക്കുന്ന ആകാശം...
ഇത്രയും നേരം വഴികാട്ടിയ റാന്തലിന്‍റെ വെട്ടം നിഷ്പ്രഭമായിരിക്കുന്നു
വരമ്പിനു ഇരു വശവും മിന്നാമിനുങ്ങുകള്‍ ചിത്രം വരയ്ക്കുന്നു...
ചീവിടുകളുടെ നേര്‍ത്ത താളവും ഇളം കാറ്റും പ്രകൃതിയില്‍ പുതിയൊരു രാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നപോലെ തോന്നി

താന്‍ മറ്റേതോ ലോകത്ത് എത്തിയതുപോലെ അവള്‍ക്ക് തോന്നി, ഭൂമിയുടെ ഇരുണ്ട കോണില്‍ നിന്നും മറുപുറത്ത് എത്തിയപോലെ...
രാത്രിയുടെ ഇരുളില്‍ നിന്നും നിലാവ് പെയ്യുന്ന ഇ വരമ്പിലൂടെ തന്നെ കൂട്ടികൊണ്ടുപോവുന്ന ഈ വൃദ്ധന്‍ ആരായിരിക്കും... ???



*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***



അകലെവെച്ചുതന്നെ വൃദ്ധന്‍ പറഞ്ഞ ഇല്ലത്തില്‍ നിന്നും വെട്ടം കണ്ടുതുടങ്ങി. നടന്നു അടുക്കുന്തോറും അകന്നു പോകുന്നതുപോലെയാണ് പര്‍വ്വതിക്ക് തോന്നിയത്.

" ഒഹ് ഞാന്‍ അത് ചോദിക്കാന്‍ മറന്നു, എന്താ കുട്ടിയുടെ പേര് ? "

നേരത്തെ വൃദ്ധന്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചു പറയണമെന്ന് തോന്നിയെങ്കിലും, ഇ രാത്രിയില്‍ തന്നെ സഹായിക്കാന്‍ മനസ്സ്‌ കാണിച്ച അയാളോട് തര്‍ക്കുത്തരം പറയാന്‍ അവള്‍ക്കു തോന്നിയില്ല.

" പാര്‍വ്വതി "

"പാര്‍വ്വതി, നല്ല പേര്.
ആട്ടെ കുട്ടി ആരെ കാണാന വന്നത് ? "

" എന്റെ ഒരു സുഹൃത്തിനെ കാണാന്‍ "

" സുഹൃത്തോ അതോ ? "

" ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളാ "

" എന്താ ആ ആളുടെ പേര് "

" ദേവന്‍ "

" ദേവന്‍‍, ദേവാംശം ഇല്ലാത്തവനും പേര് ദേവന്‍ "

" അതെന്താ അങ്ങനെ പറഞ്ഞത്‌ "
അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു

" ഒന്നുമില്ല കുട്ടി, നമ്മള്‍ മനുഷ്യര്‍ക്ക്‌ ദേവാംശം ഇല്ലല്ലോ, അതുകൊണ്ട് പറഞ്ഞതാ...
പിന്നെ ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കുട്ടിക്ക് മനസ്സിലാവും, സമയം ആവട്ടെ... "

അപ്പോഴേക്കും ഞങ്ങള്‍ പടിപ്പുരയില്‍ എത്തിയിരുന്നു. പടിപ്പുരവാതില്‍ തുറന്നു കിടക്കുവായിരുന്നു...
മണിച്ചിത്രത്താഴിനു ചുറ്റും ചിലന്തികള്‍ അവരുടെ ചിത്രവേലകള്‍ നെയ്തു വെച്ചിരിക്കുന്നത് കാണാം
കൊത്തുപണികള്‍ ചെയ്ത തൂണുകളില്‍കളില്‍ പൊടിപിടിച്ചതിനാല്‍ ശില്‍പ്പിയുടെ കരവിരുത് കാഴ്ചയ്ക്ക് അവ്യക്തമായി മാറിയിരുന്നു
തൊട്ടടുത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ഇലകള്‍ ചവിട്ടുപടികളില്‍ ഒരു പുതപ്പുപോലെ മൂടിക്കിടപ്പുണ്ടായിരുന്നു
ഒറ്റനോട്ടത്തില്‍ ആള്‍ത്താമസം ഇല്ലാത്ത ഒരു സ്ഥലമാണെന്നേ ആര്‍ക്കും തോന്നു...

ഉണങ്ങിയ ആലിലകളെ ചവിട്ടിഞെരിച്ചുകൊണ്ട് വൃദ്ധന്‍ പടികള്‍ കയറി

" കയറിപ്പോന്നോളു കുട്ടിയേ... "

അവള്‍ വൃദ്ധനെ അനുഗമിച്ചു പടികള്‍ കയറി...

വളരെ പ്രൌഡിയുള്ള ഒരു നാലുകെട്ട്, പൂമുഖത്ത് പലയിടങ്ങളിലായി തൂക്കുവിളക്ക് കത്തുന്നുണ്ടായിരുന്നു.
എങ്കിലും ആള്‍ത്താമസം ഇല്ലാത്തതുപോലെ കരിയിലകള്‍ എല്ലായിടത്തും വീണുകിടപ്പുണ്ടായിരുന്നു

" ഇവിടെ ആരൊക്കെയാ താമസ്സം... ? "

" ഒരുപാടു ആളുകള്‍ ഉണ്ടായിരുന്നു കുട്ടിയേ, ഇപ്പൊ ആരും ഇല്ല
എങ്കിലും കുട്ടിക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ഇ മുറിയില്‍ കുട്ടിക്ക് ഇന്ന് വിശ്രമിക്കാം "

അടഞ്ഞുകിടന്ന ഒരു മുറി തുറന്നു കാണിച്ചുകൊണ്ട് വൃദ്ധന്‍ അവളെ അകത്തോട്ടു ക്ഷണിച്ചു

ഇത് എന്‍റെ മകളുടെ മുറിയായിരുന്നു
നീയും എനിക്ക് അവളെപ്പോലെയ, അതാ നിനക്ക് ഞാന്‍ ഈ മുറിതന്നെ തന്നത്

" അച്ഛന്‍റെ മകള്‍ എവിടെ, അവള്‍ക്കു എന്താ പറ്റിയത്...? "

അത് കേട്ടതും ആ വൃദ്ധന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നത് അവള്‍ അറിഞ്ഞു

" അത് കുട്ടി അറിയേണ്ട ഒരു കഥ കൂടിയാണ്. പക്ഷെ അത് പറയാന്‍ ഇ വൃദ്ധന് ശക്തിയില്ല "

വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി
പാര്‍വ്വതി എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി

" കുട്ടി വിശ്രമിച്ചോളു, നമുക്ക് പിന്നെ കാണാം "

അത്രയും പറഞ്ഞു, വൃദ്ധന്‍ മുറിയില്‍ നിന്നിറങ്ങി, എവിടെയോ നടന്നുമറഞ്ഞു

അവള്‍ക്കു മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയം തോന്നി
പുലരുംവരെ ഇനി ഇ മുറിയില്‍ കഴിച്ചുകൂട്ടാം എന്ന് അവള്‍ തീരുമാനിച്ചു
വാതില്‍ അടച്ചു തഴുതിട്ടു ആ മുറിയില്‍ ചുറ്റും നോക്കി എല്ലാം ഭദ്രമല്ലേ എന്ന് ഉറപ്പു വരുത്തി
അപ്പോഴാണ് മേശപ്പുറത്ത് ഒരു ഡയറി അവളുടെ ശ്രദ്ധയില്‍പെട്ടത്
പുറംചട്ട തുറന്നതും ആദ്യം കണ്ണില്‍ ഉടക്കിയത് ആ ഡയറിയുടെ ഉടമയുടെ പേരിലായിരുന്നു
" ഗംഗ "

ഒരു വര്‍ഷത്തെ ഗംഗയുടെ ജീവിതചരിത്രം അറിയാന്‍ പര്‍വ്വതിക്ക് വെമ്പലായി
അവള്‍ ഓരോ പേജും ആര്‍ത്തിയോടെ വായിച്ചു
ആദ്യമായാണ് വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ വായിക്കുന്നത്, കണ്ണുകള്‍ വേദനിക്കാന്‍ തുടങ്ങിയെങ്കിലും അവള്‍ അത് കാര്യമാക്കിയില്ല
വയിച്ചുപോകവേ ഗംഗയുടെ പ്രണയത്തിലേക്കു അവള്‍ കടന്നു
അതുവരെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ മുന്നോട്ടു പോയിരുന്ന ആ ഓര്‍മ്മക്കുറിപ്പ്‌ പെട്ടെന്ന് നിറം വെച്ചതുപോലെ പര്‍വ്വതിക്ക് തോന്നി
നിദ്രവിഹീനമായ രാത്രികളില്‍ അവള്‍ എഴുതിവെച്ച പ്രണയ ലേഖനങ്ങളും സ്വപ്നങ്ങളും എല്ലാം അതില്‍ നിറഞ്ഞുനിന്നിരുന്നു

അമ്പലത്തില്‍ വെച്ച് കണ്ടുമുട്ടിയത് മുതലുള്ള പ്രണയത്തിന്‍റെ നാള്‍വഴികളിലൂടെ അവള്‍ സഞ്ചരിച്ചു
അവന്‍റെയും പേര് ദേവന്‍ എന്നായിരുന്നു
പെട്ടെന്ന് പര്‍വ്വതിക്ക് തന്‍റെ പ്രിയതമനെ ഓര്‍മ്മവന്നു
മുന്‍പോട്ടു പോകവെ ഗംഗയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവത്തിലേക്ക് പാര്‍വ്വതി എത്തിച്ചേര്‍ന്നു


*** *** *** *** *** *** *** *** ***


അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞു ദേവന്‍ അവളെ നാട്ടിലേക്കു വിളിച്ച ദിവസം
കൂട്ടിക്കൊണ്ടുപോവാന്‍ ദേവന്‍ എത്തിയത് കുറച്ചു സുഹൃത്തുക്കളോടൊപ്പമായിരുന്നു
അവരോടൊപ്പം വണ്ടിയില്‍ പോകാമെന്ന ക്ഷണം നിരസിച്ച ഗംഗയെ ദേവനും സുഹൃത്തുക്കളും ചേര്‍ന്ന് ബലമായി പിടിച്ചു കേറ്റി
അവര്‍ അവളെ എത്തിച്ചത് ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍ ആയിരുന്നു
അവിടെവെച്ചാണ് ഗംഗ ദേവന്‍റെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞത്
മയക്കുമരുന്നിനും കഞ്ജാവിനും അടിമയായ ക്രൂരതയുടെ ആള്‍രൂപം ആയിരുന്നു ദേവന്‍
അവിടെവെച്ചു അവനും സുഹൃത്തുക്കളും ചേര്‍ന്ന് അവളെ പിച്ചിച്ചീന്തി
മയക്കുമരുന്നിന്‍റെ ലഹരിയില്‍ ആയിരുന്ന അവരില്‍ നിന്നും അവള്‍ ജീവനും കൊണ്ട് ഓടി രേക്ഷപ്പെടുക ആയിരുന്നു
വീട്ടിലെത്തിയ അവള്‍ ആദ്യംതന്നെ അച്ഛന്‍റെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു
പ്രണയത്തിന്‍റെ വഴിയെ പോയി ജീവിതം പിഴച്ചുപോയ മകളെ സമാധാനിപ്പിക്കാന്‍ ആ അച്ഛന്‍ ആവുംവിധം ശ്രമിച്ചു
പക്ഷെ അതൊന്നും അവളുടെ മനസ്സിലേക്ക് കയറുന്നില്ലായിരുന്നു
ഒരു സാന്ത്വന വാക്കുകള്‍ക്കും അവളുടെ ദുഖത്തിന്‍റെ വേദന കുറക്കാന്‍ കഴിയുമായിരുന്നില്ല
നാട്ടിന്‍പുറത്തിന്‍റെ എല്ലാ നന്മകളും നിറഞ്ഞ പെണ്‍കുട്ടി, സ്വന്തം ചാരിത്ര്യത്തെ മറ്റെന്തിനെക്കാളും വില കല്‍പ്പിക്കുന്ന അവള്‍ക്കു ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു


*** *** *** *** *** *** *** *** ***


ഇത്രയും അവളുടെ ഡയറിക്കുറിപ്പില്‍ നിന്നും മനസ്സിലാക്കിയ പാര്‍വ്വതി അടുത്ത താളില്‍ കണ്ടത് ഒരു മരണക്കുറിപ്പായിരുന്നു
അത് വായിക്കുവനാവാതെ പാര്‍വ്വതി ആ ഡയറി അടച്ചുവെച്ചു വിറങ്ങലിച്ച മനസ്സുമായി എഴുന്നേറ്റു
പെട്ടെന്ന് അവളുടെ കൈതട്ടി ഡയറി താഴെ വീണു
അതില്‍ നിന്നും തെറിച്ചുവീണ ഒരു ഫോട്ടോ കണ്ടു പാര്‍വ്വതി ഞെട്ടിത്തരിച്ചുപോയി
അവളുടെ എല്ലാം എല്ലാം ആയ ദേവന്‍...
" അപ്പോള്‍ ഗംഗയെ ചതിച്ചതും ഇപ്പോള്‍ തന്നെ സ്നേഹിക്കുന്നതും ഒരാള്‍ ആയിരുന്നോ... "
അതൊരു വലിയ ഷോക്ക്‌ ആയിരുന്നു പര്‍വ്വതിക്ക്, അവള്‍ക്കു തലകറങ്ങുന്നതായി അനുഭവപ്പെട്ടു,
പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെ അവള്‍ ബോധംകെട്ടു താഴെ വീണു


*** *** *** *** *** *** *** *** ***

" കുട്ടീ... എന്തെടുക്കുവാ അവിടെ... ഉറങ്ങുവാണോ... "

വൃദ്ധന്‍റെ ശബ്ദം കേട്ടാണ് പാര്‍വ്വതി ഉണര്‍ന്നത്‌

വീണ്ടും വൃദ്ധന്‍റെ ശബ്ദം മുഴങ്ങി

" വാതില്‍ തുറക്കു കുട്ടീ.. ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു... "

" എന്നെ കാണാനോ...? ഇവിടെയോ...? ആരാ അത്...? "

" ഹ വാതില്‍ തുറക്ക് കുട്ടിയെ, എന്നിട്ട് നേരിട്ട് കണ്ടോളു "

മനസ്സില്ലാമനസ്സോടെ അവള്‍ വാതില്‍ തുറന്നു, പക്ഷെ വൃദ്ധനെ അവിടെയെങ്ങും അവള്‍ക്കു കാണാനായില്ല
മുറ്റത്ത്‌ നല്ല നിലാവ് ഉള്ളതിനാല്‍ അവിടെയും വൃദ്ധന്‍ ഇല്ലെന്നു അവള്‍ക്കു മനസ്സിലായി, എങ്കിലും പടിപ്പുര വരെ അവള്‍ കണ്ണോടിച്ചു

ഇല്ല അവിടെയും ആരുമില്ല...

ഭയത്തോടെ ആണെങ്കിലും അവള്‍ വരാന്തയിലൂടെ കുറച്ചുദൂരം മുന്‍പോട്ടു നടന്നു, അവിടെയെങ്ങും വൃദ്ധനെയോ അയാള്‍ പറഞ്ഞ ആളെയോ കാണാന്‍ കഴിഞ്ഞില്ല
ഉള്ളിലെ ഭയം ഒരു വിറയലായി തന്‍റെ ശരീരത്തെയും കീഴ്പ്പെടുത്താന്‍ തുടങ്ങിയെന്നു അവള്‍ക്കു മനസ്സിലായി
എത്രയും വേഗം മുറിയിലേക്ക് എത്തണമെന്ന ആഗ്രഹത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവളുടെ കണ്ണ് ചുവരിലെ ഒരു ചിത്രത്തില്‍ ഉടക്കി

താന്‍ കുറച്ചുമുന്‍പ്‌ കണ്ട വൃദ്ധന്‍റെ ചിത്രം, ആരോ അതില്‍ ഒരു മാലയും ചാര്‍ത്തിയിരിക്കുന്നു

കാലപ്പഴക്കം കൊണ്ട് പൂക്കളെല്ലാം ഉണങ്ങി വീണിരിക്കുന്നു

ഉള്ളിലെ ഭയം ആര്‍ത്തനാദമായി പുറത്തേക്കു വന്നു
നിലവിളിച്ചുകൊണ്ട് പടിപ്പുര ലക്ഷ്യമാക്കി അവള്‍ ഓടി,
പടിപ്പുരയില്‍ നിന്നും പടിയിറങ്ങവേ കാല്‍വഴുതി താഴെ വീണു
ശ്രമപ്പെട്ടു എഴുന്നേറ്റു അവിടെനിന്നു വീണ്ടും ഓടി
കുറെ നേരം ഓടിയ അവള്‍ എത്തിച്ചേര്‍ന്നത് ഒരു കാട്ടുപ്രദേശത്തായിരുന്നു
നിലാവെളിച്ചം ഉണ്ടെങ്കിലും ഭയാനകമായ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ
എവിടെനിന്നോ ഒരു മൂങ്ങ പറന്നുവന്നു അവളുടെ അടുത്തുള്ള മരച്ചില്ലയില്‍ ഇരുന്നു
അത് തന്നെ സൂക്ഷിച്ചു നോക്കുന്നപോലെ അവള്‍ക്കു തോന്നി, ഭയത്താല്‍ അവള്‍ വീണ്ടും ഓടി
ഓടി ഒരു വളവു തിരിഞ്ഞ അവള്‍ കണ്ടത്‌ ഒരു ആള്‍രൂപത്തെ ആയിരുന്നു
" ദേവന്‍ "

ആരെയോ പേടിച്ചു ഓടിയെത്തിയ ദേവന്‍ അവളെ കണ്ടതും വീണ്ടും ഞെട്ടി

" ഗംഗേ നീ... "

" ദേവേട്ട ഇത് ഞാനാ പാര്‍വ്വതി "

" അല്ല, നീ ഗംഗയയാ, നീ മരിച്ചതല്ലേ നീ എങ്ങനെ ഇവിടെ വന്നു "

ഭയത്താല്‍ ദേവന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു
അടുത്ത നിമിഷം ഗംഗയുടെ ഭാവം മാറുന്നപോലെ ദേവന് തോന്നി, അവള്‍ രൌദ്രഭാവമായി മാറി
മരണഭയത്താല്‍ ദേവന്‍ ഓടാന്‍ തുടങ്ങി

ഗംഗയുടെ പേര് ദേവനില്‍ നിന്നും കേട്ടതോടെ, താന്‍ അറിഞ്ഞതൊക്കെ ശരിയാണെന്ന് പര്‍വ്വതിക്ക് മനസ്സിലായി
എങ്കിലും ശ്മശാനമൂകത തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഭയമാല്ലാതെ മറ്റൊരു വികാരവും അവള്‍ക്കു അപ്പോള്‍ തോന്നിയില്ല
ദേവന്‍ ഓടിയ വഴി ലക്ഷ്യമാക്കി അവളും ഓടി

തന്നെ കൊല്ലാന്‍ പാഞ്ഞടുക്കുന്ന ഗംഗയെ കണ്ടു ദേവന്‍ എങ്ങോട്ടെന്നില്ലാതെ ഓടാന്‍ തുടങ്ങി
ആ സമയം നിലാവ് പതിയെ മാഞ്ഞുതുടങ്ങി
ഇരുട്ട് പടര്‍ന്നതോടെ ഓട്ടതിനിടയ്ക്കു മരങ്ങളിലും അവയുടെ വേരുകളിലും തട്ടി ദേവന്‍ വീഴാന്‍ തുടങ്ങി
എങ്കിലും തന്‍റെ പുറകെ പാഞ്ഞടുക്കുന്ന തീക്കനല്‍ പോലത്തെ രണ്ടു കണ്ണുകള്‍ ഗംഗയുടെത് ആണെന്ന് അറിയാവുന്ന ദേവന്‍ " എന്നെ കൊല്ലരുതേ " എന്ന് അപേക്ഷിച്ചുകൊണ്ട് പിന്നെയും ഇരുളിലൂടെ ഓടിക്കൊണ്ടിരുന്നു
പെട്ടെന്നാണ് അത് സംഭവിച്ചത്
കാല്തട്ടി താഴെ വീണ ദേവന്‍ ഒരു അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ചു
പുറകെ ഓടിയെത്തിയ പര്‍വ്വതിക്ക് അകന്നുപോകുന്ന ദേവന്‍റെ നിലവിളി മാത്രമേ കേള്‍ക്കനായുള്ളൂ

" ഇനി പോയ്ക്കോളു കുട്ടിയെ, എല്ലാം കഴിഞ്ഞു "


വൃദ്ധന്‍റെ ആ ശബ്ദം കേട്ടതും അവള്‍ ഞെട്ടി ഉണര്‍ന്നു

കുറച്ചു നേരത്തേക്ക് താന്‍ എവിടെയാണെന്ന് പര്‍വ്വതിക്ക് മനസ്സിലായില്ല
ക്ലോക്കിലെ സെക്കന്‍ഡ് സൂചിയുടെ ശബ്ദത്തില്‍ നിന്നും വീട്ടില്‍ ആണെന്നുള്ള ബോധം അവള്‍ക്കു ഉണ്ടായി
അവള്‍ കൈ എത്തിച്ചു ബെഡ് ലാമ്പിന്‍റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തി
മുറിയിലാകെ വെളിച്ചം പരന്നു

" അതെ താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെയാണ്, അപ്പോള്‍ കുറച്ചു മുന്‍പ് കണ്ടത്‌ ഒരു സ്വപ്നമായിരുന്നോ... ? "

അവളുടെ ശരീരം വിയര്‍ത്ത് ഒഴുകുവാന്‍ തുടങ്ങി
ക്ലോക്കില്‍ സമയം 3 കാണിച്ചു
ദേവേട്ടനെ വിളിച്ചാലോ, ആദ്യം അതാണ് അവള്‍ക്കു തോന്നിയത്‌
ഉടന്‍തന്നെ അവള്‍ മൊബൈല്‍ എടുത്ത് ദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
റിംഗ് ചെയ്തു നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല

" അല്ലേലും ഇ സമയത്ത് ആര് എടുക്കാനാ "

അവള്‍ സ്വയം ശപിച്ചുകൊണ്ട് വെരുകിനെപ്പോലെ മുറിയില്‍ അങ്ങുമിങ്ങും നടന്നു
എത്രയും പെട്ടെന്ന് നേരം വെളുത്താല്‍ മതിയെന്നായിരുന്നു അപ്പോള്‍ അവള്‍ക്കു
മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി, കിഴക്ക് വെളിച്ചം പരത്തിക്കൊണ്ട് സൂര്യന്‍ ഉദിച്ചുയര്‍ന്നു

" സമയം 6 കഴിഞ്ഞിരിക്കുന്നു, ഇനി വിളിക്കാം "

അവള്‍ വേണ്ടും മൊബൈല്‍ എടുത്ത് ദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
പ്രതീക്ഷയുടെ അവസാനത്തെ റിംഗില്‍ പരിചിതമല്ലാത്ത ഒരു പുരുഷ ശബ്ദം കേട്ടു

" ഹലോ, ആരാണ് "

" ഞാന്‍.. ഞാന്‍ ദേവന്‍റെ ഫ്രണ്ട് ആണ്... ദേവന്‍ ഇല്ലേ "

" ക്ഷമിക്കണം ഒരു ദുഖ വാര്‍ത്തയാണ് അറിയിക്കാനുള്ളത്, ദേവന്‍ ഇന്നലെ രാത്രി മരിച്ചു. ഒരു പൊട്ടക്കിണറ്റില്‍ വീണതാ... "

പാര്‍വ്വതിയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി...

വിറയ്ക്കുന്ന വാക്കുകളോടെ അവള്‍ ചോദിച്ചു

" എന്താ പറ്റിയെ... ? "

" ബോധാമില്ലതെയുള്ള യാത്ര ആയിരുന്നില്ലേ ഇതുവരെ, ഇങ്ങനെ അവസാനിച്ചില്ലെങ്കിലെ അത്ഭുതമുള്ളു
കാണാന്‍ വരുന്നുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പ് വരുക "

ഇത്രയും പറഞ്ഞു മറുതലയ്ക്കല്‍ ഫോണ്‍ കട്ട്‌ ആയി


എന്തിനെന്നറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നുവീണു...

Tuesday 22 May 2012

സ്നേഹം



മറക്കുവാനായി സ്നേഹിച്ചു നമ്മള്‍

പിരിയുവാനായി അകന്നു നമ്മള്‍

എങ്കിലും മറക്കാനാകുമോ

ഹൃദയത്തില്‍ കൊറിയിട്ട സ്നേഹം

മറക്കാതെ മറക്കുന്നു നമ്മള്‍

അറിയാതെ അറിഞ്ഞ സ്നേഹം....

Monday 21 May 2012

ഗന്ധര്‍വ്വനെ സ്നേഹിച്ച പെണ്‍കുട്ടി

അവള്‍ ഗന്ധര്‍വ്വനെ സ്നേഹിച്ച പെണ്‍കുട്ടി. എന്നോ കേട്ട മുത്തശ്ശി കഥയുടെ വേര് അനേഷിച്ചു അവള്‍ നടന്നു. അവള്‍ എല്ലായിടത്തും തേടിയിരുന്നത് ഗന്ധര്‍വനെ ആയിരുന്നു, അവളുടെ സ്വപ്നങ്ങളിലെ പൂന്തോട്ടത്തില്‍ ഗന്ധര്‍വ്വന്‍ അവളുടെ തോഴന്‍ ആയി. അവളുടെ ഏകാന്ത രാവില്‍ ഗന്ധര്‍വ്വന്‍ അവളെ പാടിയുറക്കി. അവളുടെ രാത്രികള്‍ പ്രണയ സുരഭിലമായി. പാലപൂക്കള്‍ അവരുടെ പ്രണയം കണ്ടു കണ്ണ് പൊത്തി ചിരിച്ചു. അവളുടെ ചലങ്ങളില്‍ , നോട്ടങ്ങളില്‍ എല്ലാം ഗന്ധര്‍വ്വന്‍ നിഴലിച്ചു.

മുത്തശ്ശി കഥയിലെ ഗന്ധര്‍വ്വന്‍ തിരിച്ചു പോവുന്നതോര്‍ത്തു അവളുടെ മനം വിറങ്ങലിച്ചു, വേര്‍പാടിന്‍റെ ഗന്ധം നിഴല്‍ പോലെ ഉണ്ടെന്നു അറിഞ്ഞിട്ടും അവള്‍ ഗന്ധര്‍വ്വനെ ജീവന് തുല്യം സ്നേഹിച്ചു. ഗന്ധര്‍വനും തന്നെ വിട്ടു പോവാന്‍ ആവുകയില്ല എന്ന് അറിഞ്ഞു ഈ ലോകം തന്നെ തന്‍റെ കാല്‍കീഴിലായതായി തോന്നി അവള്‍ക്കു.

“എന്താ ഇന്നു എഴുന്നെല്‍ക്കുന്നില്ലേ” ? അമ്മയുടെ ചോദ്യം കേട്ടാണ് അവള്‍ ഞെട്ടി എഴുന്നേറ്റത്

അപ്പൊ ഇതൊക്കെ സ്വപ്നം ആയിരുന്നോ? അതോ സത്യമോ ? ആരായിരുന്നു ആ ഗന്ധര്‍വ്വന്‍, എന്‍റെ സ്വപ്നത്തില്‍ വന്ന ഗന്ധര്‍വ്വന്റെ മുഖം ഓര്‍ക്കുവാന്‍ അവള്‍ ആവുന്നത് ശ്രമിച്ചു നോക്കി, കഴിയുന്നില്ല.

വീണ്ടും അവളുടെ ചിന്തകളില്‍ ആ സ്വപ്നത്തിലെ ഗന്ധര്‍വ്വന്‍ ആയി…അവള്‍ ആ ഗന്ധര്‍വ്വനെ സ്നേചിച്ചു തുടങ്ങി , അവള്‍ വീണ്ടും കാത്തിരിക്കാന്‍ തുടങ്ങി പാലമരം പൂക്കുബം മാത്രം വരുന്ന ആ ഗന്ധര്‍വ്വനെ.

സ്വപ്നം



ഇന്ന് ഞാന്‍ കണ്ടു എന്‍
സ്വപ്നത്തിലെ രാജകുമാരനെ
ഞാന്‍ കാത്തിരുന്ന എന്‍റെ
മാത്രം രാജകുമാരനെ
സ്വര്‍ണ്ണ നിറമുള്ള മാരിവില്ലിന്‍
ചിറകുള്ള എന്‍റെ രാജകുമാരനെ
അവന്‍റെ മന്ദസ്മിതത്തില്‍ എന്‍
മനം കുളിരണിഞ്ഞു
അവനായി കരുതി വെച്ചിരുന്ന എന്‍
മോഹമലരുകള്‍ പറയാനായി എന്‍
അധരം തുടികൊണ്ടു
വാക്കുകള്‍ എന്‍ കണ്ടനാളത്തില്‍ നൃത്തമാടി
പക്ഷെ ഒന്നും കേള്‍ക്കുവാന്‍ നിക്കാതെ
വീണ്ടും കാണാം എന്ന് പറഞ്ഞു
അവന്‍ എങ്ങോ മറഞ്ഞു
കണ്ടതൊക്കെയും സ്വപ്നമോ
സത്യമോ എന്നറിയാതെ
ഞാന്‍ വീണ്ടും കാത്തിരിക്കുകയായി
വീണ്ടും ഒരു സ്വപ്നത്തിനായി

Sunday 20 May 2012

കാല്‍പാടുകള്‍




കാല്‍പാടുകള്‍ക്ക് ഒരു പിടി
കഥകള്‍ പറയാന്‍ ഉണ്ടാകും
ഇതു വരെ നടന്ന കഥ
നടന്നിട്ടും എത്താതെ പോയ കഥ
വീണിട്ടും വീണ്ടും വീണ്ടും
മടുക്കാതെ പിറകെ പിന്തുടരുന്ന കഥ

ഒരു പിടി ഓര്‍മ്മകളുടെ
പുസ്തകതാളില്‍ അഭയം
തേടി വീണ്ടും കാല്പാടുകള്‍
നമ്മെ പിന്തുടരുന്നു.....

Monday 14 May 2012

നിനക്കായി

  നിനക്കായി                                  
        

എന്‍റെ പ്രണയം എന്നെ വഞ്ചിക്കുവാണന്നു

അറിഞ്ഞപ്പോഴും ഞാന്‍ നിന്നെ വീണ്ടും

വീണ്ടും പ്രണയിച്ചു

എന്നെങ്കിലും ഒരിക്കല്‍ എന്നെ

മനസ്സിലാക്കി എന്‍ അരികത്തു

വരും എന്ന് ഓര്‍ത്തു.......

ഇന്നും ഞാന്‍ കാത്തിരിക്കുന്നു

അങ്ങനെ ഒരു ദിനത്തിനായി.



Saturday 12 May 2012

കാത്തിരുപ്പ്




മനു അന്നും കാത്തിരുന്നു 7 ന്‍റെ ട്രെയിനായി. അവള്‍ വരില്ല എന്നു അറിയാമായിരുന്നിട്ടും .. കഴിഞ്ഞ 10 വര്‍ഷങ്ങളായി മനുകാത്തിരിക്കുന്നു


അന്ന് അവളെ കണ്ടുമുട്ടിയ ആ ദിവസം എന്നും മനു ഓര്‍മിക്കുന്നു. അന്ന് മനു പഠനം കഴിഞ്ഞു ഒരു ചെറിയ കടയില്‍ പോയി വരുന്നു. എന്നും രാവിലെ 7 ന്‍റെ ട്രെയിന്‍ നു പോയി രാത്രി 8 ന്‍റെ ട്രെയിന്‍ മടങ്ങി വരും. അങ്ങനെ ഉള്ള ആ യാത്രയില്‍ ആണ് മനു അവളെ കണ്ടുമുട്ടിയത്‌


വര്‍ണ്ണിക്കാന്‍ മാത്രംസൌന്ദര്യം ഒന്നും ഇല്ലെങ്കിലും അവളുടെ കണ്ണുകള്‍ക്ക്‌ നക്ഷത്രത്തിന്‍റെ തിളക്കം ആയിരുന്നു. ഞങ്ങള്‍ ഒരേ ട്രെയിനില്‍ ഒരുമിച്ചുള്ള ആ യാത്രയില്‍ അറിയാതെ അവളോട്‌ അടുക്കുക ആയിരുന്നു


വെറുതെ ഒരു കൌതുകം എന്നതിനപ്പുറം ഒരു പ്രേമമോന്നും മനുവിന് ഉണ്ടാരുന്നില്ല. എങ്കിലും അന്നു പതിവില്ലാതെ സാരീ ഉടുത്തു കണ്ടപ്പോ മനസ്സില്‍ സ്വപ്നം കണ്ടിരുന്ന പ്രണയിനിയുടെ രൂപം അവള്‍ക്കു കൈവന്നതായി തോന്നി... മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അടുത്തൊന്നു കാണണമെന്നെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ, പക്ഷെ അറിയാതെ പറഞ്ഞു പോയി, എനിക്ക് തന്നെ ഇഷ്ടമാണ്. കുറെ പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെലും തന്നോട് എന്തോ ഒരു പ്രിത്യേകത. ... വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം.


ഇത്രയും പറഞ്ഞപ്പോ അവള്‍ പറഞ്ഞു, നിങ്ങളുടെ പ്രായത്തിലുള്ള ഏതൊരാണും പെണ്‍കുട്ടികളോട് പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ എന്നതില്‍ കൂടുതല്‍ നിങ്ങള്‍ പറഞ്ഞതിനോട് എനിക്കൊന്നും തോന്നുന്നില്ല... ഞാന്‍ തുറന്നു പറയാം, എനിക്കിഷ്ടമല്ല ഇങ്ങനെയുള്ള നേരം പോക്കുകള്‍ക്കൊന്നും നിന്നുകൊടുക്കാന്‍... ഇനി എന്നെ ശല്യപ്പെടുത്തരുത്...


എനിക്ക് അവളോട്‌ അഗാധ പ്രേമം ഒന്നും ഇല്ലാത്തതുകൊണ്ട് കൂടുതല്‍ വിഷമം ഒന്നും തോന്നിയില്ല. പിന്നെയും ദിവസങ്ങള്‍ ഓടി നീങ്ങി. എന്‍റെ പ്രിയ സഖിയും ഞാനും അപ്പോളും യാത്ര തുടര്‍ന്നു. അതില്‍ പിന്നെ അവളോട്‌ മിണ്ടണം എന്നു പോലും എനിക്ക് തോന്നിയില്ല.


അന്ന് ട്രെയിനില്‍ പതിവില്‍കൂടുതല്‍ തിരക്കുണ്ടായിരുന്നു. ട്രെയിന്‍ പോകാന്‍ സമയം ആയട്ടും അവള്‍ മാത്രം എത്തിയില്ല. ഒടുവില്‍ അന്നാദ്യമായി അവളെ കാണാനാവാത്ത ഒരു ദിവസത്തെ ശപിച്ചുകൊണ്ട് പ്ലാട്ഫോര്മിലേക്ക് അലസ്സമായി നോക്കി നിന്ന എന്‍റെ കണ്ണുകള്‍ അവളെ കണ്ടെത്തി. ഓടിക്കിതച്ചുവരുന്ന അവള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറാനാവാതെ ഞാന്‍ നിന്നിരുന്ന കമ്പാര്‍ട്ട്മെന്റില്‍ കയറികൂടുവനായി ഓടിയടുക്കുന്നത് കണ്ടു... ചാടിക്കേറിയ അവള്‍ക്കു പിടുത്തം കിട്ടിയില്ല, ബാലന്‍സ് തെറ്റി പ്ലാട്ഫോര്മിലേക്ക് വീഴുന്നതിനു മുന്‍പേ എന്‍റെ കൈകളാല്‍ അവളെ ട്രെയിനിലേക്ക് വലിച്ചുകേറ്റി. നന്ദി വാക്ക് പറയുന്നതിന് പകരം അവള്‍ കുറച്ചുനേരം എന്‍റെ മിഴികളിലേക്ക് നോക്കി നിന്ന്.. പിന്നെ ഒന്നും പറയാതെ ദൂരേക്ക് മാറിനിന്നു... ഇടയ്ക്കിടെ അവള്‍ എന്നെ നോക്കുന്നുണ്ടെങ്കിലും ഞാന്‍ അവളെ ശ്രദ്ധിക്കാത്തതായി ഭാവിച്ചു...


പിന്നീടുള്ള ഓരോ യാത്രകളിലും അവള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. ദിവസ്സങ്ങള്‍ പലതും കടന്നുപോയി. ഇടക്കെപ്പോഴോ എന്നോട് മിണ്ടാന്‍ ശ്രമിച്ച അവളെ അത് അനുവദിക്കാതെ ഒഴിഞ്ഞുമാറി...


അന്നൊരു മഴ ദിവസം ആയിരുന്നു.മഴ മാറാന്‍ നോകി നില്‍കവേ വരൂ എന്നു പറഞ്ഞു അവള്‍ വിളിച്ചു. ഓടി ചെന്ന് കേറട എന്നു എന്‍റെ മനസ് പറഞ്ഞു എങ്കിലും മനസിലാക്കാത്ത മട്ടില്‍ ഞാന്‍ നിന്നു. വരൂന്നു പറഞ്ഞു അവള്‍ എന്നെ പിടിച്ചു ആ കുടയില്‍ കയറ്റി. ആദ്യം സംസാരിച്ചു തുടങ്ങിയത് അവളായിരുന്നു. അന്നങ്ങനെയൊക്കെ പറഞ്ഞതിന് ക്ഷമിക്കണം, പ്രേമങ്ങളില്‍ ഒന്നും എനിക്ക് വിശ്വാസ്സമില്ലായിരുന്നു, അതും ചതിയുടെ മറ്റൊരു രൂപമായാണ് എനിക്ക് തോന്നിയിരുന്നത്. പിന്നെ അന്നൊരു നന്ദി പറയാന്‍ ഞാന്‍ മറന്നുട്ടോ, അന്ന് എന്‍റെ കയ്യില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ എന്തായേനെ എന്നോര്‍ക്കാന്‍ എനിക്കാവുന്നില്ല. പറയാന്‍ വൈകിപ്പോയ ഒരു നന്ദി ഞാന്‍ ഇപ്പോള്‍ പറയുകയാ. താങ്ക്സ്...ഒരുപാട്‌ ഒരുപാട്...

അന്നാണ് ഞങ്ങള്‍ പരിച്ചയപെടുന്നത്, ഞാന്‍ മനു‍, കടയില്‍ ആണ് ജോലി, അവള്‍ സുമിത്ര എന്നും സ്വയം പരിചയപെടുത്തി. എന്ട്രന്സിനു പഠിക്കുന്നു, ഇവിടെ അമ്മയുടെ വീട്ടില്‍ നിന്നാണ് പടിക്കുന്നത്. അപ്പോളും അവളെ ഇഷ്ടമാണോ എന്നുളത് എനിക്ക് സംശയം ആയിരുന്നു. എങ്കിലും അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം ആ കണ്ണുകളിലെ തിളക്കം കുഞ്ഞു കുഞ്ഞു വാശികള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ മനുവേട്ടാ എന്നാ വിളിക്ക് ഒരു സുഖം ഞാന്‍ അനുഭവിച്ചു. അവളുടെ നിഷ്കളങ്ക സ്നേഹം കാണുമ്പോ എപ്പോഴൊക്കെയോ എനിക്കു കുറ്റബോധം തോന്നിയിരുന്നു


കാരണം എന്‍റെ ജീവിതം ഒരു കുത്തഴിഞ്ഞതായിരുന്നു. എത്ര പെണ്‍കുട്ടികളോട് ഇഷ്ടമാണ് എന്നു പറഞ്ഞിട്ടുണ്ട് എന്നു എനിക്ക് തന്നെ അറിയില്ലാരുന്നു. ഇതൊന്നും കൂടാതെ തന്നെകളും പ്രായം ഉള്ള ഒരു സ്ത്രീ ആയുള്ള ബന്ധവും. ഇതൊക്കെ സുമിത്രയോടു പറയണം എന്നു ഉണ്ടായിരുന്നിട്ടും പറ്റിയില്ല. പക്ഷെ എങ്ങനെയോ അവള്‍ എന്‍റെ ഒരു സുഹൃത്ത്‌ വഴി അവള്‍ ഇതൊക്കെ അറിഞ്ഞു...

അവസാനമായി ഞാന്‍ അവളെ അന്നാണ് കണ്ടത്‌. കരഞ്ഞു കലങ്ങിയ കണ്ണുമായി അവള്‍ ചോദിച്ചു എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ. നിങ്ങളും മറ്റൊരു മുഖം ഉള്ളില്‍ ഒളിപ്പിച്ചു പുറമേ നിഷ്കളങ്കനായി അഭിനയിച്ചു. എന്നോട് ഇത് വേണമായിരുന്നോ... തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള നിങ്ങളുടെ ജീവിത യാത്രയില്‍ എന്നെയും കൂടെ കൂട്ടണമായിരുന്നോ... എന്ത് പറയണം എന്നു അറിയാന്‍ പാടില്ലാത്ത എന്‍റെ മൌനം അവളെ കൂടുതല്‍ വേദനിപ്പിച്ചു. ഇനി ഒരിക്കലും നമ്മള്‍ കാണില്ല എന്നു പറഞ്ഞു അവള്‍ പോയി


അവള്‍ ഇല്ലാത്ത ആ ദിനങ്ങളില്‍ അവളുടെ സ്നേഹം ഞാന്‍’ അറിഞ്ഞു. വളരെ കുറച്ചു ദിവസ്സങ്ങളെ സ്നേഹിച്ചുവെങ്കിലും അവളുടെ ആ സ്നേഹത്തിന് വേണ്ടി എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു


അന്നു മുതല്‍ ഇന്ന് വരെ എല്ലാ 7 മണിയുടെ ട്രെയിനിലും ഞാന്‍ അവളെ കാത്തിരിക്കുന്നു... അവള്‍ വരില്ല എന്നു അറിഞ്ഞിട്ടും... എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയുമായി.....

ഒരു അമളി



എന്തൊരു മഴ ആണ് ഇത് , നാശം പിടിക്കാന്‍ ആയിട്ട് . അച്ചു മനസ്സില്‍ പറഞ്ഞു. ട്രെയിന്‍ വരാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കി. മഴ ആയത്കൊണ്ട് ട്രെയിന്‍ എല്ലാം വൈകി ആണത്രേ ഓടുന്നത്. അല്ലേല്‍ ഈ ട്രെയിന്‍ എന്നാണു ശരിയായ നേരത്ത് ഓടുന്നത്...


മഴ ആയത് കൊണ്ട് ഒരു കിളിയെ പോലും കാണുന്നില്ലല്ലോ , ഒന്ന് ഇരിക്കാന്‍ അച്ചു അവിടെല്ലാം പരതി. അപ്പോഴാണ്‌ അച്ചു കണ്ടത്‌, കുറെ കസേരകള്‍ അതിന്‍റെ അങ്ങേ അറ്റത്ത്‌ ഒരു പെണ്‍കുട്ടി ഒറ്റക്ക് , ഞാന്‍ ഇവിടെ ഉള്ളപ്പോ ഒരു കൊച്ച് ഒറ്റക്ക് ഇരിക്കുന്നോ എന്ന ആത്മഗതവുമായി അച്ചു ആ കുട്ടിയുടെ അടുത്തുള്ള കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു


അച്ചു വന്നു ഇരുന്നിട്ടും ആ കൊച്ചു കണ്ടതായി ഒരു ഭാവവും ഇല്ല. അത് അച്ചുനു ചെറുതായി നിരാശനാക്കി

ഇത്രയും കോമളനും സുന്ദരനുമായ ഒരു ചെറുപ്പക്കാരന്‍ അടുത്ത് ഇരുന്നിട്ടും ഇവള്‍ എന്താകും നോക്കാത്തത്.ഇന്നു ഇട്ട ഷര്‍ട്ട്‌ എനിക്ക് ചേരാത്തത് ആണോ , മുടി ചീകിയത് ശരിയായില്ലേ . അങ്ങനെ കുറെ ചോദ്യങ്ങള്‍ അച്ചുവിന്‍റെ മനസ്സില്‍ കൂടി കടന്നുപോയി. കോളേജില്‍ ഇത്രയും ആരാധകര്‍ ഉള്ള തന്നെ കണ്ടിട്ട് ഒരു കുലുക്കവുമില്ലാത്ത ഒരു പെണ്ണ്..

അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോ ഇതിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു അച്ചുവിന്‍റെ മനസ്സ് പറഞ്ഞു. ആരുടെയെങ്കിലും രൂപസാദൃശ്യം ആണോ ,അഞ്ജു , രേണു, മീന അങ്ങനെ കുറെ രൂപങ്ങള്‍ അച്ചുവിന്‍റെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു. ആരാണ് ??? ഇനി തന്‍റെ ടീച്ചറിന്‍റെ മകള്‍ ആണോ

എങ്ങനെ ഒന്ന് ഇടിച്ചു കേറി മിണ്ടും എന്നു വിചാരിച്ചു തല പുകച്ചപ്പോള്‍ ആണ്, "ഹോ എന്തൊരു മഴ" എന്നു ആ കുട്ടി പറഞ്ഞത്‌, കിട്ടിയ അവസരം പാഴാക്കാതെ അച്ചു പറഞ്ഞു, "ട്രെയിന്‍ ഒക്കെ വൈകി ആണത്രേ ഓടുന്നത്.."

"ആണോ ?" എന്നു ആ കുട്ടി ചോദിച്ചു.

അത്രേം മതിയാരുന്നു അച്ചുവിന് ഇടിച്ചു കേറാന്‍. . , "കുട്ടിക്ക് എങ്ങോട്ടാ പോകേണ്ടത്‌ ?"
"കോട്ടയം ...."

"ഓ കോട്ടയം ആണോ ഞാനും കോട്ടയത്തിനാ ....കോട്ടയത്തു എവിടാ ?"

"കുമാരനല്ലൂര്‍"

"അയ്യോ !!!! ഞാനും അങ്ങോട്ടേക്ക് തന്നെയാ" അച്ചു പെട്ടെന്ന് ഉത്തരം പറഞ്ഞു. ആണോ എന്നു ചോദിച്ചു എന്നെ പരിഹസിച്ചു കൊണ്ട് അവള്‍ ഒരു ചിരി.... എന്തിനാണ് ഇവള്‍ പരിഹസിച്ചത് എന്നു മനസ്സിലാവാതെ അച്ചു കുഴങ്ങി

എങ്കിലും വിടാന്‍ പറ്റില്ലല്ലോ, "പേര് എന്താണ് ?"

"അശ്വതി"

അശ്വതി നല്ല പേര് ഞാന്‍ അച്ചു, അപ്പൊ അവള്‍ ഒന്ന് പുഞ്ചിരിച്ചു, അശ്വതി അച്ചു നല്ല ചേര്‍ച്ച ഉണ്ടല്ലേ എന്നു മനസ്സില്‍ ഓര്‍ത്തു.


അവിടെ ആണോ വീട് അച്ചു അടുത്ത ചോദ്യം എറിഞ്ഞു.

"അല്ല എന്‍റെ അമ്മയുടെ വീട് ആണ്. ഞാന്‍ എന്‍റെ വീട്ടില്‍ പോവാണ് , ഇവിടെ ഒരു കുട്ടുകാരന്റെ കല്യാണത്തിനു വന്നതാ"

അവളുടെ മറുപടിക്കു വീണ്ടും ഒരു പരിഹാസച്ചുവ ഉണ്ടോ അച്ചുവിനു തോന്നി


വീട്ടില്‍ ആരൊക്കെ ഉണ്ട് എന്നു ചോദിച്ചപ്പോ എല്ലാരും ഉണ്ടെന്നു പറഞ്ഞു അവള്‍ വീണ്ടും ചിരിച്ചു, ഇവള്‍ക്ക് എന്തേലും കുഴപ്പം ഉണ്ടോന്നു മനസ്സില്‍ ഓര്‍ത്തപ്പോഴേക്കും ട്രെയിന്‍ ഉടനെ എത്തി ചേരുന്നതാണ് എന്നു തരുണീമണി വിളിച്ചു പറഞ്ഞു.


"ഇപ്പം ഇത്രയും പരിചയം ആയില്ലേ , നമ്പര്‍ തന്നാല്‍ ഞാന്‍ ഇടക്കൊകെ വിളിക്കാം" അച്ചു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു


അതിനുള്ള മറുപടി "അതിനു എന്താ വീട്ടില്‍ ചെന്നിട്ട് തരാം" എന്നു മറുപടി പറഞ്ഞത്‌ എന്‍റെ അമ്മാവന്‍ ആരുന്നു. പെട്ടെന്നുള്ള അമളി മറച്ചു അമ്മാവന്‍ എന്താ ഇവിടെ എന്നു ചോദിച്ചു..

അമ്മാവന്‍ ചിരിച്ചോണ്ട് പറഞ്ഞു "ഇതു നമ്മുടെ അശ്വതി നീ കുഞ്ഞിലെ കണ്ടിട്ടുല്ലതലേ മറന്നു കാണും.."

അശ്വതി ഈശ്വരാ രമ കുഞമ്മയുടെ മകള്‍,,,വെറുതെ അല്ല നല്ല പരിചയം തോന്നിയത്.

"ഇങ്ങനെ ആണല്ലേ ഇപ്പോ" അവള്‍ വീണ്ടും കളിയാക്കി ചിരിച്ചു


അന്ന് അച്ചു മനസ്സില്‍ ഉറപ്പിച്ചു ആദ്യം സ്വന്തക്കാരെ ഒക്കെ പരിചയപ്പെട്ടിട്ടെ ഉള്ളു ബാക്കി കാര്യം..............

എന്‍റെ കളികൂട്ടുകാരന്‍


അവനെ ഞാന്‍ പരിചയപ്പെട്ടിടു കുറെ വര്‍ഷങ്ങള്‍ ആയിട്ടില്ല... കുറച്ചു നാളുകള്‍ കുറച്ചു മാസങ്ങള്‍ മാത്രം. വളരെ ആകസ്മികമായി എന്‍റെ ജീവിതത്തില്‍ വന്നവന്‍

വിരുന്നു കാരനെ പോലെ വന്നു പ്രിയ മിത്രം ആയവന്‍. , ആദ്യം അവനെ കണ്ടപ്പോ എല്ലാവരെയും പോലെ ഒരാള്‍ എന്നെ എനിക്കു തോന്നിയുള്ളൂ.


പിന്നെ എന്‍റെ ജീവിതത്തിലെ ചില വഴിതിരുവുകളില്‍ അവനെ എന്‍റെ ഉറ്റ മിത്രം ആക്കി മാറ്റി.


ഒരു നല്ല സൌഹൃദം അത് പ്രണയം എന്ന് എല്ലാവരും തെറ്റിദ്ധരിച്ചപ്പോളും എനിക്ക് അവനോടോ അല്ലേല്‍ അവനു എന്നോടോ അങ്ങനെ ഒരു വികാരം തോന്നിയിരുന്നില്ല

അവന്‍റെ സംസാരം അവന്‍റെ പെരുമാറ്റങ്ങള്‍ എന്നെ അവന്‍റെ ആരാധകന്‍ ആക്കി മാറ്റി, എന്‍റെ എല്ലാ സൌഹൃദങ്ങളും അവസാനിക്കുന്നത് അവര്‍ എന്നില്‍ നിന്നും ഒരു പ്രണയിനിയെ ആഗ്രഹിക്കുമ്പോള്‍ ആണ്.


എന്നാല്‍ എന്‍റെ കൂട്ടുകാരന്‍ ഒരു തെറ്റായ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കിയിട്ടില്ല , അവന്‍റെ മുമ്പില്‍ ഒരു പ്രണയിനിയുടെ വേഷം അണിയാന്‍ എനിക്കും ഇഷ്ടം ഇല്ലാരുന്നു, അവനും...

എന്‍റെ ആദ്യ പ്രണയം അത് ഒരു വല്യ മണ്ടത്തരം ആയിരുന്നെന്നു എന്നോട് ആദ്യം പറഞ്ഞത് അവന്‍ ആണ്, എന്‍റെ പ്രണയത്തെ പറ്റിയുള്ള അവന്‍റെ ചോദ്യങ്ങള്‍ക്ക് എനിക്കു മറുപടി ഇല്ലാരുന്നു. എന്‍റെ പ്രണയത്തില്‍ എനിക്കു സംഭവിച്ച ചതി ആണോ അവനെ എന്നിലേക്ക് ആകര്‍ഷിച്ചത് എന്ന് എനിക്ക് അറിയില്ല, അതോ മറ്റു എന്തെങ്കിലും ആണോ....

എന്‍റെ പ്രണയം എന്നെ ഒരു ഗര്‍ത്തത്തിലേക്ക് പിടിച്ചു തള്ളിയപ്പോ എനിക്ക് കൂട്ടായി നിന്നത് അവന്‍ ആണ്‌.


ഒരു പക്ഷെ അവന്‍റെ തുണ ആണ് എന്നെ ജീവിത്തെ വീണ്ടും സ്നേഹിക്കാന്‍ തോന്നിപ്പിച്ചത്.എന്‍റെ പ്രണയത്തിന്‍റെ തിക്താനുഭവങ്ങള്‍ മറക്കാന്‍ സാധിച്ചതും അവന്‍ കാരണം ആണ്....

എങ്കിലും അവന്‍ അവന്‍റെ ആദ്യപ്രണയം ഒരു വാടാപുഷപം പോലെ കാത്ത് സൂക്ഷിച്ചിരുന്നു, അത് കൊണ്ട് ആവണം എന്‍റെ ആദ്യപ്രണയത്തിന്‍റെ ചില കോപ്രായങ്ങള്‍ കണ്ടുപിടിക്കാന്‍ അവന്‍ എന്നെ സഹായിച്ചത്


എന്‍റെ മനസ്സ് വീണ്ടും എന്‍റെ പ്രണയത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ വഴക്ക് പറഞ്ഞു തിരുത്താന്‍ അവന്‍ മറന്നില്ല, അവന്‍റെ വഴക്കുകളെ പേടിച്ചാണ് ഞാന്‍ അന്നൊക്കെ എന്‍റെ പ്രണയത്തിന്റെ ചലനങ്ങള്‍ അറിയണം എന്നുള്ള അതിയായ മോഹം ഞാന്‍ ഉപേക്ഷിക്കുന്നത്, എങ്കിലും മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത സമയത്ത് എന്നെ വിവരങ്ങള്‍ അറിയിച്ചു സഹായിക്കുന്നതും അവന്‍ തന്നെ

എന്‍റെ എല്ലാ മണ്ടത്തരങ്ങള്‍ക്കും കൂട്ട് അവന്‍ ആരുന്നു. അവസാനം അത് വലിയ അമളി ആണെന്ന് മനസിലാക്കി ചിരിക്കുന്നതും ഞങ്ങള്‍ തന്നെ. ഞാന്‍ ഒരു കാര്യം ചെയ്‌താല്‍ അത് ചെയ്തല്ലോ എന്ന് പറയാതെ ഞാന്‍ ചെയ്യാത്ത കാര്യത്തിനു അവന്‍ എന്നും എന്നോട വഴക്കുണ്ടാകിയിരുന്നു.അവനും ഞാനും ആയുള്ള വഴക്കില്‍ തോല്‍വി എന്നും എനിക്കു ആരുന്നു.

എന്താണ് എന്നെ അവനിലേക്ക്‌ ആകര്‍ഷിച്ചത് , ഒരു പക്ഷെ എന്‍റെ ചാപല്യങ്ങള്‍ക്ക് അവന്‍ തരുന്ന വഴക്ക് ആയിരിക്കാം. എന്‍റെ മനസ്സ് എന്നും വേണ്ട എന്ന് വെച്ച കാര്യങ്ങളുടെ പുറകെ പായുമ്പോഴും അവന്‍റെ ദേഷ്യപ്പെടലുകള്‍ ആണ് അതിനെന്നും കടിഞ്ഞാണ്‍ ഇട്ടിരുന്നത്. എന്‍റെ ഓരോ കുഞ്ഞു തെറ്റിനും വലിയ അപരാധം എന്നാ മട്ടില്‍ ഒരു കാരുണ്യവും ഇല്ലാതെ എന്നെ വഴക്ക് പറഞ്ഞിരുന്നു അവന്‍..................

അവനെ ഞാന്‍ ഒരു പ്രണയത്തിന്‍റെ ഭാഷയില്‍ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ , ഇല്ല എന്ന് തന്നെ ആണ് എന്‍റെ ഭാഷ്യം.. എന്‍റെ സ്നേഹത്തിന്‍റെ സ്വാര്‍ത്ഥമതിലുകല്‍കിടയില്‍ അവനെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, കാരണം അവന്‍റെ സ്ഥാനം അതിനും മേലെ ആയിരുന്നു

ഞാനും അവനും ഒരേ പോലെ ഞങ്ങളുടെ ആദ്യ പ്രണയത്തെ നഷ്ടപെട്ടിട്ടും മുറുക്കെ പിടിച്ചിരുന്നു , ആ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ മുങ്ങി താഴുന്ന ഒരു വഞ്ചി ആരുന്നു ഞങ്ങള്‍ക്ക് രണ്ടിനും ഉണ്ടായിരുന്നത്


എന്‍റെ ഓരോ കാര്യത്തിനു കൈത്താങ്ങു തരുമ്പോഴും എനിക്കു എന്ത് തരും എന്ന് ചോദിക്കുന്ന എന്‍റെ കൂട്ടുകാരന്‍, അവനു കൊച്ചു പിള്ളേരുടെ വാശി ആണ്, ചിലപ്പോ പിടി കിട്ടാത്ത സ്വഭാവവും, എന്നും എന്‍റെ ഓരോ രാത്രികളും അവസാനിക്കുനത് അവനോടോപ്പമുള്ള യാത്രയില്‍ ആണ്.

മുജന്മ സുകൃതം പോലെ എന്നില്‍ വര്‍ണ്ണ മഴ പെയ്യിച്ച എന്‍റെ സ്വന്തം കളികൂട്ടുകാരന്‍

സന്ധ്യാപുഷ്പം


"എത്ര വേണം ?" കടക്കാരന്റെ ചോദ്യം കേട്ടാണ് സന്ധ്യ ചിന്തയില്‍ നിന്നും ഞെട്ടിയത്.

"എത്ര കിട്ടും"

"3500 , അതില്‍ കൂടില്ല"

ശരി മതിന്നു സന്ധ്യ തലയാട്ടി. ഇനി ഈ മാല എടുക്കാന്‍ കഴിയില്ല എന്ന് അറിയാവുന്ന കൊണ്ട് കിട്ടുനത് വിലപേശി വാങ്ങുന്നു. ആകെ ഉള്ള സ്വര്‍ണത്തിന്റെ തരി ആരുന്നു ആ മാല . അപ്പച്ചന്റെ അസുഖം കാരണം എല്ലാം പണയം വെക്കേണ്ട അവസ്ഥ ആണ് ഇപ്പോ.

ഇതു സന്ധ്യ, കാണാന്‍ സുന്ദരി. 21. വയസ്സില്‍ സ്നേഹിച്ച പുരുഷന്‍റെ കൂടെ ഒളിച്ചോടി പോയവള്‍ , 23വയസ്സില്‍ ആ ബന്ധം തകര്‍ന്നു വീട്ടില്‍ തിരിച്ചുവന്നവള്‍. ..,

ഒരു അനിയത്തി ഉണ്ട്. സന്ധ്യ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നു.

പഠിക്കാന്‍ മിടുക്കി ആരുന്നു സന്ധ്യ, ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് സന്ധ്യ അവനെ കണ്ടു മുട്ടിയത്‌, അവന്‍ നന്ദന്‍ , എല്ലാരും നന്ദു എന്ന് വിളിക്കും, ജോലിക്കു അപേക്ഷിച്ച കൂട്ടത്തില്‍ പേരിന്‍റെ ഒരു അക്ഷരം മാറി പോയ കൂട്ടത്തില്‍ , പോയ തെറ്റായ ഒരു ഇമെയില്‍ , അതാണ് സന്ധ്യയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്.


ആ ഇമെയില്‍ നു മറുപടി വന്നപ്പോ ആണ് സന്ധ്യ അറിഞ്ഞത് താന്‍ അയച്ചത് തെറ്റായിട്ടാണ് എന്ന്. ക്ഷമ ചോദിച്ചു ആ മനുഷ്യനു ഒരു മറുപടി അയക്കണം എന്ന് സന്ധ്യക്ക് തോന്നി. മറുപടി ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും , വീണ്ടുമുള്ള ആ ഇമെയിലിന്‍റെ മറുപടി വീണ്ടും സന്ധ്യയെ മറുപടി അയക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറി. ഒരു കൂലി പണിക്കാരന്റെ മകള്‍ ആയ സന്ധ്യ ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഉയരത്തില്‍ ആരുന്നു നന്ദന്‍റെ ചുറ്റുപാടുകള്‍.


സന്ധ്യയുടെ വീട്ടില്‍ കാശിനു മാത്രേ കുറവ് ഉണ്ടാരുന്നുവെങ്കിലും , നല്ല സമാധാനത്തോടെ ജീവിച്ചിരുന്ന കുടുംബം , ഉള്ളത് കൊണ്ട് ഓണം പോലെ ആരുന്നു സന്ധ്യയുടെ വീട്ടില്‍ എന്നും. തന്‍റെ കുടുംബത്തിന്‍റെ അവസ്ഥകള്‍ സന്ധ്യക്കും അറിയാമാരുന്നു, താന്‍ വഴി മാത്രം ആണ് തന്‍റെ കുടുംബം രക്ഷപെടുക എന്നുള്ള ചിന്ത സന്ധ്യയെ എന്നും അലട്ടിയിരുന്നു.

നന്ദനോട് തന്‍റെ എല്ലാ അവസ്ഥകള് സന്ധ്യ തുറന്നു പറഞ്ഞിരുന്നു. സന്ധ്യയുടെ ഇരുള്‍ അടഞ്ഞ ജീവിതത്തില്‍ ഒരു വെളിച്ചം ആരുന്നു നന്ദന്‍., അങ്ങനെ സന്ധ്യയും നന്ദനും നേരില്‍ കാണാന്‍ തീരുമാനിച്ചു, പിന്നിടുള്ള കണ്ടുമുട്ടുലുകള്‍ അവരുടെ പ്രണയത്തെ കൂടുതല്‍ ആഴങ്ങളിലേക്ക് കൊണ്ട് പോയി. ഒരാള്‍ക്ക് ഒരാളെ വിട്ടു പിരിയാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഇരിക്കവേ ആണ് നന്ദന് ഷിപ്പില്‍ ജോലി കിട്ടിയത്, ജോലി കിട്ടിയതും നന്ദന്‍ കല്യാണം കഴിക്കാം എന്ന് നിര്‍ബന്ധം തുടങ്ങി. സന്ധ്യയുടെ ബിരുദം തീര്‍ന്ന സമയം , എവിടെ എങ്കിലും ഒരു ജോലി എന്നത് മാത്രം ആരുന്നു സന്ധ്യയുടെ ലക്ഷ്യം.

നന്ദു ജോലി ചെയ്യുന്ന ഡല്‍ഹിയില്‍ ജോലിക്ക് ശ്രമിക്കാം എന്ന് പറഞ്ഞത് നന്ദു തന്നെ ആരുന്നു. വീട്ടില്‍ സമ്മതിക്കില്ല എന്നതിനാല്‍ ആദ്യം കല്യാണം കഴിക്കാം , എന്നിട്ട് പതിയെ വീട്ടില്‍ അറിയിക്കാം എന്ന് തീരുമാനിച്ചു. സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ സന്ധ്യ എങ്കിലും രക്ഷപെടട്ടെ എന്നുള്ള സമാധാനത്തില്‍ സന്ധ്യയുടെ അച്ഛനും അമ്മയും മൌന സമ്മതം നല്‍കി. അങ്ങനെ സന്ധ്യ നന്ദുവിന്‍റെ ഒപ്പം യാത്രയായി

കുറെ ശ്രമങ്ങള്‍ക്കു ശേഷം സന്ധ്യക്ക് ഒരു കമ്പനിയില്‍ ജോലി ശരിയായി. തുച്ഛമായ തുക ആണ് കിട്ടുന്നത് എങ്കിലും അത് വീട്ടിലേക്കു അയക്കാന്‍ സന്ധ്യ ഉത്സാഹം കാട്ടി.


ആദ്യത്തെ കുറെ നാളുകള്‍ വളരെ സന്തോഷത്തില്‍ ആരുന്നു സന്ധ്യയും നന്ദനും, വീട്ടില്‍ അറിയിച്ചത് മുതല്‍ ദിനങ്ങള്‍ കയ്പ്പ് ചുവച്ചു തുടങ്ങി. കൂലി പണിക്കാരന്റെ മകള്‍ അതും പോരാഞ്ഞ് താണ ജാതിയും. ഇതൊന്നും നന്ദു വിന്‍റെ വീട്ട്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നത് ആരുന്നില്ല.


നന്ദുവിന്റെ വീട്ടിലെ എതിര്‍പ്പ് നന്ദുവിന്റെ സ്വഭാവത്തെയും ബാധിച്ചു തുടങ്ങി. വഴക്കുകള്‍ വിരുന്നുകാരന്‍ എന്ന പദവിയില്‍ നിന്നും വീട്ടിലെ ഒരു അംഗം ആയി മാറി. അങ്ങനെ ആണ് തന്നെ ഉപേക്ഷിച്ചില്ല എങ്കില്‍ അമ്മ ഉണ്ടാവില്ല എന്നുള്ള അവസാന അടവ് നന്ദുന്‍റെ അമ്മ പുറത്തു എടുത്തത്‌..,

"നീ കുറച്ചു ദിവസം വീട്ടില്‍ പോയി നില്‍ക്ക്, ഞാന്‍ എല്ലാം കഴിയുമ്പോള്‍ വിളിക്കാം" എന്ന് നന്ദു പറഞ്ഞു. നന്ദുവിന്റെ ധര്‍മ്മ സങ്കടം സന്ധ്യക്ക് മനസ്സിലാകുമായിരുന്നു, ഇനി ഒരിക്കലും തിരിച്ചു വിളിക്കില്ല എന്ന് അറിയമാരുന്നിട്ടും സന്ധ്യ വീട്ടില്‍ പോവാന്‍ സമ്മതിച്ചു.


തന്‍റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങള്‍ ഓര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യാനും സന്ധ്യക്ക് തോന്നിയില്ല.


എല്ലാ കാര്യങ്ങളും വീട്ടില്‍ പറഞ്ഞപ്പോളും ഒരു വാക്കു കൊണ്ട് പോലും സന്ധ്യയുടെ അച്ഛനും അമ്മയും അവളെ കുത്തി നോവിച്ചില്ല.


നന്ദുവിന്റെ അടുത്ത് നിന്ന് പോന്നപ്പോഴും നന്ദുവിന്റെ ഓര്‍മ്മകള്‍ സന്ധ്യയെ അലട്ടിയിരുന്നു , ദൂരെ നിന്ന് എങ്കിലും ഒന്ന് കാണാന്‍ ആ മനസ്സ് കൊതിച്ചു. വിവരം അറിയാന്‍ സന്ധ്യ കുറെ ശ്രമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സന്ധ്യക്ക് ഒരു ലെറ്റര്‍ കിട്ടി, അത് നന്ദന്‍റെ കല്യാണ കുറി ആരുന്നു, കൂടെ രണ്ടു വരികളും സന്ധ്യ എല്ലാം മറന്നു വേറെ ഒരു കല്യാണം കഴിക്കണം...


വീട്ടില്‍ ആരെയും സന്ധ്യ ആ കുറി കാണിച്ചില്ല , എന്നെങ്കിലും നന്ദു തിരികെ വിളിക്കും എന്ന വിശ്വാസത്തോടെ കഴിയുന്ന വീട്ടുകാരുടെ വിശ്വാസം തകര്‍ക്കാന്‍ സന്ധ്യക്ക് കഴിയുമാരുനില്ല.


ഇന്നു സന്ധ്യക്ക് 32 വയസ്സ് , അകെ ഉണ്ടാരുന്ന തണല്‍ ആയ അച്ഛന്‍ ആശുപത്രിയില്‍ ആണ്.ഒരു ചെറിയ പനി അത് മരുന്ന് മേടിക്കാതെ ഇരുന്നു നുമോണിയ ആയി മാറി. വയസ്സ് ആയിട്ടും കുടുംബ പ്രാരാബ്ധം കാരണം പണിക്ക് പോവേണ്ടി വന്ന മനുഷ്യന്‍, ഒരു രൂപ പോലും സമ്പാദ്യം ഇല്ലാതെ കുടുംബത്തിനു വേണ്ടി കഷ്ടപെട്ട അച്ഛന്‍. ., അച്ഛന്റേം അമ്മയുടേയും സമാധാനത്തിന് വേണ്ടി വേറെ ഒരു കല്യാണം കഴിക്കാന്‍ എല്ലാരും സന്ധ്യയെ കുറെ നിര്‍ബന്ധിച്ചു, നന്ദുവിനെ മറക്കാന്‍ സന്ധ്യക്ക് പറ്റാത്തതിനാല്‍ സന്ധ്യ അതിനു വഴങ്ങിയില്ല


ഉള്ളതെല്ലാം വിറ്റ് അനിയത്തിയെ കല്യാണം കഴിപ്പിച്ചു. ഇപ്പോള്‍ സന്ധ്യയും അച്ഛനും അമ്മയും മാത്രമായി. അച്ഛന്‍റെ ചികിത്സക്കുള്ള പണത്തിനാണ് മാല പണയം വെച്ചത്. ഈ കാശു കൊണ്ട് ചെന്നിട്ട് വേണം മരുന്ന് വാങ്ങാന്‍ . തന്‍റെ ചിന്തകളില്‍ നിന്നും വിമുകതയായി സന്ധ്യ വളരെ വേഗം നടന്നു.


ജീവിതത്തില്‍ ആശിക്കാന്‍ ഒന്നും ഇല്ല ഇന്നു അറിഞ്ഞിട്ടും , മൂടി വെച്ച പ്രതീക്ഷകളുമായി................................

കിലുക്കം




പാദസരത്തിന്റെ കിലുക്കം
കേട്ടപ്പോള്‍ അറിയാതെ എന്‍ മനം
കോരിത്തരിച്ചു പോയി.....
ആ കിലുക്കം എന്‍ അരികിലേക്ക്
അടുക്കുന്നു എന്ന്‍ അറിഞ്ഞപ്പോ
എന്തോ എന്‍ മനം ഒന്ന്
കിടുങ്ങി.....

പെട്ടെന്ന് അതിന്‍റെ ശബ്ദം
നിലച്ചപ്പോ എന്തേ എന്നറിയാന്‍
ഞാന്‍ തിരിഞ്ഞു നോക്കി...
എന്‍ കിനാവുകളില്‍ വെള്ളം
ഒഴിച്ചുകൊണ്ട് അതാ ഒരു
ആട്ടിന്‍ കുട്ടി അവിടെ
എന്നെയും നോക്കി നിക്കവേ
എങ്കിലും എന്‍ പ്രിയേ
ഒരു നിമിഷത്തേക്ക് ഞാന്‍
എന്തൊക്കൊയോ ആശിച്ചു പോയി...


ഏകാന്ത ജാലകം




ജനലഴികലൂടെ ഗായത്രി പുറത്തോട്ട് നോക്കി , തന്റെ പ്രിയതമന്റെ ചിത കെട്ടടങ്ങിയിരികുന്നു. വന്നവരില് കുറേപ്പേര് പോയിക്കഴിഞ്ഞിരികുന്നു. ബാക്കിയുള്ളവര് ഉമ്മറത്ത് ഇരുന്നു പതിയെ സംസാരിക്കുന്നു. അവരുടെ അടക്കിയ സംസാരം എനിക്കും കേള്ക്കാം. "ഈ കുട്ടിക്ക് ആ വയസ്സനെ കെട്ടേണ്ട വല്ല കാര്യോം ഉണ്ടാരുന്നോ, കണ്ടിലെ ഈ ചെറുപ്രായത്തിലെ വിധവ ആയത്

10 വര്ഷം നീണ്ട ദാമ്പത്യം, അതിലേക്ക് എന്നെ എത്തിച്ചത് അദ്ദേഹത്തിന്റെ രചനകള് ആരുന്നു. എന്റെ മലയാളം ടീച്ചര് ആരുന്നു അദ്ദേഹം. ഡിഗ്രിക്ക് പഠിക്കുമ്പോള് ആണ് അദ്ദേഹം ഞങ്ങളുടെ അയല്വാസി ആയി താമസിക്കാന് വന്നത്. അദേഹത്തിന്റെ രചനകളില് എല്ലാം ഒരു ഏകാന്തത ഞാന് അറിഞ്ഞു. ആ ഏകാന്തതയിലേക്ക് ഊളിയിട്ടു പോയപ്പോ ഞാന് അറിഞ്ഞു വെറും ഒരു വര്ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം, കാനനവാസം പോലെ ഉള്ള ജീവിതം എല്ലാത്തില് നിന്നും മുക്തി നേടാന് വേണ്ടി ഉള്ള രചനകള്. ആ ഏകാന്തത എന്നെ അദേഹത്തിന്റെ ജീവിതത്തിലേക്ക് മാടി വിളിക്കുന്നതായി തോന്നി. ഓരോ രചനയും എന്നെ അദേഹത്തിലേക്ക് കൂടുതല് അടുപ്പിച്ചു. എനിക്കിഷ്ടമാണ് എന്നാ പൈങ്കിളി വാചകത്തിനും അപ്പുറം ഞാന് ഈ ഏകാന്തതയില് ഒരു കൂട്ട് ആകട്ടെ എന്ന് ചോദിക്കാന് ആരുന്നു എനിക്കിഷ്ടം


പക്ഷെ ഞങ്ങള്ക്കിടയില് ഒരുപാടു പ്രതിബന്ധങ്ങള് ഉണ്ടായിരുന്നു. അദേഹത്തിന്റെ പ്രായം ആയിരുന്നു അതിലേറ്റവും കൂടുതല് തടസ്സമായി വന്നത്. എന്റെ സ്നേഹം അദേഹത്തോട് ആയിരുന്നു. കാണാന് ഉള വെമ്പല് കൂടുകയും അദേഹത്തിന്റെ അടുത്ത് ചിലവിടുന്ന സമയങ്ങളുടെ അളവ് കൂടുകയും ചെയ്തപ്പോള് വീട്ടുകാരിലും സംശയങ്ങളുടെ പുക എരിയാന് തുടങ്ങി. അതിന്റെ ബാക്കിയെന്നോണം വീട്ടില് മുറചെറക്കാനുമായി കല്യാണം നിശ്ചയിച്ചു.അത് അറിഞ്ഞതും ഞാന് ഓടി, അദേഹത്തെ കാണാന്, കാര്യം കേട്ടപ്പോ ഒന്ന് ഞെട്ടി എങ്കിലും അത് കാണികാതെ അദേഹം എന്നോട് പറഞ്ഞു


"ഗായത്രി നീ എന്നെ മറക്കണം, കുടുംബത്തെ മറന്നു നീ ഒന്നും ചെയ്യല്ല്


ഏട്ടന് ഇപ്പോള് കുടുംബമാണ് വലിയത് അല്ലെ ?ഞാന് അപ്പോള് ആരുമല്ലേ പറ സുധിയെട്ടാ..?'അവള് അയാളുടെ നെഞ്ചില് ചാരിനിന്നുകൊണ്ട് തേങ്ങി .'അങ്ങനെയല്ല കുട്ടി .,പ്രണയം ആര്ക്കും ആരോടും തോന്നാം ..,തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..''ഒരു ദുര്ലഭ നിമിഷത്തില് ഞാനും കുട്ടിയെ സ്നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ,താന് വീട്ടുകാര് പറയുന്നത് കേള്ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്, അത് മറക്കണ്ട...


അയാള് അവളെ ബലമായി തന്നില് നിന്നും അകറ്റി നിര്ത്താന് ശ്രമിച്ചു .അവളുടെ കണ്ണുനീരിന്റെ നനവ് അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി ..,അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്ത്തികൊണ്ട് അയാള് ചോദിച്ചു


'കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്നേഹിക്കുന്നത് ,ഞാന് വിവാഹിതന് ആണെന്നറിഞ്ഞിട്ടും, ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?

"എനിക്ക് വേറെ ആരും വേണ്ട അങ്ങ് മാത്രം മതി."


ഒരു യാചന ആയിരുന്നു എന്റെ വാക്കുകളില്‍


അറിയാവുന്ന വാക്കുകള് കൊണ്ട് എന്നെ പിന്തിരിപ്പിക്കാന് അദേഹവും വീട്ടുകാരും ആവുന്നത്ര നോക്കി എങ്കിലും എനിക്ക് അദേഹത്തെ വിട്ടു പിരിയാന് പറ്റുമായിരുനില്ല. 20 വയസ്സിന്റെ അന്തരവും വീടുകാരുടെ വഴക്കും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ ആയിരുന്നില്ല. അങ്ങനെ ഒരു താലി പോലും ചാര്ത്താതെ ഞാന് അദേഹത്തിന്റെ പ്രിയ സഖി ആയി. 20 വയസ്സിന്റെ വ്യത്യാസം എനിക്ക് ഒരു ദിവസം പോലും തോന്നിയിരുന്നില്ല. എന്റെ മുമ്പില് അദേഹം കുട്ടി ആരുന്നു. എന്റെ സങ്കടങ്ങള് കാണുമ്പോള് പോട്ടെടോ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമായിരുന്നു. നമുക്ക് ഒരു കുട്ടി ഇല്ലല്ലോ എന്ന എന്റെ ആശങ്കയ്ക്ക് അദേഹം പറയുമാരുന്നു "നാളെ സംഭവിക്കാന് പോകുന്ന നല്ലതിനെ ഓര്ത്താണ് എന്നും എല്ലാരും ജീവിക്കുന്നത്"


നീണ്ട 10 വര്ഷങ്ങള് കടന്നു പോയത് നിമിഷങ്ങള് പോലെ ആരുന്നു. അന്ന് എന്റെ ശത്രു ആയിട്ടു വന്ന ആ നെഞ്ചുവേദന അദേഹത്തെ എന്നില് നിന്ന് അകറ്റി,

"ഇനി അധികം ഇല്ല ഗായത്രി..."

അത്രയുമേ അദേഹം പറഞ്ഞുള്ളൂ.അടുത്തുള്ള ഹോസ്പിറ്റലില് എത്തിച്ചപ്പോതെക്കും എല്ലാം കഴിഞ്ഞിരുന്നു.


ഇന്നു, ഗായത്രി ഒറ്റക്കാണ്. തനിക്ക് ജീവനും തണലും ഏകിയ പ്രിയതമന് തന്നെ വിട്ട് പോയിരിക്കുന്നു. എങ്കിലും തന്റെ വയറ്റിലെ ജീവന്റെ തുടിപ്പ് ഇപ്പോള് ഗായത്രി അറിയുന്നു. അദേഹത്തിന്റെ സമ്മാനം. ഞാന് എന്നും നിന്റെ കൂടെ ഉണ്ട് എന്ന് അദേഹം ചെവിയില് പറയുന്നതായി തോന്നി. നിന്നിലൂടെ ആണ് ഇനി എല്ലാരും എന്നെ അറിയേണ്ടത് എന്ന് അദേഹം പറയുന്നപോലെ തോന്നി . ആ തോന്നല് എന്നെ എന്തൊക്കെയോ എഴുതാന് പ്രേരിപ്പിച്ചു.

ഗായത്രിയുടെ തൂലിക ചലിച്ചുതുടങ്ങി, തന്റെ പ്രിയപ്പെട്ടവന്റെ ഓര്മ്മയ്ക്കായി....